Vartha Media - വാർത്ത മീഡിയ

Call Directions Contact the business

Vartha Media - വാർത്ത മീഡിയ Latest news, updates & reports from Kerala and beyond. അഡ്വെർടൈസ്‌മെന്റിനും മറ്റു ഏതു വാർത്തകൾക്കും ഞങ്ങളെ ബന്ധപ്പെടുക CONT : 7025083470

15/08/2026

രാജാക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന റാലി.
റിപ്പോർട്ട്‌ : പുരുഷോത്തമൻ RKD

31/07/2026

ബ്രേക്കിംഗ്
ഇടുക്കി പൂപ്പാറയിൽ പട്ടാപ്പകൽ വൻ കവർച്ച. വീട്ടമ്മ കുളിക്കാൻ കയറിയ തക്കം നോക്കി വീടിനുള്ളിൽ കടന്ന മോഷ്‌ടാവ് 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുളി കഴിഞ്ഞ് ഇറങ്ങി വന്ന വീട്ടമ്മയുടെ മുന്നിലൂടെ മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം നടക്കുന്നത്. തോമ്പ്രകുടി വീട്ടിൽ ജോഷിയും കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു കവർച്ച. ഈ സമയം ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സിനി കുളിക്കാനായി കയറിയ ഈ ഏതാനും മിനിറ്റുകൾക്കുള്ളിൽ മോഷ്‌ടാവ് വീടിനുള്ളിൽ കടന്നു. തുടർന്ന് അലമാരകളെല്ലാം തുറന്ന് തിരച്ചിൽ നടത്തിയത്. കുടുംബശ്രീ സംഘത്തിൽ നിന്നും വായ്പയെടുത്ത ഒരു ലക്ഷം രൂപയും 10 പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് കവർന്

കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനി വീടിനുള്ളിൽ അപരിചിതനെ കണ്ട് ബഹളം വെക്കുകയായിരുന്നു. ഇതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. ചുവന്ന വസ്ത്രം ധരിച്ച്, മുഖം പൂർണ്ണമായും മൂടിയ നിലയിലായിരുന്നു മോഷ്‌ടാവെന്നാണ് സിനി പോലീസിന് നൽകിയ മൊഴി.

വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസ്സിലാക്കി നടപ്പാക്കിയ ആസൂത്രിത മോഷണമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ശാന്തൻപാറ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്‌ : പുരുഷോത്തമൻ : RkD

രാജാക്കാട് വൈസ് മെൻസ് പ്രസിഡന്റായി വി.എസ്.ബിജു സ്ഥാനാരോഹണം നടത്തുന്നു.വൈസ് മെൻസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.ര...
30/07/2026

രാജാക്കാട് വൈസ് മെൻസ് പ്രസിഡന്റായി വി.എസ്.ബിജു സ്ഥാനാരോഹണം നടത്തുന്നു.
വൈസ് മെൻസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.
രാജാക്കാട്,
രാജാക്കാടുവൈസ് മെൻസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ഒരു വർഷത്തേക്കുള്ള സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ബഹുമുക വേദികളായ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്, രാജാക്കാട് മത സൗഹാർദ്ദ കൂട്ടായ്മ കോഡിനേറ്റർ, ഷാപ്പ് കോൺട്രാക്ട്ടേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ല പ്രസിഡന്റ് എസ് എൻ ഡി പി രാജാക്കാട് ശാഖാവൈസ് പ്രസിഡന്റ് എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന വി.എസ്.ബിജു വെട്ടുകല്ലുംമാക്കലിനെയാണു വൈസ് മെൻസ് ക്ലബ്ബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജാക്കാടുവൈസ് മെൻസ് ക്ലബ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങി നിരവധി പേർ സാക്ഷ്യം വഹിച്ചു.വരുന്ന ഒരു വർഷക്കാലത്തേക്ക് രോഗികളേയും നിർദ്ധനരായ വിദ്യാർ ത്ഥികളേയും ഭവനരഹിതരായവർ ഉൾപ്പെട്ട സഹായം അർഹിക്കുന്ന ജന സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് സ്ഥാനമേറ്റ വി.എസ്.ബിജു ജന്മ രൂമിയോട് പറഞ്ഞു.
റിപ്പോർട്ട് : purushothaman Rkd

