Thwaibah UMRA Service Sakaka

Thwaibah UMRA Service Sakaka Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thwaibah UMRA Service Sakaka, Sakaka aljouf, Sakaka.

18/07/2018

പ്രത്യേക ശ്രദ്ധയ്ക്ക്....♦
ഇന്ത്യൻ എംബസി ടിം അൽ-ജൗഫ് സന്ദർശിക്കുന്നു. തീയതി- 20 /7/2018 (വെള്ളി), സ്ഥലം - അൽ-ജൗഫ് ഇന്റർനാഷണൽ സ്കൂൾ, സമയം - രാവിലെ 8 മുതൽ വൈകിട്ട് 4 വരെ. പാസ്പോർട്ട് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിനും ആവശ്യകാർക്ക് സമീപിക്കാവുന്നതാണ്♦

*അസ്സലാമു അലൈകും* *ത്വയ്‌ബ ഉംറഃ ഗ്രൂപ്പ് വീണ്ടും ചരിത്രം ആവർത്തിച്ചു* 🌹🌹🌹🌹🌹🌹🌹*പരിശുദ്ധ റമളാനിൽ പുണ്ണ്യ ദിനങ്ങളിലെല്ലാം ഇ...
21/06/2018

*അസ്സലാമു അലൈകും*

*ത്വയ്‌ബ ഉംറഃ ഗ്രൂപ്പ് വീണ്ടും ചരിത്രം ആവർത്തിച്ചു*
🌹🌹🌹🌹🌹🌹🌹
*പരിശുദ്ധ റമളാനിൽ പുണ്ണ്യ ദിനങ്ങളിലെല്ലാം ഇരു ഹറമുകളിൽ സംഗമിക്കാൻ സാധിച്ചു*. *അള്ളാഹു സ്വീകരിക്കട്ടെ ആമീൻ*

*ഈദുൽ ഫിത്ർ*
*ചെറിയ പെരുന്നാൾ ദിവസം* *ത്വയ്‌ബയുടെ ഉംറഃ സിയാറ ട്രിപ്പ് ഉണ്ട്* *എന്നറിഞ്ഞപ്പോഴേക്കും പിന്നെ ത്വയ്‌ബ ഉംറ സർവീസിന്റെ മൊബൈൽ ഫോണിലേക്ക് നിലക്കാത്ത വിളികൾ ആയിരുന്നു*
*എല്ലാം* *ബുക്കിങ്ങിന് വേണ്ടിയുള്ള വിളികൾ*.
*ത്വയ്‌ബയുടെ സർവീസ് ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ മറുചോദ്യങ്ങളില്ല വിളിച്ചു സീറ്റ് ഉറപ്പിച്ചു ഓരോരുത്തരും*.
*റമളാൻ 25 ആയപ്പോഴേക്ക് തന്നെ ബസ് ഫുൾ*.
*കാരണം* *അവർക്കറിയാം ത്വയിബയിലൂടെ ഉംറക്കും സിയാറത്തിനും വന്നാൽ ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും കുറെ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നും ഒക്കെ*.

*ഏതായാലും*
*റമളാൻ കഴിഞ്ഞു* *പെരുന്നാളിന്റെ ആ സുന്ദര സുദിനം വന്നെത്തി*.

*ബുക്ക് ചെയ്ത ആളുകളൊക്കെ* *പറഞ്ഞതിനേക്കാൾ നേരത്തെ എത്തി സീറ്റ് ഉറപ്പിച്ചു യാത്ര തുടരാൻ* *പോവുകയാണ്*
*പ്രാരംഭ* *പ്രാർത്ഥനയും യാത്രയുടെ* *ദുആയുമൊക്കെ കഴിഞ്ഞു*. *ജൗഫിലെ പല ചരിത്രങ്ങളും പറഞ്ഞു ക്ലാസ് തുടങ്ങി*.
*ക്ലാസിനു നേതൃത്വ കൊടുക്കാൻ ത്വയ്‌ബയുടെ കാര്യദർശി റഷീദ് സകാഫി മുക്കം മുൻ നിരയിൽ തന്നെ ഉണ്ട് എന്നത് ആളുകൾക്കു ആവേശം വർധിച്ചു*.

*മൗലിദ് സദസ്സുകളും പഠന ക്ലാസ്സുകളും ആത്മീയ വേദികളും ഒക്കെ ആയി യാത്ര മുന്നോട്ട് പോയി കൊണ്ടിരുന്നു*.

