Calicut International Airport-New Face

Calicut International Airport-New Face Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Calicut International Airport-New Face, Airport, Kottakkal.

22/05/2026

കോഴിക്കോട് ബീച്ച് സൈഡിൽ ഏക്കർ കണക്കിന് സ്ഥലം കിട്ടുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രയാസകരമായ കാര്യമാണ്. അതുകൊണ്ടുതന്നെയാണ് കൊച്ചി മറൈൻ ഡ്രൈവ് പോലെയുള്ള വമ്പൻ ഹൈറൈസ് നിരകൾ മുൻകാലങ്ങളിൽ ഇവിടെ ഉയരാതിരുന്നത്. ബീച്ച് റോഡിനോട് ചേർന്ന പ്രദേശങ്ങളിൽ പഴയകാലം മുതൽ ആളുകൾ താമസിച്ചിരുന്നതിനാൽ കൂടുതലായും രണ്ടുനില, മൂന്നുനില കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്.

പക്ഷേ ഇപ്പോൾ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. ആ അത്യപൂർവമായ സ്ഥലങ്ങളിൽ പലരും വലിയ വിലയ്ക്ക് ഭൂമി വിട്ടുനൽകാൻ തുടങ്ങി. അതോടെ വമ്പൻ ബിൽഡേഴ്സും കോഴിക്കോട് ബീച്ച് സൈഡിലേക്ക് കണ്ണോടിക്കുകയാണ്. ഇന്ന് കോടികൾ മുടക്കി പ്രീമിയം പ്രോജക്ടുകൾ എത്തുന്ന പുതിയ റിയൽ എസ്റ്റേറ്റ് ഹോട്ട്സ്പോട്ടായി മാറുകയാണ് ബീച്ച് റോഡ് മേഖല.

ഇന്ത്യയിലെ മുൻനിര ബിൽഡേഴ്സിൽ ഒന്നായ Prestige Group കേരളത്തിൽ വലിയ രീതിയിൽ പ്രോജക്ടുകൾ നടത്തിയിരിക്കുന്നത് പ്രധാനമായും രണ്ട് നഗരങ്ങളിലാണെന്ന് പറയാം — Kochiയും Kozhikodeയും. കോഴിക്കോട് അവർ ആരംഭിച്ച നാല് ടവറുകളുള്ള വലിയ അപാർട്മെന്റ് പ്രോജക്ട് തന്നെ നഗരത്തിന്റെ വളരുന്ന പ്രീമിയം റിയൽ എസ്റ്റേറ്റ് വിപണിയുടെ തെളിവാണ്.

അതോടൊപ്പം Skyline Builders പുതിയ കിടിലൻ പ്രോജക്ടുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. Asset Homes പോലുള്ള പ്രമുഖ കമ്പനികളും ബീച്ച് റോഡ് മേഖലയിൽ പ്രോജക്ടുകൾക്ക് തയ്യാറെടുക്കുന്നു.

ഇന്ന് കോഴിക്കോട് ബീച്ച് സൈഡിൽ സ്ഥലം വാങ്ങുന്നത് “പൊന്നിന് വില” കൊടുത്താണ് എന്ന് പറയുന്നത് വെറുതെയല്ല. ഭാവിയിൽ കോഴിക്കോട് നഗരത്തിന്റെ ഏറ്റവും പ്രീമിയം അഡ്രസുകളിലൊന്നായി ഈ മേഖല മാറുമെന്ന് ഉറപ്പാണ്.



Photo courtesy by google images

21/05/2026

ലോകരാജ്യങ്ങൾ മുന്നോട്ട് നമ്മൾ പുറകിലേക്ക്....

പണ്ട് നമ്മുടെ മുത്തശ്ശന്മാർ കാളവണ്ടി ആയിരുന്നു ഉപയോഗിച്ചിരുന്നത് അന്ന് പുതുതലമുറ പുതിയ കാർ വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു കാരണം വേഗത്തിൽ എത്താമെന്ന്.

100 കാളവണ്ടി പോകുന്ന റോഡിൽ കേവലം 5 കാറ് ന് വേണ്ടി എന്തിനാണ് റോഡ് നിർമ്മിക്കുന്നത് എന്ന് സർക്കാർ ചിന്തിച്ചിരുന്നെങ്കിൽ.....?

