കഥാതീരം

കഥാതീരം പേജ് ലൈക് ചെയ്യൂ>>

ഡിവോഴ്സ് പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരേയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം…തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ’?ചിലപ...
23/08/2026

ഡിവോഴ്സ് പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരേയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം…തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ’?

ചിലപ്പോഴൊക്കെ ചോദ്യകർത്താവ് ചെറുമക്കൾ വരെയുള്ള മധ്യവയസ്ക്കർ ആയിരിക്കും. മറ്റു ചിലപ്പോൾ പൊടി മീശ പോലും വളരാത്ത നാട്ടുകാരൻ പയ്യൻ. അതുമല്ലെങ്കിൽ സ്വന്തം ഭാര്യയെ ഉറക്കി കിടത്തിയിട്ട് എന്നോട് കരുതൽ കാണിക്കുന്ന സൽപ്പേരുള്ള കെട്ടിയോന്മാർ.

ആരായാലും പോയാൽ ഒരു വാക്ക്.
കിട്ടിയാൽ കുറച്ച് നേരത്തേക്ക് നീണ്ടു നിൽക്കുന്ന ഒരു ഓൺലൈൻ സുഖം.
അതിനപ്പുറം ഏത് ആണായി പിറന്നവൻ ആണ് എനിക്ക് വേണ്ടി ഇത്ര വിതുമ്പുന്നത്?

ഞാൻ ഈ പോസ്റ്റ്‌ ഇടാനുള്ള കാരണം ചുവടെ ചേർക്കുന്നു.ഇന്നലെ എന്റെ മോൾക്ക് നൃത്തത്തിന്റെ അരങ്ങേറ്റം ആയിരുന്നു. സ്റ്റേജിൽ കയറുന്നതിനു തൊട്ടു മുമ്പ് മോളെ ചേർത്ത് ഞാൻ ഒരു സെൽഫി എടുത്തു. ശേഷം ഞാനത് ഫെയിസ് ബുക്കിലെ ഒരു പ്രമുഖ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്തു.

പ്രോഗ്രാമൊക്കെ കഴിഞ്ഞു വീട്ടിൽ ചെന്ന് ഫെയിസ് ബുക്ക്‌ നോക്കിയപ്പോൾ അതിനു താഴെ ഒരു പ്രമുഖന്റെ കമന്റ്.

“ഇതിപ്പോൾ അമ്മയെ ആദ്യം അരങ്ങേറ്റം ചെയ്യണോ അതോ മോളെ ആദ്യം ചെയ്യണോ? രണ്ടിനും ഇജ്ജാതി സ്ട്രക്ച്ചർ. ആകെ കൺഫ്യൂഷൻ ആയല്ലോ!
എന്തായാലും സ്റ്റേജ് എന്റെ വക ഫ്രീ”

വെറും 9 വയസ്സുള്ള എന്റെ മോളേയും എന്നേയും ചേർത്തിട്ട കമന്റ് ആണിത്. ആളുകൾ കേറി മേയാൻ തുടങ്ങിയപ്പോഴേക്കും മൂപ്പര് ആ കമന്റ് ഡിലീറ്റ് ആക്കിയെന്നു മാത്രമല്ല, അക്കൗണ്ട് തന്നെ റിമൂവ് ചെയ്‌തു.ഫിൽറ്ററിട്ട പ്രൊഫൈൽ പിക്ചറും ഫുൾ പേരും കണ്ടപ്പോൾ എനിക്ക് ആദ്യം ആളെ മനസ്സിലായില്ലെങ്കിലും പിന്നീട് ആളെ തിരിച്ചറിഞ്ഞു.

ഹിറ്റ്ലറിലെ സോമനെ പോലെ രണ്ടെണ്ണം അടിച്ചിട്ടിരുന്നപ്പോൾ ഇട്ട കമന്റ് ആവും.

എന്തായാലും “ഡിവോഴ്സ്ഡ് വുമൺ” എന്നാൽ ഒന്ന് എറിഞ്ഞു നോക്കാൻ പറ്റിയ മാവ് ആണെന്ന് ധരിച്ചു വെച്ചിരിക്കുന്ന ചില പിതാവിന് മുമ്പ് ഭൂജാതൻ ആയ മക്കളോട് എനിക്ക് പറയാൻ ഉള്ളത് ചുവടെ ചേർക്കുന്നു.

ഡിവോഴ്സ് എന്ന തീരുമാനം കൈക്കൊള്ളുന്നത് മുതൽ ഒടുക്കം ആ പേപ്പർ തന്റെ കയ്യിൽ കിട്ടുന്ന ദിവസം വരെയുള്ള ഒരു കാലയളവ് ഉണ്ട്.

ആ കാലയളവിൽ ഒരു സ്ത്രീ ആർജ്ജിക്കുന്ന കരുത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കണ്ണുനീരിന്റേയും സഹന ശക്തിയുടേയും തട്ട് എടുത്താൽ നിന്റെയൊക്കെ ആണത്തം പേരിനു പോലും പൊങ്ങില്ല.കൂട്ടുകാരികൾക്കിടയിൽ എനിക്കൊരു വിളിപേരുണ്ട്.

പാവങ്ങളുടെ മാധവികുട്ടി.

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതിഅച്ഛന്റെ ഫോൺ ഉണ്ടായിരുന്നുഅച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്..അത...
22/08/2026

അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതിഅച്ഛന്റെ ഫോൺ ഉണ്ടായിരുന്നുഅച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്..

അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും തല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു….

“””സിദ്ധുവും വരുന്നുണ്ടത്രെ എന്ന് “””വന്ന സന്തോഷം അതേപോലെ പോകുന്നതറിഞ്ഞു ആരതി…

അവൾ ആകെ മൂഡ് ഓഫ് ആയി..

അച്ഛന്റെ പെങ്ങളുടെ മകനാണ് സിദ്ധാർത്ഥ് എന്ന് സിദ്ദുഅവനു അഞ്ചു വയസ്സുള്ളപ്പോഴാണ് അവന്റെ അമ്മ കാൻസർ വന്ന് മരിക്കുന്നത്…
പെങ്ങളെ ജീവനുതുല്യം സ്നേഹിച്ച ആങ്ങളക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു….

സിദ്ധാർത്ഥിനേ അതിനുശേഷം ഏറ്റെടുത്തത് ആരതിയുടെ അച്ഛൻ വിനയചന്ദ്രൻ ആണ്…

സിദ്ധാർത്ഥ്ന്റെ അച്ഛൻ അമേരിക്കയിലായിരുന്നു….

