KL-15 Chathannoor

Directions

KL-15 Chathannoor We Love KSRTC

It's an unofficial page dedicated to celebrating the iconic KSRTC and its service

27/09/2026

MLAമാർക്കും KSRTCക്ക് ബസ് വാങ്ങി നൽകാം, ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു മൂന്ന് ബസുകൾ വരെ വാങ്ങാൻ സർക്കാർ പ്രത്യേകാനുമതി.

26/09/2026

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ പില്ലർ പൊട്ടിത്തെറിച്ചതിന് പിന്നാലെ കരാർ കമ്പനിക്കെതിരെ നാട്ടുകാർ രംഗത്ത്... വെള്ളക്കെട്ടും കുഴികളും തിരിച്ചറിയാത്തതിനാലാണ് പലരും അപകടത്തിൽപെടുന്നതെന്നാണ് ആരോപണം.

🚨 ഗതാഗത ക്രമീകരണം / TRAFFIC DIVERSION 26.09.2026🚨ബഹു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെ...
26/09/2026

🚨 ഗതാഗത ക്രമീകരണം / TRAFFIC DIVERSION 26.09.2026🚨

ബഹു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 26.09.2026 ൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ കൊല്ലം റൂറൽ ജില്ലയിൽ താഴെപ്പറയുന്ന ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിരിക്കുന്നു. 🚔🛣️

🚘 കൊട്ടാരക്കരയിൽ നിന്നും വരുന്ന വാഹനങ്ങൾ

🚛 കൊട്ടാരക്കര → കൊല്ലം | Heavy Vehicles
കൊട്ടാരക്കരയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ അമ്പലത്തുംകാലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്
➡️ കരിപ്ര
➡️ മടന്തകോഡ്
➡️ നെടുമൺകാവ്
➡️ നല്ലില
➡️ പാലമുക്ക്
➡️ കണ്ണനല്ലൂർ
വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.

🚗🏍️ കൊട്ടാരക്കര → കൊല്ലം | Light Motor Vehicles / Motorcycles
ലൈറ്റ് മോട്ടോർ വാഹനങ്ങളും മോട്ടോർസൈക്കിളുകളും ആറുമുറിക്കടയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്
➡️ കുഴിമതിക്കാട്
➡️ പി.കെ.പി. കവല
➡️ യു.പി.എസ്. ജംഗ്ഷൻ
➡️ പെരുമ്പുഴ
➡️ കണ്ണനല്ലൂർ
വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.

🚘 കണ്ണനല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ

🔹 കണ്ണനല്ലൂർ → കൊട്ടാരക്കര
പെരുമ്പുഴയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്
➡️ പി.കെ.പി. ജംഗ്ഷൻ
➡️ കുഴിമതിക്കാട്
➡️ ആറുമുറിക്കട
വഴി കൊട്ടാരക്കരയിലേക്ക് പോകേണ്ടതാണ്.

🔹 കണ്ണനല്ലൂർ → ഭരണിക്കാവ്
പെരുമ്പുഴയിൽ നിന്ന് തിരിഞ്ഞ്
➡️ പി.കെ.പി. ജംഗ്ഷൻ
➡️ കുഴിമതിക്കാട്
➡️ ആറുമുറിക്കട
➡️ ചീരങ്കാവ്
➡️ പവിത്രേശ്വരം
➡️ ഈസ്റ്റ് കല്ലട മൂന്നുമുക്ക്
വഴി ഭരണിക്കാവിലേക്ക് പോകേണ്ടതാണ്.

🚘 ഭരണിക്കാവിൽ നിന്നും വരുന്ന വാഹനങ്ങൾ

🔸 ഭരണിക്കാവ് → കുണ്ടറ → കൊട്ടാരക്കര
മൂന്നുമുക്കിൽ നിന്ന് തിരിഞ്ഞ്
➡️ പവിത്രേശ്വരം
➡️ ചീരങ്കാവ്
വഴി കൊട്ടാരക്കരയിലേക്ക് പോകേണ്ടതാണ്.

