Vijith

Vijith �ചെറിയ വലിയ കാര്യങ്ങൾ.���
എന്റെ അറിവ?

17/09/2021
20/06/2021

മോദിജി ഏറ്റവും ജനപ്രീതി ഉള്ള ലോക നേതാവായി മാറിയതിൽ അസൂയ ഉള്ള ചിലർ ദുഷ്പ്രചാരണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. പക്ഷെ ഞാൻ വിശ്വസിക്കുന്നു, ഇതൊരു സത്യസന്ധമായ സർവേ ആണെന്ന്. കാരണം പറയാം. (മോദിജിക്ക് ഫിലിപ്പ് കോട്ട്ലർ അവാർഡ് കിട്ടിയപ്പോഴും ഇവറ്റകൾക്ക് ഇതേ പോലെ വിഷമം തോന്നിയിരുന്നു എന്ന് അറിയാമല്ലോ. ആ അവാർഡിന് പിന്നീട് ആരും ഇതേവരെ അർഹത നേടിയിട്ടില്ല).

ഒന്നാമത്തെ കാരണം വെറും 600 കോടിയോ മറ്റൊ ഉള്ള ലോക ജനസംഖ്യയിൽ ഏതാണ്ട് 2200 പേർ ഈ സർവേയിൽ പങ്കെടുത്തു എന്നത് തന്നെ.

ഇനി ലോകത്തെ ഏത് രാജ്യം എടുത്താലും അവിടുത്തെ പ്രധാനമന്ത്രിയെയോ പ്രസിഡന്റിനെയോ രാജാവിനെയോ ഒക്കേക്കാളും വളരെ മുന്നിൽ ആയിരിക്കും മോദിജിയുടെ പോപ്പുലാരിറ്റി. ചില ഉദാഹരണങ്ങൾ പറയാം.

ചൈനയിലെ ഗ്ലോബൽ ടൈംസ് നടത്തിയ സർവേയിൽ അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മോദിജിയെ ആണെന്ന് തെളിഞ്ഞിരുന്നു. ഒരു വർഷത്തിൽ അധികമായി ചൈന എന്ന പേര് പോലും മോദിജി എടുത്തു പറഞ്ഞിട്ടില്ല എന്ന് കൂടെ ഓർക്കുക. 😊

പാകിസ്താനിൽ ഒരു സർവേ നടന്നാൽ അതിലും ഒന്നാം സ്ഥാനം മോദിജിക്ക് തന്നെ ആയിരിക്കും.
അവർക്ക് 70 വർഷം കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യമല്ലേ ജീ 6 വർഷം കൊണ്ട് ചെയ്തത്. ഇലക്ഷനിൽ പോലും മോദിജി ജയിക്കാൻ അവർ കൈ അയച്ച് സഹായം ചെയ്യും. 😊

ഫ്രഞ്ചുകാരോട് ചോദിച്ചാൽ 100% പേരും മോദിയെ തിരഞ്ഞെടുക്കും. 750 കോടിയുടെ വിമാനം 1600 കോടിക്ക് വാങ്ങിയതിന്റെ നന്ദി കാണിക്കാതിരിക്കുമോ? 😊

സ്വിസ്സ്കാരോട് ചോദിച്ചാലോ.. ഒരേ ഉത്തരം മോദി എന്നായിരിക്കും. 13 വർഷത്തെ ഏറ്റവും ഉയർന്ന ഇന്ത്യക്കാരുടെ നിക്ഷേപം ഈ വർഷം അവർക്ക് കിട്ടിയല്ലോ..😊

ഇനി ബംഗ്ലാദേശികൾ ആണെങ്കിലോ..?
ഇന്ത്യയിൽ നിന്ന് ധർമ്മം വാങ്ങി ജീവിച്ചിരുന്ന അവരെക്കാളും പിന്നിൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം താഴ്ത്തിയ ആളെ അല്ലേ അവരും തിരഞ്ഞെടുക്കൂ..😊

അമേരിക്കൻസ് നന്ദി കാണിക്കാതിരിക്കില്ല എന്ന് 100% ഉറപ്പ്. അവിടെ ചെന്ന് ഒരു സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചോദിച്ച് അയാളെ തോൽപ്പിച്ച് ആ രാജ്യത്തെ രക്ഷപ്പെടുത്തിയ ആൾക്ക് മാത്രമേ അവർ വോട്ടു ചെയ്യൂ..😊

ഇപ്പോൾ ഇസ്രായേൽക്കാർക്കും അതേ അഭിപ്രായം ആയിരിക്കുമെന്ന് തീർച്ച. നെതന്യഹു ഇലക്ഷൻ പ്രചാരണത്തിന് ഒരേ ഒരു ലോക നേതാവിന്റെ പേരാണ് ഉപയോഗിച്ചത് എന്ന് മറക്കണ്ട. 😊

നിങ്ങളെ പറഞ്ഞു മനസിലാക്കി തരാൻ ഇത്രയും കാര്യങ്ങൾ മതിയെന്ന് കരുതുന്നു. ഒരു കാര്യംതീർച്ച, നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടത്തിൽ ആണ്.

കൈപ്പമംഗലം ഗ്രാമ ചരിത്രം🚩🚩🚩🚩🚩സാമൂഹ്യ-സാംസ്കാരികചരിത്രഅവലോകനം 🚩🚩🚩🚩🚩ഭൂപ്രകൃതിയനുസരിച്ച്🌍🌍🌍 പടിഞ്ഞാറ് തീരസമതലവും, നടുവില്‍ ...
12/11/2020