ബിസിനസിന്റെ തിരക്ക് കാരണം അയാൾക്ക് മകനെ ശ്രദ്ധിക്കാൻ ആദ്യമൊന്നും സമയം കിട്ടിയിരുന്നില്ല ഒരു അഞ്ചുവയസുകാരനെ പ്രത്യേകിച്ചും…

അതുകൊണ്ടുതന്നെ വിനയചന്ദ്രൻ അവനെ സ്വന്തം ഭാര്യ ഏൽപ്പിച്ച് ഗൾഫിലേക്ക് പോയി…

പത്ത് വയസ്സുവരെ അവൻ അവരുടെ കൂടെ കഴിഞ്ഞു….
പിന്നീട് അവന്റെ അച്ഛൻ വന്നവനെ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി അത് വിനയചന്ദ്രന് വല്ലാത്ത വിഷമം ആയിരുന്നു
സ്വന്തം പെങ്ങളുടെ പകരമായാണ് അയാൾ സിദുവിനെ കണ്ടത്…. സ്നേഹിച്ചത്…

എങ്കിലും സ്വന്തം അച്ഛൻ വന്നു വിളിക്കുമ്പോൾ അവനെ അയാളുടെ കൂടെ വിടാതെ തരമില്ലായിരുന്നു സിദ്ധു വിന്റെ അച്ഛൻ അവിടെ നിന്നു തന്നെ മറ്റൊരു വിവാഹം കഴിച്ചത് സിദ്ധുവിനെയും അച്ഛനെയും തമ്മിൽ അകറ്റി….
പുതിയ ജീവിതത്തിലേക്ക് ശ്രദ്ധപതിപ്പിച്ചതോടെ അയാൾക്ക് സിദ്ധാർത്ഥനെ ശ്രദ്ധിക്കാൻ സമയം ഇല്ലാതെയായി..

പിന്നെ സിദ്ധുവിനാശ്രയം അവന്റെ അങ്കിൾ ആയിരുന്നു….
വിനയചന്ദ്രൻ അവനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു…
അവൻ വരാൻ കാത്തു നിൽക്കുന്നത് പോലെ ആയിരുന്നു…

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

വിരലുകൾ കോർത്തുവെച്ച രാവുകൾമഴ നനഞ്ഞു കുതിർന്ന കുന്നിൻചെരിവുകളിലൂടെ താഴേക്ക് നടക്കുമ്പോൾ മീനാക്ഷിയുടെ മനസ്സ് നിറയെ വല്ലാത...
21/08/2026

വിരലുകൾ കോർത്തുവെച്ച രാവുകൾ
മഴ നനഞ്ഞു കുതിർന്ന കുന്നിൻചെരിവുകളിലൂടെ താഴേക്ക് നടക്കുമ്പോൾ മീനാക്ഷിയുടെ മനസ്സ് നിറയെ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു. കവലയിലെ പഴയ ചായക്കടയുടെ മുന്നിൽ കണ്ട കാഴ്ചകൾ അവളുടെ ഉള്ളിലെ പ്രണയത്തെയും ഭയത്തെയും ഒരുപോലെ ഉണർത്തിവിട്ടിരുന്നു. നാട്ടുകാരിലൊരാളും ഒന്നിനും വഴങ്ങാത്ത സ്വഭാവക്കാരനുമായ കാർത്തിക്കിനെ ചുറ്റിപ്പറ്റിയാണ് എപ്പോഴും ആ ഗ്രാമത്തിൽ കഥകൾ പരന്നിരുന്നത്ആരോടും അധികം സംസാരിക്കാത്ത, ആരെയും ഭയക്കാത്ത, എന്നാൽ മനസ്സിൽ കനലെരിയുന്ന ശാന്തത കൊണ്ടുനടക്കുന്ന കാർത്തിക്ക് മീനാക്ഷിക്ക് വെറുമൊരു അപരിചിതനായിരുന്നില്ല. കുട്ടിക്കാലം മുതലേ അവളുടെ ആഗ്രഹങ്ങളിലും സ്വപ്നങ്ങളിലും നിറഞ്ഞുനിന്നത് അവന്റെ ആ നി خامോശമായ രൂപമായിരുന്നു. കവലയിൽ തന്റെ സഹോദരന്മാരുമായി ഉണ്ടായ തർക്കത്തിൽ കാർത്തിക്കിന് മുറിവേറ്റു എന്നറിഞ്ഞ നിമിഷം മുതൽ അവളുടെ ഉള്ളം പിടയ്ക്കുകയായിരുന്നു. ആരുമില്ലാത്ത ആ വലിയ വീട്ടിൽമുറിവുകളും പേറി അവൻ എങ്ങനെയിരിക്കുകയാണെന്ന ചിന്ത അവളുടെ കാലുകളെ അങ്ങോട്ട് നയിച്ചു. കുടുംബങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകളുടെ ശത്രുതയും ചേട്ടന്മാരുടെ ദേഷ്യവും ഓർത്ത് ഭയന്നുവിറയ്ക്കുമ്പോഴും, സ്നേഹത്തിന്റെ വല്ലാത്തൊരു ബലം അവളെ മുന്നോട്ട് തള്ളിവിടുകയായിരുന്നു.
ഇരുട്ടു വീണുതുടങ്ങിയ നേരം നനഞ്ഞ പടവുകൾ കയറി അവൾ ആ പഴയ വീടിന്റെ ഉമ്മറത്തേക്ക് നടന്നു. തുറന്നുകിടന്ന വാതിലിനപ്പുറത്ത് കട്ടിലിൽ തിരിഞ്ഞിരിക്കുകയായിരുന്നു കാർത്തിക്ക്. അവന്റെ ഷർട്ടിന്റെ കൈ മടക്കിവെച്ച ഭാഗത്ത് രക്തം കട്ടപിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ മീനാക്ഷിയുടെ കണ്ണ് നിറഞ്ഞു. പെട്ടെന്നുള്ള അവളുടെ വരവ് കണ്ട് അവൻ ഞെട്ടലോടെ എഴുന്നേറ്റു. ദേഷ്യവും അത്ഭുതവും കലർന്ന കണ്ണുകളോടെ അവൻ അവളെ നോക്കിയെങ്കിലും, ആ അരികിലേക്ക് നടന്നടുക്കുമ്പോൾ അവളുടെ കാലുകൾ ഇടറിയിരുന്നില്ല. നിലത്തുനിന്ന് വീഴാൻ പോയ അവളെ അവൻ തടഞ്ഞുനിർത്തിയ നിമിഷം, ആ ശരീരത്തിന്റെ ചൂടും കനവും മീനാക്ഷി അടുത്തറിഞ്ഞു. അവന്റെ നെഞ്ചിലെ മിടിപ്പ് വ്യക്തമായി കേൾക്കാവുന്ന അത്രയും അടുപ്പത്തിൽ നിൽക്കുമ്പോൾ, ഇതുവരെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച സ്നേഹമെല്ലാം അവളുടെ കണ്ണുകളിൽ തിളങ്ങി. അവൻ ഒച്ചയുയർത്താൻ ശ്രമിച്ചെങ്കിലും മീനാക്ഷി മിണ്ടാതിരിക്കാൻ കൈവിരലുകൾ അവന്റെ ചുണ്ടിൽ ചേർത്തു വെച്ചു. ആ നിമിഷത്തിൽ അവർക്കിടയിൽ വാക്കുകൾക്ക് പകരം മൗനത്തിന്റെ വലിയൊരു തരംഗം അലയടിക്കുകയായിരുന്നുഅവന്റെ ഓരോ ശ്വാസവും തന്റെ മുഖത്ത് തട്ടുമ്പോൾ മീനാക്ഷി തികച്ചും സ്വാഭാവികമായൊരു പ്രണയത്തിലേക്ക് അലിഞ്ഞുചേരുകയായിരുന്നു. പ്രഥമശുശ്രൂഷാ പെട്ടിയെടുത്ത് അവന്റെ മുറിവിൽ മരുന്നു പുരട്ടുമ്പോൾ വേദനകൊണ്ട് അവന്റെ വിരലുകൾ കട്ടിൽവിരിയിൽ അമർന്നു. ആ കൈകളിൽ മെല്ലെ തലോടിക്കൊണ്ട് അവൾ അവനോട് ചേർന്നിരുന്നുദേഷ്യത്തോടെ മുഖം തിരിക്കാൻ നോക്കിയ അവന്റെ കവിളുകളിൽ അവൾ തണുത്ത കൈകൾ ചേർത്തുപിടിച്ചു. “എന്തിനാണ് എല്ലാവരോടും ഈ വാശി, സ്വന്തം ശരീരത്തിനോട് പോലും കരുണയില്ലാതെ?” എന്ന് അവൾ വളരെ മൃദുവായി ചോദിച്ചപ്പോൾ, കാർത്തിക്കിന്റെ ദേഷ്യം പതുക്കെ അലിഞ്ഞുപോയി. അവൾ അവന്റെ മുറിവിൽ മെല്ലെ മുത്തമിടുമ്പോൾ, അവൻ കണ്ണുകൾ അടച്ചുപോയി.വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന ഒറ്റപ്പെടലിന്റെയും ദേഷ്യത്തിന്റെയും കല്ലുകൾ ഓരോന്നായി ഉരുകിത്തീരുന്നത് അവൻ അറിഞ്ഞു. അവൾ അവനെ ചേർത്തുപിടിച്ചപ്പോൾ, അവന്റെ കൈകൾ അറിഞ്ഞോ അറിയാതെയോ അവളുടെ ഇടുപ്പിലേക്ക് പടർന്നു. ആലിംഗനത്തിന്റെ ആ ചൂടിൽ അവർ തങ്ങളുടെ ലോകം മാത്രമായി മാറി.