🔸 ഭരണിക്കാവ് → മുളവന / പള്ളിമുക്ക് → കൊല്ലം
രണ്ട്റോഡിൽ നിന്ന് തിരിഞ്ഞ്
➡️ പേരയം
➡️ ഇളമ്പള്ളൂർ
➡️ അഞ്ചാലുംമൂട്
വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.

🚘 കൊല്ലത്ത് നിന്നും വരുന്ന വാഹനങ്ങൾ

🔹 കൊല്ലം → കൊട്ടാരക്കര
കൊല്ലത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സാരഥി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ്
➡️ മൊയ്തീൻമുക്ക്
➡️ പെരുമ്പുഴ
➡️ പി.കെ.പി. ജംഗ്ഷൻ
➡️ കുഴിമതിക്കാട്
➡️ ആറുമുറിക്കട
വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ടതാണ്.

🚦 മറ്റ് ഗതാഗത ക്രമീകരണങ്ങൾ

🔹 അഞ്ചാലുംമൂട് → കൊട്ടാരക്കര
അഞ്ചാലുംമൂട് ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങൾ
➡️ ഇളമ്പള്ളൂർ രണ്ട്റോഡ്
➡️ മൂന്നുമുക്ക്
➡️ പുത്തൂർ
വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ടതാണ്.

🔹 കൊറ്റങ്കര / മാമ്പുഴ → കേരളപുരം → കൊട്ടാരക്കര
കേരളപുരം കെ.പി.പി. ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്
➡️ മൃഗാശുപത്രി ജംഗ്ഷൻ
➡️ പെരുമ്പുഴ പി.കെ.പി. കവല
➡️ കുഴിമതിക്കാട്
➡️ ആറുമുറിക്കട
വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ടതാണ്.

🔹 കൊറ്റങ്കര / മാമ്പുഴ → കേരളപുരം → കൊല്ലം
കേരളപുരം കെ.പി.പി. ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ്
➡️ മൃഗാശുപത്രി ജംഗ്ഷൻ
➡️ മൊയ്തീൻമുക്ക്
➡️ കണ്ണനല്ലൂർ
വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.

⚠️ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
യാത്രയ്ക്കായി പുറപ്പെടുന്നതിന് മുമ്പ് മേൽപ്പറഞ്ഞ ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിക്കണമെന്നും, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു. 👮‍♂️🚦

🙏 ഗതാഗത ക്രമീകരണങ്ങളുമായി സഹകരിച്ച് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാqൻ എല്ലാവരുടെയും സഹകരണം അഭ്യർ9ത്ഥിക്കുന്നു.

KOLLAM RURAL POLICE 🚔

KSRTC മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ(സീറ്റ്‌ ബെൽറ്റ്‌ എല്...
24/09/2026

KSRTC മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ

(സീറ്റ്‌ ബെൽറ്റ്‌ എല്ലാ വാഹനങ്ങളിലും നിർബന്ധമാക്കണം.)

23/09/2026

അങ്കമാലി: സാമ്പത്തിക പ്രതിസന്ധിക്കിടെ കെ.എസ്.ആർ.ടി.സിക്ക് സഹായവുമായി സ്വകാര്യ വ്യക്തി രംഗത്ത്. പുതിയ ബസ് വാങ്ങി നൽകിയാണ് അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസിന്റെ വേറിട്ട സഹായം.

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിലൂടെ ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെ 12.54 കോടി സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തതായി സർ...
21/09/2026

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിലൂടെ ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെ 12.54 കോടി സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തതായി സർക്കാർ. പദ്ധതിയുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടു.

ആറുവരി ദേശീയപാതയുടെ പ്രവർത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന...
13/09/2026

ആറുവരി ദേശീയപാതയുടെ പ്രവർത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായും, യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും നിരവധി പരാതികൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്. ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല, ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. ആയതിനാൽ സ്റ്റേജു ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സർവീസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.