കൈപ്പമംഗലം ഗ്രാമ ചരിത്രം
🚩🚩🚩🚩🚩
സാമൂഹ്യ-സാംസ്കാരികചരിത്ര
അവലോകനം 🚩🚩🚩🚩🚩

ഭൂപ്രകൃതിയനുസരിച്ച്🌍🌍🌍 പടിഞ്ഞാറ് തീരസമതലവും, നടുവില്‍ സമതലവും, കിഴക്കേയറ്റം താഴ്വാരവുമായി പഞ്ചായത്തിനെ തരം തിരിക്കാം. ഉള്‍നാടന്‍ പ്രദേശങ്ങളിലെ ചില കുളങ്ങളില്‍ കക്കയുടെ അവശിഷ്ടങ്ങള്‍ ധാരാളമായി കാണുന്നുണ്ട്. കടല്‍ വെച്ചുപോയ സ്ഥലമാണെന്നുള്ള നിഗമനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 13.60 ചതുരശ്രകിലോമീറ്റര്‍ ആണ്.കയ്പമംഗലം എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു ഐതിഹ്യവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കയ്പമംഗലത്തെ കാക്കാത്തുരുത്തിയെക്കുറിച്ച് കോകസന്ദേശത്തില്‍ വര്‍ണ്ണിച്ചുകാണുന്നുണ്ട്. ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ സമീപപ്രദേശമാണ് കയ്പമംഗലം എന്നുള്ളതിനാല്‍ കൊടുങ്ങല്ലൂര്‍ ചരിത്രവുമായി കയ്പമംഗലത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഒരുകാലത്ത് കൊടുങ്ങല്ലൂര്‍രാജാവിന്റെ സാമന്തരായിരുന്ന പാലപ്പെട്ടി കോവിലകത്തിന്റെ അധീനതയിലായിരുന്നു കയ്പമംഗലം. ചേറ്റുവ മുതല്‍ കോതപറമ്പ് വരെയുള്ള അയിരൂര്‍ അയ്യായിരത്തില്‍ ഈ പ്രദേശവും ഉള്‍പ്പെട്ടിരുന്നു. പാലപ്പെട്ടി കോവിലകത്തിന്റെ ഇടപ്രഭുവായിരുന്ന വാക്കയില്‍ കയ്മള്‍ എന്നയാളായിരുന്നു ഈ പ്രദേശത്തെ പ്രധാനനാടുവാഴി. ടിപ്പു സുല്‍ത്താന്‍ തന്റെ സൈന്യവുമായി പടയോട്ടം നടത്തിയിരുന്നപ്പോള്‍ പട്ടാളക്യാമ്പായി കയ്പമംഗലം കൊപ്രക്കളം എന്ന കച്ചേരിപ്പറമ്പ് ഉപയോഗിച്ചിരുന്നു. കച്ചേരിപറമ്പ് എന്ന പേര് വരാന്‍ തന്നെ കാരണം ടിപ്പുവിന്റെ സൈനിക കോടതി അവിടെ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ്. കനോലികനാല്‍ നിര്‍മ്മിക്കപ്പെടുന്നതിന് മുമ്പുതന്നെ കൊടുങ്ങല്ലൂര്‍ തുറമുഖവും മറ്റു വാണിജ്യപ്രദേശങ്ങളുമായി കയ്പമംഗലത്തിന് ജലഗതാഗതമാര്‍ഗ്ഗമുണ്ടായിരുന്നു. തൂമ്പുങ്ങലിന് സമീപമുള്ള തോണിക്കുളം ഈ ഗതാഗതശൃംഖലയുടെ പ്രധാനകേന്ദ്രമായിരുന്നു. തിരുവിതാംകൂറില്‍നിന്ന് വടക്കോട്ടൊഴുകി ബേപ്പൂര്‍പുഴ വരെ എത്തുന്ന ഉള്‍നാടന്‍ ജലഗതാഗതമാര്‍ഗ്ഗമായ കനോലികനാല്‍ കയ്പമംഗലത്തിന്റെ കിഴക്കേ അതിരിലൂടെയാണ് ഒഴുകുന്നത്. മലബാര്‍ കളക്ടര്‍ ആയിരുന്ന കനോലിസായ്പ് ഉത്തരവിട്ട് കുഴിപ്പിച്ചതാണ് ഈ കനാല്‍. കയ്പമംഗലത്തിന്റെ തീരപ്രദേശമായ കൂരിക്കുഴിയില്‍ വലിയ പത്തേമാരികള്‍ അടുക്കാനുള്ള സൌകര്യവുമുണ്ടായിരുന്നു. പ്രമുഖജന്മിയുടെ വീട്ടുവിളപ്പിലേക്ക് പത്തേമാരി എത്തിച്ചേരാനുള്ള ജലഗതാഗതമാര്‍ഗ്ഗമുണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു. കൂടാതെ അന്ന് കൂരിക്കുഴിയെ കൂര്‍ക്കുഴി എന്നാണ് അറിയപ്പെട്ടിരുന്നത്. കയ്പമംഗലത്തെ പ്രമുഖക്ഷേത്രങ്ങളാണ് അയിരൂര്‍ മഹാവിഷ്ണുക്ഷേത്രവും, ചളിങ്ങാട് ശ്രീസുബ്രഹ്മണ്യക്ഷേത്രവും, അഗസ്ത്യേശ്വരക്ഷേത്രവും. ഇതില്‍ അയിരൂര്‍ക്ഷേത്രം കേരളത്തിലെ രണ്ടാമത്തെ മഹാവിഷ്ണുപ്രതിഷ്ഠയാണെന്ന് ഐതിഹ്യം പറയുന്നു. മറ്റൊരു ക്ഷേത്രമായ അഗസ്ത്യേശ്വര ശിവക്ഷേത്രം കുടുംബക്ഷേത്രമാണ്. ഈ ക്ഷേത്രം അഗസ്ത്യമുനി സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവകളിലെ വിഗ്രഹപ്രതിഷ്ഠകളുമായി കയ്പമംഗലത്തിന് ചരിത്രപരമായ ബന്ധമുണ്ട്. മത്സ്യബന്ധനത്തിനിടയില്‍ വലയില്‍ കുടുങ്ങി മുക്കുവര്‍ക്ക് ലഭിച്ച 4 വിഗ്രഹങ്ങള്‍ വാക്കയില്‍ കൈമളെ ഏല്‍പിക്കുകയുണ്ടായത്രെ. വാക്കയില്‍ കൈമള്‍ പ്രസ്തുതവിഗ്രഹങ്ങള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ പ്രതിഷ്ഠക്കായി ഏല്‍പിച്ചു. കേരളത്തില്‍ ആദ്യത്തെ മുസ്ളീം ദേവാലയമായ ചേരമാന്‍ പള്ളിക്കുശേഷം നിലവില്‍ വന്ന പള്ളികളിലൊന്നാണ് കയ്പമംഗലം കൂരിക്കുഴി ജുമാമസ്ജിദ്. മസ്ജിദ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലസൌകര്യമൊരുക്കികൊടുത്തത് വാക്കയില്‍ കൈമളായിരുന്നു. പൊന്നാനി താലൂക്കിലെ വാക്കയില്‍ കുടുംബം, കൊടുങ്ങല്ലൂര്‍ കോവിലകം, ഏലൂര്‍മന, ഒളനാട്ട് പണിക്കര്‍, അയിരൂര്‍ ദേവസ്വം, ദേശമംഗലം, കുമരംചിറ ദേവസ്വം, പുതുവീട്ടില്‍ കുടുംബം എന്നിവരായിരുന്നു ഈ നാട്ടിലെ ഭൂമി മുഴുവന്‍ കൈയടക്കി വച്ചിരുന്ന ജന്മിപ്രമാണിമാര്‍. 80 ശതമാനം സ്വത്തുക്കളും ഇവരുടെ കൈവശമായിരുന്നു. പാട്ടകുടിയാന്‍മാരിലൂടെ കൃഷി ചെയ്തിരുന്ന ഇവരില്‍ മിക്കവരും കയ്പമംഗലത്തിന് പുറത്തായിരുന്നു താമസം എന്നതിനാല്‍ ഭൂപരിഷ്കരണനിയമത്തിന് മുമ്പുതന്നെ പല പാട്ടകുടിയാന്മാര്‍ക്കും കൈവശമുണ്ടായിരുന്ന ഭൂമി സ്വന്തം ഭൂമിപോലെ തന്നെയായിരുന്നു. ഈഴവ, അരയ, നായര്‍, മുസ്ളീം പ്രമാണിമാര്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു കയ്പമംഗലം. രാഷ്ട്രീയ നേതൃത്വം മിക്കവാറും ഇവരുടെ കൈകളിലായിരുന്നു. 1930-കളില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം കയ്പമംഗലത്തുമെത്തിയിരുന്നു. 1952-ല്‍ കൈപൊക്കി വോട്ടിലൂടെ ആദ്യപഞ്ചായത്തുഭരണസമിതി അധികാരമേറ്റു. ആ തെരഞ്ഞെടുപ്പില്‍ കണ്ടത്ത് ഭാസ്കരന്‍ പ്രസിഡന്റായി. 1963-ല്‍ ജനകീയസ്വഭാവത്തിലുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ദേവസ്വത്തിന്റേയും നാലോ അഞ്ചോ ജന്മിമാരുടേയും കൈവശമുണ്ടായിരുന്ന 80% കൃഷിഭൂമിയും, കാര്‍ഷികഭൂപരിഷ്കരണത്തോടെ പാട്ടകുടിയാന്‍മാര്‍ക്ക് ലഭിച്ചു. പിന്നീട് ഗള്‍ഫുമേഖല സൃഷ്ടിച്ച പണക്കൊഴുപ്പിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക കുതിച്ചുചാട്ടം തന്നെ ഈ പ്രദേശത്തുണ്ടായി. പഞ്ചായത്തിലെ 75% മുസ്ളീം കുടുംബംഗങ്ങളും ഗള്‍ഫുമേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പഴയ ഓലപ്പുരയുടേയും ഓടിന്റേയും സ്ഥാനത്ത് കോണ്‍ക്രീറ്റുവീടുകള്‍ ഉയരുന്നു. ഗള്‍ഫ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും വീട് പണിയുന്നതിനോ മോടിപിടിപ്പിക്കുന്നതിനോ ആണ് ചിലവഴിക്കപ്പെട്ടിട്ടുള്ളത്. പാടങ്ങള്‍ നികത്തപ്പെട്ടതും ഭൂമിയുടെ വില വര്‍ദ്ധിച്ചതും ഇതിന്റെ ദൂഷ്യഫലങ്ങളാണ്. ഗള്‍ഫുപണത്തിന്റേയും സാമൂഹ്യമാറ്റത്തിന്റേയും വ്യവസ്ഥിതിയുടേയും മറ്റും ഫലമായി കൃഷിഭൂമി തുണ്ടുവല്‍ക്കരിക്കപ്പെട്ടു. അരനൂറ്റാണ്ടിനു മുമ്പ് നെല്‍പാടങ്ങളും തെങ്ങിന്‍തോപ്പുകളും ഇടകലര്‍ന്ന് ഉയര്‍ന്നുതാഴ്ന്നുകിടക്കുന്ന ഭൂപ്രകൃതിയായിരുന്നു. ആ കാലത്തുണ്ടാക്കിയിരുന്ന മത്തങ്ങ, വെള്ളരിക്ക, കുമ്പളം മുതലായ പച്ചക്കറികള്‍ വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവെച്ച് ഉപയോഗിച്ചിരുന്നു. മച്ചിന്‍മേല്‍ തൂങ്ങിയിരുന്ന കതിര്‍കുലയും വെള്ളരി, കുമ്പളം മുതലയാവയും വീട്ടുമുറ്റത്ത് ഉയര്‍ന്നുനിന്നിരുന്ന വൈക്കോല്‍ കൂനകളും വീട്ടുവളപ്പിലെ കാലിത്തൊഴുത്തും കുളങ്ങളും ഗ്രാമത്തില്‍ എങ്ങും ദൃശ്യമായിരുന്നു.കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രാമച്ചം ഉല്‍പാദിപ്പിച്ചിരുന്ന പ്രദേശം എന്ന ബഹുമതി ഈ പഞ്ചായത്തിനാണ്. മിക്ക വീടുകളിലും കോഴി, താറാവ്, ആടുമാടുകള്‍, നായ, പൂച്ച എന്നിവയെ വളര്‍ത്തിയിരുന്നു. പശുക്കളേയും കാളകളേയും വളരെ അപൂര്‍വ്വമായേ ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നുള്ളൂ. ആട്, കോഴി, താറാവ് എന്നിവയെ ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു. താരതമ്യേന അന്നത്തെ മാടുകള്‍ രോഗവിമുക്തവുമായിരുന്നു. അസുഖങ്ങള്‍ വന്നാല്‍ നാടന്‍ചികിത്സയായിരുന്നു. ആധുനികരീതിയിലുള്ള മത്സ്യബന്ധനസമ്പ്രദായം ആ കാലത്ത് ഉണ്ടായിരുന്നില്ല. അഞ്ചുപേര്‍ വീതം കയറുന്ന വഞ്ചികളിലും രണ്ടോ മൂന്നാ പേര്‍ കയറുന്ന ഒഴുക്കുചെറുവഞ്ചികളിലുമുള്ള മത്സ്യബന്ധനമായിരുന്നു പഴയ കാലത്തെ രീതി. തുടര്‍ന്ന് ഈ മേഖലയില്‍ ശ്രദ്ധേയമായ ഒരു മാറ്റമുണ്ടായത് ഏനംവല(കമ്പവല)കളുടെ ആവിര്‍ഭാവത്തോടു കൂടിയാണ്. മത്സ്യങ്ങളെ തടഞ്ഞുനിര്‍ത്തി കൂട്ടത്തോടെ വലക്കുള്ളിലാക്കി വലിച്ചുകയറ്റുന്ന രീതിയാണ് ഏനംവല. ക്രമേണ ഈ മത്സ്യബന്ധനരീതി പരാജയപ്പെടുകയും അപ്രത്യക്ഷമാവുകയുമാണുണ്ടായത്. എന്നാല്‍ ഇന്ന് പഴയ സമ്പ്രദായങ്ങള്‍ പാടെ ഇല്ലാതാവുകയും ആധുനിക യന്ത്രവല്‍ക്കരണത്തിന്റെ കാറ്റ് മത്സ്യത്തൊഴിലാളിമേഖലയുടെ മുഖഛായ മാറ്റുകയും ചെയ്തു.കയ്പമംഗലത്തെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് 1896-ല്‍ സ്ഥാപിച്ച പള്ളി സ്കൂള്‍ എന്ന ആര്‍.സി.യു.പി.സ്ക്കൂള്‍. കത്തോലിക്കാ പള്ളിയോടനുബന്ധിച്ച് ഏകദേശം 100 വര്‍ഷത്തിനുമുമ്പ് പ്രവര്‍ത്തിച്ചിരുന്ന എല്‍.പി.സ്ക്കൂളാണ് ഇന്നത്തെ ആര്‍.സി.യു.പി.സ്ക്കൂള്‍. ഏറ്റവും പഴക്കമുള്ള വിദ്യാലയവും ഇതുതന്നെയാണ്. വിദ്യാഭിവര്‍ദ്ധിനിസഭ 1922-ല്‍ ആരംഭിച്ച എലിമെന്ററി സ്ക്കൂളാണ് ഇന്നത്തെ ഗവണ്‍മെന്റ് എല്‍.പി.സ്ക്കൂള്‍ കയ്പമംഗലം(കൂരിക്കുഴി). തുടര്‍ന്ന് ഈ സ്ക്കൂള്‍ മലബാര്‍ ഡിസ്ട്രിക്ട് ഏറ്റെടുത്ത് ഗവ.സ്ക്കൂളാക്കിമാറ്റി. 1933-ല്‍ വിജയഭാരതി സ്ക്കൂള്‍ തുടങ്ങി. സ്വതന്ത്ര്യലബ്ധിക്കുമുമ്പ് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയമായിരുന്നു കയ്പമംഗലം ബീച്ചിലെ ഫിഷറീസ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. റാവു ബഹദുര്‍ വി.ഗോവിന്ദന്‍ മദിരാശി സംസ്ഥാന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്താണ് ഈ സ്ക്കൂള്‍ ഫിഷറീസ് സ്ക്കൂളായി മാറിയത്.1930-ലാണ് വായനശാലാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. കയ്പമംഗലം പള്ളിനടയില്‍ ഫ്രണ്ട്സ് യൂണിയന്‍ ക്ളബ് എന്ന പേരിലാണ് വായനശാലയാരംഭിച്ചത്. തൃശ്ശൂര്‍ ജില്ലയുടെ തീരദേശ പഞ്ചായത്തുകളിലൊന്നായ കയ്പമംഗലം ജില്ലയുടെ തെക്കേ അറ്റത്തുള്ള ചിരപുരാതന തുറമുഖങ്ങളിലൊന്നാണ്. ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ (അഴിക്കോട്) നിന്ന് പതിമൂന്ന് കിലോമീറ്റര്‍ വടക്ക് മാറിയാണ് കയ്പമംഗലം സ്ഥിതി ചെയ്യുന്നത്. കോട്ടപ്പുറം പുഴയേയും ചേറ്റുവ അഴിമുഖത്തെയും തെക്ക് വടക്ക് ബന്ധിപ്പിക്കുന്ന കനോലി കനാലില്‍ നിര്‍മ്മിച്ചിട്ടുള്ള കാക്കാത്തുരുത്തി പാലം പഞ്ചായത്തിന്റെ തെക്ക് കിഴക്ക് മൂലയിലാണ്. പ്രസ്തുത പാലത്തെ മൂന്ന് പീടികയുമായും തുടര്‍ന്ന് പടിഞ്ഞാറ് കടല്‍ത്തീരവുമായും ബന്ധിപ്പിക്കുന്ന റോഡാണ് പഞ്ചായത്തിന്റെ തെക്കേ അതിര്. 4 കിലോമീറ്റര്‍ അറബിക്കടലാണ് പടിഞ്ഞാറെ അതിര്. കടലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ കിഴക്കുഭാഗത്ത് കൂടിയാണ് എന്‍.എച്ച്. 17 പോകുന്നത്. കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിന് പടിഞ്ഞാറുഭാഗം മിക്കവാറും കടല്‍ത്തീരം വരെ അമ്പത്-നൂറ് മീറ്റര്‍ വീതിയില്‍ പാടവും പറമ്പുമായി ഇടവിട്ടുകിടന്നിരുന്നു. ഇങ്ങനെയുണ്ടായിരുന്ന ഒരുപ്പൂ, ഇരുപ്പൂപാടങ്ങള്‍ മിക്കവയും ഇന്ന് നിരത്തുഭൂമികളായി മാറിയിട്ടുണ്ട്. ഇത്തരം ഭൂമികളെല്ലാം പാടങ്ങളായിരുന്നപ്പോള്‍ മഴ പെയ്തുകൂടുന്ന വെള്ളം ഒഴുകി കടലിലേക്ക് എത്തുന്നതിന് ചെറുതും വലുതുമായ തോടുകളുടെ കുറ്റമറ്റ ഒരു ശൃംഖലതന്നെയുണ്ടായിരുന്നു. ഇന്നീ തോടുകളെല്ലാം ചെറിയ ചെറിയ തുണ്ടുകളായി നികത്തപ്പെടുകയും ഭൂവുടമകളാല്‍ അവഗണിക്കപ്പെടുകയും ചെയ്തതു മൂലം ഈ ഭൂമികളില്‍ മിക്കവയും വര്‍ഷക്കാലം മുഴുനീളെ വെള്ളക്കെട്ട് എന്ന മാറാവ്യാധിയുടെ പിടിയിലാണ്. ടിപ്പുസുല്‍ത്താന്‍ ചേറ്റുവയിലും കോട്ടപ്പുറത്തും കോട്ടകള്‍ ഉണ്ടാക്കിയിരുന്നു. ഈ കോട്ടകളിലേക്കുള്ള മാര്‍ഗ്ഗം കയ്പമംഗലം പഞ്ചായത്തിന്റെ മണല്‍ നിറഞ്ഞ പാതകളിലൂടെയായിരുന്നു. ഇന്ന് നിലവിലുള്ള എന്‍.എച്ച് 17 ആണ് പ്രധാനമായും ടിപ്പുവിന്റെ യാത്രയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്നത്. മണല്‍ നിറഞ്ഞ ഈ വഴി ടാര്‍ ചെയ്തു ദേശീയ പാതയായി ഏറ്റെടുക്കുന്നതുവരെ ടിപ്പുസുല്‍ത്താന്‍ റോഡെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മേല്‍ പറഞ്ഞ എന്‍.എച്ച് 17-ന് സമാന്തരമായി കിഴക്ക് മതിലകം പള്ളി മുതല്‍ ചേറ്റുവ വരെയും പടിഞ്ഞാറ് അഴിക്കോട് മുതല്‍ ചേറ്റുവ വരേയും ടിപ്പു സുല്‍ത്താന്‍ റോഡെന്ന പേരില്‍ രണ്ട് റോഡുകള്‍ കയ്പമംഗലം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. 1940-കള്‍ വരെ ജലഗതാഗതമാര്‍ഗ്ഗവും ഈ പ്രദേശത്ത് സാര്‍വ്വത്രികമായിരുന്നു. ബ്രിട്ടീഷുകാരനായ കനോലി സായ്പാണ് പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂരകനാല്‍ നിര്‍മ്മിച്ചത്. പ്രസ്തുത കനാല്‍ ഇന്ന് കനോലി കനാല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. കോട്ടപ്പുറം മുതല്‍ ചേറ്റുവ-ചാവക്കാട്- പൊന്നാനി വരെ നീണ്ട് കിടക്കുന്നതാണ് ഈ കനാല്‍. വള്ളം പുറപ്പെടുന്നതിനുമുമ്പ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പു കൊടുക്കുന്നതിനായി മണിമുട്ടി അറിയിക്കാറുണ്ടായിരുന്നു. കൂടാതെ വിവാഹ യാത്രകള്‍ക്കും മറ്റും കെട്ടുവള്ളങ്ങളും ചെറുവഞ്ചികളും ഉപയോഗിക്കാറുണ്ടായിരുന്നു. കയ്പമംഗലത്തെ പുരാതനമായ ക്രിസ്തീയ ദേവാലയമാണ് സെന്റ് ജോസഫ് ചര്‍ച്ച്. പ്രാചീന കലകളായ തട്ടുമ്മകളി, ഐവര്‍കളി, പെറോട്ടുനാടകം, പകിടകളി, കളരിപയറ്റ് എന്നിവ ഇന്ന് മണ്‍മറഞ്ഞുപോയെങ്കിലും ഇവയില്‍ പ്രാഗല്‍ഭ്യമുണ്ടായിരുന്ന ഒട്ടേറെ കലാകാരന്‍മാര്‍ കയ്പമംഗലത്ത് ജീവിച്ചിരുന്നു. കളമെഴുത്ത് കലയില്‍ ഏറ്റവും പ്രഗല്‍ഭന്‍മാരായിരുന്നു കോന്തുആശാന്‍, കറപ്പക്കുട്ടിആശാന്‍ എന്നിവര്‍. അനവധി ശിഷ്യസമ്പത്തുണ്ടായിരുന്ന ഗോപാലനാശാന്‍ പ്രമുഖ നാഗസ്വര, തകില്‍ വിദ്വാനായിരുന്നു. വായ്പാട്ടില്‍ കുട്ടനാശാനും, ഉടുക്ക്കൊട്ടുപാട്ടില്‍ കയ്പമംഗലത്തെ ആദ്യകാല കലാകാരന്‍മാരായിരുന്ന കൊളങ്ങര വെളിച്ചപ്പാടന്‍മാരും, കൈതവളപ്പില്‍ വേലായുധനാശാനും പ്രസിദ്ധ രായിരുന്നു 🥰🥰🥰

