14/05/2026
ചിലവന്നൂർ കായൽ സംരക്ഷിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് പ്രകൃതിസ്നേഹികൾ ഉൾപ്പെടെ ഒന്നിക്കണം ബിഡിജെഎസ്
ചിലവന്നൂർ കായൽ സംരക്ഷിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് പ്രകൃതിസ്നേഹികൾ ഉൾപ്പെടെ ഒന്നിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ബി ജയപ്രകാശ് ആവശ്യപ്പെട്ടു
ചിലവന്നൂർ കായലിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക കായലിന്റെ ഇരുകരകളിലും തീരദേശ റോഡ് നിർമ്മിക്കുക കായൽ പുറമ്പോക്ക് തരം മാറ്റം നടത്തി സ്ഥലം ആക്കിയത് പൂർവസ്ഥിതിയിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിഡിജെഎസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ കായൽ മാർച്ച് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം
കയ്യേറ്റങ്ങൾ കൂടാതെ ചിലവന്നൂർ കായൽ മാലിന്യ സംസ്കരണ കേന്ദ്രമായി മാറിയിരിക്കുകയാണ് ചിലവന്നൂർ കായലിൽ പരമ്പരാഗത മത്സ്യബന്ധമായ ചീനവലകൾ ഉൾപ്പെടെ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ സമ്പത്ത് നഷ്ടപ്പെട്ടതിനാൽ പട്ടിണിയാണ് മിച്ചം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ എല്ലാവരും കക്ഷിരാഷ്ട്രീയം മറന്ന് ഒന്നിക്കണം എന്നും അദ്ദേഹം പറഞ്ഞു
ബിഡിജെഎസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജെ അശോകൻ അധ്യക്ഷത വഹിച്ചു സമരസമിതി കൺവീനർ കെ എസ് വിജയൻ, കെ കെ പീതാംബരൻ, സി സതീശൻ, ബിന്ദു ഷാജി, സതീഷ് കാക്കനാട്, സി കെ ദിലീപ് കുമാർ, ഷാജി ഇരുമ്പനം, എം എസ് രാധാകൃഷ്ണൻ,ഉമേഷ് ഉല്ലാസ്, അഡ്വക്കേറ്റ് ഡിനൂപ്, ബീന നന്ദകുമാർ, ഗിരീഷ് തമ്പി, ദീപ വിജയൻ, ലൗലി, വിമൽ റോയ്, അർജുൻ ഗോപിനാഥ്, ദിലീപ് നവോദയ, മനോജ് മാടവന, പ്രദീപ് പാടിവട്ടം തുടങ്ങിയവർ നേതൃത്വം നൽകി