KSRTC Kollam - KLM

Call Directions Website

KSRTC Kollam - KLM Its an unofficial page and not undertaking by ksrtc directly and its entirely for promotion for our ksrtc. Our aim is to promote KSRTC without any profit.

ടീം കൊല്ലം കെ എസ് ആർ ടി സി യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
26/08/2026

ടീം കൊല്ലം കെ എസ് ആർ ടി സി യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

കൊല്ലം - മൂന്നാർ PSF മൂന്നാർ ഡിപ്പോയുടെ മൂന്നാർ - കൊല്ലം - മൂന്നാർ പ്രിമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ഇന്ന് മുതൽ ആരാഭിക്കുന...
01/08/2026

കൊല്ലം - മൂന്നാർ PSF

മൂന്നാർ ഡിപ്പോയുടെ മൂന്നാർ - കൊല്ലം - മൂന്നാർ പ്രിമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ഇന്ന് മുതൽ ആരാഭിക്കുന്നു
രാത്രി 10 മണിക്ക് കൊല്ലത്തു നിന്നും. രാവിലെ 8 മണിക്ക് മുന്നാറിൽ നിന്നും. ആനച്ചാൽ - അടിമാലി - കോതമംഗലം - പെരുമ്പാവൂർ - ആലുവ - വൈറ്റില - ആലപ്പുഴ - കായംകുളം via.

കൊല്ലം - മൂന്നാർ

10.00 PM കൊല്ലം
11.00 PM കായംകുളം
12.10 AM ആലപ്പുഴ
01.00 AM ചേർത്തല
01.59 AM എറണാകുളം
02.30 AM ആലുവ
02.50 AM പെരുമ്പാവൂർ
03.20 AM കോതമംഗലം
04.35 AM അടിമാലി
05.00 AM ആനച്ചാൽ
05.25 AM മൂന്നാർ

മൂന്നാർ - കൊല്ലം

08.00 AM മൂന്നാർ
08.25 AM ആനച്ചാൽ
08.50 AM അടിമാലി
10.05 AM കോതമംഗലം
10.35 AM പെരുമ്പാവൂർ
11.00 AM ആലുവ
11.30 AM വൈറ്റില
12.20 PM ചേർത്തല
12.55 PM ആലപ്പുഴ
02.35 PM കായംകുളം
03.35 PM കൊല്ലം

ശുഭ യാത്രാ സുരക്ഷിത യാത്രാ



KL-15 Chathannoor Ksrtc Areekode fans KSRTC Fans Manjeri Ksrtc Fan Karunagappally KSRTC Pathanapuram KSRTC PALA KSRTC TIRUR KSRTC Thiruvalla KSRTC Kumily Ksrtc Alappuzha Ksrtc Kattakada KSRTC Pathanamthitta Kollam Metropolitan Region

കൊല്ലത്തിന് ഇനി വേണ്ടത് ഇതുപോലെ ഒരു മൊബിലിറ്റി ഹബ് ആണ്. കല്ലുംതാഴം ജംഗ്ഷനിൽ രണ്ട് നാഷണൽ ഹൈവേകളുടെ സംഗമ സ്ഥലവും കൊല്ലം ബൈ...
22/06/2026

കൊല്ലത്തിന് ഇനി വേണ്ടത് ഇതുപോലെ ഒരു മൊബിലിറ്റി ഹബ് ആണ്. കല്ലുംതാഴം ജംഗ്ഷനിൽ രണ്ട് നാഷണൽ ഹൈവേകളുടെ സംഗമ സ്ഥലവും കൊല്ലം ബൈപാസ്സിന്റെ നടുക്കുള്ള പ്രധാന ജംഗ്ഷനും ആണ്. ഭാവിയിലെ വികസനം കണ്ടു കൊണ്ട് എല്ലാത്തരം ബസുകൾക്കും കയറി ഇറങ്ങി പോകാൻ കഴിയുന്ന വിധം ഒരു മൊബിലിറ്റി ഹബ്. അതുപോലെ നിലവിൽ ഉള്ള KSRTC ബസ് സ്റ്റാൻഡ് പൊളിച്ചു നീക്കി അവിടെ തന്നെ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു ബസ് സ്റ്റാൻഡ് പണിത് കൂടുതൽ സർവീസുകൾ കൊല്ലത്തു നിന്ന് തുടങ്ങണം. കൂടെ വാട്ടർ മെട്രോ, ടൂറിസം വകുപ്പുകൾ കോർത്തിണക്കി ഒരു മെഗാ പ്രൊജക്റ്റും വരണം. ഇപ്പോൾ ആണ്ടാമുക്കത്ത് ഉള്ള സ്ഥലത്തെക്ക് ഗ്യാരജ് മാറ്റി സ്ഥാപിക്കുകയും നിലവിൽ ഗ്യാരജ് ഇരിക്കുന്ന സ്ഥലത്ത് ksrtc ഓഫീസ്, മറ്റ് സർക്കാർ ഓഫീസ് ഒരു ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ പണിയണം. ടൂറിസവും പൊതു ഗതാഗതവും ഒരുമിച്ചു കൊണ്ട് പോകാം. കൊല്ലത്തിന്റെ നാളേക്ക് വേണ്ടി കൈ കോർക്കാം
📷©️ Rishi Kesh Rishi Kesh
Post ©️ Lijin
Kollam Metropolitan Region Kollam Jilla Varthakal KL-15 Chathannoor Ksrtc Areekode fans KSRTC Karunagappally KNP KSRTC Fans Manjeri Ksrtc Fan Karunagappally KSRTC TIRUR KSRTC Pathanapuram KSRTC PALA KSRTC Kayamkulam KSRTC Thiruvalla Ksrtc Malabar KSRTC Kumily Ksrtc North Paravoor