കേരള സർക്കാർ KFON - വിശദാംശങ്ങൾ 🚩🚩🚩 എന്താണ് KFON കേരള പദ്ധതി?🤔🤔🤔🤔🤔📱📱📱 30,000 സർക്കാർ📱📱📱 സ്ഥാപനങ്ങൾക്കും 20 ലക്ഷം വീടുകൾക...
02/11/2020

കേരള സർക്കാർ KFON - വിശദാംശങ്ങൾ 🚩🚩🚩

എന്താണ് KFON കേരള പദ്ധതി?🤔🤔🤔🤔🤔📱📱📱

30,000 സർക്കാർ📱📱📱 സ്ഥാപനങ്ങൾക്കും 20 ലക്ഷം വീടുകൾക്കും കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ അതിവേഗവും വിശ്വസനീയവും അളക്കാവുന്നതുമായ ഫൈബർ ശൃംഖല കെട്ടിപ്പടുക്കുകയാണ് കേരള സർക്കാറിന്റെ മെഗാ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ പ്രക്ഷേപണ വിതരണ സംവിധാനം അതിന്റെ നടപ്പാക്കൽ ഘട്ടത്തിലാണ്.

കെ‌എസ്‌ഇബി ഇലക്ട്രിക്കൽ പോസ്റ്റുകൾ ലഭ്യമാകുന്ന എല്ലാ സ്ഥലങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ, കേബിൾ ടിവി എന്നിവ നൽകാൻ കെ‌എഫ്‌എൻ പദ്ധതിക്ക് കഴിയും. സംസ്ഥാനത്തെ 12 ലക്ഷത്തിലധികം ബിപി‌എൽ കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം.

കെ‌എസ്‌ഇബിയുടെ ട്രാൻസ്മിഷൻ ലൈൻ ഇൻഫ്രാസ്ട്രക്ചർ വഴി കേബിൾ സ്ഥാപിക്കും. ഒരു പരിധി വരെ, ഈ രീതി റോഡ് കുഴിക്കുന്നത് ഒഴിവാക്കുന്നു.

കെ‌എസ്‌ഇബിയുടെ വിതരണ ശൃംഖലയിലൂടെ 40 ലക്ഷത്തിലധികം അന്തിമ ഉപയോക്താക്കളെ വീടുകളിലേക്കും ഓഫീസുകളിലേക്കും എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വിതരണ ശൃംഖല സബ്സ്റ്റേഷനുമായി (കോർ നെറ്റ്‌വർക്ക്) ബന്ധിപ്പിച്ചിരിക്കുന്നു. ഈ വിതരണത്തിനായി പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തും.

കൂടാതെ 600 കിലോമീറ്റർ ഭൂഗർഭ കേബിളും ഉണ്ട്. സംസ്ഥാനത്ത് രണ്ട് ലക്ഷം കിലോമീറ്റർ ശേഷിയുള്ള കെ.എസ്.ഇ.ബി. തുടക്കത്തിൽ, അതിന്റെ നാലിലൊന്ന് മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

KFON പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ 📱📱📱

KFON പ്രോജക്റ്റിനായുള്ള ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾ കൊറിയയിൽ നടക്കുന്നു.

സർക്കാർ നിയോഗിച്ച വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പദ്ധതിക്കായി ഉപയോഗിക്കൂ. പദ്ധതിയുടെ കൺട്രോൾ റൂം 2019 ഡിസംബറോടെ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു.

കെ‌എസ്‌ഇബിയുടെ ശൃംഖലയിലൂടെ എത്തിച്ചേരുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും ഇ-ഗവേണൻസ് സംവിധാനത്തിലേക്ക് പരിവർത്തനം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ആക്സസ് ലഭ്യമാകും.

ഒരേ ശൃംഖലയിലൂടെ ജീവനക്കാർക്ക് ലാൻഡ് ലൈൻ, ഇൻറർനെറ്റ്, കേബിൾ ടിവി എന്നിവ നൽകാനാണ് കെ ഫോൺ കേരള പദ്ധതി.

സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഇത് സ്ഥാപിക്കും. അവസാന മൈൽ കണക്റ്റിവിറ്റി പോയിന്റ് എല്ലാ സ്കൂളുകൾക്കും ആശുപത്രികൾക്കും ഓഫീസുകൾക്കും വീടുകൾക്കും ലഭ്യമാക്കും.

ഓരോ ജില്ലയിലെയും വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുടെ ഒരു പട്ടിക ജില്ലാ കളക്ടർമാർ ഇതിനകം സമാഹരിച്ചിട്ടുണ്ട്. ടെൻഡർ ബി.എസ്.എൻ.എല്ലിന് നൽകി. ലൈബ്രറികൾ, പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, സർക്കാർ ഓഫീസുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു

അതിവേഗ ട്രാൻസ്മിഷൻ ശൃംഖലയിലൂടെ ഇന്റർനെറ്റ് കേബിൾ സ്ഥാപിക്കുന്നതിനായി സ്ഥാപിച്ച ജോയിന്റ് വെഞ്ച്വർ കമ്പനിയിൽ (എസ്‌പി‌വി) കെ‌എസ്‌ഐ‌ടി‌എല്ലും കെ‌എസ്‌ഇബിയും 50% ഓഹരി കൈവശം വയ്ക്കും. കെ‌എസ്‌ഐ‌ടി‌എൽ അതിന്റെ ഐടി മിഷൻ സാങ്കേതിക സഹായത്തോടെ കേബിൾ നെറ്റ്‌വർക്കിലേക്ക് നീങ്ങുന്നു.

സൂചിപ്പിച്ചതുപോലെ, ഹോം ഫോണുകൾ, കേബിൾ ടിവികൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഈ സിസ്റ്റത്തിൽ ഒരേ സമയം പ്രവർത്തിക്കാൻ കഴിയും.

ഫൈബർ ഒപ്റ്റിക് കേബിളുകൾ ദക്ഷിണ കൊറിയയിൽ നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ഡിസംബറോടെ ഇത് കണക്ഷൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റർനെറ്റ് സേവന ദാതാവിന്റെ ലൈസൻസ് ഉള്ളവർക്ക് ഈ പ്രോഗ്രാം വഴി അവരുടെ സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് അവരുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കെ-ഫോണുമായി സഹകരിക്കാനുള്ള അവസരമുണ്ട്.

ഈ കെ-ഫോൺ കേരള പദ്ധതിയിലൂടെ 30000 ൽ അധികം സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വേഗത വരെ ഇന്റർനെറ്റ് കണക്ഷനുകൾ ലഭ്യമാകും.

