KSRTC PALA

Call Directions Website Contact the business

KSRTC PALA This is an UNOFFICIAL page of KSRTC Pala maintained by the well-wishers of KSRTC Pala and supported by KSRTC Pala staff

നെല്ലിയാമ്പതി സ്റ്റേ യാത്രക്ക് വീണ്ടും ഇതാ അവസരം.. അവിസമരണീയമായ ഇ യാത്രക്ക് പോകാൻ ആഗ്രഹികുന്നവർ പോസ്റ്ററിൽ കാണുന്ന നമ്പറ...
04/10/2026

നെല്ലിയാമ്പതി സ്റ്റേ യാത്രക്ക് വീണ്ടും ഇതാ അവസരം.. അവിസമരണീയമായ ഇ യാത്രക്ക് പോകാൻ ആഗ്രഹികുന്നവർ പോസ്റ്ററിൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക…

മഴ നനഞ്ഞു പുളകമണിഞ്ഞു നിൽക്കുകയാണു നെല്ലിയാമ്പതി. പാതയോരവും പാറക്കെട്ടുമൊക്കെ പച്ചപ്പരവതാനി പോലെയായിരിക്കുന്നു. മഴച്ചാറ്റലിൽ നിന്നു തെന്നിമാറുന്ന പക്ഷികളും മലയണ്ണാനും മരച്ചില്ലകൾ തോറും പാഞ്ഞു നടക്കുകയാണ്. മലമുഴക്കുന്ന കാട്ടുചോലകളുടെ ശബ്ദം അടിവാരത്തു കേൾക്കാം. കാട്ടുവള്ളി പോലെ പടർന്നു കിടക്കുന്ന റോഡിൽ കുതിച്ചു പായുന്ന വാഹനങ്ങളിൽ ആർപ്പു വിളികളും പാട്ടും. നെല്ലിയാമ്പതി മഴക്കാലത്തിന്റെ ലഹരിയിലാണ്; യാത്രികർ അതൊരു ഉത്സവമായി ആഘോഷിക്കുന്നു.

കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്..

നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ്. കൈകാട്ടിയിൽ‍ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെൽ‌വയലുകളിൽ കാർഷിക ജലസേചനത്തിന് ജലം നൽകുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇവിടെ നിന്ന് റോഡ് 17 കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയർപിൻ വളവുകൾ ഈ വഴിയിൽ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോൾ കാണുന്ന സർക്കാർ വനങ്ങളിൽ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. വഴിയിൽ കുരങ്ങ്, മാൻ, മുള്ളൻ‌പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ കാണാം. മഴക്കാലത്ത് ഈ വഴിയിൽ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം. ഉയരത്തിൽ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമാണ്...

കൈകാട്ടിക്ക് അടുത്തായി പല മനോഹരമായ സ്ഥലങ്ങളും ഉണ്ട്. കേശവൻപാറ എന്ന സ്ഥലത്തുനിന്നും നോക്കിയാൽ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം. എ.വി. തോമസ് ആന്റ് കമ്പനിയുടെ മണലരൂ തെയില എസ്റ്റേറ്റ് വളരെ അടുത്താണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെയില ഉല്പാദിപ്പിക്കുന്ന എസ്റ്റേറ്റ് ആണ് മണലരൂ എസ്റ്റേറ്റ്. ഇവിടെയുള്ള തോട്ട-കടയിൽ നിന്നും സന്ദർശകർക്ക് തോട്ടത്തിൽ ഉല്പാദിപ്പിച്ച തെയില വാങ്ങാൻ കഴിയും. കേരള സർക്കാർ നടത്തുന്ന ഒരു ഓറഞ്ച്, പച്ചക്കറി തോട്ടവും ഓഫീസും കൈകാട്ടിക്ക് അടുത്താണ്. ഈ തോട്ടത്തിൽ നിന്നും സ്ക്വാഷ്, ജാം, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ വാങ്ങാൻ കഴിയും. വഴുതനങ്ങ, പയർ, മുളക്, ചീര തുടങ്ങിയ പച്ചക്കറികളും ഇവിടെനിന്നും വാങ്ങാം. വീക്കേ കമ്പനി നടത്തുന്ന മറ്റൊരു തെയില തോട്ടവും തെയില ഫാക്ടറിയും ഇവിടെനിന്നും അടുത്ത് ചന്ദ്രമല എസ്റ്റേറ്റിലാണ്. എല്ലാ കാപ്പി, തേയില തോട്ടങ്ങളും ഇവിടെ ആരംഭിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇവ പിന്നീട് തദ്ദേശീയർക്ക് വിൽക്കുകയായിരുന്നു. ഈ പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളായിരുന്ന ബ്രിട്ടീഷുകാർ ഇവിടത്തെ പ്രകൃതി വിഭവങ്ങൾ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിച്ചുള്ളൂ..