MVD Kerala

പൊതുജനങ്ങളുടെ യാത്രയ്ക്ക് തടസമായി കൊട്ടിയത്തെ സ്വകാര്യ ബസുകൾ...!ചിത്രം: കൊട്ടിയം അഞ്ചൽ ചെയിനിൽ കെ.എസ്.ആർ.ടി.സിയിൽ യാത്രക...
10/09/2026

പൊതുജനങ്ങളുടെ യാത്രയ്ക്ക് തടസമായി കൊട്ടിയത്തെ സ്വകാര്യ ബസുകൾ...!
ചിത്രം: കൊട്ടിയം അഞ്ചൽ ചെയിനിൽ കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാർ കയറാതിരിക്കാനുള്ള സ്വകാര്യ ബസ്സിന്റെ പ്രവർത്തി.

*കെഎസ്ആർടിസി ബസ് സ്പോൺസർ ചെയ്യാം; പൊതുഗതാഗത മേഖലയ്ക്ക് കൈത്താങ്ങാകാംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും...
08/09/2026

*കെഎസ്ആർടിസി ബസ് സ്പോൺസർ ചെയ്യാം; പൊതുഗതാഗത മേഖലയ്ക്ക് കൈത്താങ്ങാകാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സി.എസ്.ആർ. ഫണ്ടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ബസ് സ്പോൺസർഷിപ്പിന് അവസരം

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കെഎസ്ആർടിസി യുടെ ബസ് ഫ്ലീറ്റിലേക്ക് സ്പോൺസർഷിപ്പ് മുഖേന പുതിയ ബസുകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. സമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി പൊതുഗതാഗത മേഖലയ്ക്ക് പിന്തുണ നൽകാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സി.എസ്.ആർ. ഫണ്ടുകൾ, സന്നദ്ധ/സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സ്പോൺസർഷിപ്പിലൂടെ കെഎസ്ആർടിസി ഫ്ലീറ്റിലേക്ക് ബസുകൾ സംഭാവന ചെയ്യാവുന്നതാണ്. ജനങ്ങൾക്ക് മികച്ച യാത്രാസേവനം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

താഴെ പറയുന്ന വിവിധ വിഭാഗങ്ങളിലുള്ള ബസുകൾ സ്പോൺസർ ചെയ്യാം

കെഎസ്ആർടിസി യുടെ ആവശ്യാനുസരണം 9 മീറ്റർ മുതൽ 15 മീറ്റർ വരെയുള്ള വിവിധ മോഡലുകളിലുള്ള ബസുകൾ സ്പോൺസർഷിപ്പ് മുഖേന ലഭ്യമാക്കാൻ മാർഗ്ഗനിർദ്ദേശത്തിൽ വ്യവസ്ഥയുണ്ട്. എ.സി. പ്രീമിയം ബസുകൾ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ, എ.സി. സീറ്റർ, എ.സി. സ്ലീപ്പർ തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പേര്/ബ്രാൻഡ് നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി ബസുകളിൽ പ്രദർശിപ്പിക്കാനും പരസ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും അവസരമുണ്ട്. ബസിന്റെ പെയിന്റിംഗ്, ലിവറി, പരസ്യപ്രദർശനം എന്നിവ കെ.എസ്.ആർ.ടി.സി.യുടെ നിബന്ധനകൾക്ക് അനുസൃതമായിരിക്കും.

പുതിയ ബസുകൾ സംസ്ഥാനത്തെ ആവശ്യമായ റൂട്ടുകളിലും പ്രദേശങ്ങളിലും വിന്യസിച്ച് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സർവീസ് നടത്തുന്നതായിരിക്കും. സ്പോൺസർഷിപ്പ് സംബന്ധിച്ച നടപടികൾ കെഎസ്ആർടിസി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്കും സാങ്കേതിക മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കും.