പ്രോജക്റ്റ് മറ്റ് എം‌എസ്‌ഒകൾക്കും ലോക്കൽ കേബിൾ ഓപ്പറേറ്റർമാർക്കും എങ്ങനെ പ്രയോജനകരമാണ്?

ബി‌എസ്‌എൻ‌എൽ, ഐഡിയ, ജിയോ എന്നിവ പോലുള്ള ഏതൊരു ഇൻറർ‌നെറ്റ് സേവന ദാതാവിനും സർക്കാരിൻറെ പ്രധാന പ്രോജക്റ്റ് കെ-ഫോണിന്റെ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) നെറ്റ്‌വർക്ക് ഉപയോഗിച്ച് അവരുടെ സേവനം നൽകാൻ കഴിയും.

ഒരു ഇന്റർനെറ്റ് സേവന ദാതാവായി മാറുകയല്ല, മറിച്ച് സംസ്ഥാനത്തുടനീളം ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകളുടെ ശക്തമായ അടിത്തറ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് അവരുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കെ-ഫോണുമായി സഹകരിക്കാനുള്ള അവസരമുണ്ട്. കേരളത്തിൽ ഒരു അതിവേഗ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ താൽപ്പര്യമുള്ള ദാതാക്കൾക്ക് ഒരു പുതിയ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനുപകരം KFON നെറ്റ്‌വർക്ക് ഉപയോഗിക്കാം.

ഉപയോഗിച്ച ബാൻഡ്‌വിഡ്ത്ത് അനുസരിച്ച് സർക്കാർ നിരക്ക് ഈടാക്കും. എന്നാൽ നെറ്റ്‌വർക്ക് ഒരു സേവന ദാതാവിൽ മാത്രം പരിമിതപ്പെടുന്നില്ല. ഒന്നിലധികം കമ്പനികൾക്ക് ഈ സൗകര്യം ഉപയോഗിക്കാൻ കഴിയും.

റിലയൻസ് ജിയോ ഫൈബർ പോലുള്ള നെറ്റ്‌വർക്കുകൾക്ക് കെ-ഫോൺ എതിരാളിയല്ലെന്ന് ഐടി വകുപ്പ് വ്യക്തമാക്കി. അടിസ്ഥാന സ provide കര്യങ്ങൾ നൽകുക എന്നതാണ് സർക്കാരിന്റെ ദൗത്യം.

KFON പദ്ധതിയുടെ പുരോഗതി📢📢📢

ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ, 50,000 കിലോമീറ്റർ അകലെയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളിനായി ഒരു സർവേ പൂർത്തിയായി. കെ‌എസ്‌ഇബിയുടെ സബ്‌സ്റ്റേഷനുകളിലൂടെ ഇലക്ട്രിക് പോസ്റ്റുകൾ വഴി കേബിൾ വിതരണം ചെയ്യുന്നു. രണ്ടാം ഘട്ടം വിപുലീകരിക്കുമ്പോൾ, കേബിളിന്റെ നീളം വീണ്ടും വർദ്ധിക്കും.

ഇപ്പോൾ പദ്ധതി രണ്ടാം ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ 30,000 കി.മീറ്ററിൽ കെ.എഫ്.എൻ പദ്ധതിയുടെ സ്ട്രിംഗ് പൂർത്തിയാകും. 11 കിലോമീറ്റർ പൈലറ്റ് ലൈനിൽ ഇതിനകം സ്ട്രിംഗ് ജോലികൾ ആരംഭിച്ചു.

കെ‌എസ്‌ഇബി സബ്സ്റ്റേഷൻ, പരുതിപ്പാറ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡാറ്റാ സെന്റർ ടെക്നോപാർക്കിൽ അവസാനിക്കുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ, 50,000 കിലോമീറ്റർ നീളമുള്ള കോർ നെറ്റ്‌വർക്കിനായുള്ള സർവേ ഇതിനകം പൂർത്തിയായി. ഈ പദ്ധതിയിൽ നിന്ന് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായി 10,000 സർക്കാർ ഓഫീസുകൾ തിരഞ്ഞെടുക്കപ്പെടുന്നു.

2020 മാർച്ചോടെ 10,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളും 2020 ജൂണിൽ അടുത്ത 30,000 കിലോമീറ്ററും പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത വർഷത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഏറ്റവും വലിയ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ച സ്വകാര്യ കമ്പനിക്ക് പോലും ഇപ്പോൾ 30,000 കിലോമീറ്റർ എത്താൻ കഴിയും.

പുതിയ സംവിധാനത്തിലൂടെ വിദൂര പ്രദേശങ്ങളിൽ പോലും ഒപ്റ്റിക്കൽ ഫൈബർ കേബിൾ ലഭ്യമാകും.

1,531 കോടി രൂപ ചെലവിൽ പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്.

കെ‌എസ്‌ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കെ‌എസ്‌ഇബിയുമായി സംയുക്ത സംരംഭത്തിന് രൂപം നൽകുന്നത് ♥️♥️♥️

കോർപ്പറേറ്റ് മുതലാളിമാരുടെ സഹായമില്ലാതെ ഇന്ത്യയിലിനി ഒന്നുംനടക്കില്ല എന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ  ഇവിടെ കേരളത്തിൽ നട...
31/10/2020

കോർപ്പറേറ്റ് മുതലാളിമാരുടെ സഹായമില്ലാതെ ഇന്ത്യയിലിനി ഒന്നുംനടക്കില്ല എന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ ഇവിടെ കേരളത്തിൽ നടക്കും എന്ന് കാണിച്ചു തരുന്ന ആർജ്ജവം ഉള്ള സർക്കാർ 🚩🚩🚩പിണറായി സർക്കാർ 🚩🚩🚩കമ്മ്യൂണിസ്റ്റ്‌ സർക്കാർ 🚩

#നടക്കും_ദാ_ഇങ്ങോട്ടു_നോക്കെടാ (കേരളം)🚩🚩🚩🚩

💢💢 UDF BJP ശിഖണ്ടികളെ മുൻനിർത്തി കേരളത്തിനെതിരെ യുദ്ധംചെയ്യുന്ന കേരളത്തിന്റെ യെഥാർത്ത ശത്രുക്കൾക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയാണ് #ദാ_ഇങ്ങോട്ടു_നോക്കെടാ എന്നുള്ളത്.💪🚩🚩🚩🚩

അതറിഞ്ഞാണ് കേരളത്തെ അവർ
വേട്ടയാടുന്നത്...

1️⃣ #കെ_ഫോൺ_യാഥാർഥ്യമാകുന്നു.🚩🚩🚩🚩📱📱📱

20 ലക്ഷം BPL കുടുംബങ്ങൾക്ക് തികച്ചും ഫ്രീയായി ഇൻ്റർനെറ്റ്. മറ്റുള്ളവർക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ്‌.
ഇന്റർനെറ്റ്‌ പൗരന്റെ അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായി കേരളം.

#️കോർപറേറ്റുകൾക്കിത്_രസിക്കുമോ...?📱📱📱📱

DATA കച്ചവടം ഉറ്റവും വലിയ ബിസിനസായി നടത്തി രാജ്യത്തെ കൊള്ളയടിക്കുന്ന
👉 അംബാനിക്കിത് സഹിക്കുമോ.?
👉 അംബാനിയുടെ കൂട്ടുകാരായ RSSന്
സഹിക്കുമോ?
=====================================

2️⃣ #പൊതുവിതരണ_രംഗത്ത്_തറവിലനിശ്ചയിച്ചു🥦🌰🥕🍆🥑🍅🥦🌰

വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ പൊതുവിതരണ രംഗം സർക്കാർ നിയന്ത്രിക്കുകയും എന്നാലിപ്പോൾ ധാന്യങ്ങൾ പഴവർഗ്ഗങ്ങൾ പച്ചക്കറി എന്നിവയ്ക്കു ഇന്ത്യയിൽ ആദ്യമായി തറവില നിശ്ചയിക്കുകയും ചെയ്ത ഈ സർക്കാരിനെ കാണുമ്പോൾ...

#ഭക്ഷ്യവിതരണ_കുത്തകകൾക്ക്_രസിക്കുമോ🥦🌰🍆🍅🥕
👉 റിലയൻസിന് ഇത്‌ സഹിക്കുമോ...?
👉 വാൾമാർട്ടിനിത് സഹിക്കുമോ..?
👉 റിലയൻസിന്റെ കൂട്ടുകാരായ RSSന്
സഹിക്കുമോ..?
======================================

️3⃣ ൊബിലിറ്റി.🚘🚘🚘

ഇലക്ട്രിക് വാഹന നിർമാണം.

പെട്ടിക്കട മുതൽ റെയിൽവേവരെ മുതലാളിമാർക്ക് വിറ്റുതുലയ്ക്കുമ്പോൾ.
ഓട്ടോമൊബൈൽ രംഗത്തു പിടിമുറുക്കുന്ന ആദ്യ സംസ്ഥാനമായി മാറിയ കേരളം വിദേശ രാജ്യങ്ങളിലേക്കുവരെ ഇലക്ട്രിക്കൽ വാഹനങ്ങൾ കയറ്റി അയക്കാൻ തുടങ്ങിയപ്പോൾ.