നിരോധിത പുകയില ഉൽപന്നങ്ങളുമായി രാജാക്കാട് പോലീസ് അറസ്റ്റു ചെയ്ത സുമേഷ്.തുഫാൻ അരങ്ങു തകർക്കുമ്പോഴും നിയമത്തിന്റെ പരിരക്ഷയ...
30/07/2026

നിരോധിത പുകയില ഉൽപന്നങ്ങളുമായി രാജാക്കാട് പോലീസ് അറസ്റ്റു ചെയ്ത സുമേഷ്.

തുഫാൻ അരങ്ങു തകർക്കുമ്പോഴും നിയമത്തിന്റെ പരിരക്ഷയിൽ പ്രതികൾ .
രാജാക്കാട്,
ആഭ്യന്തിരമന്ത്രി രമേശ് ചെന്നിത്തലയുടെ തൂഫാൻ പദ്ധതി ജനസദസുകൾ ഏറ്റെടുത്തപ്പോഴും നിരോധിത പുകയില ഉൽപന്നങ്ങളുടെ വിപണനം കേരളത്തിലെ നിയമത്തിന്റെ പിൻബലത്തിൽ അരങ്ങുവാഴുന്നതു തുഫാനെന്ന പദ്ധതിക്ക് കളങ്കമായി മാറുന്നു.ഇതിനുള്ള ഒടിവിലത്തെ ഉദാഹരണമാണ
സുമേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവം വെളിവാക്കുന്നവിവരം.ഇയാളുടെ രാജാക്കാട്ടിലെ വീട്ടിൽ നിന്നും 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പോലീസ് പിടികൂടിയത്.എന്നാൽ തൊണ്ടി സഹിതം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും നിയമത്തിന്റെ പഴുതിൽ സ്റ്റേഷൻ ജാമ്യത്തിൽ ഇയാൾ പുറത്തു വന്ന് വീണ്ടും ഇതേ കച്ചവടം തുടരുകയാണെന്നുള്ളത്.ഇത് ആഭ്യന്തര വകുപ്പിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്.ഒന്നെങ്കിൽ ഇത്തരം കേസുകൾക്ക് ജയിൽ ശിക്ഷ ലഭിക്കുന്നതിനോ വൻ തുക പിഴ ഈടാക്കുന്നതിനോ യുള്ള നിയമ നിർമ്മാണം നടത്തുന്നതിന് ആഭ്യന്തര വകുപ്പ് തയാറാകണമെന്ന ആവശ്യമാണുയരുന്നതു്.അല്ലാത്ത പക്ഷം ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ തു ഫാൻ എന്ന നല്ല പദ്ധതിക്ക് കളങ്കമേൽക്കുന്നതായി മാറും.ഏതാനും വർഷങ്ങൾ മുൻപ് ചില്ലറ വിൽപനയിലാണ് സുമേഷ് എന്ന ഇയാൾ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തി തുടങ്ങിയത്.ഇതിന്റെ ലാഭം കണ്ടറിഞ്ഞ ഇയാൾ പെരുമ്പാവൂരിൽ നിന്നും തമിഴ് നാട്ടിൽ നിന്നും കൂടുതലായി ലഹരി വസ്തു ഇറക്കുമതി ചെയ്ത് ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരനായി മാറുകയായിരുന്നു.ഇതേ സംഭവത്തിന്റെ പേരിൽ ഇയാളെ നാലാമത്തെ തവണയാണ് ശാന്തൻ പാറ പോലീസും രാജാക്കാട് പോലീസും അറസ്റ്റു ചെയ്യുന്നത്.എന്നാൽ നിയമത്തിന്റെ പഴുതിൽ സ്റ്റേഷൻ ജാമ്യത്തിലിറങ്ങുന്ന ഇയാൾ വർദ്ധിത വീര്യത്തോടെ ടൺ കണക്കിന് നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനം ചെയ്ത് കോടീശ്വരനായി മാറുകയാണുണ്ടായിട്ടുള്ളത്. ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ തു ഫാൻ പദ്ധതിക്ക് പൂർണത വരണമെങ്കിൽ നിയമ നിർമ്മാണത്തിലൂടെ നിരോധിത പുകയിലവിൽ പനയും തടയുകയാണ് വേണ്ടത്.നിശ്ചയദാർഡ്യത്തെ ജനങ്ങൾ അഭിനന്ദിക്കുമ്പോഴും ക്രിമിനൽ നിയമത്തിലെ പഴുതു പയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്നത് തു ഫാൻ എന്ന ദൗത്യത്തിന് തിരിച്ചടിയാകുന്നു. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ നിയമ വിധേയവും കേരളത്തിൽ നിയമ വിരുദ്ധവുമായിട്ടുള്ള ലഹരി കച്ചവടമാണ് പ്രശ്നമായിട്ടുള്ളത്.ഇതര സംസ്ഥാനങ്ങളിൽ നിയമ വിരുദ്ധമല്ലാത്തതും കേരളത്തിൽ നിയമ വിരുദ്ധമായതുമായ പാൻ മസാലകൾ ഉൾപ്പെടുന്ന ലഹരി വസ്തുക്കളാണ് പോലീസിന് തലവേദന
റിപ്പോർട്ട്‌ : പുരുഷോത്തമൻ Rkd