*പരിശുദ്ധ മീഖത്തിൽ എത്തിയതും ഇഹ്‌റാം കെട്ടിയതും അവിടുന്ന് മക്കയിൽ എത്തിയതും എല്ലാം പെട്ടന്നായിരുന്നു. സമയം പോയതൊന്നും ആരും അറിഞ്ഞില്ല*. *കാരണം*
*ഓരോ സ്ഥലത്തു* *എത്തുമ്പോഴും* *പഠനാർഹമായ ക്ലാസുകൾ ഉസ്താദുമാരിൽ നിന്ന് കിട്ടിക്കൊണ്ടിരുന്നു*.

*പരിശുദ്ധ മക്കയിൽ എത്തി ഉംറഃ നിർവഹിച്ചു*
*വിശ്രമിച്ചു*
*ഞായറാഴ്ച നേരം പുലരാൻ വേണ്ടി കൂട്ടുകാർ കാത്തിരുന്നു*. *സുബ്ഹി നിസ്കാരവും വിദാഇന്റെ തവാഫും കഴിഞ്ഞു ഉടനെ എല്ലാരും റെഡിയായി അടുത്തത് ചരിത്രമുറങ്ങുന്ന താഇഫിലേക്കുള്ള യാത്രയാണ്*
*എല്ലാരും നല്ല ആവേശത്തിലാണ്*.

*യാത്രയിൽ താഇഫിൽ മുത്ത് നബി (സ )നേരിട്ട അനുഭവങ്ങൾ ഓരോന്നും വിശദീകരിക്കുമ്പോൾ ആളുകൾക്കു ദൃതി കൂടി ആ സ്ഥലമൊക്കെ ഒന്ന് കാണാൻ*.

*ആദ്യമായി ഞങ്ങൾ പോയത് പ്രഗൽഭനായ സ്വഹാബി വര്യർ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ ) വിന്റെ മഖ്‌ബറയും പള്ളിയും അവിടുത്തെ ഖുതുബ്ഖാനെയും ഒക്കെ കാണാൻ*. *ആ പള്ളി ചരിത്രമാണ്*
*സാധിക്കുമെങ്കിൽ* *ഒന്ന് പോയി കാണണം* *കൂട്ടുകാരെ*
*അത്രക്ക്* *ബംഗിയുള്ള സുന്ദരമായ മസ്ജിദ് ഇബ്നു അബ്ബാസ്*. *കണ്ടു കയറി രണ്ടു റകഅത്ത് സുന്നത് നിസ്കരിച്ചു പുറത്തിറങ്ങി ഇബ്നു അബ്ബാസ് തങ്ങളുടെ മഖ്‌ബറകൂട്ടമായി സിയാറത്തു ചെയ്തു. പിന്നെ പോകാനുള്ളത് ഒരു ഇന്ത്യക്കാരൻ ഉണ്ടാക്കിയ പള്ളിയുണ്ട് താഇഫിൽ*. *അതാണ് എല്ലാര്ക്കും ആദ്യം കാണേണ്ടത്*. *ഏതായാലും പോയി കണ്ടു മസ്ജിദ് അൽ ഹുനൂദ്* *മഹാനായ പൊന്നാനിക്കടുത്ത വെളിയംകോട് ഉമർ ഖാളി ( റ ) ഉണ്ടാക്കിയത്. (ഇന്ത്യക്കാരന്റെ പള്ളി )കണ്ടു സായൂജ്യം അടഞ്ഞു*.
*പിന്നെ അടുത്തായി പോകുന്നത് മുസ്ലിം ലോകം ഓർക്കാൻ മടിക്കുന്ന ഒരു സ്ഥലത്തേക്കാണ്*.
*മുത്ത് നബി ഇസ്ലാമിക പ്രബോധനത്തിന് പോയപ്പോൾ താഇഫിലെ വിവരമില്ലാത്ത കുറെ മനുഷ്യർ ഹബീബിനെ കല്ലെറിഞ്ഞു മുറിവേല്പിച്ച ആ സ്ഥലം*.
*അവിടെ പോയി ഹബീബു വേദനിച്ചു വിഷമിച്ചു താഇഫിലെ ആ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ അദ്ധാസ് എന്ന ഒരു യുവാവ് വന്നു കൊണ്ട് കൊടുത്ത മുന്തിരി തോട്ടം, അവിടെയുള്ള മസ്ജിദ് അദ്ധാസ്*,