നമ്മുടെ പൊതു തലമുറ തൊഴിൽ തേടി പോകുന്നത് ഇനി വിദേശരാജ്യങ്ങളെ അല്ല പകരം നമ്മുടെ വലിയ സിറ്റികളെയാണ് മലപ്പുറത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്താൻ എന്താണ് ഇപ്പോഴുള്ള അവസ്ഥ ഒന്നില്ലെങ്കിൽ ബസ് അല്ലെങ്കിൽ ട്രെയിന് എത്ര മണിക്കൂർ എടുക്കും ഇതിനു പകരം ഇതേപോലുള്ള റെയിൽവേ പദ്ധതികൾ വരികയാണെങ്കിൽ മിനിറ്റുകൾ കൊണ്ട് എത്താം.....

20/05/2026

കോഴിക്കോട് എയർപോർട്ട് ഇദ്ദേഹം പരിഗണിക്കുമോ.... എയർപോർട്ട് വികസനത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുമോ...?

17/05/2026

നിങ്ങൾക്കറിയാമോ കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ ഫൂട്ട് ഓവർ ബ്രിഡ്ജ് കോഴിക്കോടാണെന്ന്. 11.5 കോടി രൂപ ചെലവിൽ നിർമിച്ച ഫൂട്ട് ഓവർ ബ്രിഡ്‌ജ് 2020 നവംബർ മാസത്തിലാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് മെഫ്യൂസൽ ബസ്റ്റാന്റിനേയും സ്റ്റേഡിയം കോംപ്ലക്സിനേയും ബന്ധിപ്പിച്ചു കൊണ്ട് രാജാജി റോഡിന് കുറുകെയാണ് നടപ്പാലം സ്ഥിതി ചെയ്യുന്നത് വാഹനങ്ങളെ പേടിക്കാതെ റോഡ് മുറിച്ച് കടക്കാനുള്ള വെറുമൊരു മേൽപാലാത്തിനപ്പുറം പടി കയറി തളരാതെ സഹായത്തിൽ ലിഫ്റ്റും എസ്കലേറ്ററും ഉണ്ട് ചില്ലു ഭിത്തികൾക്കിടയിലൂടെയുള്ള നടപ്പാലത്തിലൂടെ നഗര കാഴ്ച്ചകൾ കണ്ട് റോഡിന് മറുവശതെത്താം നാല് എസ്‌കലേറ്ററും രണ്ട് ലിഫ്റ്റുമാണ് ഒരേ സമയം പ്രവർത്തിക്കുന്നത് ഇതിലൂടെ മണിക്കൂറിൽ പതിനായിരത്തിലേറെ ആളുകൾക്ക് റോഡ് മുറിച്ച് കടക്കാം.

15/05/2026

കോഴിക്കോട് എംബാർക്കേഷനിൽ നിന്നുള്ള ആദ്യ ഹജജ് വിമാനം ആദ്യ ഹജ്ജ് ഫ്‌ളൈറ്റ് ആകാശ എയർ QP-7609 14-05-2026 12.20amന് ഫ്‌ളാഗ് ഓഫ് ബഹു ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു.
കാലിക്കറ്റ് എയർപോർട്ട്് ഡയറക്ടർ മുകേഷ് കുമാർ യാദവ്, സി.ഐ.എസ്.എഫ്.-എ.എസ്.ജി. കമാന്റന്റ്് ജിതേന്ദ്രസിംഗ് രാതോർ, ആകാശ എയർലൈൻസ് മാനേജർ റിഷികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ, ഹജ്ജ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, അഷ്‌കർ കോറാഡ്, ഉമർ ഫൈസി മുക്കം, സെൽ ഓഫീസർ കെ.കെ. മൊയ്തീൻകുട്ടി ഐ.പി.എസ്, കേന്ദ്ര ഹ്ജ്ജ കമ്മിറ്റി സോൺ ഇ്ൻചാർജ് സാക്കിർ മുനവ്വർ ഖാൻ, അസി. സെട്ട്രറി ജാഫർ കെ. കക്കൂത്ത്, നോഡൽ ഓഫീസ്സർ അസ്സയിൻ പി.കെ., മുഹമ്മദ് ഷഫീക് പി.കെ., മുഹമ്മദ് റഊഫ് യു., യാസർ അറഫാത്ത്് മറ്റു എയർലൈൻസ് പ്രതിനിധികൾ സന്നിഹിതരായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കരിപ്പൂരിൽ നിന്ന് 969 തീർഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. 686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കർണാടകയിൽ നിന്നുള്ള നാലു തീർത്ഥാടകരും ഇതിൽ ഉൾപ്പെടുന്നു. മെയ് 14 ന് പുലർച്ചെ ആദ്യ വിമാനം 12.20 നും രണ്ടാമത്തെ വിമാനം പുലർച്ചെ 2.25 നും പുറപ്പെട്ടു. ആദ്യ രണ്ടു വിമാനങ്ങളിലും 143 പേർ വീതമാണ് ഹജ്ജിന് യാത്രയായത്.