കൊല്ലത്തു നിന്ന് കന്യാകുമാരിയിലേക്ക് സൂപ്പർ ഫാസ്റ്റ് പുതിയ ഒരു സർവീസ് വേണം എന്താണ് അഭിപ്രായം......?നിലവിൽ കൊല്ലത്തു നിന്...
21/06/2026

കൊല്ലത്തു നിന്ന് കന്യാകുമാരിയിലേക്ക് സൂപ്പർ ഫാസ്റ്റ്
പുതിയ ഒരു സർവീസ് വേണം
എന്താണ് അഭിപ്രായം......?

നിലവിൽ കൊല്ലത്തു നിന്ന് നാഗർകോവിലെക്ക് ഉള്ള ഫാസ്റ്റ് പാസ്സെൻജർ സർവീസ് മികച്ച രീതിയിൽ മുൻപോട്ട് പോകുമ്പോൾ. ഒരു കന്യാകുമാരി സൂപ്പർ ഫാസ്റ്റ് കൂടി തുടങ്ങിയാൽ നന്നായിരിക്കും. ഇപ്പോൾ കണിയാപുരത്തു സർവീസ് അവസാനിപ്പിക്കുന്ന ബാംഗ്ലൂർ സർവീസ് കൊല്ലത്തു നിന്ന് തുടങ്ങിയാൽ നന്നായിരിക്കും. NH വഴി ഇപ്പോൾ ബാംഗ്ലൂർ സർവീസ് തീരെ ഇല്ലാ അതിനൊരു പരിഹാരം ആവുകയും ചെയ്യും. അതുപോലെ കൊല്ലത്തു നിന്ന് ദീർഘദൂര സർവീസുകൾ കുറവാണു. കൂടുതൽ സൂപ്പർ ക്ലാസ്സ് സർവീസുകൾ തുടങ്ങാൻ ബന്ധപ്പെട്ട അധികാരികൾ നടപടി കൈകൊള്ളും എന്ന് കരുതുന്നു. ഇത്രയും നാൾ കൊല്ലം ഡിപ്പോയെ എല്ലാവരും തഴഞ്ഞിട്ടിരിക്കുക ആയിരുന്നു ഇന്ന് കൊല്ലത്തിനു ഒരു മന്ത്രി ഉണ്ട് ശ്രീമതി. ബിന്ദു കൃഷ്ണ. മണ്ഡലം MLA കൂടെ ആയ മന്ത്രിയുടെ ശ്രെദ്ധയിൽ പെടുത്തി ഡിപ്പോയുടെ ശോചനിയാവസ്ഥ പരിഹരിച്ചു ഇനിയും കൂടുതൽ സർവീസുകൾ കൊണ്ട് വരാൻ ശ്രേമിക്കാം.
പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക... 🙏🏻

📷©️ Anuraj VS

Ksrtc Areekode fans Ksrtc Malabar KSRTC Fans Manjeri KL-15 Chathannoor KSRTC TIRUR Kollam Metropolitan Region Kollam Jilla Varthakal KSRTC Thiruvalla Adv Bindhu Krishna KSRTC Karunagappally KNP Ksrtc Fan Karunagappally Rajeshkumarkumarkg

അപകട അവസ്ഥയിലുള്ള കൊല്ലം KSRTC കെട്ടിടം സന്ദർശിച്ചു. പുതിയ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗതാഗത വകുപ...
19/06/2026

അപകട അവസ്ഥയിലുള്ള കൊല്ലം KSRTC കെട്ടിടം സന്ദർശിച്ചു. പുതിയ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി ജോണുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ തുടർച്ചയായിട്ടാണ് ഇന്ന് വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ച തൊഴിൽ വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദു കൃഷ്ണ.