#വാഹന_നിർമാണകുത്തകകൾ_സഹിക്കുമോ🚘🚘🚘
=======================================

4️⃣ #എയർപോർട്ടുകൾ✈️✈️✈️

കേരളത്തിലെ സർക്കാറിന്റെ നിയന്ത്രണത്തിൽ വേണമെന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾ..

#ഏവിയേഷൻ_രംഗത്തെ_കുത്തകകൾ ✈️✈️✈️✈️

👉 ഇന്ത്യയിലെ മുഴുവൻ airport കളും കൈപ്പിടിയിലാക്കിക്കൊണ്ടിരിക്കുന്ന അദാനിമാർക്ക് സഹിക്കുമോ..?
👉 അധാനിമാരുടെ കൂട്ടുകാരായ RSSന്
സഹിക്കുമോ.?
=====================================

️5⃣ #ആരോഗ്യമേഖലയിലെ_സമഗ്രവികസനം.💉💊💉💊

ഒരു ഡയാലിസിസിനു 2000 രൂപയിലധികം പ്രൈവറ്റ് ആശുപത്രികളിൽ ചിലവ് വരുമ്പോൾ.
കൊല്ലം ജില്ലാ ആശുപത്രിയിൽ ഇപ്പോൾ തന്നെ ദിവസം 50 പേർക്ക് ഫ്രീ ആയി ചെയ്യുന്നു.
അടുത്ത മാസം മുതൽ പ്രതിദിനം 250 പേർക്ക് 3 ഷിഫ്റ്റുകളിലായി ഡയലിസിസിനുള്ള സൗകര്യം ഒരുങ്ങുന്നു.
ഹൃദയം ശാസ്ത്രക്രിയ ഉൾപ്പെടെ ചെയ്യാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ.

#മെഡിക്കൽ_മാഫിയ_കണ്ടുനിൽക്കുമോ💉💊💉💊

കേരളത്തിലെ privat ആശുപത്രി മാഫിയയുടെ പ്രതിദിന നഷ്ട്ടം എത്ര കോടിയായിരിക്കും.?
👉 അവർ അടങ്ങിയിരിക്കുമോ.?
👉 ആതുര ശുശ്രൂഷാ രംഗത്തെ മത സ്ഥാപനങ്ങൾ അടങ്ങിയിരിക്കുമോ..?
=====================================

️️6⃣ #വിദ്യാഭ്യാസ_മേഖല_ഹൈടെക്കാണ്💻💻💻

കുഞ്ഞു ജനിക്കും മുൻപേ പ്രൈവറ്റ് സ്കൂളുകളിൽ ലക്ഷങ്ങൾ കൊഴനൽകി admission എടുക്കുന്ന പരിപാടി നിന്നു.

ഗവണ്മെന്റ് സ്കൂളിൽ Admission ലഭിച്ചില്ല എന്നുപറഞ്ഞു കോടതിയിൽ കേസുമായി പോകുന്ന കാലം സംജാതമായി.

#വിദ്യാഭ്യാസ_കച്ചവടമാഫിയ_അടങ്ങുമോ.💻💻💻

വിവിധ മത ജാതികളുടെ പേരിൽ കൊള്ള നടത്തി സംബാതിക്കാനായി സ്കൂളുകൾ നടത്തുന്ന മത മേലാധ്യക്ഷന്മാർ സഹിക്കുമോ.?
👉 നിരവധിയായ Private school മുതലാളിമാർ കച്ചവടക്കാർ തുടങ്ങിയവർ അടങ്ങിയിരിക്കുമോ.?
=====================================

7️⃣ #ഗെയ്ൽ_പദ്ധതി_പൂർത്തിയാക്കിയതുമൂലം🔜🔜🔜

800 രൂപയ്ക്കു വാങ്ങുന്ന ഗ്യാസ് 200 രൂപയ്ക്കു വീട്ടിൽ കിട്ടുന്നു.
ഇപ്പോൾ ലഭ്യമാകുന്ന സ്ഥലങ്ങളിൽ നിന്നും കേരളത്തിലെ എല്ലാ വീടുകളിലേയ്ക്കും വൈകാതെ എത്തും. അപ്പോൾ ഓരോരുത്തർക്കും നേരിട്ട് ബോധ്യപ്പെടും.
👉 ഇത് പൂർത്തിയാക്കാതിരിക്കാൻ മത സംഘടനകളെയും തീവ്രവാദി വിഭാഗങ്ങളേയും ഉപയോഗിച്ചു കോടികൾ ഒഴുക്കി സമരം ചെയ്യിച്ചവർക്കുണ്ടായ നഷ്ട്ടം അവർ സഹിക്കുമോ..?
=======================================

8️⃣ #ലൈഫ്_പദ്ധതികൾ.🏠🏠🏠🏡🏡🏡

വീടില്ലാത്തവരായി ആരുമില്ലാതെ മാറുമ്പോൾ ഭൂമാഫിയകളും ഫ്ലാറ്റ് നിർമാണ മാഫിയകളും അടങ്ങിയിരിക്കുമോ.?
ഫ്ലാറ്റുകളിൽ താമസിക്കുന്നത് ജാടയായി കണ്ട മധ്യവർഗത്തിനേറ്റ അടിയാണ് ദാരിദ്രന്റെ അഞ്ചുപൈസ മുടക്കില്ലാത്ത ഫ്ലാറ്റ് ജീവിതം.

#സഹിക്കുമോ_ജാഡ_തെണ്ടികൾ.
=====================================

💢💢 നമ്മുടെ മുന്നിൽ നിൽക്കുന്ന വർത്തമാന കാല സത്യങ്ങൾ ഒന്നു ശ്രെദ്ധിച്ചാൽ സമാനമായ കൂട്ടുച്ചേരലുകൾ നമുക്ക് കാണാം.👇👇

ബംഗാളിനെയും ത്രിപുരയേയും അട്ടിമറിച്ചതുപോലെ കേരളത്തിലെ ഇടത് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.

⬛️ #ബംഗാളിലേയും_ത്രിപുരയിലേയും🚩🚩🚩🚩

സർക്കാറുകളെ അട്ടിമറിക്കാനായി ഒരു വിശാലസഖ്യം കോർപറേറ്റുകൾ നേരിട്ട് രൂപീകരിക്കയായിരുന്നു.

കോൺഗ്രസ്, ത്രിണമൂൽ, ബിജെപി, മാവോയിസ്റ്റ്, Suci, ഇസ്ലാമിക ഫണ്ടമെൻ്റലിസ്റ്റുകൾ
ചില സാംസ്കാരികക്കാർവരെ. ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരുടെ എല്ലാവരുടെയും താൽപ്പര്യങ്ങൾ ഒരു ബിന്ദുവിൽ കൂട്ടിമുട്ടിയിരുന്നു #അത്_സാമ്പത്തിക_താൽപ്പര്യങ്ങൾ മാത്രമായിരുന്നു.
ആ അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ ബംഗാളും ത്രിപുരയും തകർന്നു.

⬛️ #അന്നവർ_പറഞ്ഞുപരത്തിയത്.📢📢📢📢📢

ബുദ്ധദേവ്... അഴിമതിക്കാരനാണെന്ന് മാധ്യമങ്ങളും ഈ കൂറുമുന്നണിയും നിർത്താതെ പാടിക്കൊണ്ടിരുന്നു.
👉 പക്ഷെ അദ്ദേഹത്തിന് ആകെയുണ്ടായിരുന്നത്
2 മുറിയുള്ള ഒരു വീട് മാത്രമായിരുന്നു.
======================================

⬛ ️ത്രിപുരയിൽ:
മണിക്ക് സർക്കാർ...📢📢📢

മാധ്യമങ്ങളും ഈ കൂറുമുന്നണിയും അഴിമതിക്കാരനാണെന്ന് ആക്രോഷിച്ചു..
👉 5000 രൂപ മാത്രം മാസശമ്പളം വാങ്ങിയിരുന്ന
ഒരു പാവം മുഖ്യമന്ത്രി മാത്രമായിരുന്നയാൾ.
=======================================

⬛️ #അവിടെയൊക്കെ_വിജയിച്ച
അഹങ്കാരത്തിലാണ് ഈ മാധ്യമ പിമ്പുകളും കോർപ്പറേറ്റ് ഭീമന്മാരും മാഫിയ സംഘങ്ങളും RSS ഉം CongRRs ഉം സകല മതവർഗീയവാദികളും ചേർന്നുള്ള കൂറുമുന്നണിയും LDF സർക്കാരിനും പിണറായി വിജയനെയും ലക്ഷ്യം വച്ചു വരുന്നത്.

#മറക്കാതിരിക്കുക:
നിങ്ങൾ ഇതിനു കൂട്ടുനിന്നാൽ തകരാൻ പോകുന്നത് പിണറായി വിജയനൊ LDF സർക്കാരോ ആയിരിക്കില്ല.

#നമ്മുടെ_കേരളമായിരിക്കും.
ലോകത്തിനുമുന്നിൽ നെഞ്ചുവിരിച്ചു നിൽക്കുന്ന #മല്ലൂസിന്റെ🚩🚩🚩🚩 അഭിമാനമായിരിക്കും.

