14/11/2015
"DHANUSHKODI"
സമയം പുലർച്ചെ 2;30 അലാറം മുഴങ്ങി... ചാടിപ്പിടഞ്ഞു എഴുനേറ്റു...പ്രാഥമിക കർമങ്ങൾ എല്ലാം പെട്ടന്ന് തന്നെ നിർവഹിച്ചു... സമയം 3;00 മണി...ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി ...ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തെ മനസ്സിൽ കണ്ടു കൊണ്ട് ...
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും ...കൃത്ത്യം 3;15 നു ബുള്ളറ്റ് സ്റ്റാർട്ട് ചയ്തു ....
അങ്ങിനെ പാലക്കാടിന്റെ മണ്ണിനെ ലക്‌ഷ്യം വെച്ചു കുതിച്ചു,,,ഏകദേശം 4;40 ഓടെ പാലക്കാടെത്തി...തരക്കേടില്ലാത്ത മഞ്ഞുണ്ടായിരുന്നു...ഒരു സുലൈമാനി കിട്ടിയാൽ കൊള്ളാമെന്നു തോന്നി ...വഴിയരികിൽ കണ്ട ഒരു ചായ മക്കാനിയിൽ കയറി നല്ല കടുപ്പത്തിലുള്ള കട്ടനടിച്ച്ചു,,,
കുറച്ചു ദൂരം പിന്നിട്ടപ്പോൾ പള്ളിയിൽ നിന്നും ബാങ്കൊലി കേട്ടു...ഇനി നമസ്ക്കാരം
കഴിഞ്ഞിട്ടാവാം
ബാക്കി...
ഞങ്ങൾ പള്ളിയിൽ കയറി നമസ്ക്കാരം നിർവ്വഹിച്ചു...
ശേഷം യാത്ര തുടർന്നു ....
കുറച്ചു ദൂരം പിന്നിട്ടു ...അപ്പോഴേക്കും കിഴയ്ക്ക് വെള്ള കീറിത്തുടങ്ങിയിരുന്നു...
പാലക്കാടിന്റെ മനോഹാരിത ശെരിക്കും ആസ്വധിച്ചു ...കണ്ണെത്താ ദൂരത്തു .നീണ്ടു നിവര്ന്നു കിടക്കുന്ന നെൽപ്പാടങ്ങളും,ആ നെല്പ്പാടത്തെ
കൊക്കിൻ കൂട്ടങ്ങളും,വൈക്കോൽ കൂനകളും,വിശാലമായ തെങ്ങിൻ തോപ്പുകളും,
എല്ലാം തന്നെ കണ്ണിനെയും മനസ്സിനെയും ഒരു പോലെ
കുളിരണിയിപ്പിക്കുന്ന കാഴ്ച്ഛകളാ യിരുന്നു ,,
യാത്ര തുടർന്ന്.അടുത്ത ലക്‌ഷ്യം പൊള്ളാച്ചിയായിരുന്നു...സമയം 7;15 ആയപ്പോഴേക്കും കേരള അതിര്ത്തി വിട്ട് തമിൾ നാട്ടിലേക്ക് കടന്നിരുന്നു ... എന്ത് സുന്തരമായ നാട് ......കൃഷിയും കച്ചവടവും..ഒക്കെയാണ് ആ നാട്ടിലെ പ്രഥാന തൊഴിൽ മാർഗങ്ങൾ...പിന്നെ പ്രത്തെകമായി പറയാനുള്ളത്,,,ഏക്കറുകളോളം കാണുന്ന കാറ്റാടിപ്പാടങ്ങളാ
ണ്...
[വിന്റ് മിൽ]
സാധാരണക്കാരുടെ സ്ഥലങ്ങളിൽ
ആണ് അവ നിര്മിച്ചിരിക്കുന്നത്... ഗവണ്‍മെന്റ്റ്
പ്രത്തേക സബ്സീടിയൊക്കെ നല്കിക്കൊണ്ടുള്ള പരിപാടിയാണ്,,,എന്തായാലും നമുക്ക് നല്ലൊരു കാഴ്ച്ച കൂടിയാണത്. കടല, പരിപ്പ്' പയര് വര്ഗ്ഗങ്ങൾ
എന്നിവയന്നു അവിടത്തെ പ്രഥാന കൃഷികൾ ...