*തുടങ്ങി അതെല്ലാം കണ്ടു*. *പുറത്തേക്കിറങ്ങുമ്പോൾ പലരുടേയു മുഖത്തു സങ്കടം കാണാമായിരുന്നു*

*ഹബീബ് വേദനിച്ച സ്ഥലത്തു പോയി അത് കാണുമ്പോൾ വിശ്വാസിക്ക് സങ്കടപ്പെടാതിരിക്കാൻ പറ്റുമോ*,

*പുറത്തിറങ്ങി ഇടത് ഭഗത് മസ്ജിദ് അലി അവിടെയും പോയി അതും* *കണ്ടു*,
*പിന്നെ പോകുന്നത് മറ്റൊരു ചരിത്ര പ്രധാന* *സ്ഥലത്തേക്കാണ് ഓർക്കുമ്പോൾ താഇഫിലെ അന്നത്തെ ശത്രുക്കളുടെ കൊടിയ പീഡനത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കാം*.

*നബി (സ ) നിസ്കരിച്ചു ഇബാദത് എടുത്തു കൊണ്ടിരിക്കുമ്പോൾ അവിടുത്തെ തലയിലേക്ക് മറിച്ചിട്ട് അവിടുത്തെ വകവരുത്താൻ ശതൃക്കൾ ഒരുങ്ങിയപ്പോൾ കണ്ടാൽ പേടിയാകുന്ന അത്രയ്ക്ക് വലിയ ഒരു പാറക്കല്ല് ഉരുട്ടി വിട്ടു*.
*പക്ഷെ അള്ളാഹു കാത്തു അടിയിൽ ഒരു ചെറിയ ചീള് വെച്ച് അള്ളാഹു അതിനെ തടഞ്ഞു അത് അതുപോലെ ഇന്നും അവിടെ നിലനിൽക്കുന്നു. അവിടുന്ന് പിന്നീട് പോയത് തണുത്ത പ്രദേശമായ റുദ്ദഫിലേക്ക്‌ പ്രകൃതി സുന്ദരമായ ആ പ്രദേശത്തു പോയി കുതിര സവാരിയും, ഒട്ടക സവാരിയും കഴിഞ്ഞു ഉച്ച ഭക്ഷണവും അവിടുന്ന് തന്നെ*, *പിന്നീട് പോയത് താഇഫിലെ* ZOO

*നാട്ടിലില്ലാത്തതും ഉള്ളതുമായ ഒരുപാട് അത്ഭുത ജീവികൾ, അവിടുന്ന് നിസ്കാരം കഴിഞ്ഞു വൈകുന്നേരം ഞങ്ങൾ തിരിച്ചു മദീനയിലേക്ക്*.
*രാത്രിയോടെ മദീനയിൽ എത്തി*.
*റാഹത്തോടെ സിയാറത്തും മറ്റും കഴിഞ്ഞു രാവിലെ ബക്വീഅയിൽ കൂട്ടമായി സിയാറത്തു നടത്തി 7 മണിക്ക് മദീനയിൽ നിന്നും തിരിച്ചു*.

*വരുന്ന വഴിയിൽ ആവേശകരമായ ക്വിസ്സ് മത്സരങ്ങളും, ആത്മീയ സദസ്സുകളും, പരിചയപ്പെടലുകളും പ്രാർത്ഥനകളും ഒക്കെയായി സകാക്കയിലേക്ക്*.

*ഓരോരുത്തർക്കും ഒരു പുതിയ അനുഭവമായിരുന്നു ത്വയ്‌ബ ഉംറ സർവീസിൽ നിന്ന് കിട്ടിയത്*.
*പലരും ഒരുപാട് ഉംറകളും സിയാറത്തുകളും ചെയ്തിട്ടുണ്ടെങ്കിലും ത്വയിബ ഉംറ ഗ്രൂപ്പിൽ പോയപ്പോൾ ആണ് ഞങ്ങൾ സംതൃപ്തരായതു എന്ന് പലരും പറയുമ്പോൾ ഒരായിരം പ്രാവശ്യം അല്ലാഹുവിനെ സ്തുതിച്ചു*.

