See Ashtamudi

Call Directions

See Ashtamudi "Best in the back waters"

19/08/2026

തിരുവനന്തപുരത്തും ⛴️🔥

ബഹുമാനപ്പെട്ട കേരള സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക്ടർ Dr J O അരുൺ Sir ന്റെ   യാത്രാനുഭവത്തിന്റെ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ.വ...
16/08/2026

ബഹുമാനപ്പെട്ട കേരള സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക്ടർ
Dr J O അരുൺ Sir ന്റെ യാത്രാനുഭവത്തിന്റെ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ.

വളരെയധികം നന്ദി Sir🙏



-----------------------------------------------------

അഷ്ടമുടിക്കായലിൽ ജല ഗതാഗത വകുപ്പിന്റെ ടൂറിസ്റ്റ് ബോട്ടിൽ ഒരു ദിവസം

ജലഗതാഗത വകുപ്പിന്റെ ഓഫീസുകളും ബോട്ടുകളും സർവീസ് നടത്തുന്ന സ്ഥലങ്ങളും കാണുന്നതിനായി ഇന്ന് കൊല്ലത്ത്ത് ആയിരുന്നു. കൊല്ലം KSRTC ബസ്സ് സ്റ്റാൻഡിന് തൊട്ടടുത്തായി ആണ് ബോട്ട് ജെട്ടി. നിലവിൽ ഒരു യാത്ര ബോട്ടും ഒരു ടൂറിസ്റ്റ് ബോട്ടുമാണ് സർവീസ് നടത്തുന്നത്. കൂടാതെ ഒരു യാത്ര ബോട്ടും ഒരു ടൂറിസ്റ്റ് ബോട്ടും ഉടൻ തന്നെ ഇറക്കാൻ ശ്രമിക്കുന്നുണ്ട്. ഇവിടത്തെ ഏറ്റവും ജനപ്രിയ സർവീസ് സീ അഷ്ടമുടി എന്ന ടൂറിസ്റ്റ് ബോട്ട് സർവീസ് ആണ്.

ഏറെ അറിവും അതിലേറെ വിനോദവും പകർന്നു നൽകുന്ന യാത്രയാണിത്.
ബോട്ട് മാസ്റ്റർ ആയ ഷാൻ ആണ് പ്രൊഫഷണലുകളെ വെല്ലുന്ന തരത്തിൽ യാത്ര വിവരണം നൽകുന്നതിനും പാട്ടിനും ഡാൻസിനും എല്ലാം നേതൃത്വം നൽകുന്നത്.കൂടെ കട്ട സപ്പോർട്ടുമായി സ്രാങ്കുമാരായ അർണോൾഡും ജോണും കൂടാതെ ലാസ്കർമാരായ മഹേഷ്, മുകേഷ്, രാജേഷ് എന്നിവരും.
സീ അഷ്ടമുടി വളരെ വിജയകരമായി നാലാം വർഷത്തിൽ എത്തി നിൽക്കുകയാണ്.
അഷ്ടമുടിയെന്ന പേര് പരിചയപ്പെട്ട് തന്നെ യാത്ര തുടങ്ങാം.
എട്ട് മുടികളുള്ള കായലാണ് അഷ്ടമുടി. ശിവഭഗവാന്റെ ജട ഭൂമിയിൽ പതിച്ച് എട്ട് കരകളുള്ള ഭൂമിയും അവയെ ബന്ധിപ്പിച്ചു ഒരു തണ്ണീർത്തടവും ഉണ്ടായത്രെ. എട്ട് മുടികളിൽ ആദ്യത്തേത് തേവള്ളിക്കായൽ, രണ്ടാമത്തേത് കണ്ടച്ചിറക്കായൽ, മൂന്ന് കുരീപ്പുഴക്കായൽ, നാല് തെക്കുംഭാഗം കായൽ,അഞ്ച് കല്ലടയാർ, ആറ് പെരുമണ് കായൽ, എഴ് കാഞ്ഞിരോട് കായൽ, എട്ട് കുമ്പളം വെള്ളിമൺ കായൽ. ഇതിൽ പേരുമണ് കായൽ ആണ് ഏറ്റവും ആഴമേറിയത്. കാഞ്ഞിരോട് കായലിൽ നിന്നും ലഭിക്കുന്ന കരിമീൻ ആണത്രെ ഏറ്റവും രുചികരം.
തേവള്ളിക്കായലിൽ നിന്നും തുടങ്ങുന്ന യാത്രയിൽ വലതു ഭാഗത്തായി ആദ്യം കാണുന്നത് കൊല്ലം ആശ്രാമത്തെ Adventure Park ആണ്. പിന്നീട് ഇടത്ത് ഭാഗത്തായി തേവള്ളി കൊട്ടാരം കാണാം. 1819 ഇൽ റാണി ഗൗരി ഭായിയുടെ ഭരണകാലത്ത് തിരുവിതാംകൂർ രാജാക്കന്മാർക്ക് ബ്രിട്ടീഷുകാരുമായി ചർച്ചകൾ നടത്തുന്നതിനും ഒഴിവുകാല വിനോദത്തിനും ഉണ്ടാക്കിയതാണത്രേ. നിലവിൽ NCC ക്യാമ്പ് ഓഫീസും മിലിട്ടറി ക്യാന്റീനും ആയി പ്രവർത്തിക്കുന്നു . പിന്നീട് കാണുന്നത് കടവൂർ പള്ളി/തേവള്ളിപ്പള്ളി എന്ന് വിളിക്കുന്ന സെന്റ്കശ്മീർ ദേവാലയമാണ്. കുരീപ്പുഴയിൽ എത്തിയാൽ ആദ്യം കാണുന്നത് വിളക്കമ്മയെയാണ് . ചരക്ക് യാനങ്ങൾക്ക് ദിശ നല്കുന്നതിനായി ഒരു വിളക്ക് പണ്ടവിടെ ഉണ്ടായിരുന്നത്രെ.കടവൂർ സോളമൻ ശില്പിയുടെ കലാസൃഷ്ടിയാണ് വിലക്കമ്മ. പിന്നീട് ശക്തി കുളങ്ങര ഭാഗത്തെത്തും. നീണ്ടകരയിൽ എത്തുന്ന മത്സ്യ ബോട്ടുകൾ ഐസും സാധനങ്ങളും നിറക്കുന്നതിനായി ഇവിടെ കൂട്ടി ഇട്ടിരിക്കുന്നത് കാണാം.വലത് ഭാഗത്തായി ചൈനീസ് മീൻ വലകളും കാണാനാകും. പിന്നീട് വലത് ഭാഗത്ത് സെന്റ് ജോസഫ് ദേവാലയം ദൃശ്യമാകും.