പൊതുഗതാഗത വികസനത്തിൽ പങ്കാളികളാകാം

ഒരു ബസ് സ്പോൺസർ ചെയ്യുന്നതിലൂടെ നിരവധി യാത്രക്കാർക്ക് മികച്ച പൊതുഗതാഗത സേവനം ലഭ്യമാക്കുന്നതിൽ നേരിട്ട് പങ്കാളിയാകാം. സാമൂഹിക പ്രതിബദ്ധതയും സ്ഥാപനത്തിന്റെ ബ്രാൻഡ് സാന്നിധ്യവും ഒരുമിച്ച് ഉയർത്തുന്നതിനുള്ള അവസരമായും ഈ പദ്ധതിയെ പ്രയോജനപ്പെടുത്താം.

പൊതുഗതാഗതത്തിന്റെ വളർച്ചയ്ക്കായി കൈകോർക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളും സംഘടനകളും കെഎസ്ആർടിസിയുടെ ബസ് സ്പോൺസർഷിപ്പ് പദ്ധതിയുടെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശദമായ വ്യവസ്ഥകളും സാങ്കേതിക മാനദണ്ഡങ്ങളും കെ.എസ്.ആർ.ടി.സി. പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശപ്രകാരം ബാധകമായിരിക്കും. ഇത് സംബന്ധിച്ച് കെഎസ്ആർടിസി പുറത്തിറക്കിയ സർക്കുലറിൻ്റെ ഗൂഗിൾ ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.

https://drive.google.com/file/d/1iePR3uySuuBhRmT29eEgUYP1ogWb600E/view?usp=drive_link

ബസ് സ്പോൺസറിങ്ങുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ആവശ്യമായ സഹായത്തിനുമായി കെഎസ്ആർടിസിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സുമായി ബന്ധപ്പെടുക.

1. തിരുവനന്തപുരം Arun G S 9539202020
2. തിരുവനന്തപുരം Sajayakumar 9744887783
3. കൊല്ലം • ആലപ്പുഴ Yousuf 9947441808
4. എറണാകുളം • തൃശൂർ Anoob O P 9846655449
5. പത്തനംതിട്ട • ഇടുക്കി • കോട്ടയം Sreekanth S Nair 9847089578
6. പാലക്കാട് • മലപ്പുറം RIJU 8075025794
7. കണ്ണൂർ • കോഴിക്കോട് • കാസർഗോഡ് • വയനാട് Rafeek 9846512673

ആറുവരി പാതകളിൽ വാഹങ്ങൾ പാർക്ക് ചെയ്യരുത്. ...!
06/09/2026

ആറുവരി പാതകളിൽ വാഹങ്ങൾ പാർക്ക് ചെയ്യരുത്. ...!

പാർക്ക് ചെയ്ത് വിശ്രമിക്കാൻ സ്ഥലമില്ല എന്ന ഡ്രൈവർമാരുടെ വിഷമം മനസിലാക്കിക്കൊണ്ട് തന്നെ പറയട്ടെ 6 വരി
റോഡിൽ (ക്യാരേജ് വേയിൽ) പാർക്കു ചെയ്യുന്നത് മറ്റു റോഡു ഉപയോക്താക്കളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്.

ഏതെങ്കിലും സാഹചര്യത്തിൽ വാഹനം തകരാറിനാൽ നിർത്തേണ്ടി വരുമ്പോൾ പറ്റുമെങ്കിൽ പരമാവധി ഷോൾഡർ ലൈനിന് വെളിയിലേക്ക് മാറ്റി നിർത്തേണ്ടതും ഹസാർഡ് വാർണിങ്ങ് ലാമ്പുകൾ പ്രവർത്തിപ്പിക്കേണ്ടതും കൂടാതെ 50 മീറ്റർ പുറകിലായി വാഹനത്തിലുള്ള റിഫ്ലക്ടീവ് ട്രയങ്കിൾ സ്ഥാപിക്കേണ്ടതുമാണ്.

Address

Kollam
691573

Website

Alerts

Be the first to know and let us send you an email when KL-15 Chathannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share