 #ഓപ്പറേഷൻ  '  #സൈ_ഹണ്ട് ':  #പത്തനംതിട്ട_ജില്ലയിൽ_10_ഇടങ്ങളിൽ_റെയ്ഡ്;  #നാല്_കേസ്;  #ഒരാൾ_അറസ്റ്റിൽപത്തനംതിട്ട :       ...
30/07/2026

#ഓപ്പറേഷൻ ' #സൈ_ഹണ്ട് ': #പത്തനംതിട്ട_ജില്ലയിൽ_10_ഇടങ്ങളിൽ_റെയ്ഡ്; #നാല്_കേസ്; #ഒരാൾ_അറസ്റ്റിൽ

പത്തനംതിട്ട :
ഓപ്പറേഷൻ 'സൈ - ഹണ്ടിന്റെ' ഭാഗമായി പത്തനംതിട്ട ജില്ല പോലീസ് മേധാവി R ആനന്ദ് IPS ന്റെ നിർദ്ദേശാനുസരണം ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിലായി 10 ഇടങ്ങളിൽ റെയ്ഡ് നടത്തി. വിവിധ സ്റ്റേഷനുകളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാൾ അറസ്റ്റിൽ ആയിട്ടുണ്ട്. കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടത്തിട്ട എന്ന സ്ഥലത്ത് ജയാലയം വീട്ടിൽ ജയമോൾ (40) ആണ് കൊടുമൺ പോലീസിന്റെ പിടിയിൽ ആയത്.
ഇവരുടെ പക്കൽ നിന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോൺ എടിഎം കാർഡുകൾ പാൻ കാർഡ് എന്നിവ പിടിച്ചെടുത്തു. സംശയകരമായ ഇടപാടുകളിലൂടെ ഇവർ 2,60,800 രൂപയുടെ കൈമാറ്റമാണ് നടത്തിയത്.
ജില്ലാ പോലീസ് മേധാവിക്ക് ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി ഇത്തരത്തിലുള്ള നിരവധി സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സംശയകരമായ അക്കൗണ്ട് ഉടമകളെ നിരീക്ഷിക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയത്.
ഇപ്പോൾ അറസ്റ്റിലായ യുവതിയെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി പോലീസ് അന്വേഷിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവരുടെ അക്കൗണ്ടുകളിലൂടെ 2,88,000/- , 1,21,000/- , 75000/- വീതമുള്ള തുകകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ ഭാഗമായി പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെയും താമസിയാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമ നടപടികൾ ദ്രുതഗതിയിലാക്കുന്നതിനും ആയി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് *' ഓപ്പറേഷൻ സൈ - ഹണ്ട് '*. ഓൺലൈൻ തട്ടിപ്പിലൂടെ നേടിയെടുക്കുന്ന പണം ഇത്തരത്തിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത ശേഷം എടിഎം കാർഡ് വഴിയോ ചെക്ക് വഴിയോ പിൻവലിച്ച് വീതിച്ചെടുക്കുകയാണ് തട്ടിപ്പുകാരുടെ രീതി.