*എല്ലാം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ*
===============

*ത്വയ്‌ബ ഉംറഃ സർവീസ് സകാക*

*0537145494*
*0550088060*

*എല്ലാ ബുധനാഴ്ചയും പുറപ്പെടുന്നു*
-------------
NB; *വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി ചിലവഴിക്കുന്നു*
🌿🌿🌿🌿🌿🌿

അൽ-ജൗഫ്, സക്കാക്കയിൽ ICF, RSC യുടെ നേതൃത്വത്തിൽ മുമ്പ് സ്വീകരിച്ച അപേക്ഷമേൽ നോർക്കയിൽ രജിസ്ട്രർ ചെയ്തവർക്കുള്ള അംഗത്വ ഐഡ...
27/03/2018

അൽ-ജൗഫ്, സക്കാക്കയിൽ ICF, RSC യുടെ നേതൃത്വത്തിൽ മുമ്പ് സ്വീകരിച്ച അപേക്ഷമേൽ നോർക്കയിൽ രജിസ്ട്രർ ചെയ്തവർക്കുള്ള അംഗത്വ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു. അൽ-ജൗഫ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങിൽ RSC കൺവീനർ ഹുസൈൻ കായംകുളം അധ്യക്ഷത വഹിച്ചു.വെൽഫെയർ സെക്രട്ടറി റഹിം കാരശ്ശേരി സ്വാഗതവും മുഹമ്മദ് കുട്ടി കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. അൽ-ജൗഫിലെ മുതിർന്ന പ്രവാസിയായ രവീന്ദ്രന് നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് നൽകി കൊണ്ട് ICF ടാലന്റ് ക്ലബ്ബ് മെന്റർ ശംസുദ്ദീൻ പാലപ്പള്ളി ഉത്ഘാടനം നിർവ്വവിച്ചു. നോർക്ക കാർഡിൻറെ പ്രാധാന്യവും ബോധവത്കരണവും എന്ന വിഷയത്തിൽ സാന്ത്വനം കൺവീനർ സുധീർ ഹംസ വിഷയാവതരണം നടത്തി.പ്രവാസവും പുനരധിവാസവും എന്ന വിഷയത്തിൽ സാന്ത്വനം ചെയർമാൻ മുഹമ്മദലി മാസ്റ്റർ പ്രസംഗിച്ചു. വമ്പിച്ച പൊതുജന സാന്നിദ്ധ്യത്തിൽ തിരക്ക് നിയന്ത്രിച്ച് കാർഡ് വിതരണം ചെയ്യുവാൻ RSC കൺവീനർ ഷുഹൈബ് കണ്ണൂരിൻറെ നേതൃത്വത്തിൽ റഷീദ് എരഞ്ഞിമാവ്, റിയാസ്.ടി, അസീസ് കക്കാട്, ഉബൈദ് താനൂർ, ഗഫൂർ തിരുവമ്പാടി, യൂസുഫ്, സഫ്വാൻ എന്നിവർ പ്രയത്നിച്ചു.പുതിയ അപേക്ഷയ്ക്കുള്ള ഫോമുകൾ വിതരണം ചെയ്യുകയും ചെയ്തു.

🔴NORKA കാർഡ് വിതരണവും ബോധവൽക്കരണവും 23 മാർച്ച് 2018ഉച്ചയ്ക്ക് 2 മണിക്ക് അൽജൗഫ് ഇന്റർനാഷണൽ സ്കൂൾ Contact : 0501400370 / 0...
24/03/2018

🔴NORKA കാർഡ് വിതരണവും ബോധവൽക്കരണവും

23 മാർച്ച് 2018
ഉച്ചയ്ക്ക് 2 മണിക്ക്
അൽജൗഫ് ഇന്റർനാഷണൽ സ്കൂൾ

Contact : 0501400370 / 0502841137/ 0551530062🔵

23/03/2018

🔴NORKA കാർഡ് വിതരണവും ബോധവൽക്കരണവും

Live from aljouf international school

23 മാർച്ച് 2018
ഉച്ചയ്ക്ക് 2 മണിക്ക്
അൽജൗഫ് ഇന്റർനാഷണൽ സ്കൂൾ

Contact : 0501400370 / 0502841137/ 0551530062🔵

https://www.facebook.com/yoosuf.kalluvettupara/videos/1679572782080030/
Live icf norka card distribution

22/03/2018
അറിയിപ്പ് :-പ്രിയപ്പെട്ടവരെ.SAKAKA  ICF  സാന്ത്വനം  വിങ്ങിന്റെ  ആഭിമുഖ്യത്തിൽ  മാസങ്ങൾക്ക്  മുന്പ്  NORKA  ID  CARDS  ന്...
18/03/2018