മന്ത്രി പുതിയ കെട്ടിടത്തിനായി 15 കോടി രൂപയാണ് മാറ്റി വച്ചിട്ടുള്ളത്. അതിന് അനുസരിച്ച് ഡിസൈൻ ചെയ്യാൻ പിഡബ്ല്യൂഡി ആർക്കിടെക്ടും സ്ഥലത്ത് ഉണ്ടായിരുന്നു. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കഴിഞ്ഞ ദിവസത്തെ ചർച്ചയിലും ധരിപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ ഇടപെടുലുകളും, പുരോഗതി വിലയിരുത്തലുകളും ഉണ്ടാകുമെന്ന്. സ്ഥലം MLA കൂടെ ആയ തൊഴിൽ, ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ പറഞ്ഞു.

Ksrtc Areekode fans KSRTC Fans Manjeri KL-15 Chathannoor Ksrtc Malabar Kollam Metropolitan Region Kollam Jilla Varthakal KSRTC Kumily KSRTC Kayamkulam Ksrtc Fan Karunagappally KSRTC Pathanapuram KSRTC Karunagappally KNP KSRTC Thiruvalla KSRTC TIRUR Ksrtc Alappuzha KSRTC PALA KSRTC Pathanamthitta

കൊല്ലം കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രി തല യോഗത്തിൽ തീരുമാനിച്ച...
18/06/2026

കൊല്ലം കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രി തല യോഗത്തിൽ തീരുമാനിച്ചു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോണിൻ്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

ഈ വിഷയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4.30ന് കൊല്ലത്ത് തൊഴിൽ വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദു കൃഷ്ണ യോഗം വിളിച്ചിട്ടുണ്ട്. എത്രയും വേഗം പദ്ധതി നടപ്പിലാക്കണം എന്നതാണ് ആവശ്യം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ ശോചനീയാവസ്ഥയിലുള്ള കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റി താത്കാലിക സംവിധാനം ഒരുക്കണമെന്ന് കൊല്ലം എംഎൽഎ എന്ന നിലയിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

തയ്യാറാക്കിയ പ്ലാനിൻ്റെ പോരായ്മകൾ യോഗത്തിൽ ഉയർന്നു വന്നു. അത് പരിഹരിച്ചുകൊണ്ട് പുതിയ പ്ലാൻ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്റ്റിനെ ചുമതലപ്പെടുത്തി.

പുതിയ ബസ് ടെർമിനൽ നിലവിലെ ഗ്യാരേജ് ഇരിക്കുന്ന സ്ഥലത്ത് തന്നെ പണിയാൻ കഴിയും എന്ന് ഉറപ്പ് വരുത്തി. ഗ്യാരേജ് മറ്റ് എവിടേക്കെങ്കിലും മാറ്റാൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കാൻ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ നിർദ്ദേശം നൽകി.

നിലവിൽ 15 കോടി രൂപയാണ് നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി മാറ്റിവച്ചിട്ടുള്ളത്. അടിയന്തരമായി കെഎസ്ആർടിസി എംഡിയും ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം പരിശോധിക്കൻ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സിപി ജോൺ നിർദ്ദേശിച്ചു.

Ksrtc Areekode fans KSRTC Fans Manjeri Ksrtc Malabar KSRTC TIRUR Kollam Metropolitan Region KSRTC Thiruvalla KSRTC Pathanamthitta KSRTC Kumily KSRTC Kayamkulam KSRTC Karunagappally KNP Ksrtc Fan Karunagappally Kollam Jilla Varthakal KSRTC Pathanapuram Ksrtc Alappuzha KSRTC PALA KSRTC Kottayam

നമ്മുടെ മൂന്നാറുകാരൻ 🔰💠കൊല്ലത്ത് നിന്ന് രാവിലെ ⏰06.00AM💠💠മൂന്നാറിൽ നിന്ന് വൈകുന്നേരം ⏰3.05PM💠🔹കൊല്ലത്ത് നിന്ന് പാലാ, തൊട...
16/06/2026

നമ്മുടെ മൂന്നാറുകാരൻ 🔰

💠കൊല്ലത്ത് നിന്ന് രാവിലെ ⏰06.00AM💠
💠മൂന്നാറിൽ നിന്ന് വൈകുന്നേരം ⏰3.05PM💠

🔹കൊല്ലത്ത് നിന്ന് പാലാ, തൊടുപുഴ, ഊന്നുകൽ ഭാഗത്തേക്ക്‌ ഉള്ള ബസ് 🔹
🔹തൊടുപുഴ, പാലാ, കോട്ടയം ഭാഗത്ത്‌ നിന്ന് കൊല്ലത്തേക്ക് ഉള്ള ലാസ്റ്റ് ബസ് 🔹

