KSRTC വിനോദയാത്രകൾ

KSRTC വിനോദയാത്രകൾ KSRTC Vaikom വിനോദയാത്രകൾ

24/02/2025

വനിതാദിനത്തിൽ വണ്ടർലയിൽ അടിച്ചുപൊളിക്കാം.....അതും പകുതി ടിക്കറ്റ് നിരക്കിൽ. ഉടൻ ബുക്ക് ചെയ്യുക അവസരം നഷ്ടപ്പെടുത്തരുതേ.....

മാർച്ച് 8 വനിതാദിനത്തിൽ കുറഞ്ഞ നിരക്കിൽ ഒരു അടിപൊളി വണ്ടർലാ യാത്ര ഒരുക്കുകയാണ് വൈക്കം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. അന്നേദിവസം വെറും 895 രൂപ മാത്രമാണ് എൻട്രി ഫീസ് ....ഒപ്പം ബസ് ടിക്കറ്റ് നിരക്കും വരുന്നതാണ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര 7 മണിയോടുകൂടി വൈക്കത്തെത്തി അവസാനിക്കും വിധമാണ് ക്രമീകരിക്കുന്നത്.
കുട്ടികൾക്കും കുറഞ്ഞ നിരക്ക് അനുവദിച്ചിട്ടുണ്ട് 10 വയസ്സ് വരെയുള്ള ആൺകുട്ടികളെയും ഒപ്പം കൂട്ടാം.....


ബുക്കിങ്ങിന് ഉടൻ വിളിക്കണേ: 9995 987 321

Sir/Madam, വൈക്കം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകളുടെ ഭാഗമാകുന്നതിന് ഹൃദയം നിറഞ്ഞ നന്ദി.. Team...
04/12/2024

Sir/Madam,

വൈക്കം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകളുടെ ഭാഗമാകുന്നതിന് ഹൃദയം നിറഞ്ഞ നന്ദി..

Team KSRTC BTC,
VAIKOM.

Feel free to call :9995 987 321

യാത്രകൾ.....ഓരോ കാഴ്ചയും ഹൃദയം കൊണ്ട് ആസ്വദിക്കുന്ന യാത്രകൾ ഒരു ലഹരി തന്നെയാണ്.
28/11/2024

യാത്രകൾ.....

ഓരോ കാഴ്ചയും ഹൃദയം കൊണ്ട് ആസ്വദിക്കുന്ന യാത്രകൾ ഒരു ലഹരി തന്നെയാണ്.

29/02/2024

വനിതാ ദിനത്തിൽ വൈക്കത്തു നിന്നും വണ്ടർലയിലേക്ക് ആനവണ്ടിയിൽ ഒരു അടിപൊളി യാത്ര.....മാർച്ച് എട്ടാം തീയതി വനിതാദിനത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും വണ്ടർലയും ചേർന്ന് സ്ത്രീകൾക്ക് മാത്രമായി ഒരു ദിവസത്തെ യാത്ര ഒരുക്കി കാത്തിരിക്കുകയാണ്.രാവിലെ 8.30 ന് വൈക്കത്തു നിന്നും ആരംഭിക്കുന്ന യാത്ര ആറുമണിവരെ വണ്ടർലയിൽ ചിലവഴിച്ച് തിരികെ വൈക്കത്തേക്ക് മടങ്ങും. സ്ത്രീകൾക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മാത്രമായിരിക്കും ഈ യാത്രയിൽ പ്രവേശനം. വനിതാദിന യാത്രയ്ക്കായി 9744031240,9995987 321എന്ന നമ്പറുകളിൽ വിളിച്ച് സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

,

മഴക്കാല യാത്രകൾ ആസ്വദിക്കാൻ കൊതിക്കുന്നവർക്കായി വൈക്കം KSRTC ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നു..... "മൺസൂൺ മലക്കപ്പാറ ...
16/06/2023

മഴക്കാല യാത്രകൾ ആസ്വദിക്കാൻ കൊതിക്കുന്നവർക്കായി വൈക്കം KSRTC ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നു..... "മൺസൂൺ മലക്കപ്പാറ ആനവണ്ടിയാത്ര".

മഴയിൽ നിറഞ്ഞ ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കണ്ട്,കാടിൻ്റെ ഭംഗിയറിഞ്ഞ്, മലക്കപ്പാറയെന്ന കൊച്ച് കേരള- തമിഴ്നാട് അതിർത്തിഗ്രാമത്തിലേക്ക് ലളിതവും സുന്ദരവുമായ ഒരു മഴയാത്ര......

25 ജൂൺ 2023 ഞായറാഴ്ച രാവിലെ 5 മണിക്ക് വൈക്കം KSRTC യിൽ നിന്നും പുറപ്പെടുന്നു. ടിക്കറ്റുകൾ ഉടൻ മുൻകൂട്ടി ബുക്ക് ചെയ്യുക....

ടിക്കറ്റ് നിരക്ക് Rs.700/- മാത്രം......

Please Call/watsapp :9995 987 321

നിങ്ങൾ പോകുവാൻ ആഗ്രഹിക്കുന്ന മനോഹരയാത്രകൾ കെഎസ്ആർടിസിക്ക് ഒപ്പം പങ്കുവയ്ക്കൂ......സമ്മാനങ്ങൾ നേടൂ....മഴക്കാലം പരിമിതമായ ...
15/06/2023

നിങ്ങൾ പോകുവാൻ ആഗ്രഹിക്കുന്ന മനോഹരയാത്രകൾ കെഎസ്ആർടിസിക്ക് ഒപ്പം പങ്കുവയ്ക്കൂ......സമ്മാനങ്ങൾ നേടൂ....

