03/10/2024
Celebrating my 2nd year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
#28/28 States 8/8 Union Territories.. 😍🇮🇳🇮🇳🇮🇳😍
ഒരുവട്ടമെങ്കിലും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കാണണമെന്നുള്ള ആഗ്രഹത്തിൽ അന്പത്തിആറാം വയസ്സിൽ തുടങ്ങിയ യാത്ര ആറു വർഷങ്ങൾക്ക് ശേഷം സഫലമായി. 28 സംസ്ഥാനങ്ങളിലെയും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഒരു സ്ഥലം എങ്കിലും കാണണമെന്ന ആഗ്രഹം ലക്ഷദ്വീപിലെ അഗത്തിയിൽ എത്തിയപ്പോൾസാധിച്ചു.
ലക്ഷദ്വീപിൽ പോകാൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) വേണം അക്ഷയ വഴി അപേക്ഷിക്കാം. PCC കിട്ടിയാൽ പെർമിറ്റിന് ട്രാവൽ ഏജൻസി വഴിയോ ലക്ഷദ്വീപിലെ സുഹൃത്തുക്കൾ വഴിയോ അപേക്ഷിക്കാം. ദ്വീപിലേക്ക്ഉള്ള യാത്ര വിമാന മാർഗം അഗത്തിയിൽ എത്തുന്നതാണ് സൗകര്യം കപ്പൽ യാത്ര ടിക്കറ്റ് കിട്ടാൻ ഉള്ള ബുദ്ധിമുട്ടും വളരെ അനിശ്ചിതത്വം നിറഞ്ഞതുമാണ്.
അഗത്തിയിലെത്തിയാൽ നല്ല കാലാവസ്ഥയും, അനുമതിയും കിട്ടിയാൽ ബോട്ടിൽ ബംഗാരം, തിന്നക്കര, കൽപിട്ടി ദ്വീപുകളിൽ പോയി വരാം. മനോഹരമായ ബീച്ചുകളും, സ്കൂബ ഡൈവിംഗ്, സ്നോർക്കലിഗ്, കയാക്കിംഗ്, ഗ്ലാസ് ബോട്ട് യാത്ര, ഫിഷിംഗ് എന്നിവയാണ് പ്രധാന വിനോദങ്ങൾ. വളരെ കുറഞ്ഞ സൗകര്യങ്ങളിൽ ജീവിക്കുന്നനല്ലവരായ മനുഷ്യരും വളരെ ശാന്തമായ അന്തരീക്ഷവും ആണ് ഇവിടത്തെ പ്രത്യേകത.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എത്തിച്ചേരുമ്പോൾ കുറഞ്ഞത് ഒരു ഇരുപത്തി അഞ്ചു രാജ്യങ്ങളിലെ കാഴ്ചകളിൽ അധികം കാഴ്ചകളാണ് ഇവിടെ നമുക്ക് ഉള്ളത്.
എത്ര വൈവിധ്യമാർന്ന ആരാധനാലയങ്ങൾ ആണ് നമുക്ക് ഉള്ളത് ഞാൻ സന്ദർശിച്ച, മനസ്സിൽ തങ്ങിനിൽക്കുന്ന ചില ആരാധനാലയങ്ങൾ ഇവ ആണ്. ശ്രീപത്മനാഭ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തഞ്ചാവൂർക്ഷേത്രം, വേളാങ്കണ്ണിപള്ളി, ശ്രീ രാമേശ്വര ക്ഷേത്രം, പോണ്ടിച്ചേരിയിലെ മന്ത്രി മന്ദിർ, മഹാബലിപുരത്തെ ക്ഷേത്രങ്ങൾ, മൈലാപ്പൂർ പള്ളി, ഹംപി,പട്ടടയ്ക്കൽ, ഐഹോളാ, ബദാമി ക്ഷേത്രങ്ങൾ, ഗോവയിലെ Basilica of Bom Jesus ചർച്ച് ,മംഗേഷി ടെംപിൾ, ശ്രീ ഷിർദ്ദി സായിബാബ ടെംപിൾ, ശ്രീ ഘൃഷ്ണേശ്വര് ജ്യോതിർലിംഗ ടെംപിൾ , അജന്ത എല്ലോറയിലെ ക്ഷേത്രങ്ങൾ,നാസിക്കിലെ ക്ഷേത്രങ്ങൾ, Shree Trimbakeshwar Jyotirling Mandir, ദമനിലെയും, ദിയുവിലെയും പുരാതന പള്ളികൾ, ഓം കലേശ്വർജ്യോതിർലിംഗ ക്ഷേത്രം, ഉജ്ജയിനിലെ Shri Mahakaleshwar Jyotirlinga Temple, ഓർച്ച യിലെ ക്ഷേത്രങ്ങൾ, ഖജരാവോയിലെ ക്ഷേത്രങ്ങൾ, ഇന്ത്യയിലെ ഏറ്റവും വലിയ മോസ്ക് ആയ ഭോപ്പാലിലെ Tāj-ul-Masjid, ഒറീസയിലെ പൂരി ശ്രീ ജഗന്നാഥ് ടെമ്പിൾ, കൊണാർക്ക് സൺ ടെമ്പിൾ, ലിംഗരാജ് ടെമ്പിൾ, ഛത്തീസ്ഗഡിലെ ദന്തദാവേശ്വരി ക്ഷേത്രം, ജാർഖണ്ഡിലെ ദിയോഗർ ബാബാ ബൈദ്യനാഥ് ദാമം ജ്യോതിർലിംഗ ക്ഷേത്രം, റാഞ്ചിയിലെ പഹാരിമന്ദിർ, കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ കാളി മന്ദിർ, സെന്റ് പോൾസ് കത്തീഡ്രൽ, മദർ തെരേസ കബറിടം, ഗൊഹട്ടിയിലെ കാമഖിയാ ക്ഷേത്രം, ത്രിപുരയിലെ ത്രിപുരസുന്ദരി ക്ഷേത്രം, മിസോറാമിലെയും നാഗാലാൻഡിലെയും പള്ളികൾ, സിക്കിമിലെ ബാബാ ഹർബജൻ സിംഗ് മന്ദിർ, പട്നയിലെ Takhat Shri Harimandir Ji പട്ന സാഹിബ് ക്ഷേത്രം, വൈശാലിയിലെ ലോർഡ് മഹാവീർ ജന്മ സ്ഥലത്തെ ജൈനക്ഷേത്രം, ഗയയിലെ ശ്രീബുദ്ധന് ജ്ഞാനോദയം ഉണ്ടായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു മഹാഭൂതി ക്ഷേത്രം, കാശിയിലെ ശ്രീ വിശ്വനാഥ ക്ഷേത്രം, സാരാനാഥ്ലെ ബുദ്ധ ക്ഷേത്രം, ബറോഡയിലെ Dakshinamoorthy & Navgraha EME ടെംപിൾ, ശ്രീ സോമനാഥ ക്ഷേത്രം, ദ്വാരകയിലെ Shree Dwarkadhish ടെംപിൾ, Shri Nageshwar Jyotirlinga ടെംപിൾ,
5000ത്തിലധികം പടികൾ കയറി എത്തിയ ഗിരിനാർ ടെമ്പിൾ, രാജസ്ഥാനിലെ Shree Karni Mata ടെംപിൾ, പുഷ്കറിലെ ക്ഷേത്രങ്ങൾ, അജ്മീറിലെ Khwaja Gharib Nawaz Dargah, അമൃതസറിലെ സുവർണ്ണക്ഷേത്രം, തരൺ തരൺ സാഹിബ് ഗുരുദ്വാര, ഡൽഹിയിലെ ജുമാ മസ്ജിദ്, ലോട്ടസ് ടെമ്പിൾ, സ്വാമി നാരായണൻ ടെമ്പിൾ, അക്ഷർധാം ടെമ്പിൾ, ഉത്തർഖണ്ഡിലെ ഹരിദ്വാറിലെയും ഋഷികേശിലെയും ക്ഷേത്രങ്ങൾ, ഗംഗോത്രി, യമുനോത്രി, ശ്രീ കേദാർനാഥ്, ശ്രീ ബദരീനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾ, ശ്രീനഗറിലെ Dargah Hazratbal Shrine ശ്രീ ശങ്കരാചാര്യ ക്ഷേത്രം, മണാലിയിലെ ശ്രീ ഹിടിമ്പ ദേവി ക്ഷേത്രം, ലേയിലെയും തവാങ്ങിലെയും പഗോഡകൾ തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങളാണ് നമുക്കുള്ളത്. ഇന്ത്യയിലെ യാത്രകൾ കൂടുതലും ആരാധനആലയങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത് അതുകൊണ്ട് ആണ് ഇവിടെ പറഞ്ഞത്.
ചരിത്രമുറങ്ങുന്ന ധാരാളം പാലസുകളും കോട്ടകളും, നളന്ദ,താജ്മഹൽ പോലെയുള്ള ലോക അത്ഭുതങ്ങളും, ധാരാളം നാഷണൽ പാർക്കുകളും, തടാകങ്ങളും നദികളും, കുന്നുകളും താഴ് വരകളും , വിവിധ സംസ്കാരത്തിലും ഭാഷകളിലും ജീവിക്കുന്ന ജന വിഭാഗങ്ങൾ അടങ്ങുന്ന എത്ര മനോഹരമായ രാജ്യം.
കൂടുതൽ യാത്രകളും പൊതു ഗതാഗതം ഉപയോഗിച്ച് ഒറ്റയ്ക്കുള്ള യാത്രകൾ ആയിരുന്നു. കിലോമീറ്ററുകൾ നടന്നു പോയി കണ്ട കാഴ്ചകളിൽ പ്രധാനം നാഗാലാൻഡിലെ Dzüko valley, മേഘാലയിലെ ലിവിങ് റൂട്ട് ബ്രിഡ്ജ്, റെയിൻബോ വാട്ടർ ഫാൾ, മിസോറാമിലെ Reiek hills, ഹിമാചൽ പ്രദേശ് ലെ Tosh, ഗുജറാത്തിലെ ഗിരിനാർ ക്ഷേത്രം, ഉത്തർഖണ്ഡിലെ ശ്രീ കേദാർനാഥ് ക്ഷത്രം യമുനോത്രി എന്നിവയാണ് മനസ്സിൽ വരുന്നത്.
യാത്ര ചെയ്തപ്പോൾ ചില ആഘോഷങ്ങളിലും പങ്കെടുക്കാൻ സാധിച്ചു പ്രധാനമായും കച്ചിലെ റൺ ഉത്സവം, നാഗാലാൻഡിലെ ഹോൺ ബിൽ ഫെസ്റ്റിവൽ, പുഷ്കറിലെ ഹോളി ആഘോഷം എന്നിവയാണ്.
കുറച്ചു ബുദ്ധിമുട്ടിഎങ്കിലും എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഒരു സ്ഥലം എങ്കിലും കാണണം എന്നുള്ള ആഗ്രഹം സാധിച്ചു. ചെറുതും വലുതുമായ യാത്രകൾ ഇനിയും തുടരും പുതിയ ടാർജറ്റുകളുമായി... നന്ദി.