Bus Kerala.Thrissur

Bus Kerala.Thrissur Save public transport

മികച്ച പൊതുഗതാഗതം ജനനന്മക്ക്

https://www.instagram.com/thrissivaperoor_busukal?igsh=MWMzdTkyMmJsaHdi

PARASURAM A/C AIR BUS  #എറണാകുളം  #സുൽത്താൻ_ബത്തേരിപരശു റാം എറണാകുളത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കുള്ള റൂട്ടിൽ ചെറിയ...
06/08/2025

PARASURAM A/C AIR BUS

#എറണാകുളം #സുൽത്താൻ_ബത്തേരി

പരശു റാം എറണാകുളത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കുള്ള റൂട്ടിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 5 മുതൽ പുലർച്ചെ 4 മണിക്ക് വൈറ്റിലയിൽ നിന്നും ആരംഭിച്ച് കലൂർ, പാലാരിവട്ടം, ഇടപ്പള്ളി,ആലുവ, നെടുമ്പാശ്ശേരി,അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട്, അടിവാരം, കല്പറ്റ, സുൽത്താൻ ബത്തേരി

കൂടുതൽ വിവരങ്ങൾ അറിയുവാനും സീറ്റ്‌ മുൻകൂട്ടി ബുക്ക്‌ ചെയുവാനും +917360059005 എന്ന നമ്പറിൽ വിളിക്കുക

04/08/2025

വയനാടൻ കവാടവും കടന്ന് എറണാകുളത്തേക്ക്🥰

PARASURAM AITP

KL 73 F 5666

എറണാകുളം പറവൂർ കൊടുങ്ങല്ലൂർ ഗുരുവായൂർ കോഴിക്കോട് കല്പറ്റ ബത്തേരി

📷വിവേക് ആനന്ദ്

കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്തി കൊണ്ട് നിരത്തുകളിൽ AITP പെർമിറ്റോട് കൂടി ഇറങ്ങിയ BS6 പരശുറാം ♥️PARASURAM CHILL B...
03/08/2025

കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്തി കൊണ്ട് നിരത്തുകളിൽ AITP പെർമിറ്റോട് കൂടി ഇറങ്ങിയ BS6 പരശുറാം ♥️

PARASURAM CHILL BUS

KL 73 F 5666

എറണാകുളം പറവൂർ കൊടുങ്ങല്ലൂർ ഗുരുവായൂർ കോഴിക്കോട് കല്പറ്റ ബത്തേരി

SAT BODY ON BS6 LEYLAND CHASIS WITH ELECTRIC A/C

© Vee Kay Clicz

ഇന്ന് മുതൽ തന്റെ പ്രയാണം ആരംഭിച്ച പരശുറാം ചിൽ ബസ് PARASURAM CHILL BUS സുൽത്താൻ ബത്തേരി - എറണാകുളം via കോഴിക്കോട്, ഗുരുവാ...
03/08/2025

ഇന്ന് മുതൽ തന്റെ പ്രയാണം ആരംഭിച്ച പരശുറാം ചിൽ ബസ്

PARASURAM CHILL BUS

സുൽത്താൻ ബത്തേരി - എറണാകുളം
via കോഴിക്കോട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, പറവൂർ, ഇടപ്പള്ളി വഴി വൈറ്റില

KL73 F 5666

ഫോൺ എടുക്കു ബുക്ക്‌ ചെയ്യു...

7360059005 📞📞📞

👆👆👆

📷 ©
💥💥

03/08/2025

ബസ് ജീവനക്കാർ

സഖാവ് വി.കെ. സുരേഷ് ബാബു
കണ്ണൂർ ജില്ലാ പഞ്ചായത്തംഗം.