മഴക്കാലം പരിമിതമായ യാത്രകൾക്ക് മാത്രമേ നമ്മെ അനുവദിക്കുന്നുള്ളൂ എങ്കിലും തുടർന്ന് വരാൻ പോകുന്ന ഏതാണ്ട് പത്തു മാസക്കാലം നിണ്ടുനിൽക്കുന്ന മനോഹരമായ ഒരു യാത്ര സീസണിന്റെ ഒരുക്കങ്ങൾക്കുള്ള സമയമാണ് ഈ മൺസൂൺ കാലം.കേരളത്തിനുള്ളിൽ നിങ്ങൾ പോകുവാൻ ആഗ്രഹിക്കുന്ന വിനോദ - തീർത്ഥാടന യാത്രകളെ ഒന്ന്/ രണ്ട് / മൂന്ന് ദിവസങ്ങളിലെ പാക്കേജുകളാക്കി ഞങ്ങൾക്ക് അയച്ചു തരൂ..... നിങ്ങൾ ആഗ്രഹിക്കുന്ന യാത്രകളെ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ സഫലമാക്കുന്നു.തിരഞ്ഞെടുക്കപ്പെടുന്ന യാത്രാ പ്ലാനുകൾക്ക് സമ്മാനങ്ങൾ നേടൂ..... 9995 987 321(ശ്യാംദാസ്. P, യൂണിറ്റ് കോ ഓർഡിനേറ്റർ ,BTC )എന്ന നമ്പറിലേക്ക് നിങ്ങളുടെ യാത്ര പ്ലാനുകൾ whatsapp Text മെസ്സേയ്ക്കായി അയക്കൂ .......

സസ്നേഹം,

അജീഷ് കുമാർ K.R,
ക്ലസ്റ്റർ ഓഫിസർ,
KSRTC.

ഷാജി കുര്യാക്കോ,
ഏ ടി ഒ,
കെ എസ് ആർ ടി സി വൈക്കം.

വൈക്കം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകളുടെ വിജയ തുടർച്ചയിലേക്ക് മനോഹരമായ ഒരു യാത്ര കൂടി ചേർക്കപ്പെ...
25/01/2023

വൈക്കം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകളുടെ വിജയ തുടർച്ചയിലേക്ക് മനോഹരമായ ഒരു യാത്ര കൂടി ചേർക്കപ്പെട്ടിരിക്കുന്നു.ശബരിമലയിൽ നിന്നും മടങ്ങിവരുന്ന തിരുവാഭരണങ്ങൾ അണിയിക്കപ്പെട്ട ശാസ്താവിനെ പെരുനാട് കാട്ടുകോയിക്കൽ ധർമ്മശാസ്താക്ഷേത്രത്തിൽ തൊഴുത് സംതൃപ്തി നേടുന്ന യാത്ര .ഒപ്പം മഹാക്ഷേത്രങ്ങളായ ചെങ്ങന്നൂർ മഹാദേവക്ഷേത്രവും, പൈതൃകത്തനിമ നിറയുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രവും, മലയാലപ്പുഴ ദേവീക്ഷേത്രവും കോന്നി ആനക്കൂടും ഗജവീരന്മാരും......

ജനുവരി 21 ന് രാവിലെ 5 മണിക്ക് വൈക്കത്തുനിന്നും പുറപ്പെട്ട യാത്ര ദർശന നിർവൃതിയോടെ വൈകിട്ട് 9 മണിയോടെ വൈക്കത്ത് തിരിച്ചെത്തുമ്പോൾ പ്രായഭേദമന്യേ യാത്രക്കാരുടെ മുഖത്ത് നിറയുന്ന പുഞ്ചിരി എത്രയോ സന്തോഷകരമാണ്. "വീണ്ടും അടുത്ത യാത്രയിൽ തീർച്ചയായും കണ്ടുമുട്ടാം"എന്ന് പറഞ്ഞു പിരിഞ്ഞു പോകുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.

വൈക്കം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകളെ ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്ക്, ഞങ്ങളെ പിന്തുണയ്ക്കുന്ന വിവിധ അച്ചടി ദൃശ്യ നവ മാധ്യമ സുഹൃത്തുക്കൾക്ക്, പ്രിയപ്പെട്ട നാട്ടുകാർക്ക്,എന്തിനുമേതിനും ഒപ്പം നിന്ന് പിന്തുണയ്ക്കുന്ന പ്രിയപ്പെട്ട ജീവനക്കാർക്ക്...... ഹൃദയം നിറഞ്ഞ നന്ദി.

കൂടുതൽ യാത്രകളെപ്പറ്റി അറിയുന്നതിനും ബുക്കിങ്ങിനും ദയവായി വിളിക്കുമല്ലോ :9995 987 321 ( ശ്യാംദാസ്. പി, കോ ഓർഡിനേറ്റർ)

സസ്നേഹം,

ഷാജി കുര്യാക്കോ,
ഏ ടി ഓ,
കെ എസ് ആർ ടി സി,വൈക്കം.

Address

Vaikom
686144

Website

Alerts

Be the first to know and let us send you an email when KSRTC വിനോദയാത്രകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share