ഈ യാത്രയിൽ പോത്തുണ്ടി ഡാം, സീതാർകുണ്ട് വ്യൂ പോയിന്റ്, ഓറഞ്ച് ഫാം,കേശവൻ പാറ വ്യൂ പോയിന്റ് എന്നിവ കണ്ടു നെല്ലിയാമ്പതിയിൽ ജീപ്പ് സഫാരിയും കഴിഞ്ഞു പ്രകൃതിയോട് ചേർന്ന് ഒരു ദിവസം താമസിച്ചു പിറ്റേ ദിവസം അഹല്യ മ്യൂസിയം, മലമ്പുഴ ഡാം, കൽപ്പാത്തി എന്നീ സ്ഥലങ്ങളും സന്ദർശിച്ചു പാലക്കാടിന്റെ പഴമ ഒട്ടും നഷ്ടപ്പെടാത്ത നാട്ടുവഴികളിലൂടെ ഒരിക്കലും മറക്കാനാവാത്ത ഒരു അവിസ്മരണീയ യാത്രയ്ക്ക് ഇതാ പാലാ KSRTC ബഡ്ജറ്റ് ടൂറിസം സെൽ അവസരം ഒരുക്കുന്നു..🥀🥀 ഒക്ടോബർ 9ാം തീയതി രാത്രി 10 മണിയ്ക്ക് പുറപ്പെട്ട് 11-ാം തീയതി രാത്രി 10 മണിയ്ക്ക് തിരിച്ചെത്തുന്നു (രണ്ടാം ശനി ഞായർ ദിവസങ്ങൾ)

3860/- രൂപയ്ക്കു ഫ്രഷ്അപ്, 2 ദിവസത്തെ പ്രഭാത ഭക്ഷണം,2 ദിവസത്തെ ഉച്ച ഭക്ഷണം, 2 ദിവസത്തെ Tea snacks,1 ദിവസത്തെ രാത്രി ഭക്ഷണം, 1 ദിവസത്തെ താമസ സൗകര്യം, ജീപ്പ് സഫാരി എന്നിവ എല്ലാം ഉൾപ്പെടുത്തി കൊണ്ട് അടിപൊളി യാത്ര...

"അതേയ്... ഇങ്ങനെ ഒരു അവസരം ഇനി കിട്ടില്ലാട്ടോ... അപ്പൊ എങ്ങനാ.. പോവുകയല്ലേ... സ്വപ്ന സമാനമായ ഈ യാത്രക്ക്... "

ബുക്കിങ്ങിനായി ഉടൻ ബന്ധപ്പെടുക....
9447433090 ( ശ്രീകാന്ത് )

9447572249
( സുനിൽകുമാർ)
7907607411
( അജോഷ് )
വിളിച്ചിട്ട് കിട്ടാത്തവർ 9447433090 എന്ന നമ്പറിലേക്ക് വ വാട്ട്സപ്പ് സന്ദേശം അയക്കൂ.......