പക്ഷേ, ആ നിമിഷങ്ങൾക്ക് ആയുസ്സ് കുറവായിരുന്നു. കാർത്തിക്കിന്റെ മുറിവിൽ നിന്നും ഇറങ്ങി തിരികെ വീട്ടിലെത്തുമ്പോൾ മീനാക്ഷിയെ കാത്തിരുന്നത് ഇരുണ്ട അന്തരീക്ഷമായിരുന്നു. വിറയ്ക്കുന്ന കൈകളോടെ വീടിന്റെ പടി കയറിയ അവളെ എതിരേറ്റത് സഹോദരന്മാരുടെ രോഷാകുലരായ മുഖങ്ങളായിരുന്നു. അപ്പോഴും ഉമ്മറത്ത് മിണ്ടാതിരിക്കുന്ന അച്ഛന്റെ കണ്ണുകളിലെ വിഷമം അവൾക്ക് കാണാമായിരുന്നു

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല.ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്ത...
21/08/2026

ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല.
ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്തതിന് ശക്തികൂടി. എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി, അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു…

എന്താ ചാരു ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ..
അഭിയേട്ടന്റെ സ്വാന്തനവാക്കുകളൊന്നും ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല. അമ്മയാകാൻ ഭാഗ്യമില്ലാത്ത പെണ്ണാണ് ഞാൻ സമൂഹത്തിൽ പിഴച്ചുപോയവളെക്കാൾ താഴെയാണ് എന്റെ സ്ഥാനം. വരാൻ പോകുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും..
ഓർക്കുന്തോറും ഹൃദയം വിങ്ങിക്കൊണ്ടിരുന്നു..വീടെത്തും വരെ ഞാൻ അഭിയേട്ടനോട് ഒന്നും മിണ്ടിയില്ല. കാറിൽ കണ്ണടച്ചങ്ങനെ ഇരുന്നു പഴയ കാലത്തേക്ക് ഊളിയിട്ടു. അടഞ്ഞിരുന്നിട്ടും ഉറവവറ്റാത്ത കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നു,,
മൂന്നു വര്ഷങ്ങള്ക്കു മുന്നെയാണ് ഞാൻ അഭിയേട്ടന്റെ വധുവായി കടന്നുവരുന്നത്. ഏതൊരുപെണ്ണും മോഹിക്കുന്ന ഭർത്താവായിരുന്ന അഭിയേട്ടൻ. എന്നെ ജീവനോളം സ്നേഹിച്ചു എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നു.. ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയ അഭിയേട്ടന് കൂട്ടായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്നേഹത്തിന്റെ നിറകുടമായ അമ്മ. ഒരു മകളോളം സ്നേഹവും കരുതലും എനിക്ക് നൽകി. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്.. കളിയും ചിരിയും കുസൃതികളും നിറഞ്ഞ സ്വർഗ്ഗമായി വീട്.കല്യാണം കഴിഞ്ഞു മാസം രണ്ടാകും മുന്നേ കുടുംബത്തിൽ നിന്നും അയല്പക്കത്തുനിന്നുമെല്ലാം വിശേഷം ആയില്ലേ എന്ന ചോദ്യം ഉയർന്നു വന്നു. ആദ്യമൊക്കെ നാണം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു എന്റെ മറുപടി. പക്ഷെ
നാളുകൾ നീളെ ആ ചോദ്യം എന്നെ ഒത്തിരി ഭയപ്പെടുത്താൻ തുടങ്ങി. എന്റെ ഹൃദയത്തെ കീറിമുറിക്കാൻ പാകത്തിന് ശക്തിയുള്ളൊരു ആയുധമായി അത് മാറി.

കൊച്ചുമകനെ താലോലിക്കാനുള്ള ആഗ്രഹം ‘അമ്മ പറയാതെ പറയുമ്പോൾ നിറഞ്ഞ കണ്ണാലെ ഞാൻ അഭിയേട്ടനെ നോക്കും. വിഷാദം വീണലിഞ്ഞ ഒരു പുഞ്ചിരി നൽകി ഏട്ടൻ എന്നിന് നിന്നും കണ്ണെടുക്കും..
കിടപ്പറയിൽ മുഖാമുഖം നോക്കി കണ്ണ് നിറക്കുമ്പോഴും ചേർത്തുനിർത്തി എന്ത് വന്നാലും ഞാൻ കൂടെയുണ്ടാകുമെന്ന അഭിയേട്ടന്റെ വാക്കായിരുന്നു ജീവിക്കാനുള്ള പ്രേരണ നൽകിയത്.
കുസൃതികളില്ലാതെ കളിചിരികളില്ലാതെ വീട് മൂകമായി, ഇതൊന്നുമറിയാതെ പാവം അമ്മ ഇപ്പോഴും ഒരു മകളെ പോലെ എന്നെ സ്നേഹിച്ചു. ഇനി ഇതെല്ലം അറിയുമ്പോൾ..ചാരു, വീടെത്തി.
അഭിയേട്ടൻ തട്ടി വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്..
എന്താ ചാരു ഇത്.. നീ ആ കണ്ണൊക്കെ ഒന്ന് തുടക്ക്, അമ്മ കണ്ടാൽ എന്ത് കരുതും.
നീ പേടിക്കുന്ന പോലെ ഒന്നും സംഭവിക്കില്ല ഞാനല്ലേ പറയുന്നേ.
ഒരിക്കലും പ്രസവിക്കില്ലെന്ന് ഡോക്ടര്മാര് വിധിയെഴുതിയ ഒരുപാട് ആളുകൾ അമ്മയായ ചരിത്രം നമുക്ക് മുന്നിലില്ലേ. ദൈവം നമ്മളെ കണ്ടില്ലെന്ന് വെക്കില്ല എനിക്കുറപ്പുണ്ട്..
പിന്നെ എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ കൈവിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ..