ജില്ലാ പഞ്ചായത്തംഗവും സിപിഐയുടെ കണ്ണൂർ ജില്ലയിലെ ഒരു പ്രധാന നേതാവുമായ
വി.കെ. സുരേഷ് ബാബു എഴുതിയ കുറിപ്പ്:

ബസ്സ് സർവ്വീസ്
നമ്മുടെ സാമൂഹ്യ ജീവിതത്തിൽ അനിവാര്യമായ ഘടകമാണ്.
സാധാരണക്കാരൻ്റെ വാഹനം എന്ന നിലയിൽ മാത്രം ഇതിനെ ചുരുക്കിക്കാണരുത്.
കേരളത്തിൽ വാഹനങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതിനാനു പാതികമായി റോഡിൻ്റെ വീതി കൂടുന്നില്ലല്ലോ.
ഈ പരിമിതിയുടെ പശ്ചാത്തലത്തിൽ സ്വകാര്യ വാഹന സൗകര്യമുള്ളവരും പരമാവധി പൊതു വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് ജനങ്ങൾക്കും പരിസ്ഥിതിക്കും അഭികാമ്യം.

സ്വകാര്യ ബസ്സ് വ്യവസായത്തിൻ്റെ പ്രധാന നട്ടെല്ല് അതിലെ തൊഴിലാളികളാണ്.

"വണ്ടിപ്പണിക്കാർ " എന്ന പഴയ ദുഷ്പേര് മാത്രം വെച്ച് പുതിയ തൊഴിലാളികളെ വിലയിരുത്തരുത്.

നല്ല വിദ്യാഭ്യാസമുള്ള ഒട്ടേറെ ചെറുപ്പക്കാർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

അതിൽ ബഹുഭൂരിപക്ഷവും മാന്യമായി പെരുമാറുന്നവരാണ്.

പക്ഷേ യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സംഘർഷം ഒരു തുടർക്കഥയായി നിലനിൽക്കുന്നതെന്തുകൊണ്ടാണ്?

ഇതിനൊരു മന:ശാസ്ത്ര പശ്ചാത്തലമുണ്ട്.

ബസ്സ് തൊഴിലാളികൾക്കാണ് ഏറ്റവും കൂടുതൽ സമ്മർദ്ദ സാധ്യതകളുള്ളത്.

അതിന് താഴെ പറയുന്ന കാരണങ്ങളുണ്ട്.

1-വളരെ നേരത്തെ ജോലിക്ക് കയറുകയും വളരെ വൈകി വീട്ടിലെത്തുകയും ചെയ്യുന്നതിനാൽ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാനോ സമാധാനത്തിൽ വിശ്രമിക്കാനോ സമയം കിട്ടുന്നില്ല.

2- ജോലി സമയം മുഴുവൻ നിൽക്കേണ്ടി വരുന്നതിനാൽ ശരീരത്തിന് വിശ്രമം ലഭിക്കുന്നില്ല.

3- ഒരു ബേങ്ക് ജീവനക്കാരനും ഒരു കണ്ടക്ടറും ചെയ്യുന്ന ജോലി ഏതാണ്ട് സമാനമാണ്. -
പണം വാങ്ങുക ബില്ല് കൊടുക്കുക.
എന്നാൽ ബേങ്കിൽ ഒരു ദിവസം നൂറ് ഇടപാടുകാർ ഒരു കൗണ്ടറിൽ വരുമ്പോഴേക്കും ആജീവനക്കാരൻ മടുക്കുകയും തളരുകയും ചെയ്യുന്നു.

ഒരു കണക്ടർ ശരാശരി ഒരു ദിവസം 1000 ടിക്കറ്റെങ്കിലും മുറിക്കും.
ഇതിന് വെച്ചെഴുതാൻ മേശയില്ല.
പണം സൂക്ഷിക്കാൻ അലമാരയോ മേശവലിപ്പോ ഇല്ല.
ഓടുകയും ബ്രെയിക്ക് ചവിട്ടുകയും വളവിലും തിരിവിലും ആടുകയും ചെയ്യുന്നതിനിടയിലാണ് പണം വാങ്ങി ബില്ല് കൊടുക്കുകയും ബാക്കി സംഖ്യ തിരിച്ച് കൊടുക്കുകയും ചെയ്യുന്നത്.

