Platform7 by Binai Sankar

Platform7 by Binai Sankar This is the facebook home of the Platform7 by Binai Sankar vlog! Platform7 was born in 2006 as a blog to chronicle my daily trainspottings and thoughts!

Over the years, the blog metamorphosed into a go-to-place for unbiased and detailed travel reports. The blog moved to the digital form in 2021, slowly producing detailed video reports of travels. Platform7 remains committed to producing unbiased travel reports providing detailed information about the sightings and unbiased review of food and facilities. We keep making baby steps to growing into a go-to place for reviews!

"42600 പുതിയ കോച്ചുകൾ നിർമ്മിച്ചിട്ടും കേരളത്തിലെ തീവണ്ടികൾക്ക് പഴഞ്ചൻ കോച്ചുകൾ" - വാസ്തവം എന്ത്? റെയിൽവേ കാര്യങ്ങളിൽ തീ...
06/02/2026

"42600 പുതിയ കോച്ചുകൾ നിർമ്മിച്ചിട്ടും കേരളത്തിലെ തീവണ്ടികൾക്ക് പഴഞ്ചൻ കോച്ചുകൾ" - വാസ്തവം എന്ത്?

റെയിൽവേ കാര്യങ്ങളിൽ തീരെ ഗ്രഹം ഇല്ലാത്ത പത്രപ്രവർത്തനം പതിവാക്കിയ ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്ന തലക്കെട്ട്.

ഈ പത്രം അവകാശപ്പെടുന്നത് കേരളത്തിൽ ഓടുന്നത് കൂടുതലും "പഴഞ്ചൻ" കോച്ചുകൾ ആണെന്നാണ്. കേരളത്തിലെ എക്സ്പ്രസ് ട്രെയിനുകൾ ഭൂരിഭാഗവും LHB കോച്ചുകൾ ആണ് ഉപയോഗിക്കുന്നത്. ICF കോച്ചുകൾ ഉപയോഗിച്ച് ഇപ്പൊൾ ഓടുന്ന വണ്ടികൾ താഴെ ചേർക്കുന്നു -

തിരുവനന്തപുരം കോഴിക്കോട് ജന ശതാബ്ദി, തിരുവനന്തപുരം രാമേശ്വരം അമൃത എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത് നിലമ്പൂർ റോഡ് രാജ്യ റാണി എക്സ്പ്രസ്, തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം കണ്ണൂർ ഇൻ്റർസിറ്റി എക്സ്പ്രസ്, ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം മലബാർ എക്സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം ഏറനാട് എക്സ്പ്രസ്, മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ്, ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്, കൊല്ലം ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ്, പുനലൂർ മധുരൈ എക്സ്പ്രസ്, പാലക്കാട് ചെന്നൈ സെൻട്രൽ എക്സ്പ്രസ്, പാലക്കാട് തൂത്തുക്കുടി പാലരുവി എക്സ്പ്രസ്, ഗുരുവായൂർ മധുരൈ എക്സ്പ്രസ്, മംഗലാപുരം കോയമ്പത്തൂർ ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ്, എറണാകുളം കാരൈക്കൽ എക്സ്പ്രസ്. ©️ platform7 by Binai Sankar

മംഗലാപുരം ചെന്നൈ സെൻട്രൽ മെയിലും, വെസ്റ്റ് കോസ്റ്റും കഴിഞ്ഞ ദിവസം LHB കോച്ചിലേക്ക് മാറിയിരുന്നു. തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റും, ആലപ്പുഴ ചെന്നൈ സൂപ്പർഫാസ്റ്റും മാർച്ച് ആദ്യവാരം മുതൽ LHBയിലേക്ക് മാറുന്നതാണ്.