എനിക്കറിയാം അഭിയേട്ട. അഭിയേട്ടൻ ഒരിക്കലും എന്നെ തനിച്ചാക്കില്ലെന്ന്, പക്ഷെ.
ഒരു മച്ചിയായ എന്നെ അമ്മ ഇനി സ്നേഹിക്കും എന്ന് അഭിയേട്ടൻ കരുതുന്നുണ്ടോ.. ഒരു പേരക്കുട്ടിയെ കൊഞ്ചിക്കാൻ ‘അമ്മ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.. അത് ഇനിയൊരിക്കലും സാധിക്കില്ലെന്നറിയുമ്പോൾ..
ഇതുവരെ താലോലിച്ച കൈകൾകൊണ്ട് എന്നെ നോവിച്ചാൽ എനിക്കത് സഹിക്കില്ല.. അത് കൊണ്ട്.

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

അയാളൊരു പാവമാണ് സാറെ…!എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…”“നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത...
20/08/2026

അയാളൊരു പാവമാണ് സാറെ…!

എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…”

“നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി…

പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറുക്കൽ ചെവിയിലേക് തുളഞ്ഞു കയറിയപ്പോൾ.. പുറത്തേക് വന്ന വാക്കുകളെ വിഴുങ്ങുകയന്നല്ലാതെ മറ്റൊരു മാർഗവും അവൾക് ഇല്ലായിരുന്നു…”

“ആരെയും വിശ്വസിക്കാൻ കൊള്ളില്ല .. കാലം അങ്ങനെ യാണേ….എത്ര എത്ര വാർത്തകളാണ് നമ്മൾ ദിവസവും കേൾക്കുന്നത്…”

രാധേച്ചിയും ശുഷമേച്ചിയും ആയിരുന്നു അത്…

“ചന്ദ്രട്ടനെ പോലീസ് വലിച്ചിയച്ചു കൊണ്ട് പോകുമ്പോൾ പലരുടെയും വായിൽ നിന്നും വന്നത് അത് തന്നെയായിരുന്നു ..

ഇന്ന് സ്കൂളിൽ പോയതിന് ശേഷം നാലുമണിക് വരേണ്ടിയിരുന്നവൾ…അഞ്ചു മണി ആയിട്ടും കാണാഞ്ഞിട്ടാണ്..”

”സ്കൂളിലും അവൾ പോകുവാൻ സാധ്യത ഉള്ളിടത്തുമെല്ലാം അന്വേക്ഷിച്ചിട്ടാണ് അഞ്ചു മണിക്ക് മുമ്പ് തന്നെ പോലീസിൽ പരാതി കൊടുത്തത്..”

“എങ്ങോട്ടും ഒറ്റക് പോകുന്നവൾ ആയിരുന്നില്ല അവൾ…

നാലര വയസേ ആയിട്ടുള്ളു പൊന്നുവിന്..

Lkg യിലാണ് പൊന്നു പഠിക്കുന്നത്… സ്കൂളിലെ ക് ഈ പ്രായത്തിൽ പറഞ്ഞയക്കാൻ തന്നെ മടിയായിരുന്നു..നമ്മളൊക്കെ 6മത്തെ വയസ്സിലോ ഏഴാ മത്തെ വയസ്സിലെ അല്ലെ ആദ്യമായി സ്കൂളിന്റെ പടി കണ്ടത്..

അവളുടെ സമപ്രായക്കാരെ എല്ലാം സ്കൂളിൽ ചേർത്തിയപ്പോൾ അവളെയും ചേർത്തു…”മുല കുടി പ്രായത്തിലുള്ള കൊച്ചു കുഞ്ഞു വേറെ ഉള്ളത് കൊണ്ട് തന്നെ അതിനെ മറ്റാരെയെങ്കിലും ഏൽപ്പിച്ചു സന്ധ്യാസമയത് പോലും തിരയാൻ മനസ് വെമ്പുന്നുണ്ട്… അവൾക് അരുതാത്തത് എന്തേലും സംഭവിച്ചോ എന്നായിരുന്നു മനസ് നിറയെ…

പരാതി കിട്ടിയ ഉടനെ തന്നെ പോലീസ് അന്വേക്ഷിക്കാനായി വീട്ടിലേക് വന്നു..

വീട്ടിനുള്ളിലും.. വീടിനടുത്തുള്ള കിണറ്റിലും.. തോട്ടിലും… പാടത്തും…പൊന്ത കാട്ടിലുമായിരുന്നു അവരുടെ ആദ്യ അന്വേക്ഷണം..

എല്ലാ സ്ഥലവും അരിച്ചു പൊറുക്കി.. വീടിനടുത്തുള്ള പലരെയും ചോദ്യം ചെയ്തു..

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

എന്റെ sslc പരീക്ഷ കഴിഞ്ഞയുടനെയാണ് അച്ഛൻ എന്നേയും അനിയത്തിയെയും അമ്മയുടെ കൂടെ സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പറഞ്ഞയച്ചത്....
20/08/2026

എന്റെ sslc പരീക്ഷ കഴിഞ്ഞയുടനെയാണ് അച്ഛൻ എന്നേയും അനിയത്തിയെയും അമ്മയുടെ കൂടെ സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പറഞ്ഞയച്ചത്.അതുവരെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് അച്ഛന്റെ കൂടെ റിയാദിൽ ആയിരുന്നു താമസം .കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം കിട്ടിക്കോട്ടെ എന്ന ഉദ്ദേശമായിരുന്നു അച്ഛന്റെ ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിൽ.അച്ഛന്റെ തറവാടിന് ചേർന്ന് 3 കൊല്ലങ്ങൾക്ക് മുന്നേ അച്ഛൻ നല്ലൊരു വീട് പണിതിരുന്നു. വീടിരിക്കലിന് നാട്ടിലേക്ക് വന്നപ്പോൾ ഒരുമാസം ഞങ്ങളാ പുതിയ വീട്ടിൽ താമസിച്ചു. പിന്നെ വീട് അടച്ചിട്ടിരിക്കായിരുന്നു. തറവാട്ടിൽ അടുക്കള പണിക്ക് വരുന്ന രാധമ്മയോട് എല്ലാ ആഴ്ചയും വീടും പരിസരവും വൃത്തിയാക്കാൻ അമ്മ നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ 3 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് വന്നപ്പോൾ കൊല്ലങ്ങളായി അടച്ചു പൂട്ടിയ വീടാണിതെന്ന് ഞങ്ങൾക്ക് തോന്നിയതേയില്ല.രാധമ്മ തറവാട്ടിലെ സ്ഥിരം പണിക്കാരിയാണ്. തറവാടിന്റെ തൊട്ടു പിന്നിൽ തന്നെയാണ് വീട്. എന്റെ കുട്ടികാലത്ത് ഒരു ചായ്‌പ് പോലെയുള്ള ഒരു വീടായിരുന്നു അത് . പിന്നെ എപ്പോഴോ നാട്ടിൽ വന്നപ്പോൾ അതൊരു ഓട് വീടായി രൂപാന്തരപ്പെട്ടു.ഇപ്പോൾ അവസാനം വെക്കേഷന് വന്നപ്പോൾ ഒറ്റ നിലയിലുള്ള ചെറിയൊരു ടെറസ് വീട് അവിടെ സ്ഥാനം പിടിച്ചതായി കണ്ടു..
ഗവണ്മെന്റിൽ നിന്നും പൈസ പാസായപ്പോൾ ഇങ്ങനെയൊക്കെ ആക്കി തീർക്കാൻ പറ്റിയെന്ന് അച്ഛൻ അന്ന് ചോദിച്ചപ്പോൾ രാധമ്മ മറുപടി പറഞ്ഞത് ഞാൻ കേട്ടിരുന്നു.