ഞങ്ങൾ മുന്നോട്ട് പോയി...സമയം 8;30...ഒരു സുലൈമാനിയിലാണ് ഇത്രയും ദൂരം ഞങ്ങൾ ഓടിയത് എന്ന കാര്യം ഞങ്ങൾ മറന്നു പോയിരുന്നു,,,നല്ല വിശപ്പ് തോന്നി നല്ല നാടൻ ഭക്ഷണം കഴിക്കാൻ വല്ലാത്ത മോഹം...അതും തമിഴ്നാടൻ രുചിയിൽ...കുറെ പോയപ്പോൾ മലയാളത്തിലും തമിഴിലും ഒക്കെ പേരെഴുതിയ തരെക്കെടില്ല എന്ന് തോനുന്ന ഒരു ഹോട്ടൽ കണ്ടു...ഉടനെ ബൈക്ക് സൈഡ് ആക്കി...
കുറെ വിഭവങ്ങൾ ഉണ്ടന്ന് മനസ്സിലായി...അവസാനം ഇഡ്ഡലി കയിക്കാമെന്നു
വിചാരിച്ചു,,പിന്നെ പൂരിയും..
അത്ത്യാവിശ്യം നന്നായി കഴിച്ചു സ്വാതിഷ്ട്ടമായ ഭക്ഷണം...യാത്ര തുടര്ർന്നു...കുറച്ചു പതുക്കെ സ്ഥലങ്ങള ഒക്കെ കണ്ടുകൊണ്ടുള്ള യാത്രയായതിനാൽ പളനി എത്തിയപ്പോൾ 12;00 മണി കഴിഞ്ഞിരുന്നു... പിന്നെ അതികമൊന്നും എവിടെയും
നിർത്തിയില്ല.. ഒരുപാട്
യാത്ര ചെയ്യാനുളളതല്ലേ അങ്ങനെ ഒട്ടൻചത്തിരം എന്ന സ്ഥലത്തെത്തി....ഇടയ്ക്കു മാത്രം വല്ല മരച്ചുവട്ടിലും വിശ്രമിക്കും...വീണ്ടും യാത്ര തുടരും...
അങ്ങനെ പളനിയിൽ നിന്നും മതുര ...ഇവിടെ പ്രത്തെകമായി ഒരു കാര്യം പറയട്ടെ...മറ്റൊന്നുമല്ല അവിടെയുള്ള റോഡുകളെ കുറിച്ചു തന്നെ...അതൊരു സംഭവം തന്നെയാ..നമ്മുടെ കേരളത്തിൽ അത്തരം റോഡുകളെ നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല....ആ വിഷയത്തിൽ തമിൾ നാട് സര്ക്കാരിനെ എത്ര അഭിനന്തിച്ചാലും മതിവരികയില്ല...സത്ത്യം...
അത്രക്കും സുന്തരമാണ് ആ റോഡുകൾ....പിന്നെ മറ്റൊന്ന്...പൊള്ളാച്ചിയിൽ നിന്നും അത് വരെ ഒറ്റ സ്ഥലത്ത് പോലും ട്രാഫിക് ജാമോ ബ്ലോക്കോ ഉണ്ടായിട്ടില്ല എന്നതാണ് എന്നെ ഏറെ അത്ഭുത പ്പെടുത്തിയ കാര്യം....ഞാൻ ബ്യ്ക്കിൽ അത്രയും സ്പീഡിൽ കേരളത്തിൽ ഒറ്റ സ്ഥലത്തും പോയിട്ടില്ല എന്നത് മറ്റൊരു സത്യം...
ഞങ്ങൾ ഒരുപാട് ദൂരം മുന്നോട്ട് സന്ജരിച്ച്ചു...