💢💢 #കേരളം_തുടർ_ഭരണത്തിലേക്കാണ്.🚩🚩🚩🚩

ഈ സർക്കാരിനെ വീണ്ടും അധികാരത്തിൽ ഏറ്റുന്നതിൻ്റെ ഉത്തരവാദിത്വം വ്യക്തിപരമായി ഓരോരുത്തരും ഏറ്റെടുക്കണം.

ഇനിയും അന്വേഷണ ഏജൻസികളെ വച്ചു വ്യാജവേട്ട തുടരും..
ഈ ഭ്രാന്തൻ ചാനലുകൾ പുലമ്പും...

#പോരാട്ടം_തുടരുക 💪💪💪🚩🚩🚩🚩🚩🚩🚩

നിങ്ങൾ നിങ്ങളുടെ മതത്തിൽ അഭിമാനം കൊള്ളുന്ന ആളാണോ?ജാതി?തറവാട്ട് മഹിമ?പാരമ്പര്യം?ദേശം?രാജ്യം?എന്നാലീ ശാസ്ത്രലേഖനം നിങ്ങൾക്...
24/10/2020

നിങ്ങൾ നിങ്ങളുടെ മതത്തിൽ അഭിമാനം കൊള്ളുന്ന ആളാണോ?

ജാതി?
തറവാട്ട് മഹിമ?
പാരമ്പര്യം?
ദേശം?
രാജ്യം?

എന്നാലീ ശാസ്ത്രലേഖനം നിങ്ങൾക്കൊരു വെളിച്ചം നൽകിയേക്കാം

454കോടി വർഷമാണ് നമ്മുടെ ഭൂമിയുടെ വയസെന്നറിയുമോ?

നിങ്ങളുടെ ജനിതകം 96% ചിമ്പാൻസിയോടും,90 % ഒരു എലിയോടും ചേർന്നു നിൽക്കുന്നു എന്നതറിയാമോ?

അതിൽ തന്നെ നമ്മുടെ( മനുഷ്യൻ്റെ ) യും,നമ്മുടെ പരിണാമബന്ധുവായ ചിമ്പാൻസിയുടേയും പൊതുപൂർവ്വികൻ ജനിച്ചിട്ട് 70 ലക്ഷം വർഷമേ ആയിട്ടുള്ളൂ...

എത്രപേർക്ക് ഒരഞ്ച് തലമുറയ്ക്കപ്പുറം നിങ്ങളുടെ മുത്തശ്ശനെയോ,മുത്തശ്ശിയെയോ അറിയാം?

ഈ അഞ്ച് തലമുറയാണോ നിങ്ങളുടെ പിതൃത്വത്തിൻ്റെ അല്ലെങ്കിൽ പാരമ്പര്യത്തിൻ്റെ അവസാനം?

അവർക്കും അച്ഛനും,അമ്മയും,അവർക്കും
അവർക്കും അങ്ങനെ ഒരു മാലപോലെ പിറകോട്ടോടിച്ച് പോയാൽ നമ്മളെവിടെ എത്തിനിൽക്കും?

നമ്മുടെയൊക്കെ തറവാട്ടിലെത്തി നിൽക്കും നാം.

ഏതാണാ തറവാട്?

ഇരുണ്ടഭൂഖണ്ഡമെന്ന് നമ്മളൊക്കെ വിളിക്കുന്ന നമ്മുടെ ആഫ്രിക്ക.

എന്താ അത്ഭുതം തോന്നുന്നുണ്ടോ?

അതെ മനുഷ്യൻമാരെ മാനവകുലത്തിൻ്റെ ആദിതറവാടാകുന്നു ആഫ്രിക്ക.

നോക്കൂ കൂട്ടരേ

70 ലക്ഷം വർഷങ്ങൾക്കുമുന്നെ പിറവികൊണ്ട നമ്മുടെ പൊതുമുത്തശ്ശൻ /മുത്തശ്ശി ഏതാണ്ട് 42 ലക്ഷം വർഷങ്ങൾക്ക് മുൻപ് രണ്ട് കാലിൽ നിവർന്നു നിന്നു.

സവിശേഷമായ ഈ കഴിവ് കൈവരിച്ചതിൽ പിന്നെ നമ്മുടെ പൂർവ്വിക ഗണങ്ങളുടെ അപ്രമാദിത്വത്തിന് ഈ ഭൂമിയിൽ തുടക്കമായി എന്ന് അക്ഷരാർഥത്തിൽ അഭിപ്രായപ്പെടാം.

അങ്ങനെ രണ്ട് കാലിൽ നിവർന്നു നിന്ന നമ്മുടെ മുതുമുതുമുതുമുതു മുത്തശ്ശൻമാരും മുത്തശ്ശിമാരും 'തീ'യെ മെരുക്കി.
ചുട്ടമാംസത്തിൻ്റെ രുചിയറിഞ്ഞ അവൻ്റെ തലച്ചോറിൻ്റെ ക്രമാനുഗതമായ വികാസം കഴിക്കുന്ന മാംസത്തിലടങ്ങിയ പ്രോട്ടീൻ്റെ സഹായത്താൽ സാധ്യമായിത്തുടങ്ങി.

ഇരയെ കൂട്ടം ചേർന്ന് ആക്രമിക്കുക,ശത്രുക്കളുടെ ആക്രമണത്തെ വേഗത്തിൽ മനസ്സിലാക്കുക, നല്ല നല്ല ആയുധങ്ങൾ ഉണ്ടാക്കുക തുടങ്ങി കുലമേൻമയ്ക്കുതകുന്ന പ്രവൃത്തികളുടെ തോത് വർദ്ധിച്ചു.

ഈ പൊതുമുത്തശ്ശനിൽ നിന്ന് തന്നെ Hominidae എന്ന കുടുംബം ഉരിത്തിരിഞ്ഞു.

ഈ കുടുംബത്തിൽ തന്നെ വ്യത്യസ്തമായ ഹോമോ വിഭാഗങ്ങൾ പലകാലഘട്ടങ്ങളിലായി ഉരിത്തിരിഞ്ഞു.

അവയിൽ ചിലതിവയാണ്.
Homo habilis
Homo heidelbergensis
Homo neanderthals
Homo sapians

ഇതിൽ അവസാന പിരിവാണ് നമ്മൾ. Homo sapians

Homo എന്നാൽ മനുഷ്യൻ
Sapians എന്നാൽ വിവേകശാലി
വിവേകശാലിയായ മനുഷ്യൻ എന്നർഥം.

അങ്ങനെ ഇരിക്കുമ്പോഴാണ് ചില ശാസ്ത്രജ്ഞൻമാർ ആഫ്രിക്കയിലെ എത്യോപ്യയിൽ ഫോസിൽ പഠനത്തിനായി എത്തിയത്.

അവർ അവാഷ് എന്ന താഴ്വരയിൽ പര്യവേഷണം ആരംഭിച്ചു . അതീവ ശ്രദ്ധയോടെ ജോലിയിൽ ഏർപ്പെട്ട അവർക്ക് കുറെ എല്ലിൻ കഷണങ്ങൾ കിട്ടി.

അവരത് ചേർത്തു വച്ചു. ഏകദേശം നാൽപ്പതോളം കഷണം എല്ലുകളാണ് കിട്ടിയത്.

ആ അസ്ഥികളുടെ രൂപം ഒരാൾക്കുരങ്ങിന് സമാനമായിരുന്നു. ചിമ്പാൻസിയേക്കാളും മസ്തിഷ്ക വളർച്ചയുള്ള എന്നാൽ മനുഷ്യൻ്റെ മസ്തിഷ്കത്തിനേക്കാൾ ചെറിയ തലച്ചോറോടുകൂടിയ രണ്ട് കാലിൽ നിവർന്നു നിൽക്കുന്ന ഒരു പെണ്ണായിരുന്നു അത്.

അതിനവർ 'ലൂസി' എന്ന പേര് ചൊല്ലി വിളിച്ചു.

മാനവകുലത്തിൻ്റെ മുതുമുത്തശ്ശിയായ ലൂസി
ആസ്ട്രലോപിതേക്കസ് എന്ന ഹോമോ ഫാമിലിയിലെ ഒരംഗമായിരുന്നു.

ആസ്ട്രലോപിതേക്കസ് കുടുംബത്തെ ആകെ കണ്ടെത്തിയത് ആഫ്രിക്കയിൽ നിന്ന് മാത്രമാണ് എന്നത് മാനവകുലത്തിൻ്റെ തറവാട് ആഫ്രിക്കയാണെന്ന നിർണ്ണായക നിഗമനത്തിലേക്കെത്തിച്ചേരാൻ ശാസ്ത്രലോകത്തിന് സഹായകരമായി.

ഈ ലൂസിമുത്തശ്ശി ജീവിച്ചിരുന്നത് ഏകദേശം 32 ലക്ഷം വർഷങ്ങൾക്ക് മുൻപാണെന്ന് ശാസ്ത്രകാരൻമാർ കണ്ടെത്തി.

