11/07/2017
കടത്തിൽ മുങ്ങിക്കുളിക്കുമ്പോൾ പോക്കറ്റ് വീർപ്പിക്കുവാൻ പരമാവധി പെടാപ്പാട് പെടുന്ന പാവം പിടിച്ച യൂണിയനുകളും അതിന്റെ നേതാക്കന്മാരും. KSRTC കോഴിക്കോട് ടെർമിനലിൽ നടത്തുന്ന കഫെ അഥവാ ടീ സ്റ്റാൾ ആണ് ഇന്നത്തെ വാർത്താ വിഷയം. ഒറ്റ നോട്ടത്തിൽ യാത്രക്കാർക്ക് വളരെ അധികം സഹായകരമായ രണ്ട് കുഞ്ഞു ടീ സ്റ്റാൾ ചായ,കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ്,വെള്ളം, ചെറിയ സ്നാക്സ് മുതലായവയാണ് അവിടെ ലഭിക്കുക. എന്നാൽ അത് പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ വാടക ആർക്ക്? കെട്ടിടം നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന KTDFC അറിഞ്ഞട്ടില്ല, അവർക്ക് വാടകയും കിട്ടിയിട്ടില്ല, എന്നാൽ സ്റ്റാന്റ് നടത്തിപ്പവകാശം ഉള്ള KSRTCക്ക് ആവുമെന്ന് നമ്മൾ വിചാരിക്കും അല്ലേയല്ല. എന്നാൽ വാടക ദിവസേന ആയിരം രൂപ അവർക്കൊടുക്കുന്നുമുണ്ട്. ഇവിടെയാണ് ഊണിയൻ ഛെ യൂണിയന്റെ കളി. അവരുടെ നേതാക്കന്മാർക്കാണ് ഈ പണം കൊടുക്കുന്നത് എന്ന് അവർ പറയുന്നു. ഈ പണം യൂണിയനുകളുടെ രജിസ്റ്ററിലൊന്നും കാണുവാനുമില്ല. ഇതാണ് മാജിക്ക്. സമ്മതിക്കണം പ്രഭോ സമ്മതിക്കണം.