ദിണ്ടുക്കൾ എന്ന സ്ഥലം എത്തി...യാത്ര തുടർന്ന്...
മധുരയിലേക്ക് ഏതാനും കിലോമീറ്ററുകൾ മാത്രം...വീണ്ടും മുന്നോട്ട്...അതിന്നിടക്ക് ഭക്ഷണം കഴിച്ചു....നല്ല ചൂടുള്ള പൊന്നി അരികൊണ്ടുള്ള ചോറും സൂപ്പര് സാമ്പാറും...
മധുര പിന്നിട്ടു..
സിലയ്മൻ,
തിരുപ്പുവനം,
ഇദൈക്കട്ടൂർ,
മനമധുരൈ,
പരമകുടി,
രാമനാഥപുരം,
അങ്ങനെ വീണ്ടും ഒരു ചായയൊക്കെ കുടിച്ചു .....ഒരു ചെറു വിശ്രമം ഒക്കെ ആയി,,,മീറ്റരിൽ നോക്കിയപ്പോൾ ഏകദേശം 400 കിലോമീടരോളം ഓടി ഞങ്ങൾ...ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയും പോകണമല്ലോ ..
വീണ്ടുംമുന്നോട്ട്..
അങ്ങനെ ഞങ്ങൾ ഏകദേശം 5;30 ഓടെ മണ്ഡപം എന്ന സ്ഥലത്ത് എത്തി...
അടുത്തത് നമ്മുടെ പ്രശസ്ത്തമായ പാമ്പൻ പാലമാണ്.നമ്മെ സംബന്ധിച്ചേടത്തോളം .അതൊരു മഹാ അത്ഭുതം തന്നെയാണ്....കൃത്ത്യം രണ്ടര കിലോമീറ്റർ ആണ് ഈ പാലം...അതും കടലിനു മുകളിൽ കൂടി... അതൊരു കാണേണ്ട കാഴ്ച്ച തന്നെയാ...ഒരിക്കലും മറക്കാനാവാത്ത ഒരു സുന്ദര കാഴ്ച്ച...
മറ്റൊരത്ഭുതം എന്നുള്ളത്...ഈ പാലത്തിനു തൊട്ടടുത്തു കൂടിത്തന്നെ റെയിൽ പാളവും പോകുന്നുണ്ട്,,,
തീര്ന്നില്ല ഇനിയും ഉണ്ട്...ആ റെയിൽപ്പാലത്തിന്നടിയിൽ കൂടി കപ്പലുകൾ പോകുമ്പോൾ ആ പാലം രണ്ടായി മുറിഞ്ഞു മുകളിലോട്ടു പോകും ..കപ്പൽ പോയ ശേഷം വീണ്ടും താഴുകയും ചെയ്യും...
ഈ പാലം ഉപ്പു ജലം തട്ടി പെട്ടന്ന് തുരുംബ് പിടിച്ചു പോകാൻ സാധ്യതയുണ്ട് അതിനാൽ നാട്ടുകാരായ ഒരു സങ്കം ആളുകൾ സങ്കടിച്ച് പാലം ഇടയ്ക്കിടയ്ക്ക് അറ്റകുറ്റ പണികൾ നടത്തും..
അതും ഒരു സെവനമായിട്ട്..
കാരണം ആ പാലം അവിടെ നില നില്ക്കുക എന്നുള്ളത് അവരുടെ കൂടി ആവിശ്യമാണ്..
ഈ മണ്ടപo
എന്ന സ്ഥലത്തെയും രാമെശ്വരത്തെയും തമ്മിൽ ബന്ദിപ്പിക്കുന്നതു കടലിനു മുകളിലൂടെയുള്ള ഈ പാലമാണ്...
ഞങ്ങൾ ആ പാലത്തിൽ തന്നെ ഒരുപാട് നേരം ചിലവഴിച്ചു ഏകദേശം 5;30 മുതൽ 7;30 വരെ...