𝗥𝗣𝗞𝟭𝟲𝟳
𝘚𝘜𝘗𝘌𝘙 𝘍𝘈𝘚𝘛
കൊല്ലം ↔️കോട്ടയം ↔️മൂന്നാർ
📍കരുനാഗപ്പള്ളി 📍കായംകുളം 📍ചെട്ടികുളങ്ങര 📍മാവേലിക്കര 📍തിരുവല്ല 📍ചങ്ങനാശ്ശേരി 📍കോട്ടയം 📍ഏറ്റുമാനൂർ 📍പാലാ 📍തൊടുപുഴ 📍പൈങ്ങോട്ടൂർ 📍ഊന്നുകൽ 📍നേര്യമംഗലം 📍അടിമാലി 📍ആനച്ചാൽ 📍
കൊല്ലം - 06.00AM മൂന്നാർ - 03.05PM
കായംകുളം - 06.55 അടിമാലി - 03.55
മാവേലിക്കര - 07.10 തൊടുപുഴ - 05.35
തിരുവല്ല - 07.40 പാലാ - 06.25
ചങ്ങനാശ്ശേരി - 07.50 കോട്ടയം - 07.40
കോട്ടയം - 08.10 ചങ്ങനാശ്ശേരി - 08.05
പാലാ - 09.20 തിരുവല്ല - 08.15
തൊടുപുഴ - 10.10 മാവേലിക്കര - 08.40
അടിമാലി - 11.50 കായംകുളം - 08.55
മൂന്നാർ - 12.35 കൊല്ലം - 09.55

📸©️A Hareesh Harikrishnan

Ksrtc Areekode fans KSRTC Fans Manjeri Ksrtc Malabar KSRTC TIRUR Ksrtc Fan Karunagappally Kollam Metropolitan Region KSRTC Kumily KSRTC Kayamkulam Kollam Jilla Varthakal KSRTC Thiruvalla KSRTC Karunagappally KNP KSRTC Pathanamthitta Ksrtc Alappuzha KSRTC Pathanapuram

'ഇന്ദിരാ ഗ്യാരന്റി'യിൽ ഉൾപ്പെടുത്തിയ സുപ്രധാനമായ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ...
15/06/2026

'ഇന്ദിരാ ഗ്യാരന്റി'യിൽ ഉൾപ്പെടുത്തിയ സുപ്രധാനമായ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും സാമൂഹിക-സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തുന്ന 'പ്രിയദർശിനി സൗജന്യ യാത്ര' പദ്ധതിക്ക് തുടക്കമാകുന്നു.
സമൂഹത്തിന്റെ മുഖ്യധാരയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാനും, അവരുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ഈ ചരിത്രപരമായ പദ്ധതിയുടെ കൊല്ലം ബസ് സ്റ്റേഷൻ തല ഉദ്ഘാടനം ബഹുമാനപ്പെട്ട തൊഴിൽ, ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി . Adv. ബിന്ദുകൃഷ്ണ നിർവഹിക്കുന്നു.

Ksrtc Areekode fans KL-15 Chathannoor KSRTC Fans Manjeri Kollam Metropolitan Region Ksrtc Fan Karunagappally Kollam Jilla Varthakal Adv Bindhu Krishna Ksrtc Malabar KSRTC Kumily KSRTC TIRUR KSRTC Thiruvalla KSRTC Kayamkulam KSRTC Pathanamthitta

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ കെ എസ് ആർ ടി സി കൊല്ലം ഡിപ്പോ തല ഉദ്ഘാടനം 15.06.2026 ന് രാവിലെ 09.00 മണിക്ക് ബഹു. ത...
14/06/2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ കെ എസ് ആർ ടി സി കൊല്ലം ഡിപ്പോ തല ഉദ്ഘാടനം 15.06.2026 ന് രാവിലെ 09.00 മണിക്ക് ബഹു. തൊഴിൽ, ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദുകൃഷ്ണ അവർകൾ നിർവ്വഹിക്കുന്നു.

സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്‍റെയും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ഭാഗമായി, കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുമായി 'പ്രിയദര്‍ശിനി സൗജന്യ യാത്ര' പദ്ധതി ആരംഭിക്കുന്ന വിവരം അതിയായ സന്തോഷത്തോടെ അറിയിക്കുന്നു.