പാസഞ്ചർ ട്രെയിനുകൾ പൊതുവേ ICF കോച്ചുകൾ ഉപയോഗിച്ച് തന്നെയാണ് ഇന്ത്യ മുഴുവൻ ഓടുന്നത് (കൊങ്കൺ റെയിൽവേയിൽ LHB കോച്ചുകൾ നൽകിയിട്ടുണ്ട്, അത് പോലെ മറ്റ് എക്സ്പ്രസ് ട്രെയിനുമായി റേക്ക് പങ്കിടുന്ന വണ്ടികളും LHB കോച്ചുകൾ ഉപയോഗിക്കാറുണ്ട്). മുകളിലെ ലിസ്റ്റിൽ കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ്, കോയമ്പത്തൂർ കോയമ്പത്തൂർ എക്സ്പ്രസ്, പാലക്കാട് തിരിച്ചെന്തൂർ എക്സ്പ്രസ്, പാലക്കാട് ടൗൺ ട്രിച്ചി എക്സ്പ്രസ് ഉൾപ്പെടുത്തിയിട്ടില്ല. അവ പാസഞ്ചർ ട്രെയിൻ പോലെ unreserved വണ്ടി ആയത് കൊണ്ട് മാത്രമാണ്.

ഭൂരിഭാഗം വണ്ടികളും LHB ആയെന്ന് മുകളിലെ ലിസ്റ്റിൽ നിന്ന് വ്യക്തമാണ്. ഇന്ത്യൻ റെയിൽവേ വണ്ടികളിൽ ഒരു കോച്ചിൻ്റെ ആയുസ്സ് 25 വർഷമാണ്. കേരളത്തിൽ പാസഞ്ചർ ട്രെയിനുകളിൽ ഓടുന്നത് കൂടുതലും 15-20 വർഷം പഴക്കമുള്ള കോച്ചുകളാണ്. ICF കോച്ചുകൾ ജനുവരി 2018ന് ശേഷം പൂർണ്ണമായും നിർമാണം നിർത്തിയിരുന്നു. അവസാനമായി പണിത ICF കോച്ചിന് ഇപ്പൊൾ 8 വർഷം പ്രായം ആയിട്ടുണ്ട്. ICF കോച്ചുകൾ 1955ൽ ആണ് ആദ്യമായി നിർമ്മിച്ചത്. അന്നത്തെ ഡിസൈനിൽ കാര്യമായി വ്യത്യാസങ്ങൾ ഒന്നുമില്ലാതെയാണ് 2018 വരെ നിർമ്മിച്ചത്. ഇൻ്റീരിയർ furnishing മാറി, AC കോച്ചുകൾ വന്നു എന്നത് മാറ്റിയാൽ, കാര്യമായി പുരോഗതി ഉണ്ടായിട്ടില്ല. ©️ platform7 by Binai Sankar

പാസഞ്ചർ ട്രെയിനുകൾക്ക് ഭാവിയിൽ മെമു ട്രെയിനുകൾ ഉപയോഗിക്കും എന്ന് റെയിൽവേ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെമു നിർമാണം തീരെ കുറവായത് കൊണ്ട്, ഈ കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. പുതിയ മെമു കോച്ചുകൾ നിർമ്മിക്കാൻ മഹാരാഷ്ട്രയിലെ ലാത്തൂരിലും, തെലങ്കാനയിലെ കാശിപ്പെട്ടിലും പുതിയ നിർമ്മാണശാലകൾ റെയിൽവേ അനുവദിച്ചിരുന്നു. ഇതിൽ ലാത്തൂരിലെ ഫാക്ടറി പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാൻ റഷ്യൻ കമ്പനിക്ക് വിട്ട് കൊടുത്തിരുന്നു. കാശിപ്പെട്ടിലെ ഫാക്ടറി നിർമ്മാണം ആരംഭിച്ചിട്ടില്ല. നിലവിൽ മെമു കോച്ചുകൾ ചെന്നൈയിലുള്ള ICF, പഞ്ചാബിലെ RCF ഉം മാത്രമാണ് നിർമ്മിക്കുന്നത്.

ആവശ്യത്തിന് മെമു കോച്ചുകൾ നിർമ്മിക്കാത്തത് കൊണ്ട് പാസഞ്ചർ ട്രെയിനുകൾ ഇന്നും പഴയ കോച്ചുകൾ ഉപയോഗിച്ചാണ് ഓടിക്കുന്നത് എന്നത് ഒരു വാസ്തവമാണ്. ©️ platform7 by Binai Sankar