അങ്ങനെയങ്ങനെ കാലം കന്നുപോയി
ജർമ്മനിയിലെ നിയാണ്ടർതാൽ താഴ്വരയിൽ നിന്ന് മനുഷ്യനോട് ഏറെ സാദൃശ്യമുള്ള അസ്ഥികൂടം ലഭിച്ചു.

അതിന് Homo neanderthal എന്ന പേരിട്ടു. അതെ നിയാണ്ടർതാൽ മനുഷ്യൻ.

ആധുനീക മനുഷ്യനോടൊപ്പം തന്നെ ജീവിച്ച ഏക മനുഷ്യകുല ജീവിയാണ് നിയാണ്ടർതാൽ മനുഷ്യൻ.

ഏകദേശം 120000 വർഷം മുൻപ് ആധുനീക മനുഷ്യൻ്റെ ആക്രമണം മൂലം നിയാണ്ടർതാലുകൾ വംശനാശം വന്നു.

ഇനി നമ്മുടെ Homo sapians ൻ്റെ സഞ്ചാരത്തിൻ്റെ കഥപറയാം.

ഏകദേശം 70000 വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ അവൻ്റെ ജൻമഗൃഹം വിട്ട് ഭൂമിയുടെ പലപല ഭാഗത്തേക്ക് കുടിയേറിത്തുടങ്ങി.

അനസ്യൂതമായ നടത്തം.ഒന്നും രണ്ടും വർഷമോ,തലമുറയോ കൊണ്ടുള്ള നടത്തമല്ല പതിനായിരക്കണക്കായ വർഷം എടുത്ത നടത്തം.

അവൻ ലോകത്തിൻ്റെ പലപല ഭാഗങ്ങളിൽ കുടിയേറിപ്പാർത്തു.

പലപല കാലാവസ്ഥകളിൽ, സാഹചര്യങ്ങളിൽ അവൻ്റെ രൂപവും നിറവും സ്വഭാവവും ഒക്കെയും മാറ്റങ്ങൾക്ക് വിധേയമായി.

ഒരേ വീട്ടിൽ നിന്നിറങ്ങിയ നമ്മൾ പലപലയിടങ്ങളിൽ കുടിപാർത്തു.

നോക്കൂ.... നിങ്ങൾക്കറിയാമോ
അമേരിക്കയിൽ മനുഷ്യനെത്തിയിട്ട് 15000 വർഷമേ ആകുന്നുള്ളൂ..
ആസ്ട്രേലിയയിലത് 30000 വർഷമാണ്.

അങ്ങനെ മനുഷ്യർ കടൽ കടന്നും,കര നടന്നും ഇന്ത്യയിലും എത്തി.

ഏകദേശം 15000 വർഷം മുൻപ് മാത്രം കൃഷി തുടങ്ങി.
മൃഗങ്ങളെ ഇണക്കി.

പലകാലങ്ങളിൽ പലദേശങ്ങളിൽ പലരൂപങ്ങളിൽ മനുഷ്യൻ കൂടിക്കലർന്നു.
ഒരുമിച്ചു കഴിഞ്ഞു,കൊന്നു,തിന്നു,രതിയിലേർപ്പെട്ടു,കുട്ടികളെ പ്രസവിച്ചു.

ഇപ്പഴും നമ്മൾ തലമുറകളെ സൃഷ്ടിക്കുന്നു.

ആധുനിക ജനിതക പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതാണീ വിവരങ്ങളൊക്കെയും തന്നെ.
നമ്മുടെ ജനിതകം തിരഞ്ഞാലത് ചെന്നെത്തുക ആഫ്രിക്കൻ കാടുകളിലാണ്.
നമ്മുടെ ഒരു മുത്തശ്ശി ലൂസി ആയിരിക്കാം.

മത,ജാതി,ദേശ,ഭാഷാ ,തറവാട്,പാരമ്പര്യം,കുലമഹിമ ഒക്കെയും വെറും മണ്ടത്തരങ്ങൾ മാത്രമാണെന്ന വെളിച്ചം നിങ്ങളിൽ പടരട്ടെ എന്നുമാത്രം പ്രത്യാശിക്കുന്നു.

21/08/2020

ഈയിടെയായി ഉള്ള ഒരു ട്രെൻഡ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..?? 🎺🎺🎺

സിനിമാതാരം കൃഷ്ണകുമാർ🙎‍♂️ പറയുന്നു..ഞാനൊരു സങ്കിയാണ്. പക്ഷേ സ്വന്തം കരിയർ ഓർത്തും മക്കളുടെ ഭാവിയോർത്തും പറയാതിരുന്നതാണ്..
(സങ്കിയാണെങ്കിൽ മക്കളുടെ ഭാവി കോഞ്ഞാട്ടയാകും എന്ന് കൃഷ്ണകുമാർ അംഗീകരിക്കുന്നു.. )

പ്രശസ്ത വ്ലോഗർ രതീഷ് ആർ മേനോൻ🤭 പറയുന്നു..
ഞാൻ ഒരു സങ്കിയാണ്. പക്ഷേ നിങ്ങളുടെ അടുത്ത് ഞാൻ സങ്കിത്തരം കാണിക്കാറില്ലല്ലോ ഒരിക്കലും.. (സങ്കിത്തരം പുറത്ത് കാണിക്കാൻ കൊള്ളാത്തത് ആണെന്ന് മേനോൻ തന്നെ സമ്മതിക്കുന്നു.. )

ശ്രീജിത്ത്‌ പണിക്കർ 😀എന്ന സകലമാന നിരീക്ഷകൻ പറയുന്നു.. എനിക്ക് സങ്കി ആശയങ്ങൾ ഇഷ്ടമാണ്. പക്ഷേ എന്നെ സങ്കിയെന്ന് ചാപ്പ കുത്തരുത്..
നിഷ്പക്ഷനായി നിന്ന് മേൽ ചേറാകാതെ സംഘിസം വളർത്തിയാൽ പെട്ടെന്ന് നാറില്ല. പക്ഷേ ചാപ്പ കിട്ടിയാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. എന്ന് പണിക്കരും തുറന്ന് പറയുന്നു..

സുരേഷ് ഗോപിയുടെ മകൻ👶 പറയുന്നു.. അച്ഛൻ സങ്കിയായത് കൊണ്ടാണ് ആളുകൾ അച്ഛന്റെ നന്മകളെ പോലും അംഗീകരിക്കാത്തതെന്ന്...
(സംഘികളിൽ നന്മയില്ല എന്ന പൊതുബോധം അവനും ശരിവെക്കുന്നു.. )

എന്റെ നിരവധിയായ സുഹൃത്തുക്കളിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്.. ഞാൻ സങ്കിയാണ്..പക്ഷേ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം ക്രിസ്ത്യൻസിന്റേതാണ്.. അല്ലെങ്കിൽ മറ്റ് വിഭാഗക്കാരുടേതാണ്..അത് കൊണ്ട് എന്റെ രാഷ്ട്രീയം അവിടെ കളിച്ചാൽ അവർക്ക് എന്നോട് വെറുപ്പാകും.. ഉള്ള താല്പര്യം അങ്ങോട്ട് പോകും.. 😜
(അപ്പോൾ ആളുകൾക്ക് വെറുപ്പ് തോന്നുന്ന ഇസമാണ് ഉള്ളിലുള്ളത് എന്ന് സ്വമേധയാ സമ്മതിക്കുന്നു.. )

സത്യത്തിൽ സങ്കി എന്ന് പറഞ്ഞാൽ തൂക്കി കൊല്ലുന്ന സ്വതന്ത്ര റിപ്പബ്ലിക് അല്ല കേരളം.. 😍😍

എന്നാലും അവർ സ്വയം കരുതുന്നു.. ഞങ്ങളുടെ രാഷ്ട്രീയം പുറത്ത് പറയാൻ കൊള്ളില്ല.നാലാള് അറിഞ്ഞാൽ നാണക്കേട് ആണ്. ആളുകൾക്ക് വെറുപ്പ് തോന്നുന്ന സംഗതിയാണ് ഉള്ളിൽ.. 👞🤤

ഭാവിയെ ബാധിക്കും. എന്തെങ്കിലും പറ്റിയാൽ ആരും തിരിഞ്ഞു നോക്കില്ല. മറ്റ് മതക്കാർക്ക് ഞങ്ങളെ ഇഷ്ടപ്പെടില്ല.. എന്നൊക്കെ നന്നായി ബോധ്യപ്പെട്ടിട്ടും അഴുക്ക് ഭാണ്ഡം ചുമന്നു അങ്ങിനെ നടക്കുന്നത് വിചിത്രമായ ഒരു മാനറിസമാണ്.

നാലാളോട് പറയാൻ കൊള്ളാത്ത രാഷ്ട്രീയമാണ് തന്റെ ഉള്ളിലുള്ളതെന്ന് മനസ്സിലാക്കിയിട്ടും ഇത്ര കഷ്ടപ്പെട്ട് അതിൽ തന്നെ തുടരുന്നതെന്തിനാണാവോ..????🤔🤔🤔🤔🤔

Address

Kaithavalappil House
Thrissur
680681

Website

Alerts

Be the first to know and let us send you an email when Vijith posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share