09/05/2026

കേരളത്തിലെ 4 ഇൻറർനാഷണൽ എയർപോർട്ട് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത് ഒന്ന് കൊച്ചി രണ്ട് കോഴിക്കോട് മൂന്ന് തിരുവനന്തപുരം 4 കണ്ണൂർ

06/05/2026

ഹജ്ജ് വിമാനങ്ങൾ കൊച്ചിയിൽ നിന്ന് കണ്ണൂരും വലിയ വിമാനങ്ങൾ കോഴിക്കോട് നിന്നും ചെറിയ വിമാനം അടുത്ത തവണ ഇതേപോലെ കോഴിക്കോട് നിന്നും വലിയ വിമാനങ്ങൾ സർവീസ് നടത്തണമെങ്കിൽ റിസ നിർമ്മാണം പൂർത്തിയാകണം..... ഏതാനും കുറച്ചു മാസങ്ങൾ മാത്രം മതി വർക്ക് പൂർത്തിയാകാൻ പക്ഷേ മൂന്നുമാസം ജൂൺ ജൂലൈ ആഗസ്റ്റ് മൂന്ന് മാസങ്ങൾ മുൻ സർക്കാർ മണ്ണ് എടുക്കാൻ അനുമതി നൽകിയിരുന്നില്ല എന്നാൽ പുതിയ സർക്കാർ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു അതിനുവേണ്ടി ശക്തമായി ഇടപെടണമെന്ന് ആഗ്രഹിക്കുന്നു ജനങ്ങൾ ഈ വിഷയം ഏറ്റെടുക്കണം കാരണം ഇത് ഗൗരവമുള്ള വിഷയമാണ് അടുത്ത തവണ ഹജ്ജ് സർവീസിന് വലിയ വിമാനങ്ങൾ ഇല്ലെങ്കിൽ കോഴിക്കോട് നിന്നും ഉള്ള ഹജ്ജ് സർവീസ് എന്നന്നേക്കുമായി നഷ്ടപ്പെടാൻ ചാൻസ് കൂടുതലാണ്. കാരണം ഹജ്ജ് യാത്രക്കാർ കരിപ്പൂരിൽ നിന്നും കുറഞ്ഞുവരുന്നു

03/05/2026

BMW Deutsche Motoren കോഴിക്കോട് ബൈപാസിൽ രാമനാട്ടുകരയിൽ ഉടനെ പ്രവർത്തനം ആരംഭിക്കും.

BMW ൻ്റെ Delhi , Noida,..., Bengaluru തുടങ്ങിയ നഗരങ്ങളിലെ പ്രധാന ഡീലറായ Deutsche Motoren ൻ്റെ കേരളത്തിലെ ആദ്യത്തെ Dealership ആണ് BMW Deutsche Motoren Kozhikode.

BMW ൻ്റെ കേരളത്തിലെ ഏറ്റവും വലിയ Showroom ആയിരക്കും BMW Deutsche Motoren Kozhikode.

കേരളത്തിലെ ഏറ്റവും വലിയ Luxury വാഹന വിപണിയായ കോഴിക്കോട് JLR ൻ്റെ പുതിയ ഷോറൂമും വരുന്നണ്ട്.

Image is representation purpose only.


02/05/2026
24/04/2026

ഇന്ത്യയിൽ തിരക്കുള്ള 10 വിമാനത്താവളങ്ങൾ ഫെബ്രുവരി മാർച്ച് യാത്രക്കാരുടെ കണക്കുകൾ 👇👇

Address

Kottakkal
676801

Telephone

+919846644920

Website

Alerts

Be the first to know and let us send you an email when Calicut International Airport-New Face posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category