adurnews police CrimeNews

ദിൽഷാദിനെ കണ്ടെത്തി; ആൾ സുരക്ഷിതനാണ്​മേഘാലയ യാത്രയ്ക്കിടെ കാണാതായ ദിൽഷാദ് നിലവിൽ സുരക്ഷിതനായിരിക്കുന്നു എന്ന ആശ്വാസകരമായ...
29/07/2026

ദിൽഷാദിനെ കണ്ടെത്തി; ആൾ സുരക്ഷിതനാണ്

​മേഘാലയ യാത്രയ്ക്കിടെ കാണാതായ ദിൽഷാദ് നിലവിൽ സുരക്ഷിതനായിരിക്കുന്നു എന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിട്ടുണ്ട്.

സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടതിനെ തുടർന്നാണ് യാത്രാതടസ്സം നേരിട്ടത്.
​മേഘാലയയിലെ പൈനൂർ സല (Pynursla) ഏരിയയിലുള്ള പി.എച്ച്.സി (PHC) ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പൂർണ്ണ സുരക്ഷിതനാണ്.

​ആവശ്യമായ പരിചരണങ്ങളും ശുശ്രൂഷകളും നൽകിവരുന്നുണ്ട്.

​ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും തുടർന്നുള്ള വിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ തന്നെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും.

🚨ഉടൻ വരുന്നു…തിരുവനന്തപുരം ★ പത്തനാപുരം ★ കൊട്ടിയൂർ (വഴി: പുനലൂർ പത്തനാപുരം പത്തനംതിട്ട പാലാ തൊടുപുഴ മുവാറ്റുപുഴ തൃശൂർ ക...
29/07/2026

🚨ഉടൻ വരുന്നു…

തിരുവനന്തപുരം ★ പത്തനാപുരം ★ കൊട്ടിയൂർ

(വഴി: പുനലൂർ പത്തനാപുരം പത്തനംതിട്ട പാലാ തൊടുപുഴ മുവാറ്റുപുഴ തൃശൂർ കോഴിക്കോട് തലശ്ശേരി ഇരിട്ടി)