എക്സ്പ്രസ് ട്രെയിനുകൾക്ക് പുതിയ LHB കോച്ചുകൾ വളരെ വേഗത്തിൽ നൽകുന്നുണ്ട്. ദീർഘ ദൂര വണ്ടികൾക്കും, 130kmph സ്പീഡിൽ ഓടുന്ന വണ്ടികൾക്കും ആയിരുന്നു LHB കോച്ചുകൾ ലഭിക്കാൻ മുൻഗണന നൽകിയിരുന്നത്. ഇപ്പൊൾ ബാക്കിയുള്ള വണ്ടികൾക്കും വളരെ പെട്ടെന്ന് നൽകി തുടങ്ങിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് മുംബൈയിലേക്ക് ട്രെയിൻ സർവീസിൽ മാറ്റംകേരളത്തിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന പ്രതിവാര ട്രെയിൻ സർ...
04/02/2026

കേരളത്തിൽ നിന്ന് മുംബൈയിലേക്ക് ട്രെയിൻ സർവീസിൽ മാറ്റം

കേരളത്തിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന പ്രതിവാര ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ. ശനിയാഴ്ചകളിൽ തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്ന 16332 തിരുവനന്തപുരം മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് ട്രെയിൻ, ഏപ്രിൽ 18, 2026 മുതൽ മുംബൈ ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. മടക്കയാത്ര ഞായറാഴ്ചകളിൽ രാത്രി 8.55ന് മുംബൈ ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് യാത്ര തുടങ്ങും. ഈ ട്രെയിൻ ഏപ്രിൽ മുതൽ മുംബൈ CST, ദാദർ സ്റ്റേഷനുകളിലേക്ക് പോകില്ല.

ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന 22630 തിരുനെൽവേലി ദാദർ സൂപ്പർഫാസ്റ്റ് (ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, കണ്ണൂർ, മംഗലാപുരം, കൊങ്കൺ റെയിൽവേ വഴി) ഏപ്രിൽ 15, 2026 മുതൽ ദാദർ സ്റ്റേഷന് പകരം മുംബൈ ലോകമാന്യ തിലക്ക് ടെർമിനസിൽ യാത്ര അവസാനിപ്പിക്കും. മടക്ക യാത്രയിൽ, ട്രെയിൻ നമ്പർ 22629, ലോകമാന്യ തിലക്ക് ടെർമിനസിൽ നിന്ന് വ്യാഴാഴ്ചകളിൽ രാത്രി 8.45ന് യാത്ര പുറപ്പെടും. ദാദർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് നീളം കുറവായത് കൊണ്ട് ഈ ട്രെയിനിൽ അധികം കോച്ചുകൾ ഘടിപ്പിക്കാൻ റെയിൽവെയ്ക്ക് കഴിഞ്ഞിരുന്നില്ല. നിലവിൽ 16 കോച്ചുകൾ മാത്രമുള്ള ഈ ട്രെയിൻ ലോകമാന്യ തിലക് ടെർമിനസിലേക്ക് മാറുന്നതോടുകൂടി 22 കോച്ചുകൾ ആകാൻ കഴിയും. 6 കോച്ചുകൾ അധികമായി ലഭിക്കുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സീറ്റുകൾ ലഭ്യമാകും.

പുതിയ റെയിൽവേ പദ്ധതികളുടെ പെരുമഴ! കേരളത്തിലെ റെയിൽവേ വളർച്ച മുരടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് ഇപ്പൊൾ കുറച്ച് കാലമായി. അവസ...
29/01/2026

പുതിയ റെയിൽവേ പദ്ധതികളുടെ പെരുമഴ!

കേരളത്തിലെ റെയിൽവേ വളർച്ച മുരടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് ഇപ്പൊൾ കുറച്ച് കാലമായി. അവസാനമായി കേരളത്തിൽ നടന്ന വികസനം എന്ന് പറയാൻ എറണാകുളം കോട്ടയം ലൈനിൻ്റെ doubling ആയിരിക്കും. കോട്ടയം വഴി എറണാകുളം മുതൽ തിരുവനന്തപുരം വരെ ഇപ്പൊൾ ഇരട്ട പാതയാണ്. ഇതല്ലാതെ മറ്റൊരു അടിസ്ഥാന സൗകര്യ വികസനം നടന്നിട്ടില്ല.