4-അതിനിടയിൽ ഡോർ തുറന്നു കൊടുക്കുകയും അടക്കുകയും ചെയ്യേണ്ടി വരും.
സ്റ്റോപ്പിൽ എത്തിയാൽ വിളിച്ചു പറയണം.
മുന്നോട്ടും പുറകോട്ടും ആളുകളെ വിറകടുക്കുന്നത് പോലെ അടുക്കി വെക്കണം.

5-ഈ അടുക്കിനിടയിലൂടെ തിക്കിത്തിക്കി മുന്നോട്ടും പുറകോട്ടും നടക്കണം.

6-സ്ത്രീകളുടെ ഇടയിലൂടെ നുഴഞ്ഞ് നീങ്ങുമ്പോൾ Bad touch ആണെന്ന് തോന്നാത്ത വിധം ശ്രദ്ധിക്കണം.

7 -ടിക്കറ്റെടുക്കാതെ ഇറങ്ങിപ്പോകുന്നവരുണ്ടെങ്കിൽ അത് നോക്കണം.

8-അതിനിടയിൽ മറ്റേതെങ്കിലും ബസ്സ് പാസ്സ് ചെയ്ത് പോകുന്നുണ്ടെങ്കിൽ അതും നോക്കണം.

ഇമ്മാതിരി എന്തെല്ലാം അഭ്യാസങ്ങളാണ് ഒരു കണ്ടക്ടർ ഒരേ സമയം ചെയ്യേണ്ടത് !

9 -അതിനിടയിൽ "പ്രതിജനഭിന്നവിചിത്രമാർഗ്ഗികളായ "ബഹു ജനങ്ങളാണ് ബസ്സിൽ കയറി വരുന്നത്.
പലരും പല മൂഡിലുള്ളവർ.

മുന്നോട്ട് നിൽക്കാൻ പറഞ്ഞാൽ അനുസരിക്കാതെ ഈഗോ ഉള്ളവർ.
സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ ശുണ്ഠി പിടിക്കുന്നവർ.

അടുത്ത് നിൽക്കുന്ന ആളുടെ ചവിട്ടേറ്റ് കോപിക്കുന്നവർ.

ഇസ്തിരി ചുളിഞ്ഞു പോകുന്നതിൽ പരിഭവമുള്ളവർ.

ടേണിങ്ങിൽ സീറ്റിലേക്ക് ചാളി വീഴുന്നവർ.

ഇത്തരം മനുഷ്യരെ ഒരു പൊതു " ഉ. സ . ഗ" യിൽ ചേർത്ത് മുന്നോട്ട് പോക്ക് എളുപ്പമല്ല.

10-ഡ്രൈവർമാരെ നോക്കൂ.

ഒരു കാറിന് പോലും മുന്നോട്ട് പോകാൻ സൗകര്യമില്ലാത്ത സ്ഥലത്ത് കൂടിയാണ് ഒരു വീടിൻ്റെ വലുപ്പമുള്ള ഒരു വലിയ പത്തായപ്പെട്ടി ഉരുട്ടിക്കൊണ്ടുപോയി നിശ്ചിത സ്ഥലത്തെത്തിക്കുന്നത്.

11-അതിനിടയിൽ ടൈം പ്രശ്നം.
-ചെളിക്കുണ്ട് പ്രശ്നം.
-ആളുകൾ കയറുന്നത് കുറഞ്ഞാൽ പ്രശ്നം.
-ഏതെങ്കിലും വണ്ടിക്ക് ഉരസിയാൽ പ്രശ്നം.

മേൽ പറഞ്ഞ ഇത്തരം സമ്മർദ്ദങ്ങളിൽ പെട്ട് ഒരു ദിവസമല്ല, എല്ലാ ദിവസവും ജീവിത ചര്യ ഇങ്ങനെ ആയി മാറുമ്പോഴാണ്
ബസ്സ് ജീവനക്കാരുടെ സ്വഭാവം റഫ് & ടഫ് ആയി മാറുന്നത്.

ഇവരിൽ പലരും നാട്ടിലെത്തിയാൽ വളരെ നല്ല മൃദുല സ്വഭാവക്കാരായിരിക്കും.