ഞങ്ങൾ നാട്ടിൽ സ്ഥിരതാമസം ആക്കിയപ്പോൾ രാധമ്മയ്ക്ക് രണ്ടു വീട്ടിലും ഓടി നടന്നു പണി എടുക്കേണ്ടി വന്നു. 60 കഴിഞ്ഞ ആ സ്ത്രീയെ കൂടുതൽ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതിയാവും ഇവിടുത്തെ പണിക്ക് പുറമെന്ന്‌ ഒരാളെ വിളിക്കാം എന്ന് അമ്മ പറഞ്ഞപ്പോൾ രാധമ്മയുടെ മുഖത്തിന്‌ ഒരു തെളിച്ചകുറവ് വന്നുഅത് സാരമില്ല മോളെ.. എന്റെ കാലം കഴിയും വരെ വേറൊരാള് ഈ വീട്ടില് നിരങ്ങുന്നത് കാണാൻ എനിക്ക് ഇഷ്ടല്ല്യ. എന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ ഞാൻ രണ്ടു വീട്ടിലേയും കാര്യങ്ങളൊക്കെ ചെയ്തു തരാം.ഇനി മോൾക്ക് ഇഷ്ട്ടകുറവില്ലെങ്കിൽ എന്റെ പേരക്കുട്ടിയെ ഇവിടുത്തേക്ക് പറഞ്ഞയച്ചാൽ മതിയോ.. അവൾ രാവിലെ തന്നെ വന്ന് വൃത്തിയായി അടിക്കലും തുടയ്ക്കലുമൊക്കെ ചെയ്തു തരും. എന്നാൽ പിന്നെ തറവാട്ടിലെ പണികൾ കഴിയുന്നത് വരെ എന്നെ കാത്തിരിക്കേണ്ട ആവശ്യം വരില്ലല്ലോ.

രാധമ്മയ്ക്ക് പേരക്കുട്ടിയോ?.. അതെങ്ങനെപ്പൊ ഞങ്ങളൊന്നും അറിയാത്ത ഒരു പേരകുട്ടി രാധമ്മയ്ക്ക് ഇപ്പൊ പെട്ടെന്ന് ണ്ടായേ?

അമ്മ അത്ഭുതത്തോടെ ചോദിച്ചു

എന്റെ രമണിയുടെ മോളാ..

അത് പറയുമ്പോൾ ആ വൃദ്ധയുടെ കണ്ണിൽ രണ്ടുതുള്ളി കണ്ണീർ തളം കെട്ടി നിന്നുആഹാ.. അവളതിന് തിരിച്ചു വന്നോ രാധമ്മേ .?. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ..ഗൾഫിൽ നിന്ന് ഫോൺ വിളിക്കുമ്പോഴൊന്നും അമ്മ ഒന്നും അറിയിച്ചില്ല എന്നോട്

അമ്മ പരിഭവത്തോടെ പറഞ്ഞു.

തോളിൽ ഇട്ടിരുന്ന തോർത്തിൽ മുഖവും മൂക്കും തുടച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞു തുടങ്ങി.

അവള് 18 വർഷം മുന്നേ അല്ലേ കൂടെ പഠിച്ച ക്രിസ്ത്യാനി ചെക്കന്റെ കൂടെ ഒളിച്ചോടി പോയത്. കുട്ടിക്കത് ഓർമ്മയുണ്ടോ ആവോ.. കുട്ടീടെ കല്യാണം കഴിഞ്ഞ് ഇങ്ങോട്ടേക്ക് വന്നിട്ട് അധികം ആയിട്ടുണ്ടായിരുന്നില്ല അന്ന്.

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

എനിക്കവൾ വേശ്യയല്ല“എന്താ നിന്റെ പേര് ”അനിരുദ്ധ് അവളോട് ചോദിച്ചു. അവൾ ഞെട്ടലോടെ അയാളെ നോക്കി. ഇവിടെ വരുന്ന ആരും തന്നോട് ച...
20/08/2026

എനിക്കവൾ വേശ്യയല്ല
“എന്താ നിന്റെ പേര് ”
അനിരുദ്ധ് അവളോട് ചോദിച്ചു. അവൾ ഞെട്ടലോടെ അയാളെ നോക്കി. ഇവിടെ വരുന്ന ആരും തന്നോട് ചോദിക്കാത്ത ചോദ്യം. അവൾ അനിരുദ്ധിനെ നോക്കിയിരുന്നു. എന്താ നിനക്ക് പേരില്ലേ അയാൾ അവളെ ശ്രദ്ധിച്ചു. സാരിയാണ് വേഷം. മുല്ലപ്പൂവ് ചൂടി നെറ്റിയിൽ വലിയ പൊട്ടുതൊട്ട് കുപ്പിവളകൾ അണിഞ്ഞ രൂപം. കണ്ണുകളിൽ വിഷാദ ഭാവമാണ്. അവനു ചിരി വന്നു. അറിയാതെ പൊട്ടിച്ചിരിച്ചു. അവൾ അമ്പരന്ന് അവനെ നോക്കി.ആരാ നിന്നെ ഈ കോലം കെട്ടിച്ചത്”
അവളെ അടിമുടി അനിരുദ്ധ് നോക്കി.”നീ ഞാൻ ചോദിക്കുന്നതിനു ഉത്തരം പറയാൻ ബാദ്ധ്യസ്ഥയാണ്. കാരണം ഞാൻ ഇന്നു രാത്രിത്തേക്ക് നിന്നെ വിലകൊടുത്ത് വാങ്ങിയതാണ് “. പെട്ടന്നവൾ ഉത്തരം പറഞ്ഞു
“ഗൗതമി എന്നായിരുന്നു പേര്. ഇവിടത്തെ അമ്മയാണ് ഇങ്ങനെ ഒരുങ്ങി നില്ക്കണം എന്ന് പറഞ്ഞത് ”

” ആഹാ അപ്പോൾ നീ ഊമയല്ല. അതിരിക്കട്ടെ അതെന്താ ഗൗതമി ആയിരുന്നു നിന്റെ പേരെന്ന് പറഞ്ഞത്. എന്താ ഇപ്പോൾ നിന്റെ പേര് അങ്ങനെയല്ലെ “.
“ഇവിടെ വന്ന ശേഷം ആരും എന്നോട് പേരു ചോദിച്ചിട്ടില്ല വിളിക്കാറുമില്ല.
ഇവിടത്തെ അമ്മ എടീന്നാ വിളിക്കാറ് ”
കൊലുസ് കിലുങ്ങും പോലെയുള്ള അവളുടെ ശബ്ദം കേൾക്കാൻ നല്ല
രസമായിരുന്നു.നീയെന്താ ഈ തൊഴിൽ തിരഞ്ഞെടുത്തത്. നിനക്കു അല്ലാതെ അധ്വാനിച്ചു ജീവിച്ചു കൂടെ “.
അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു.