സമയക്രമം
🎆തിരുവനന്തപുരം 16:15
🎆കൊട്ടിയൂർ 08:45

🎆കൊട്ടിയൂർ 17:30
🎆തിരുവനന്തപുരം 10:00

29/07/2026

ഹൈറേഞ്ചിൽ നിന്നും ഉൻമൂലലം ചെയ്ത മലേറിയ (മലമ്പനി ) വീണ്ടും എത്തിത്തുടങ്ങി.
രാജാക്കാട്,
കുടിയേറ്റ മേഖലയായ ഇടുക്കിഹൈറേഞ്ചിലെ 50 വർഷങ്ങൾക്ക് മുൻപുള്ള ഭീഷണിയായിരുന്നു മലേറിയ അല്ലെങ്കിൽ മലമ്പനി, ഒരു കാലഘട്ടത്തിനു ശേഷം ഈ മാരക രോഗം ഉൻമൂലനം ചെയ്യാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരുന്നു.എന്നാൽ നാളുകൾക്ക് ശേഷം വീണ്ടുംഹൈറേഞ്ച് മേഖലയിൽ ഇതേ രോഗം പടരുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.ഇതുവരെ മലേറിയ സ്ഥിരികരിച്ചതെല്ലാം ഇതര സംസ്ഥാന തൊഴിലാളികളിലാണെന്നതാണ് ഗൗരവം ജനിപ്പിക്കുന്നത്.ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളുടെ രജിസ്ട്രേഷൻ അതാത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന നിർദ്ദേശം പാഴ് വാക്കായി മാറിയിരിക്കുകയാണ്.അതോടൊപ്പം ഇവർക്കുള്ള ആരോഗ്യ കാർഡിനായുള്ള പരിശോധനകളോ രജിസ്ട്രേഷനുകളോ പ്രവൃത്തിയിലെത്തിക്കാൻ പോലീസ് - ആരോഗ്യ വകുപ്പുകൾ തയാറാകാറില്ല എന്ന ആക്ഷേപമാണുയരുന്നത്.ഇതു കാരണം കേരള സംസ്ഥാനത്തു നിന്നും തുടച്ചുനീക്കിയ മലേറിയ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വീണ്ടും പറിച്ചു നടുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.ബന്ധപ്പെട്ട ആരോഗ്യവകുപ്പും പോലീസും ജാഗ്രത പാലിച്ചില്ലെങ്കിൽ സംസ്ഥാനം വീണ്ടും മലേറിയായുടെ പിടിയിലാകുമെന്ന ആശങ്കയാണുയരുന്നത്.
റിപ്പോർട്ട്‌ : പുരുഷോത്തമൻ Rkd

27/07/2026

പീഡന ശ്രമത്തിന് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ .🙄🙄
രാജാക്കാട്,
ബധിരയും മൂകയുമായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തു.മധ്യപ്രദേശ് കാരനായ റിമു (20)ആണ് ഉടുമ്പഞ്ചോല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ശേഷമാണ് സംഭവം. വീടിനടുത്തു നിന്ന പെൺകുട്ടിയെ വായ പൊത്തിപ്പിടിച്ച് ഇയാൾ കുട്ടിയെ അടുത്തുള്ള ഏലക്കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.എന്നാൽ 7.30 ഓടെ കുട്ടി വീട്ടിലെത്തുകയും വീട്ടുകാരോട് വിവരങ്ങൾ പറഞ്ഞതോടെയാണ് അവർ വിവരമറിയുന്നത്.തുടർന്ന് കുട്ടിയുടെ വീട്ടുകാർ ഉടുമ്പഞ്ചോല പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ തെരച്ചിലിൽ രാത്രിയോടെയാണ് 8 മാസം മുൻപ് ഇവിടെയെത്തിയ ഇയാൾ പിടിയിലായത്.ഏലത്തോട്ടത്തിൽ പണി ചെയ്തു വരികയായിരുന്നു പ്രതി. 4 മാസങ്ങൾക്ക് മുൻപ് മാനസിക വെല്ലുവിളിയുള്ള ഒരു പെൺകുട്ടിയെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ഇപ്പോഴത്തെ സംഭവത്തിലെ പ്രതിക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ എന്ന അന്വഷണത്തിലാണ് ഉടുമ്പഞ്ചോല പോലീസ് .
റിപ്പോർട്ട്‌ : പുരുഷോത്തമൻ RKD
#ഇടുക്കി

Address

Koodal News, Athirumkal Po, Koodal Pathanamthitta I
Kochi
689693

Telephone

+917025083470

Website

Alerts

Be the first to know and let us send you an email when Vartha Media - വാർത്ത മീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vartha Media - വാർത്ത മീഡിയ:

Shortcuts

Share