കുറെ അതികം ടൂറിസ്റ്റുകളും ഉണ്ടായിരുന്നു അവിടെ.
അപ്പോഴേക്കും ഇരുട്ടിത്തുടങ്ങിയിരുന്നു..ഞങ്ങൾ റൂമൊന്നും മുന്കൂട്ടി ബുക്ക് ചയ്തിരുന്നില്ല..അങ്ങനെ പാoബനിൽ നിന്നും ഞങ്ങൾ രാമെശ്വരത്തെക്ക് പോയി...
നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം സാറിന്റെ സൊന്തം നാട്ടിലേക്ക് ...
അവിടെ പ്രശസ്ത്തമായ ഒരു ക്ഷേത്രം ഉണ്ടല്ലോ...
രാമേശ്വരംക്ഷേത്രം
നല്ല തിരക്കായിരുന്നു...
അവിടെ 3 ദിവസമായി എന്തോ പരിപാടികൾ നടക്കുന്നുന്ടന്നു അറിയാൻ കഴിഞ്ഞു..
റൂം അന്നെഷിച്ചു ഒരുപാട് നടന്നു..ഒരു രക്ഷയുമില്ല ...എല്ലാം ഫുൾ..
ഇനി എന്ത് ചെയ്യും...കാർ ആയിരുന്നേൽ അതിൽ കിടക്കാമായിരുന്നു..ഇതിപ്പോ ബ്യ്ക് ആയിപ്പോയില്ലേ..വീണ്ടും പാമ്പനിലേക്ക് തന്നെ തിരിച്ചു....
ആ തിരിച്ചു പോരലിൽ നമ്മുടെ അബ്ദുൽ കലാം സാറിനെ അടക്കം ചെയ്ത സ്ഥലവും കണ്ടു.. .അങ്ങനെ പാമ്ബനിൽ ഞങ്ങളുടെ ഒരു സുഹ്രത്ത് മുഖാന്തിരം ഒരു റൂം ഒപ്പിച്ചു..ഹോ സമാധാനായി..അൽപ്പമൊക്കെ ക്ഷീണിതർ ആയിരുന്നെങ്കിൽ കൂടി ഒന്ന് കുളിച്ചു ഫ്രഷ് ആയി നമസ്ക്കാരവും ഫുഡ് അടിയും ഒക്കെ കഴിഞ്ഞപ്പോ അതൊക്കെ അങ്ങ് മാറിക്കിട്ടി...പാമ്പൻ പാലത്തിന്റെ തൊട്ടടുത്തായാണ് ഞങ്ങൾക്ക് റൂം ശെരിയായത്..അങ്ങനെ വീണ്ടും പാലത്തിൽ പോയി കുറച്ചു നേരം
കഴിച്ച്ചുകൂട്ടി..
ശേഷം റൂമിൽ
വന്നു നന്നായി ഉറങ്ങി.
കൃത്ത്യം 4;30 നു എണീറ്റു..കുളിയും മറ്റും കഴിഞ്ഞു നമസ്ക്കാരവും..
നേരത്തെ തന്നെ ഇറങ്ങി ,,,ഒരിക്കൽ കൂടി പാലത്തിൽ പോയി ..
തിരിച്ചു..
ഞങ്ങളുടെ ലക്ഷ്യ സ്ഥാനം ഇനി പറയാം..
''ധനുഷ്ക്കോടി''
രാമേശ്വരത്തു നിന്നും ധനിഷ്ക്കൊടിയിലേക്ക് ഏകദേശം 26 കിലൊമീറ്റർ കാണും..
സുന്തരമായ നീളാൻ റോഡ് ...നോക്കിയാൽ അറ്റം കാണുകയില്ല
ഇരു വശവും കടൽ നടുവിലൂടെ റോഡ് മറക്കാനാവാത്ത അനുഭവം...
അതിൽക്കൂടി പോകുമ്പോൾ ഗൂഗിൾ മാപ്പ് ഒന്ന് എടുത്തു നോക്കണം..