നിലവിൽ തിരുവനന്തപുരം നാഗർകോവിൽ ലൈനിൻ്റെ doubling നടക്കുന്നുണ്ട്. ഇതിൻ്റെ കൂടെ നേമം ടെർമിനൽ, പാലക്കാട് ടൗൺ സ്റ്റേഷനിലെ പിറ്റ് ലൈൻ പണികളും നടക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെയിൽവേ ഓരോ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 1 മാസം മുൻപ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. മംഗലാപുരം കണ്ണൂർ ഷൊറണൂർ പാതയിൽ 3/4 ലൈനുകളുടെ നിർമ്മാണം, തിരുവനന്തപുരം കായംകുളം മൂന്നാം ലൈൻ, ഷൊറണൂർ പാലക്കാട് പോത്തന്നൂർ മൂന്നാം ലൈൻ, എറണാകുളം ഷൊറണൂർ മൂന്നാം ലൈൻ എന്നിങ്ങനെ വളരെ പ്രാധാന്യമുള്ള പദ്ധതികൾ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞ 2 ദിവസത്തിനിടയ്ക്ക് കേരളത്തിൽ 2 അതിവേഗ പാതകളുടെ വാർത്തകളും വന്നിരുന്നു - മുൻ ഡൽഹി മെട്രോ ചെയർമാൻ ആയിരുന്ന ശ്രീ ഈ ശ്രീധരൻ പ്രഖ്യാപിച്ച തിരുവനന്തപുരം കണ്ണൂർ അതിവേഗ പാതയും, കേരള സര്ക്കാർ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം കാസർഗോഡ് RRTS പാതയും.

കേരളത്തിന് ഏറെ പ്രയോജനപ്രദം ആകുന്ന മറ്റ് രണ്ട് പാതകൾ കൂടി റെയിൽവേ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. നിർമ്മാണം നിലച്ച അങ്കമാലി എരുമേലി പാതയുടെ പണികൾ വീണ്ടും ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുവാദം നൽകിയിട്ടുണ്ട്. ഇത് കൂടാതെ സർവേ നടപടികൾ നിർത്തിയ ഗുരുവായൂർ തിരുനാവായ പാതയും റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഏറെ കാലമായി മലബാറിൻ്റെ ആവശ്യമായിരുന്നു ഗുരുവായൂർ തിരുനാവായ പാത. നിലവിൽ ഷൊറണൂർ വഴി പോകുന്നതിലും ദൂരം കുറയും എന്ന് മാത്രമല്ല, ഒരു ബദൽ പാത കൂടി ആകും.

അത് പോലെ, പാലക്കാട് കോയമ്പത്തൂർ പാതയ്ക്ക് ഒരു ബദൽ പാതയായി പാലക്കാട് പൊള്ളാച്ചി പാത വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി പറളി പാലക്കാട് ടൗൺ ബൈപ്പാസ് ലൈനും, പൊള്ളാച്ചി ബൈപാസ് ലൈനും ദക്ഷിണ റെയിൽവേ നിർദേശിച്ചിട്ടുണ്ട്. ഈ പാത വരുന്നതോടുകൂടി, പാലക്കാട് പൊള്ളാച്ചി റൂട്ടിൽ ട്രെയിനുകളുടെ എണ്ണം വർധിക്കും എന്ന് പ്രതീക്ഷിക്കാം.

ഏറെ കാലമായി ചർച്ചകൾ നടക്കുന്ന നിലമ്പൂർ നഞ്ചങ്കോട് പാതയുടെ സർവേ നടപടികൾ 2 മാസത്തിനുള്ളിൽ പൂർത്തിയാകും എന്നും വാർത്തകൾ ഉണ്ട്. നാഗർഹോളെ വന്യജീവി സങ്കേതത്തിലൂടെ കടന്ന് പോകുന്ന പാത ആയത് കൊണ്ട് ഈ പാതയ്ക്ക് എതിരെ ഏറെ പ്രതിഷേധവും കർണാടകം ഉന്നയിച്ചിട്ടുണ്ട്.

വരും നാളുകളിൽ മേൽപ്പറഞ്ഞ പാതകൾ യാഥാർഥ്യമായാൽ കേരളത്തിൻ്റെ റെയിൽവേ സൗകര്യങ്ങളിൽ പതിന്മടങ്ങ് വർധനവ് നമുക്ക് ലഭിക്കും.

26/01/2026

India's first Tejas Express!! Mumbai Madgaon Tejas Express!

Address

Thrissur
680663

Alerts

Be the first to know and let us send you an email when Platform7 by Binai Sankar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share