അടുത്തതായി ഇടത് ഭാഗത്തായി സമ്പ്രാണിക്കൂടി കാണാം. ജലപാത ആഴം കൂട്ടാനായി എടുത്ത മണ്ണ് നിക്ഷേപിച്ച് ഉണ്ടായതാണത്രെ. അവിടെ ഇപ്പോൾ നല്ല കണ്ടൽ കാടുകളും ഇറങ്ങി നടക്കാൻ പറ്റുന്ന കായൽ ഭാഗങ്ങളും ആണ്.വെള്ളത്തിൽ നിന്ന് കച്ചവടം ചെയ്യുന്ന സ്ത്രീകളും അവിടെയുണ്ട്. തിരികെ വരുന്ന അവസരത്തിൽ അങ്ങോട്ടേക്ക് സ്പീഡ് ബോട്ടിൽ കൊണ്ട് പോകും.
പിന്നീട് എത്തുന്നത് അഷ്ടമുടി വീരഭദ്ര ക്ഷേത്രത്തിന്റെ സമീപത്താണ്.
തുടർന്ന് പേരുമണ് പാലത്തിന് സമീപത്തെത്തും. പേരുമണ് ദുരന്തത്തിന്റെ സ്മൃതി മണ്ഡപവും ഇവിടെ കാണാനാകും. പിന്നീട് കാക്കത്തുരുത്തിനു സമീപത്തെത്തും. മൺറോ തുരുത്തിന്റെ കാഴ്ചകളും ഏറെ മനോഹരമാണ്.

ഇന്നത്തെ ദിവസം അവിസ്മരണീയമാക്കിയ കൊല്ലം യൂണിറ്റിലെ എന്റെ പ്രിയ സഹപ്രവർത്തകർക്ക് ഏറെ നന്ദി. മലപ്പുറത്ത് കൂടെ ഉണ്ടായിരുന്ന അസീഫിനെയും സുഭാഷിനെയും കാണാൻ കഴിഞ്ഞതും ഏറെ പ്രിയപ്പെട്ടവനായിരുന്ന ഗിരിനാഥിന്റെ വീട് സന്ദർശിക്കാൻ കഴിഞ്ഞതും കൂടുതൽ സന്തോഷത്തിന് ഹേതുവായി.

കുറഞ്ഞ ചിലവിൽ കായൽ ഭംഗി ആസ്വദിക്കാം എന്നത് തന്നെയാണ് ഈ സർവീസിന്റെ പ്രത്യേകത. താഴത്തെ ഡെക്കിൽ ഒരാൾക്ക് 400 രൂപയും മുകളിൽ 500 രുപയുമാണ് ചാർജ്. നിലവിൽ വിളിച്ചു ബുക്ക് ചെയ്യണം. ഫോൺ നമ്പർ: 9400050390. ഓൺലൈൻ ബുക്കിങ് ഉടൻ തുടങ്ങുന്നതാണ്.

കായൽ പരപ്പിലൂടെ മനോഹര കാഴ്ചകളും പാട്ടും ആട്ടവും ഒക്കെ ആയി കുടുംബശ്രീ ഒരുക്കുന്ന രുചികരമായ ഭക്ഷണവും കഴിച്ചു ഒരു പകൽ ചിലവിടാൻ സംസ്ഥാന ജല ഗതാഗത വകുപ്പ് ഒരുക്കുന്ന സീ അഷ്ടമുടി എന്ന ഈ മനോഹര യാത്രയിലേക്ക് വകുപ്പ് ഡയറക്ടർ എന്ന നിലയിൽ എല്ലാരെയും സ്വാഗതം ചെയ്ത് കൊള്ളുന്നു.

സ്വാഗതം 🌿
16/08/2026

സ്വാഗതം 🌿

25/07/2026

See Ashtamudi 😍
Book:9400050390



21/07/2026

See Ashtamudi 😍
Book:9400050390

20/07/2026

അടിച്ചുപൊളി ട്രിപ്പിന് വായോ..
👌🎶💃⛴️🕺🎉

See Ashtamudi 😍
Book:9400050390

#കവിത
#പാട്ട്
#നൃത്തം
#ഭക്ഷണം

Address

SWTD Office, Boat Jetty
Kollam

Telephone

+919400050390

Website

Alerts

Be the first to know and let us send you an email when See Ashtamudi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category