04.30 PM പാലാ - പാലക്കാട് FAST PASSENGER04.15 AM പാലക്കാട് - പാലാ FAST PASSENGER* ഉഴവൂർ* കൂത്താട്ടുകുളം* മൂവാറ്റുപുഴ* പെ...
03/10/2026

04.30 PM പാലാ - പാലക്കാട് FAST PASSENGER
04.15 AM പാലക്കാട് - പാലാ FAST PASSENGER

* ഉഴവൂർ
* കൂത്താട്ടുകുളം
* മൂവാറ്റുപുഴ
* പെരുമ്പാവൂർ
* കാലടി
* അങ്കമാലി
* കൊരട്ടി
* ചാലക്കുടി
* കൊടകര
* പുതുക്കാട്
* ഒല്ലൂർ
* തൃശ്ശൂർ
* പട്ടിക്കാട്
* വടക്കഞ്ചേരി
* ആലത്തൂർ
* പാലക്കാട്‌

ശുഭയാത്ര സുരക്ഷിത യാത്ര KSRTC പാലാ നിങ്ങളോടൊപ്പം

40ന് മുകളിൽ വർഷത്തെ സേവനത്തിനു ശേഷം വിടവാങ്ങിയ നമ്മുടെ സ്വന്തം വർക്ക്ഷോപ്പ് വാൻ D 267.  ആനവണ്ടി എന്ന പേര് അന്വർത്ഥമാക്കി...
01/10/2026

40ന് മുകളിൽ വർഷത്തെ സേവനത്തിനു ശേഷം വിടവാങ്ങിയ നമ്മുടെ സ്വന്തം വർക്ക്ഷോപ്പ് വാൻ D 267. ആനവണ്ടി എന്ന പേര് അന്വർത്ഥമാക്കിയവൻ ഇനി തുരുമ്പായി, സ്ക്രാപ്പായി ഓർമ്മകളിൽ...😢

KSRTC BTC പാലാ ഒക്ടോബറിൽ നടത്തുന്ന വിനോദ-തീർത്ഥാടന യാത്രകൾ
29/09/2026

KSRTC BTC പാലാ ഒക്ടോബറിൽ നടത്തുന്ന വിനോദ-തീർത്ഥാടന യാത്രകൾ

സെപ്റ്റംബർ 25 പുറപ്പെടുന്ന ചൊക്രമുടിയിലെ നീലക്കുറിഞ്ഞി കാഴ്ച കാണാൻ ആ​ഗ്രഹിക്കുന്നവർ താഴെ പോസ്റ്ററിൽ കാണുന്ന നമ്പറിൽ കോണ...
24/09/2026

സെപ്റ്റംബർ 25 പുറപ്പെടുന്ന ചൊക്രമുടിയിലെ നീലക്കുറിഞ്ഞി കാഴ്ച കാണാൻ ആ​ഗ്രഹിക്കുന്നവർ താഴെ പോസ്റ്ററിൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക:

അതിരാവിലെ കെ.കെ റോഡിലേക്കും, കുമളിയിലേക്കും, തമിഴ്നാട്ടിലേക്കും ഉള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...05.50 Am പാലാ-കുമിളി F...
23/09/2026

അതിരാവിലെ കെ.കെ റോഡിലേക്കും, കുമളിയിലേക്കും, തമിഴ്നാട്ടിലേക്കും ഉള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

05.50 Am പാലാ-കുമിളി FP...

* പൊൻകുന്നം
* കാഞ്ഞിരപ്പള്ളി
* മുണ്ടക്കയം
* കൂട്ടികാനം
* പീരുമേട്.
* പാമ്പനാർ
* വണ്ടിപെരിയാർ വഴി

സുഖായത്ര സുരക്ഷിതയാത്ര KSRTC പാലാ നിങ്ങളോടൊപ്പം

6.30 AM: റാന്നി - മണിമല - പള്ളിക്കത്തോട് - പാലാ - വൈറ്റില ഫാസ്റ്റ്  - ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു ! ! !റാന്നി - 6.30 AM മണി...
20/09/2026

6.30 AM: റാന്നി - മണിമല - പള്ളിക്കത്തോട് - പാലാ - വൈറ്റില ഫാസ്റ്റ് - ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു ! ! !

