Trip HOJA

Trip HOJA TRAVEL LOVERS CLUB

most wanted places in india .....
20/04/2018

most wanted places in india .....

The most beautiful and awsome places to visit in india...... We assist u to reach out...
14/02/2017

The most beautiful and awsome places to visit in india......
We assist u to reach out...

പാണിയേലി പോരിന്റെ വനസൗന്ദര്യംBy:   Dileep Narayananചാലക്കുടിയിൽ നിന്ന് 40 കിമീ അകലെ പാണിയേലി പോര് എത്തുമ്പോൾ ചെറിയ മഴ പെ...
21/12/2016

പാണിയേലി പോരിന്റെ വനസൗന്ദര്യം

By: Dileep Narayanan

ചാലക്കുടിയിൽ നിന്ന് 40 കിമീ അകലെ പാണിയേലി പോര് എത്തുമ്പോൾ ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു ... മൂടി കെട്ടിയ അന്തരീക്ഷത്തിൽ പെരിയാറിന്റേയും പാണിയേലി പോരിന്റേയും വന്യത വർധിച്ചിരുന്നു.. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് മുന്നോട്ട് പോയപ്പോൾ വഴി നീളെ ഫോറസ്റ്റ് ഗാർഡുകൾ തലേ ദിവസം ആനകൾ കുത്തിമറിച്ച താൽക്കാലിക ഷെഡുകൾ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നുണ്ടയിരുന്നു...മഴ കുറവായതിനാൽ ഈ വർഷം പുഴയിൽ കുത്തിയൊഴുക്ക് കുറവായിരുന്നെങ്കിലും പെരിയാറിന്റെ മൂന്ന് കൈവഴികളും ഒന്നിക്കുന്ന പോരിന്റെ വശ്യത മഴ മേഘങ്ങൾക്ക് കീഴെ രൗദ്രഭാവം വീണ്ടെടുക്കുന്നുണ്ട്...

ഇത് വരെ 80 ന് മുകളിൽ ജീവൻ പൊലിഞ്ഞിട്ടുള്ള ഈ നദീതടം സൗന്ദര്യം മാത്രമല്ല ഭയവും ജനിപ്പിക്കുന്നു.. ശ്രദ്ധയോടെ നടത്തേണ്ട യാത്രകൾ അശ്രദ്ധയും അഹങ്കാരവും മൂലം അപകടകരമാകാതെ ഇരിക്കട്ടെ... കനത്ത മഴക്കാലത്ത് ഇവിടേക്ക് പ്രവേശനം സാധ്യമല്ലെങ്കിലും ഇപ്പോൾ ഇവിടെ നിരവധി ഫോറസ്റ്റ് ഗൈഡുകൾ സുരക്ഷിതമായ നിർദേശങ്ങൾ നൽകാൻ യാത്രികർക്ക് സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്..

പണിയേലി പോര് പുറമേ ശാന്തമായൊഴുകുന്നുണ്ടെങ്കിലും ഈ കാണുന്ന പാറകൂട്ടങ്ങൾക്കിടയിലെ ഗർത്തങ്ങളും വിള്ളലുകളും അപകടകെണി തന്നെയാണ്... ഗാർഡുകൾ നമ്മോടൊപ്പം വരുകയും അവർ കാണിക്കുന്ന വഴികളും അവരുടെ നിർദ്ദേശങ്ങളും ഒരു പരിധി വരെ സുരക്ഷിതമാണ്.... പുഴയിൽ ഇറങ്ങി കുളിക്കാൻ അവർ പറയുന്ന സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുക... അല്ലെങ്കിൽ വെള്ളത്തിൽ ഇറങ്ങാതെ ഇരിക്കുക... മനോഹരമായ ഈ പ്രദേശം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും അപകടകരമായ നദീതടമായി മാറിയിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ നിയമാനുസൃതമല്ലാത്ത കടന്ന് കയറ്റങ്ങൾ തന്നെയാണ്.. മാത്രമല്ല ചിലർ കാട്ട് പാതകളിലൂടെയും വനത്തോട് ചേർന്ന പട്ടയ ഭൂമിയിലൂടെയും ആരും കാണാതെ പുഴയുടെ തീരങ്ങളിലേക്ക് ഇറങ്ങുമ്പോൾ അവിടെ ഒരു അപകടം ഉണ്ടായാൽ പോലും പെട്ടെന്ന് ശ്രദ്ധിക്കപെടുന്നില്ല...

ഈ ചിത്രം കഴിഞ്ഞ ദിവസം അവിടെയുണ്ടായ അപകടത്തിന് തലേ ദിവസം ചിത്രീകരിച്ചതാണ്....