“പറയ് എന്താ നീ ഇങ്ങനെ ഒരു തൊഴിൽ”…
അവൾ പെട്ടന്ന് കരഞ്ഞു.
“അത് ഞാൻ “….
“നീ പറഞ്ഞോ രാവിലെ വരെ എനിക്ക് സമയമുണ്ട് “.
“എനിക്ക് ഒന്നും പറയാനില്ല “അവൾ
പെട്ടന്ന് പറഞ്ഞു.
“വെട്ടം അണയ്ക്കട്ടെ അതോ വെളിച്ചം വേണോ ധൃതിയിൽ അവൾ ചോദിച്ചു ”

” എനിക്ക് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം വേണം ഞാൻ പറയുന്നത് അനുസരിക്കേണ്ടത് ആണ് നിന്റെ ജോലി “.
ഗൗതമി അയാളെ നോക്കി. ഇങ്ങനെ ഒരാളെ ആദ്യമായി കാണുകയാണ്. സാധാരണ വരുന്നവരാരും അവളോട് മിണ്ടാനോ ചിരിക്കാനോ ഒന്നും വരില്ല. അവരുടെ കാര്യം സാധിച്ച് മടങ്ങാറാണ് പതിവ്. വളരെ ക്രൂരമായി ആയിരിക്കും ചിലരുടെ പെരുമാറ്റം. ആദ്യമൊക്കെ അറിയാതെ എതിർത്ത് പോകുമായിരുന്നു. നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടുമായിരുന്നു. അതിന് നല്ല ശിക്ഷയും ഇവിടത്തെ അമ്മയിൽ നിന്ന് കിട്ടിയിട്ടുണ്ട്.
വരുന്ന കസ്റ്റമറിനെ സന്തോഷിപ്പിക്കണം
അതാണ് അമ്മയുടെ പോളിസി. അവരെന്തെങ്കിലും പരാതി പറഞ്ഞാൽ ചൂരല് കൊണ്ട് തല്ലും ചിലപ്പോൾ പട്ടിണിക്കിടും.
വരുന്നവരാകട്ടെ മനുഷ്യ ജീവിയാണെന്ന പരിഗണന പോലും തരാതെ ചവിട്ടിയരയ്ക്കും.
“ഏയ്യ് “….ഞാൻ പറയാം ”
ആരോടെങ്കിലും എല്ലാം തുറന്ന് പറയാൻ ആഗ്രഹിച്ച അവൾ തന്റെ കഥ പറയാൻ തുടങ്ങി.
” ഒരു പാട് ദൂരെയാണ് വീട്. അച്ഛനും അമ്മയും ഞാനും അനിയത്തിയും അടുങ്ങുന്ന സന്തോഷം നിറഞ്ഞ ജീവിതം. അച്ഛൻ കൂലിപ്പണി ചെയ്താണ് കുടുംബം നോക്കുന്നത്. എനിക്ക് പതിനെട്ട് വയസായപ്പോൾ അച്ഛൻജോലി സ്ഥലത്തുണ്ടായ ഒരു
അപകടത്തിൽ മരിച്ചു. പിന്നെ ജീവിക്കാൻ പൈസയില്ലാതെ വിഷമത്തിലായി. അമ്മയ്ക്ക് ജോലിക്കൊന്നും പോകാൻ പറ്റില്ല ആസ്തമയുടെ അസുഖമുണ്ട്.

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

അമ്മേ..എനിക്ക് ഇച്ചായൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. ഇച്ചായനും അങ്ങനെ തന്നെയാണ്. ഇവിടെ ചേച്ചിയുടെ കാര്യം ഒന്നും ആകാത്തത് ക...
19/08/2026

അമ്മേ..എനിക്ക് ഇച്ചായൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. ഇച്ചായനും അങ്ങനെ തന്നെയാണ്. ഇവിടെ ചേച്ചിയുടെ കാര്യം ഒന്നും ആകാത്തത് കൊണ്ട് മാത്രമാണ് ഞാൻ ഇതുവരെയും ഒന്നും ഇവിടെ പറയാതിരുന്നത്. പക്ഷേ ഇനിയും ഞാൻ മിണ്ടാതിരുന്നാൽ നിങ്ങളെല്ലാവരും കൂടി എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കും എന്ന് എനിക്ക് തോന്നുന്നു.. അമ്മയുടെയും ചേച്ചിയുടെയും മുഖത്തു നോക്കി അത് പറയുമ്പോൾ രണ്ടുപേരുടെയും മുഖത്തെ ഭാവം എന്താണെന്ന് തനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല..
നീയെന്നു മുതലാണ് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയത്..? നിന്റെ കാര്യത്തിൽ ഞങ്ങൾക്കാർക്കും ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണോ നീ പറഞ്ഞു വരുന്നത്..? “

ദേഷ്യത്തോടെ ചേച്ചി അന്വേഷിച്ചു.

” ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ല ചേച്ചി. എന്റെ കാര്യത്തിൽ എന്നല്ല ഈ വീട്ടിൽ എല്ലാവരുടെ കാര്യത്തിലും എല്ലാവർക്കും പരസ്പരം ഉത്തരവാദിത്വങ്ങളുണ്ട്.”

സൗമ്യമായ സ്വരത്തിലാണ് താൻ മറുപടി പറഞ്ഞതെങ്കിലും ചേച്ചിക്ക് അത് നിഷേധം ആയിട്ടാണ് തോന്നിയത്.

നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി.എനിക്ക് എന്നും ഇവിടത്തെ കാര്യങ്ങൾ നോക്കിയിരിക്കാൻ പറ്റില്ലല്ലോ.. എനിക്ക് എന്റെ ജീവിതമില്ലേ..?നീ നേരത്തെ പറഞ്ഞതു പോലെ വളരെ വൈകിയാണ് എന്റെ വിവാഹം കഴിഞ്ഞത്. ചൊവ്വയും ബുധനും ശുക്രനും ഒക്കെയായിട്ട് എന്റെ ജാതകത്തിൽ നിറയെ ആളുകൾ ആയിരുന്നല്ലോ. അതൊക്കെ ഒന്ന് ഒഴിവായി പോയി വിവാഹം നടന്നത് എന്റെ മുപ്പതാമത്തെ വയസ്സിൽ ആണ്. ഇനിയെങ്കിലും എനിക്ക് സ്വസ്ഥമായി ജീവിക്കണമെന്ന് ആഗ്രഹം ഉണ്ടാകുന്നത് തെറ്റാണോ..?

അവൾ ദയനീയമായി പറഞ്ഞതാണോ ശാസനയോടെ പറഞ്ഞതാണോ എന്ന് ഈ നിമിഷവും എനിക്കറിയില്ല.