അറിയിപ്പ് :-
പ്രിയപ്പെട്ടവരെ.
SAKAKA ICF സാന്ത്വനം വിങ്ങിന്റെ ആഭിമുഖ്യത്തിൽ മാസങ്ങൾക്ക് മുന്പ് NORKA ID CARDS ന് വേണ്ടി അപേക്ഷ നൽകിയവരുടെ കാർഡുകൾ ICF ഓഫീസിൽ എത്തിയ വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ആയിരക്കണക്കിന് അപേക്ഷക്ൾ ഒരുമിച്ച് NORKA ഓഫീസിൽ എത്തിയപ്പോൾ അത്രയും കാർഡുകൾ ഒരേ സമയം print ചെയ്ത് കിട്ടാനുണ്ടായ കാലതാമസമാണ് നമ്മുടെ കാർഡും വൈകാനിടയാക്കിയത്. അഞ്ഞൂറിനടുത്ത് വരുന്ന അപേക്ഷകളിൽ മിക്കവയും തിരുത്തലുകൾ വേണ്ടി വന്നതിനാൽ അവയുടെ പരിശോധനക്കും മറ്റുമായി ഇവിടത്തന്നെ മാസങ്ങൾ വൈകാനിടയായി. ഇതെല്ലാം പലപ്പോഴായി ഞാൻ തന്നെ വിവിധ ഗ്രൂപ്പുകളിലൂടെ അറിയിച്ചതുമായിരുന്നു. എന്നാൽപോലും യാധാർഥ്യം അറിഞ്ഞോ അറിയാതെയോ പലരുടെ ഭാഗത്ത് നിന്നും പ്രവർത്തകരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന വിധം പ്രതികരണങ്ങളുണ്ടായതിൽ ഖേദമുണ്ട്. മോശം പെരുമാറ്റങ്ങളും സംസാരങ്ങളും പൊതു പ്രവർത്തകർക്ക് പുതിയ ഊർജം നൽകാൻ പര്യാപ്തമാണെന്ന തിരിച്ചറിവുളളതിനാൽ ICF ന് എല്ലാവർക്കും പുഞ്ചിരി മാത്രമേ ഇനിയും തിരിച്ച് നൽകാനുളളൂ. രണ്ടാം ഘട്ടം നൽകിയ അപേക്ഷകൾ തീർപ്പാകാത്തതിനാൽ ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കുകയാണ്. വൈകിപ്പോയതിൽ നാം കുറ്റക്കാരല്ല എങ്കിൽ പോലും സമൂഹത്തോട് ക്ഷമാപണം നടത്താൻ സംഘടന ബാധ്യസ്ഥരാണ്. എല്ലാവരും ക്ഷമിച്ചാലും.

നമ്മുടെ കാർഡുകൾ ഈ വരുന്ന MARCH 23 ( വെളളി ) ALJOUF INDIAN SCHOOL ൽ വെച്ച് നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് വിതരണം നടത്താൻ തീരുമാനിച്ചിരിക്കയാൽ എല്ലാവരും കാർഡുകൾ ഏറ്റുവാങ്ങുന്നതിനായി അന്നേ ദിവസം കൃത്യം 2 മണിക്ക് എത്തിച്ചേരാൻ പ്രത്യേകം ക്ഷണിക്കുകയാണ്.

കൂടുതൽ വിവരങ്ങൾ പോസ്റ്ററുകളിലൂടെ ലഭൃമാണ്.

സ്നേഹാദരവുകളോടെ,

CHAIRMAN
( ALI MASTER. 0501400370 )

- SAKAKA ICF
( SANDWANAM WING )

CONVENER
( SUDHEER HAMZA 0502841137)

SECRETARY
( RAHEEM KARASSERY
0557468169 )

28/02/2018

*لبيك* *اللهم* *لبيك*
*لبيك لا شريك لك لبيك*
🕋🕋🕋🕋🕋🕋🕋🕋🕋🕌🕌🕌🕌🕌🕌🕌🕌🕌🕌
*ತ್ವೈಬ* *ಉಮ್ರಾ* *ಸರ್ವೀಸ್*
*-
*ಸಕಾಕ*
*ದೋಮ*
*ಅಬೂ ಅಜ್ರಮ್*
🌹🌹🌹🌹🌹🌹🌹🌹🌹

🌻 ಪರಿಣಿತರ ನೇತೃತ್ವ

🌹 ಯಾತ್ರೆಯುದ್ಧಕ್ಕೂ ಚರಿತ್ರೆ ಅಧ್ಯಯನ ತರಗತಿ.