റാന്നി - 6.30 AM
മണിമല - 6.50 AM
കൊടുങ്ങൂർ - 7.10 AM
പള്ളിക്കത്തോട് - 7.25 AM
പാലാ - 7.45 AM
കൂത്താട്ടുകുളം - 8.30 AM
പിറവം - 9 AM
വൈറ്റില - 10 AM

വൈറ്റില - 5 PM
പിറവം - 5.50 PM
കൂത്താട്ടുകുളം - 6.15 PM
പാലാ - 7 PM
പള്ളിക്കത്തോട് - 7.20 PM
കൊടുങ്ങൂർ - 7.40 PM
മണിമല - 8 PM
റാന്നി - 8.30 PM
------------------------------------------------------
റിസർവേഷൻ ചെയ്യാൻ സന്ദർശിക്കുക : https://onlineksrtcswift.com/
------------------------------------------------------
Route : തൃപ്പുണിത്തുറ നടക്കാവ് ആരക്കുന്നം പിറവം അഞ്ചൽപെട്ടി കൂത്താട്ടുകുളം , രാമപുരം പിഴക് പാലാ മുത്തോലി ബ്രില്ലിയൻറ് സ്റ്റഡി സെന്റർ മേവിട കൊഴുവനാൽ പള്ളിക്കത്തോട് കൊടുങ്ങൂർ വാഴൂർ ചാമംപതാൽ മണിമല പൊന്തപുഴ പ്ലാച്ചേരി മക്കപ്പുഴ റാന്നി

06.40 AM പാലാ  തിരുവനന്തപുരം SF* കിടങ്ങൂർ* ഏറ്റുമാനൂർ* കോട്ടയം* ചെങ്ങനാശ്ശേരി* തിരുവല്ല* ചെങ്ങന്നൂർ* പന്തളം* അടൂർ* കൊട്ട...
18/09/2026

06.40 AM പാലാ തിരുവനന്തപുരം SF

* കിടങ്ങൂർ
* ഏറ്റുമാനൂർ
* കോട്ടയം
* ചെങ്ങനാശ്ശേരി
* തിരുവല്ല
* ചെങ്ങന്നൂർ
* പന്തളം
* അടൂർ
* കൊട്ടാരക്കര
* ആയൂർ
* ചടയമംഗലം
* കിളിമാനൂർ
* വെഞ്ഞാറമൂട്
* വട്ടപ്പാറ
* കേശവദാസപുരം
* പട്ടം വഴി...

സുഖയാത്ര സുരക്ഷിത യാത്ര KSRTC പാലാ നിങ്ങളോടൊപ്പം

12 വർഷമായി തുടരുന്ന വിശ്വസ്ഥ സേവനംപാലായിൽ നിന്ന് സഹ്യന്റെ മടിതട്ടിലേയ്ക്ക്....08:40 AM പാലാ  മൂന്നാർ  മറയൂർ  കാന്തലൂർ FP...
16/09/2026

12 വർഷമായി തുടരുന്ന വിശ്വസ്ഥ സേവനം
പാലായിൽ നിന്ന് സഹ്യന്റെ മടിതട്ടിലേയ്ക്ക്....

08:40 AM പാലാ മൂന്നാർ മറയൂർ കാന്തലൂർ FP
=============തിരികെ=============
08:20 AM കാന്തലൂർ നിന്ന്

* തൊടുപുഴ
* മുവാറ്റുപുഴ
* കോതമംഗലം
* നേര്യമംഗലം
* ഇരുമ്പുപാലം
* അടിമാലി
* കല്ലാർ
* മുന്നാർ
* മറയൂർ
* കോവിൽകടവ്
* പയസ് നഗർ
* പെരുമല

08:40 AM പാലായിൽ നിന്ന്
=======തിരികെ========
08:20 AM കാന്തലൂർ നിന്ന്

സുഖയാത.. സുരക്ഷിത യാത്ര... KSRTC പാലാ നിങ്ങളോടൊപ്പം

Address

Pala-Thodupuzha Road
Palai
686575

Alerts

Be the first to know and let us send you an email when KSRTC PALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC PALA:

Shortcuts

Share

Category