“അത് വേണ്ടെന്ന് നിന്നോട് ഞങ്ങൾ ആരും പറഞ്ഞില്ലല്ലോ. നിനക്ക് നിന്റെ ജീവിതം ഉള്ളതുപോലെ തന്നെ എനിക്കും എന്റെ ജീവിതമുണ്ട്. ഞാൻ ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും ഈ വീട്ടിൽ എനിക്കില്ലേ..?”

സംസാരിച്ചു വന്നപ്പോൾ തനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

കൺമുന്നിൽ രണ്ടു മക്കളും തമ്മിൽ തല്ലു കൂടുന്നത് കണ്ടുനിൽക്കാൻ അമ്മയ്ക്ക് ശേഷിയില്ല.

" നിങ്ങൾ ഒന്നു നിർത്തുന്നുണ്ടോ..? പ്രിയ.. നിന്റെ ജീവിതത്തിനെ കുറിച്ച് നിനക്ക് ആശങ്കയുള്ളത് പോലെ തന്നെ അവളുടെ ജീവിതത്തിനെ കുറിച്ച് അവൾക്കും ഉണ്ടാകില്ലേ..? ഇതിപ്പോൾ ആരും ഒന്നും തീരുമാനിച്ചിട്ടൊന്നുമില്ലല്ലോ..? അവൾ അവളുടെ ഇഷ്ടത്തിനെ കുറിച്ച് പറഞ്ഞതല്ലേ ഉള്ളൂ. അതിനിടയ്ക്ക് നിങ്ങൾ രണ്ടാളും ഇങ്ങനെ തമ്മിൽ തല്ലാൻ തുടങ്ങിയാൽ എങ്ങനെ ശരിയാകും..? രണ്ടുപേരും അവരവരുടെ കാര്യങ്ങൾ നോക്കി പൊക്കോ. ഇവിടെ അയലത്തൊക്കെ ആളുകളുള്ളതാണ്..”

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

വിദൂരതയിലെ നോവ്ഉച്ചവെയിലിന്റെ കഠിനമായ ചൂടിൽ അബുദാബിയിലെ കൂറ്റൻ ഗ്ലാസ്സ് കെട്ടിടങ്ങൾ വെള്ളിരേഖകൾ പോലെ തിളങ്ങിനിൽക്കുന്ന ഒ...
19/08/2026

വിദൂരതയിലെ നോവ്
ഉച്ചവെയിലിന്റെ കഠിനമായ ചൂടിൽ അബുദാബിയിലെ കൂറ്റൻ ഗ്ലാസ്സ് കെട്ടിടങ്ങൾ വെള്ളിരേഖകൾ പോലെ തിളങ്ങിനിൽക്കുന്ന ഒരു പ്രഭാതം. അന്തരീക്ഷത്തിൽ അവിടുത്തെ ശീതീകരിച്ച ഓഫീസുകളുടെ കൃത്രിമ തണുപ്പുണ്ടായിരുന്നെങ്കിലും, ആനന്ദിന്റെ നെറ്റിയിൽ നേർത്ത വിയർപ്പുതുള്ളികൾ പൊടിയുന്നുണ്ടായിരുന്നു. പ്രവാസത്തിന്റെ യാന്ത്രികമായ ദിനചര്യകളിൽ അന്ന് രാവിലെ മുതൽ അവൻ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി തിടുക്കത്തിൽ ഫയലുകൾ ഒത്തുനോക്കുകയായിരുന്നു. മനസ്സിൽ മുഴുവൻ അസ്വസ്ഥതയുടെ കാർമേഘങ്ങൾ പടർന്നുപിടിച്ച ഒരു അവസ്ഥ. അപ്പോഴാണ് മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയത്.
ഫോൺ സ്ക്രീനിൽ “അച്ഛൻ” എന്ന പേര് തെളിഞ്ഞു കണ്ടതും ആനന്ദിന്റെ നെഞ്ചിൽ ഒരു കൊള്ളിമീൻ മിന്നിപ്പറിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിൽ താലോലിക്കുന്ന കാത്തിരിപ്പിന്റെ നിമിഷമാണെന്ന ബോധം അവനിൽ ഭയവും ആകാംക്ഷയും ഒരുപോലെ നിറച്ചു. വിറയ്ക്കുന്ന കൈകളോടെ അവൻ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു. “ഹലോ, അച്ഛാ… എന്തായി?”
അപ്പുറത്ത് നിന്ന് അച്ഛന്റെ ശബ്ദം കേട്ടു. സന്തോഷവും ഒപ്പം ചെറിയൊരു പരിഭ്രാന്തിയും കലർന്ന ശബ്ദമായിരുന്നു അത്:
“മോനേ… നമ്മുടെ പാറുവിനെ ലേബർ റൂമിൽ കയറ്റീട്ടോ… ഡോക്ടർമാർ പറഞ്ഞ തീയതി അടുത്ത ആഴ്ച ആയിരുന്നെങ്കിലും പെട്ടെന്നാണ് അവൾക്ക് വേദന വന്നത്. ഞങ്ങൾ എല്ലാവരും ആശുപത്രിയിൽ തന്നെയുണ്ട്. അമ്മയും ശാന്തമ്മയും ചെറിയച്ചനും ഒക്കെ ഒപ്പമുണ്ട്. നീ അവിടെയിരുന്ന് വെറുതെ ടെൻഷൻ അടിക്കരുത്, കേട്ടോടാ… എല്ലാം നന്നായി നടക്കും.”
അച്ഛൻ ഫോൺ വെച്ച ശേഷവും ആനന്ദ് അനങ്ങാനാവാതെ താൻ ഇരുന്ന വലിയ കസേരയിലേക്ക് ചാരിയിരുന്നു. അവന്റെ കൈകാലുകൾ തളരുന്നതുപോലെ തോന്നി. പ്രവാസലോകത്തെ ആ കുടുസ്സായ ഓഫീസ് മുറിയിൽ ഇരിക്കുമ്പോൾ, നാടൻ ആശുപത്രിയിലെ കൊറിഡോറിലൂടെ വിറയ്ക്കുന്ന ഹൃദയത്തോടെ നടക്കുന്ന അച്ഛന്റെയും അമ്മയുടെയും രൂപം അവന്റെ മനസ്സിൽ തെളിഞ്ഞു.മെല്ലെ കസേരയിൽ ഇരുന്ന് അവൻ കണ്ണുകളടച്ചു. കഴിഞ്ഞ മാസം നാട്ടിലെ അവധി കഴിഞ്ഞ് തിരികെ പ്രവാസത്തിലേക്ക് വിമാനം കയറുമ്പോൾ, തന്റെ വിരൽത്തുമ്പിലെ മനോഹരമായ ചൂടുപറ്റി പാർവ്വതിയുടെ ഉദരത്തിൽ ഒരു കുഞ്ഞുജീവൻ തളിരിട്ടിരുന്നുവെന്ന സത്യം അവൻ അറിഞ്ഞിരുന്നില്ല. തിരികെ എത്തി ആഴ്ചകൾക്ക് ശേഷമാണ് പാർവ്വതി വ്ലോഗ് കോളിൽ വന്ന് നാണത്തോടെ ആ സന്തോഷവാർത്ത അറിയിച്ചത്. അന്ന് തൊട്ട് ഇന്നുവരെ, ഓരോ രാത്രിയിലും അവൻ സ്വപ്നം കണ്ടത് ഈ നിമിഷമായിരുന്നു. ഓർമ്മകൾ തിരികെ ഒഴുകിയപ്പോൾ അവന്റെ മനസ്സ് മൂന്ന് വർഷം പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങി…
# # അധ്യായം രണ്ട്: കണ്ടുമുട്ടിയ നിമിഷങ്ങൾ
നാട്ടിൽ വെച്ച് പാർവ്വതിയെ പെണ്ണുകാണാൻ പോയ ആ ദിവസം ഇപ്പോഴും ഇന്നലത്തെപ്പോലെ ആനന്ദിന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്. തറവാട്ടു വീടിന്റെ പൂമുഖത്ത് വെച്ച്, നേർത്ത പച്ചക്കരയുള്ള സെറ്റും മുണ്ടുമുടുത്ത്, തിളങ്ങുന്ന വലിയ കണ്ണുകളും ലാളിത്യമാർന്ന ചിരിയുമായി മുന്നിൽ വന്ന് നിലവിളക്ക് കൊളുത്തി വെച്ച ആ പെൺകുട്ടിയെ കണ്ട നിമിഷത്തിൽ തന്നെ ആനന്ദിന്റെ മനസ്സിൽ ഒരു മായാജാലം നടന്നിരുന്നു. “ഇവളാണ് എന്റെ പാതി, ഇവളോടൊപ്പമാണ് എന്റെ ജീവിതം” എന്ന് അവന്റെ മനസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നു.
പെണ്ണുകാണൽ ചടങ്ങുകൾ കഴിഞ്ഞ് ഇരുവീട്ടുകാരും സംസാരിച്ച് പിരിഞ്ഞു. എന്നാൽ ജാതകപ്പൊരുത്തവും മറ്റു കാര്യങ്ങളും നോക്കി കല്ല്യാണം ഉറപ്പിക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വരുന്നത്. പാർവ്വതിയുടെ ശാന്തമ്മയാണ് വിളിച്ചത്. ആനന്ദിനെ അടിയന്തിരമായി തനിച്ചു കാണണമെന്നും, വീട്ടിലേക്ക് ഒന്ന് വരാൻ കഴിയുമോ എന്നും അവർ വളരെ താഴ്മയോടെ ചോദിച്ചു.