സുരക്ഷിതവും സൗകര്യപ്രദവും ചെലവില്ലാത്തതുമായ പൊതുഗതാഗത സേവനം ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഈ പദ്ധതി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്ത്രീ ശാക്തീകരണത്തില്‍ നാഴികക്കല്ലാകുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി 15.06.2026 ന് രാവിലെ 9.00 ന് കൊല്ലം ബസ് സ്റ്റേഷനില്‍ ബഹു. തൊഴിൽ, ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദുകൃഷ്ണ ഉദ്ഘാടനം നിര്‍വഹിക്കന്നു. രാഷ്‌ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും സാമൂഹിക ഉന്നമനത്തിനും സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്‍റെ പ്രതീകമായി മാറുന്ന ഈ ചരിത്രപരമായ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.

പ്രിയദർശിനി സൗജന്യയാത്ര സുഗമമാകുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കെ എസ് ആർ ടി സി നടത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാനായി 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്. ടി ബസുകളിൽ പ്രിയദർശിനി ലോഗോയും പതിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതൽ ടിക്കറ്റ് ലഭ്യമായി തുടങ്ങും.

ഏവർക്കും കെഎസ്ആർടിസിയുടെ സുഖ സുരക്ഷിത യാത്ര ആശംസിക്കുന്നു.

Ksrtc Areekode fans KSRTC Fans Manjeri Ksrtc Malabar KL-15 Chathannoor KSRTC TIRUR Adv Bindhu Krishna Rajeshkumarkumarkg Kollam Metropolitan Region Kollam Jilla Varthakal KSRTC Karunagappally KNP KSRTC Thiruvalla KSRTC Kumily Ksrtc Fan Karunagappally Abhilash A Ksrtc Kollam KSRTC Kayamkulam KSRTC Pathanamthitta KSRTC PALA KSRTC










#പ്രിയദർശിനി






















#പ്രിയദർശിനിസൗജന്യയാത്ര

കൊല്ലത്തു നിന്ന് മൺട്രോതുരുത്തിലേക്ക് പോയാലോ....              കൊല്ലത്തു നിന്ന് പ്രേശ്സ്ഥ ടൂറിസം കേന്ദ്രമായ മൺട്രോതുരുത്ത...
13/06/2026

കൊല്ലത്തു നിന്ന് മൺട്രോതുരുത്തിലേക്ക് പോയാലോ....

കൊല്ലത്തു നിന്ന് പ്രേശ്സ്ഥ ടൂറിസം കേന്ദ്രമായ മൺട്രോതുരുത്തിലേക്ക് ദിവസവും ഓർഡിനറി സർവീസ് ഉണ്ടായിരിക്കുന്നതാണ്. കായൽ കാറ്റ് ഏറ്റ് കണ്ടൽ കാടിന്റെ ഭംഗി ആസ്വദിച്ച് മൺട്രോതുരുത്ത് വഴി പേഴുംതുരുത്ത് വരെ നീളുന്ന ഒരു അടിപൊളി യാത്ര ആണ്.
സമയം രാവിലെ 07.15 ന് ആദ്യ സർവീസ് പിന്നെ ഉച്ചക്ക് 02.40 നും രാത്രി 08.40 നും (സ്റ്റേ സർവീസ് )
തിരിച്ചു പേഴുംതുരുത്തിൽ നിന്ന് രാവിലെ 05.20 നും രാവിലെ 08.40 നും വൈകിട്ട് 04.40 നും ( കൊല്ലം വഴി കരുനാഗപ്പള്ളി വരെ ) സർവീസ് ഉണ്ടായിരിക്കുന്നതാണ്.

കൊല്ലത്തു നിന്ന് പേഴുംതുരുത്തിലേക്ക്
07.15 AM, 02.40 PM, 08.40 PM (stay)
പേഴുംതുരുത്തിൽ നിന്ന് കൊല്ലത്തേക്ക്
05.20 AM, 08.40 AM, 04.40 PM (കൊല്ലം വഴി കരുനാഗപ്പള്ളി വരെ)

ശുഭ യാത്രാ സുരക്ഷിത യാത്രാ

Ksrtc Areekode fans Ksrtc Malabar KSRTC Fans Manjeri KL-15 Chathannoor KSRTC TIRUR KSRTC Karunagappally KNP Kollam Metropolitan Region KSRTC Kozhencherry KSRTC Thiruvalla KSRTC Kumily KSRTC Kayamkulam Kollam Jilla Varthakal

Address

KSRTC DEPOT
Kollam
691001

Alerts

Be the first to know and let us send you an email when KSRTC Kollam - KLM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category