റൂട്ട് .. ചാലക്കുടി കാലടി കോടനാട് പാണേലി പോര്

കരിയാത്തുംപാറ പ്രകൃതിയുടെ സൗന്ദര്യംBy: Shahul Hameedഅടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും...
16/12/2016

കരിയാത്തുംപാറ പ്രകൃതിയുടെ സൗന്ദര്യം

By: Shahul Hameed

അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ ഇറങ്ങാറുണ്ട്‌. ഒരിക്കല്‍ പോലും കരിയാത്തുംപാറ യാത്ര ഡയറിയില്‍ കയറിപറ്റാതെ പോയതെന്തേ എന്നൊരു ചോദ്യത്തിനു ഇനി പ്രസക്തിയില്ല. കാരണം കോഴിക്കോടിന്റെ മുറ്റത്തുള്ള ഈ സ്വപ്ന തീരത്ത് ഞങ്ങളെത്തിക്കഴിഞ്ഞു. ഒരു നിമിഷം കൊണ് നമ്മള്‍ അറിയാതെ ഈ പ്രകൃതിയുടെ ഭാഗമായി തീരും. തടാകത്തില്‍ നീന്തികളിക്കുന്ന താറാവുകള്‍ക്കൊപ്പം നമ്മളും നീന്തിത്തുടിക്കും. അക്കരെ നിന്നും ഇക്കരേക്കും തിരിച്ചും സവാരി നടത്തുന്ന കാറ്റിനൊപ്പം നമ്മള്‍ മറുകരകള്‍ താണ്ടും. കുന്നിറങ്ങി വരുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്‍ക്കൊപ്പം നമ്മുടെ മനസ്സും ഒഴുകും. പ്രകൃതിയില്‍ ലയിക്കുക എന്ന് പറയില്ലേ.? അത് സംഭവിക്കുകയാണ് ഇവിടെ

നല്ല തണുത്ത വെള്ളം.മലയിറങ്ങി വന്നു തേയ്മാനം സംഭവിച്ച ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞ വെള്ളത്തില്‍ കാണാം. ഈ കല്ലുകളില്‍ പ്രകൃതി ശില്‍പങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട് . അവയ്ക്കിടയിലൂടെ നീന്തിതുടിക്കുന്ന വര്‍ണ്ണ മത്സ്യങ്ങള്‍. അക്വാറിയത്തില്‍ പോലും ഇത്തരം ഭംഗിയുള്ള മത്സ്യങ്ങളെ കാണില്ലെന്ന് തോന്നുന്നു. ഒരു ഈ തണുത്ത വെള്ളത്തില്‍ ഒന്ന് മുങ്ങി നിവരാതെ പൂര്‍ണ്ണമാകില്ല യാത്ര.

കരിയാത്തും പാറ അതിമനോഹരമായ സ്ഥലമാണ്. കരിയാത്തുംപാറയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമായൊക്കെയായി കാണാൻ കഴിയും.. അതിമനോഹരമായ പുൽമേടുകൾ. കാഴ്ചയ്ക്കു ഭംഗി കൂട്ടുന്ന തരം മരങ്ങൾ... കാനന ഭംഗിയും, കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും ആസ്വദിച്ച് യാത്ര ചെയ്യാം.കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും വളരെ അടുത്താണ് കരിയാത്തും പാറ..

കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്‌. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗം. എനിക്കുറപ്പുണ്ട് പ്രകൃതിയില്‍ സ്വയം അലിയാനും സ്വപ്നം കാണാനും പ്രണയിക്കാനും ഏകാന്തതയില്‍ ഊളിയിടാനും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുഭവത്തിന്റെ ഉത്സവം ഒരുക്കാന്‍ ഈ പ്രദേശത്തിന് കഴിയും എന്ന്. ക്യാമറയുടെ മിഴി തുറന്നാല്‍ കാണുന്ന ലോകം മറ്റൊന്ന് എന്ന് തോന്നിപോകും. അത്രക്കും പര്‍ഫക്റ്റ് കമ്പോസിംഗ് പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് .

Address

Kochi

Telephone

7736020210

Website

Alerts

Be the first to know and let us send you an email when Trip HOJA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

Travel One “All For Travel”

its amazing thing to all people ,endless travel from their destination to other destination .Traveling is the greatest solution from the stress ,we find the new way in travel .Travel One is the finest way to help you to find out the amazing travel destination all over the world from the direct best travel service providers .Transport ,Stay,Sites ,Entertainment ,food are the fines one of our service list . we always the best one to find your Best Travel destination