15/04/2021
വെള്ളി ശനി ദിവസങ്ങളിൽ പെരുമാതുറ എഫ് എച് സി യിൽ കോവിഡ് ടെസ്റ്റ് !!
കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ
ഏപ്രില്‍ 16, 17 തിയ്യതികളില്‍ സംസ്ഥാനത് രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു.
അതിന്റെ ഭാഗമായി വെള്ളി ശനി ദിവസങ്ങളിൽ പെരുമാതുറ എഫ് എച് സി യിൽ രാവിലെ 9 മണി മുതൽ കോവിഡ് ആർ ടി പി സി ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ലക്ഷണം ഉള്ളവർ,
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്തവർ, കോവിഡ് മുന്നണി പ്രവർത്തകർ,കോവിഡ് വാക്‌സിനേഷൻ എടുത്തിട്ടില്ലാത്ത 45 വയസ്സിനു മുകളിൽ ഉള്ളവർ,ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ മുഴുവൻ പേരും ക്യാമ്പിൽ പങ്കെടുത്തു ടെസ്റ്റ് ചെയ്യേണ്ടതാണ് എന്ന് ഹെൽത്ത് ഡിപ്പാർട്മെന്റ് അറിയിച്ചു.