Travel & Explore

Travel & Explore Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Travel & Explore, Travel and transport, Nilambur.

03/06/2020

പ്രകൃതിയെ ഇങ്ങനെ ആസ്വദിചുകൊണ്ട്‌ ഉൾഗ്രാമങ്ങളിലെ അറിയാത്ത വീഥികളിലൂടെ ചെറിയ വേഗതയിൽ ലക്ഷ്യ സ്ഥാനം നിർണ്ണയിക്കാതെ ബൈക്ക്‌ റൈഡ്‌ നടത്തിയിട്ടുണ്ടൊ. വർഷകാലത്ത്‌ മഴ മാറിനിൽക്കുന്ന ഇടവേളകളിൽ, വെയിൽ മങ്ങിയ പകലിന്റെ ചെറുകുളിരിൽ ഗ്രാമത്തെ ഇങ്ങനെ സിരകളിൽ ആവാഹിച്ചുകൊണ്ട്‌ അതിനെ മണത്തും രുചിച്ചും കൺ നിറച്ചും നദിക്കരകളിലൂടെ, വയലോരങ്ങളിലൂടെ വീഥിയുടെ ഇരുവശവും തിങ്ങിയ പച്ചപ്പുകളിലൂടെ ഊളിയിട്ട്‌ നിവർന്ന് വളഞ്ഞു പുളഞ്ഞങ്ങനെ.... ആഹ.,

"ഈ മനോഹര തീരത്ത്‌ തരുമൊ ഇനിയൊരു ജന്മം കൂടി" എന്ന് നമ്മൾ അറിയാതെ പാടിപ്പോകും. ❤️😍
,,,,,,,,,,,,,,,,

👉Follow
👉like & Comments
,,,,,,,,,,,,,,,,

നിലമ്പൂരിൻ്റെ ബംഗ്ലാവ്_കുന്നും_ആകാശ_പാതയും 🌍____🧗നിലമ്പൂർ ടൗണിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര നിർമിതി.ഇവിടുത്തെ പ്രത...
02/05/2020

നിലമ്പൂരിൻ്റെ ബംഗ്ലാവ്_കുന്നും_ആകാശ_പാതയും 🌍____🧗
നിലമ്പൂർ ടൗണിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര നിർമിതി.ഇവിടുത്തെ പ്രത്യേകത ഏകദേശം 92 കൊല്ലം പഴക്കുള്ള ഒരു ബംഗ്ലാവ് ആണ്.ബംഗ്ലാവ് നിൽക്കുന്ന മല ആയതിനാൽ ബംഗ്ലാവ് കുന്ന് അറിയപ്പെടുന്നു.ഇൗ ബംഗ്ലാവിന്റെ പേര് OLD DFO Bungalow എന്നാണ്.ഇതിന്റെ നിർമ്മിതിയെ പറ്റി പല വാദങ്ങളും നിലനിൽക്കുന്നുണ്ട്.1928 ല്‌ നിലമ്പൂർ കോവിലകം നിർമ്മിച്ചതാണ് എന്നും അതല്ല 1929 ൽ ബ്രിട്ടീഷുകാർ നാടുകാണി ചുരം വഴി ടിപ്പുസുൽത്താൻ പടയാളികളുടെ വരവ് നിരീക്ഷിക്കാൻ വേണ്ടി നിർമ്മിച്ചതാണ് എന്ന ഒരു വാദവും നിലനിൽക്കുന്നുണ്ട്. ചാലിയാർ പുഴയുടെ കരയിൽ ചന്തക്കുന്നിന്റെ അടുത്തുള്ള മലയിൽ ആണ് ഇതിന്റെ സ്ഥാനം.നിലമ്പൂരിൽ നിന്നും വളരെയടുത്ത് സ്ഥിതി ചെയ്യുന്ന ഈ ഒരു ബംഗ്ലാവ് ചന്തക്കുന്ന് നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. ബംഗ്ലാവിന് ചുറ്റും 100 വർഷങ്ങൾ അപ്പുറം പ്രായം ഉള്ള മഹാഗണികളും ഉയർന്നു നിൽക്കുന്ന തേക്കുകളും നമുക്ക് കാണാം..പണ്ട് പോർച്ചുഗീസുകാർ അവരുടെ നാട്ടിലേക്ക് കടത്തി കൊണ്ട് പോവാൻ നട്ട് പിടിപ്പിച്ച മരങ്ങൾ ആണ് ഇവയിൽ ഭൂരിഭാഗവും..ശേഷിച്ചവ നമുക്ക് ഇപ്പൊ കാണാം.15.4 ഹെക്ടർ സ്ഥലത്ത് ആണ് ഈ ബംഗ്ലാവ് നിലനിൽക്കുന്നത്.ബംഗ്ളാവ് ശോചനീയാവസ്ഥയിലാണ്,അടുത്ത മഴക്കാലം ഒരു ഭീഷണി ആയി മുന്നിൽ നിൽക്കുന്നുണ്ടെന്കിലും പുനരുദ്ധീകരണ പ്രവർത്തികൾ നടത്തി കെട്ടിടം സംരക്ഷിക്കാൻ വേണ്ട ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് അറിയാൻ സാധിച്ചു. ⛷️ആകാശപാത

ബംഗ്ലാളാവിനോട് ചേർന്ന് ഈ അടുത്തായി നിർമിച്ചതാണ് ഈ ഒരു നടപ്പാലം . ഏകദേശം 140 മീറ്റർ നീളം വരുന്ന ഈ ആകാശപാത 2016 മാർച്ച് 3 ന് സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.കൊല്ലം ജില്ലയിലെ തെൻമലയിൽ ഉള്ള ആകാശപാതയുടെ ഒരു ചെറിയ പതിപ്പ് എന്ന് വിശേഷിപ്പിക്കാം .ധാരാളം മരങ്ങൾക്ക് നടുവിലൂടെ മരങ്ങളുടെ അത്രയും ഉയരത്തിൽ നടത്തം ഒരു നല്ല അനുഭവമാണ്.മഴക്കാലം ആണ് ശരിയായ സീസൺ എന്ന് തോന്നി . പച്ചപ്പുകൾ നിറഞ്ഞ ഒരു കാടിന്റെ അനുഭവം മഴക്കാലത്ത് അതിമനോഹരമായിരിക്കും. കുരങ്ങൻമാർ ഇവിടുത്തെ സഞ്ചാരികൾക്ക് പ്രധാന വെല്ലുവിളി എന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരൊറ്റെണ്ണം പോലും കണ്ടില്ല. ധാരാളം പക്ഷികൾ ഒരു മനോഹര കാഴ്ചയാണ്. മയിലുകളുടെ ശബ്ദം കേൾക്കാമെങ്കിലും കാണാൻ സാധിച്ചില്ല.നഗരത്തിന്റെ തിരക്കിൽ നിന്നും ഒന്ന് മാറി മനസ്സിനെ ശാന്തമാക്കാൻ പറ്റുന്ന ഒരിടമാണ്.
നിലമ്പൂർ ടൗണിൽ നിന്നും 500 മീറ്റർ ദൂരം. Entry fee :30
Nearest Tourist Attractions: നിലമ്പൂർ തേക്ക് മ്യൂസിയം- 2.2km കനോലി പ്ലോട്ട്- 4.7 km. നിലമ്പൂർ കോവിലകം- 2.7 km, നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ 2.9 km
@ Nilambur Bunglow Hill

Address

Nilambur

Website

Alerts

Be the first to know and let us send you an email when Travel & Explore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share