തുടർന്ന് വായിക്കാനായി കമൻറ് നോക്കുക

ഞങ്ങൾ പുതുതായി താമസമാക്കിയ ഫ്ളാറ്റിൻ്റെ തൊട്ട് മുന്നിലുള്ള ഫ്ളാറ്റിൽ സുന്ദരിയായൊരു സത്രീയുണ്ട്അവരുടെ ഭർത്താവ് ദിവസവും രാ...
18/08/2026

ഞങ്ങൾ പുതുതായി താമസമാക്കിയ ഫ്ളാറ്റിൻ്റെ തൊട്ട് മുന്നിലുള്ള ഫ്ളാറ്റിൽ സുന്ദരിയായൊരു സത്രീയുണ്ട്അവരുടെ ഭർത്താവ് ദിവസവും രാവിലെ ഒരു ബാഗും തൂക്കി ജോലിയ്ക്ക് പോകുകയും വൈകിട്ട് തിരിച്ച് വരികയും ചെയ്യുന്നത് ഒരാഴ്ചയായി ഞാൻ കാണുന്നുണ്ട്

പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി കഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി ഫ്ളാറ്റിൽ വരികയും ,സുന്ദരിയായ സ്ത്രീ അയാളെ അകത്ത് കയറ്റി കതകടക്കുകയും ചെയ്യുന്നത് എന്നെ അമ്പരപ്പിച്ചു

പാവം ഭർത്താവിനെ ആ സ്ത്രീ വഞ്ചിക്കുന്നതോർത്ത് അവരോട് എനിയ്ക്ക് വെറുപ്പ് തോന്നി

എൻ്റെ ഭർത്താവിനോട് ഞാനീ കാര്യം പറഞ്ഞപ്പോൾ അവളുമായി വലിയ അടുപ്പമൊന്നും കാണിക്കേണ്ടന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു

പക്ഷേ ഇന്നവൾ എൻ്റെ ഫ്ളാറ്റിലേയ്ക്ക് വന്നു ,ചോദ്യഭാവത്തിൽ ഞാനവളുടെ മുഖത്ത് നോക്കി

ങ്ഹാ ചേച്ചീ,, ഒരു ഹെൽപ്പ് ചെയ്യുമോ ?ഈ മരുന്നൊന്ന് ഫ്രിഡ്ജിൽ വയ്ക്കുമോ ?അവിടെ കറണ്ട് പോയിട്ട് മൂന്നാല് മണിക്കൂറായി ,വയറിങ്ങിലെ എന്തോ തകരാറാണ് ,ഇലക്ട്രീഷ്യനെ വിളിച്ചപ്പോൾ അയാൾ സ്ഥലത്തില്ല, ഉച്ചകഴിഞ്ഞേ എത്തു, എന്ന് പറഞ്ഞു ,അപ്പോഴേക്കും ഈ മരുന്ന് കേടായി പോകും, കുറച്ച് വില കൂടിയ മരുന്നാണ്, അത് മാത്രവുമല്ല കിട്ടാനും പ്രയാസമാണ്,,അത്ര വില കൂടിയ മരുന്ന് കഴിക്കുന്നത് ആരായിരിക്കും?അപ്പോൾ എന്തേലും ഗുരുതര അസുഖമുള്ള ആളായിരിക്കുമല്ലോ?
ജിജ്ഞാസ മൂത്ത ഞാൻ അവളോട് ചോദിച്ചു

അല്ല, ആരാണ് സുഖമില്ലാത്തത് ?ആള് കൂടെയുണ്ടോ?

എൻ്റെ അമ്മയാണ് ചേച്ചീ ,,,കിടപ്പിലാണ്, ദിവസവും മരുന്ന് ഇൻജക്ട് ചെയ്യുകയും, അമ്മയെ ദേഹം മുഴുവൻ തുടച്ച് വൃത്തിയാക്കി പൗഡർ ഇടുകയുമൊക്കെ വേണം, എനിയ്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്തത് കൊണ്ടും, ഇൻജക്ഷൻ എടുക്കാൻ പേടി ആയത് കൊണ്ടും എൻ്റെ ആങ്ങള എല്ലാ ദിവസവും രാവിലെ വന്ന് ഹെൽപ് ചെയ്യും ,,,

അത് കേട്ട് ഞാൻ സ്തബ്ധയായി പോയി ,എനിയ്ക്ക് വല്ലാത്ത പശ്ചാത്താപം തോന്നി

ഞാനവളെ അകത്ത് വിളിച്ചിരുത്തി കുടിയ്ക്കാൻ സോഫ്റ്റ് ഡ്രിങ്ക്സ് കൊടുത്തിട്ട് പരസ്പരം പേര് പറഞ്ഞ് പരിചയപ്പെട്ടു,

തുടർന്ന് വായിക്കാനായി കമൻ്റ് നോക്കുക

Address

ZedSoft
Kochi
682011

Alerts

Be the first to know and let us send you an email when കഥാതീരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കഥാതീരം:

Shortcuts

Share