പക്ഷേ ബസ്സിൽ കയറുമ്പോൾ
ഭോജരാജാവ് ഏറുമാടത്തിൽ നിന്നിറങ്ങും പോലെ സ്വഭാവം അടി മുടി മാറിപ്പോകുന്നു.

അതിൻ്റെ പേരിൽ അവരെ ക്രൂരമായി മർദ്ദിക്കുകയും പൊതുജന സമക്ഷം വൃത്തികെട്ട രീതിയിൽ അധിക്ഷേപിക്കുകയും ചെയ്താൽ ഈ തൊഴിലിലേക്ക് പുതിയ തലമുറ കടന്നു വരാത്ത അവസ്ഥ സംജാതമാകും. തൊഴിലാളികളില്ലെങ്കിൽ ബസ് ഓട്ടം നിലയ്ക്കും.
അവസാനം 2 രൂപയ്ക്ക് സ്കൂളിൽ പോകുന്നതിന് പകരം 50 രൂപ കൊടുത്ത് ടാക്സിയിലും സ്വകാര്യ വാഹനങ്ങളിലും കുട്ടികളെ കൊണ്ട് ചെന്നാക്കാനുള്ള സാഹചര്യം ഉണ്ടാകുമ്പോൾ

"വിത്ത് കുത്തിത്തിന്ന പോലെ "നമ്മൾ തന്നെ ദുഃഖിക്കേണ്ടിവരുമെന്ന് ഓർക്കുക.

എവിടെ വെച്ച് കാൽ ഇടറിയോ... അവിടെ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നു ഉയരുന്നു... 😍PARASURAM A/C AIR BUS സുൽത്താൻ ബത...
30/07/2025

എവിടെ വെച്ച് കാൽ ഇടറിയോ... അവിടെ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നു ഉയരുന്നു... 😍

PARASURAM A/C AIR BUS

സുൽത്താൻ ബത്തേരി (2.30 PM)
കോഴിക്കോട്
ഗുരുവായൂർ
കൊടുങ്ങല്ലൂർ
പറവൂർ
ഇടപ്പള്ളി
വൈറ്റില എറണാകുളം (4 AM )

♥️♥️♥️

Booking Number 7360059005

കഴിഞ്ഞ ദിവസം ബസ് തൊഴിലാളിയെ ബസ്സിൽ കേറി മർദിച്ച സംഭവത്തിൽപോലീസ് തലശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ FIR ഫയൽ ചെയ്തിട്ടുണ്ട്. ...
30/07/2025

കഴിഞ്ഞ ദിവസം ബസ് തൊഴിലാളിയെ ബസ്സിൽ കേറി മർദിച്ച സംഭവത്തിൽ
പോലീസ് തലശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ FIR ഫയൽ ചെയ്തിട്ടുണ്ട്.

BNS - section110 - കുറ്റകരമായ നരഹത്യ, ശിക്ഷ 7 വർഷം തടവ്.

BNS - section 118(1) ഗുരുതരമായ പരിക്ക്, ശിക്ഷ 3 വർഷം.

മറ്റെല്ലാ വകുപ്പുകളും കുറ്റകൃത്യത്തിന് അനുസൃതമാണ്.

Section 110 BNS:
കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം
ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷയിൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉൾപ്പെടുന്നു. ശ്രമം ഇരയ്ക്ക് എന്തെങ്കിലും ദോഷമോ ഉപദ്രവമോ ഉണ്ടാക്കിയാൽ, *ശിക്ഷ ഏഴു വർഷം വരെ* തടവും പിഴയോ രണ്ടും കൂടിയോ ആയി വർദ്ധിപ്പിക്കാം.

BNS Section 118(1) പ്രകാരം, ഏതെങ്കിലും ആയുധം ഉപയോഗിച്ച് മനഃപൂർവ്വം മുറിവേൽപ്പിക്കുന്നതും അത് മരണത്തിന് കാരണമാകുന്നതും, അല്ലെങ്കിൽ മറ്റ് അപകടകരമായ വസ്തുക്കൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുന്നത് *മൂന്ന് വർഷം വരെ* തടവോ 20,000 രൂപ പിഴയോ രണ്ടും കൂടിയോ കിട്ടാവുന്ന കുറ്റമാണ്.

*ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമല്ല*.

BNS Section 115(2) പ്രകാരം, ആരെയും മനഃപൂർവ്വം മുറിവേൽപ്പിക്കുന്നവർക്ക്, ഒരു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. ഈ കുറ്റം ജാമ്യം ലഭിക്കാവുന്നതാണ്. *എന്നാൽ പാസ്‌പോർട്ട് പരിശോധന പോലുള്ള ചില കാര്യങ്ങളിൽ പോലീസിൻ്റെ രേഖകളെ ബാധിച്ചേക്കാം.*

BNS Section 296(b) വകുപ്പ് പൊതുസ്ഥലത്തോ അതിനടുത്തോ *അശ്ലീലമായ ഗാനം*, കവിത അല്ലെങ്കിൽ വാക്കുകൾ പാടുകയോ പറയുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നു. കുറ്റക്കാരനാണെങ്കിൽ മൂന്ന് മാസം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

BNS Section 190, *നിയമവിരുദ്ധമായ ഒത്തുചേരലിന്റെ* (unlawful assembly) ഭാഗമായ ഓരോ അംഗവും *പൊതുവായ ലക്ഷ്യം നടപ്പിലാക്കുന്നതിൽ* കുറ്റക്കാരനാണെന്ന് പറയുന്നു.

BNS Section 126(2) - Wrongful restraintment - The punishment includes simple imprisonment for a maximum of one month, a fine of up to ₹5,000, or both.

BNS Section 191 ; നിയമവിരുദ്ധമായ ഒരു സമ്മേളനം (unlawful assembly)

While sub-sections 191 (2) and 191 (3) are generally bailable, the specific circumstances of the case and the discretion of the court can determine whether bail is granted.

✍️ കടപ്പാട്.

NB: പൊതുനിർത്തിൽ നിയമ ലംഘനങ്ങൾ കണ്ടാൽ പരാതിപെടാൻ നമ്മുടെ നാട്ടിൽ നിയമ സംവിധാനങ്ങൾ ഉണ്ട് അത് ഉപയോഗപ്പെടുത്തുക അല്ലാതെ തൊഴിൽ ചെയ്യുന്നവരെ മേക്കെട്ട് കേറാൻ ആർക്കും അധികാരം ഇല്ലാ എന്ന് ഓർമ്മപ്പെടുത്തുന്നു.

29/07/2025

പൊതുഗതാഗതം തടസപെടുത്തുന്ന എല്ലാവർക്കും ഇതൊരു പാഠം ആകട്ടെ..

Kerala police❤️

5.30  AM 6.30 AM7.00 AM  Infopark 10.00 AM 11.00 AM 3.30 PM 5.00 PM ഇത്രയും സമയങ്ങളിൽ തൃശൂർ നിന്നും എറണാകുളത്തേക്ക് റോബി...
08/07/2025

5.30 AM
6.30 AM
7.00 AM Infopark
10.00 AM
11.00 AM
3.30 PM
5.00 PM

ഇത്രയും സമയങ്ങളിൽ തൃശൂർ നിന്നും എറണാകുളത്തേക്ക് റോബിൻ സർവീസുകൾ ഉണ്ടായിരിക്കും ..

BOOKING NUMBER
9746100101/9497350207

©post

07/07/2025

നാളെ മുതൽ തൃശൂർ നിന്നും പുതിയ റോബിൻ ചാലക്കുടി അങ്കമാലി ആലുവ ഇൻഫോപാർക്ക് വഴി എറണാകുളത്തേക്ക് സർവീസ് ആരംഭിക്കുന്നു..

എല്ലാ യാത്രക്കാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ...

7.00 AM from TSR
6.00 PM from Infopark

for booking :- 9746100101

Address

Thrissur

Website

Alerts

Be the first to know and let us send you an email when Bus Kerala.Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category