📝ಕಅಬಾ,ಮಖಾಂ ಇಬ್ರಾಹಿಂ,ಹಿಜ್ರ್ ಇಸ್ಮಾಯಿಲ್,ಮೀಝಾಬ್,ಹಜರುಲ್ ಅಸ್ವದ್,ಮತ್ವಾಫ್,ಬಾಬುಲ್ ಕಅಬ,ಮಿಫ್ತಾಹುಲ್ ಕಅಬ,ಕಿಸ್ವಾ,ಮುಲ್ತಝಂ,ರುಕ್ನುಲ್ ಯಮಾನಿ,ಝಂಝಂ,ಕ್ಲೋಕ್ ಟವರ್ ಮುಂತಾದವುಗಳ ಚರಿತ್ರೆ.

⭐ಮಕ್ಕಾದ ಪ್ರಮುಖ ಸ್ಥಳಗಳನ್ನೂ ಮದೀನಾದ ಉಹ್ದ್,ಮಸ್ಜಿದುಲ್ ಖುಬಾ ಸಂದರ್ಶನಕ್ಕೆ ಅವಕಾಶ.

_*ಎಲ್ಲಾ ಬುಧವಾರದಂದು ಹೊರಡುವುದು.*_

*ಮುಂದಿನ ಟ್ರಿಪ್*

*28*/ *02*/ *2018*
*ಬುಧ*

*ಬೆಳಿಗ್ಗೆ* *ಹೊರಡುವುದು*

☎ *ಬುಕಿಂಗ್ ಗಾಗಿ ಸಂಪರ್ಕಿಸಿ:*

*0537145494*
*0550088060*
*0500429064* DOMA

🚨🚨🚨🚨🚨🚨🚨🚨
NB: ಆದಾಯವನ್ನು ಸಮಾಜಸೇವಾ ಚಟುವಟಿಕೆಗಳಿಗೆ ವಿನಿಯೋಗಿಸಲಾಗುವುದು.

മനുഷ്യന്റെ  വിയർപ്പും, ആർപ്പു വിളിയും, നിസ്സഹായതയും തിരിച്ചറിയാൻ കഴിയാത്ത വിധം നീതി പീഠങ്ങൾ കണ്ണ് മൂ ടിക്കെട്ടിയിരിക്കുന...
25/01/2018

മനുഷ്യന്റെ വിയർപ്പും, ആർപ്പു വിളിയും, നിസ്സഹായതയും തിരിച്ചറിയാൻ കഴിയാത്ത വിധം നീതി പീഠങ്ങൾ കണ്ണ് മൂ ടിക്കെട്ടിയിരിക്കുന്നു. ഭരണകൂടങ്ങൾ ഫാസിസ്റ്റു ശക്തികേന്ദ്രങ്ങളാകുമ്പോൾ , ഇരകളെ സംരക്ഷിക്കാൻ , നീതിപീഠങ്ങൾ കണ്ണ് തുറക്കേണ്ടിയിരിക്കുന്നു. നീതിന്യായരംഗത്തെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന് നിയമനം തൊട്ട് ,നിയമവ്യവസ്ഥയുടെ ദൈനംദിനപ്രവർത്തനങ്ങൾ വരെയുള്ള സകല കാര്യങ്ങളിലും അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമാണ്. നമ്മുടെ നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ എന്തുകൊണ്ടോ നീതിന്യായ പരിഷ്കാരത്തെ അവരുടെ അജണ്ടയിൽ എടുത്തിട്ടില്ലാ എന്നതാണ് നിർഭാഗ്യകരമായ യാഥാർഥ്യം.

ചിലതൊക്കെ നമ്മുക്കും പറയാനുണ്ട് ...

Icf Sakaka Central
ത്വയ്‌ബ ഉംറ സർവീസ്

വാറ്റ് ബോധവൽക്കരണം നാളെ സകാക്കയിൽ
21/12/2017

വാറ്റ് ബോധവൽക്കരണം നാളെ സകാക്കയിൽ

Address

Sakaka Aljouf
Sakaka
1SAKAKAALJOUF

Telephone

0537145494

Website

Alerts

Be the first to know and let us send you an email when Thwaibah UMRA Service Sakaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share