അപ്പോൾ അറിയാം അതിന്റെ ഒരു "ഇത്"
ഞങ്ങൾ മുന്നോട്ടു പോയി കടലിന്റെ ഇരമ്പൽ കേൾക്കുന്നു...
ദീപ് പോലെയുള്ള സ്ഥലമാണ് ധനുഷ്ക്കോടി
1964 കടൽ കരയിലേക്ക് ഇരച്ചു കയറി നക്കിത്തുടച്ച്ചു പോയ സ്ഥലമാണ്...
അന്ന് സുനാമി എന്നാ പേര് കണ്ടുപിടിക്കാത്തത് കാരണം സുനാമി എന്ന് പറയാൻ പറ്റില്ലല്ലോ..
ദൈവത്തിന്റെ അപാരമായ പരീക്ഷണത്തിന് വിധേയമായ ഒരിടം...
ആ കടലാക്രമത്തിൽ ഒരുപാടാളുകൾ മരണത്തിനു കീഴടങ്ങി എന്ന് അവിടെയുള്ള ഒരു കാരണവർ കണ്ണീരിൽ കുതിര്ന്ന വാക്കുകളാൽ ഞങ്ങൾക്ക് വിശധീകരിച്ച്ചു തന്നു..
അദ്ദേഹം മാത്രമാണ് അവരുടെ കുടുംബത്തിൽ അന്ന് ബാക്കിയായത്...
അന്ന് തകർന്നടിഞ്ഞ വലിയ്യ ഒരു ചർച്ചും...ഒരു പോസ്റ്റ് ഓഫീസും മറ്റു കെട്ടിടങ്ങളും ഞങ്ങൾ അവിടെ കണ്ടു...
ഇപ്പോൾ വെറും 150 കുടുംബങ്ങളാണ് ധനൂഷ്ക്കൊടിയിൽ ഉള്ളത്
ആ കെട്ടിടങ്ങളുടെ
പ്രത്തെകത
അറിയുമോ...അത് നിർമ്മിച്ചിരിക്കുന്നത്
നാം നിര്മ്മിക്കാരുള്ള പോലെ സിമന്റും മണലും ഒന്നും ഉപയോകിച്ഛല്ല മറിച്ചു കടലിൽ നിന്നുള്ള വസ്ത്തുക്കൾ ഉപയോകിച്ച്ചു കൊണ്ടാണ്...വല്ലാത്ത അത്ഭുതം തോണിയ നിമിഷം...അത്രക്കും ഉറപ്പുണ്ടായിരുന്നു ആ വസ്ത്തുക്കൾക്ക് വേറെ കല്ലുകള എടുത്തു കുത്തിയാൽ പോലും പൊടിഞ്ഞു പോകില്ല..
അങ്ങനെ അവിടെയെല്ലാം ഞങ്ങൾ കുറെ നേരം ചുറ്റിക്കണ്ടു..പിന്നെ ധനൂഷ്ക്കൊടിയിലെ മാത്രം പ്രത്തെകതയായ കടലിലൂടെയുള്ള ഒരു യാത്രയുണ്ട് ...ഒരു പത്തു പതിനാറു യാത്രക്കാരെയും കൊണ്ട് കടലിലൂടെ കുറച്ചു കിലോമീട്ടരുകളോളം പോകുന്ന ഒരു അടിപൊളി യാത്ര ...ഒരു വല്ലാത്ത അനുഭൂതി നല്കുന്ന ഒരു യാത്ര തന്നെയാണത്...
അങ്ങനെ ആ കടൽ യാത്രയൊക്കെ കഴിഞ്ഞു ഞങ്ങൾ തിരികെ വന്നു തനുഷ്ക്കൊടി ഒന്നൂടെ കറങ്ങി..അവസാനം ഞങ്ങൾ മനമില്ലാ മനസ്സോടെ ധനൂഷ്ക്കൊടിയോടു
യാത്ര പറഞ്ഞു...
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...✋✋
Coutesy: Nisar Devala Nisar