കറ കളഞ്ഞ ബസ് പ്രേമി

  • Home
  • India
  • Kochi
  • കറ കളഞ്ഞ ബസ് പ്രേമി

കറ കളഞ്ഞ ബസ് പ്രേമി ജീവനക്കാരൻ - യാത്രക്കാരൻ
---------------------------
ചെറുതും വലുതുമായ യാത്രകൾ പൊതുഗതാഗതത്തിലാക്കാം ❤️

17/10/2025

പുത്തൻ പുതിയ കെഎസ്ആർടിസി ബസിന്റെ വൈപ്പറും കേടായി യാത്രക്കാർ പെരുവഴിയിൽ അരമണിക്കൂറിലേറെ !

17/10/2025

ബസ് ഫീസ് അടയ്ക്കാത്തത്തിന്റെ പേരിൽ അഞ്ചു വയസ്സുകാരനെ കയറ്റാതെ പോയ സ്കൂൾ ബസ് എസ്എഫ്ഐ/ഡിവൈഎഫ്ഐ, കെഎസ്‌യു/യൂത്ത് കോൺഗ്രസ്, എബിവിപി, എം എസ് എഫ് സംഘടനകൾ ചേർന്ന് തടയുമോ ?

വിദ്യാഭ്യാസ മന്ത്രി, ഗതാഗത മന്ത്രി, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർ വാ തുറക്കുമോ ?

സ്വകാര്യ ബസിന്റെ നെഞ്ചത്ത് കയറുന്ന ആവേശത്തിന്റെ പകുതിയെങ്കിലും കെഎസ്ആർടിസിയുടെ കാര്യത്തിലും, സ്കൂൾ ബസ്സുകളുടെ കാര്യത്തിലും കാണിക്കുമെന്ന വിശ്വാസത്തോടെ 😌

ചൂട് ചായ കുടിപ്പിക്കുന്ന എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടനകൾ ചത്തോ ? കെഎസ്ആർടിസി ബസ്സിന്റെ ഡോർ തുറന്നു പുറത്തേക്ക് വീണ എഞ്ചിനീയറിങ്...
17/10/2025

ചൂട് ചായ കുടിപ്പിക്കുന്ന എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടനകൾ ചത്തോ ?

കെഎസ്ആർടിസി ബസ്സിന്റെ ഡോർ തുറന്നു പുറത്തേക്ക് വീണ എഞ്ചിനീയറിങ് വിദ്യാർഥിക്ക് നീതി കിട്ടുമോ ?

മോട്ടോർ വാഹന വകുപ്പ് ബസിന്റെ പെർമിറ്റും, ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യുമോ ?

മാധ്യമ പ്രമുഖൻ കെഎസ്ആർടിസി മന്ത്രി എന്തെങ്കിലും മൊഴിഞ്ഞോ ?

നിങ്ങളുടെയൊക്കെ ചോര തിളക്കണമെങ്കിൽ അത് പ്രൈവറ്റ് ആകണം എന്ന അലിഖിത നിയമം വല്ലതുമുണ്ടോ ?

മീഡിയ മാനിയ ബാധിച്ച കെഎസ്ആർടിസി മന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് ഇത് 🔥കെഎസ്ആർടിസി ബസ്സിനുള്ളിൽ കുപ്പിവെള്ളം സൂക്ഷിച്ച സം...
17/10/2025

മീഡിയ മാനിയ ബാധിച്ച കെഎസ്ആർടിസി മന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് ഇത് 🔥

കെഎസ്ആർടിസി ബസ്സിനുള്ളിൽ കുപ്പിവെള്ളം സൂക്ഷിച്ച സംഭവം ഡ്രൈവറെ സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി !

16/10/2025

അമിതവേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് കാറിനു പിന്നിൽ ഇടിച്ചു കയറി അപകടം

ഏനാത്ത്/പത്തനംതിട്ട
KL 02 BY 7444

16/10/2025

വളവിൽ അമിതവേഗത്തിൽ തെറ്റായ എത്തിയ കാഞ്ഞങ്ങാട് നിന്ന് ഇരിട്ടി പാലത്തുംകടവ് പോകുന്ന ലിമിറ്റഡ് കെഎസ്ആർടിസി ബസ്, മാനന്തവാടിയിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസ്സഞ്ചർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം

പ്ലാച്ചിക്കര/കാസർഗോഡ്
KL 15 A 0332
RSC 812
RSE 551

വളവിൽ അമിതവേഗത്തിൽ തെറ്റായ എത്തിയ കാഞ്ഞങ്ങാട് നിന്ന് ഇരിട്ടി പാലത്തുംകടവ് പോകുന്ന ലിമിറ്റഡ് കെഎസ്ആർടിസി ബസ്, മാനന്തവാടിയ...
16/10/2025

വളവിൽ അമിതവേഗത്തിൽ തെറ്റായ എത്തിയ കാഞ്ഞങ്ങാട് നിന്ന് ഇരിട്ടി പാലത്തുംകടവ് പോകുന്ന ലിമിറ്റഡ് കെഎസ്ആർടിസി ബസ്, മാനന്തവാടിയിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസ്സഞ്ചർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം

പ്ലാച്ചിക്കര/കാസർഗോഡ്
KL 15 A 0332
RSC 812
RSE 551

16/10/2025

എസി കാറിൽ എസ്കോർട്ട് സുരക്ഷയോടു കൂടി സഞ്ചരിക്കുന്ന കോടതിക്കും ഗതാഗത മന്ത്രിക്കും എന്ത് ഹൈറേഞ്ച് ?
എന്ത് ബസ് ?
എന്ത് ടൈം ഷെഡ്യൂൾ ?
എന്ത് ട്രിപ്പ് ?

അതൊക്കെ സാധാരണക്കാരായിട്ടുള്ള നിത്യകൂലിക്കാരായ ജീവനക്കാരെയും, യാത്രക്കാരെയും, വിദ്യാർത്ഥികളെയും മാത്രം ബാധിക്കുന്ന വിഷയമാണ്

അത്തരക്കാരുടെ ജീവിതവും അതിൻ്റെ ബുദ്ധിമുട്ടും അറിയാത്ത കുറെ എണ്ണത്തിനെ പിടിച്ച് ഭരിക്കാനും നിയമമുണ്ടാക്കാനും ഏൽപ്പിച്ച ജനാധിപത്യമാണ് ഏറ്റവും വലിയ തോൽവി !

16/10/2025

വളവിൽ അമിതവേഗത്തിൽ ലോറിയെ മറികടക്കാൻ ശ്രമിച്ച സ്കൂട്ടർ തെന്നി ബസ്സിനടിയിലേക്ക് വീണ് അപകടം

തിരുവാലി/മലപ്പുറം

16/10/2025

🔅നിയമത്തിന്റെ ആനുകൂല്യം മറയാക്കി പെൺകുട്ടികൾ ആക്രമത്തിന് തിരി തെളിയിക്കുന്നു

🔅നാളെയും ഓടേണ്ടതാണ് എന്ന് പേടിച്ചു കഴിഞ്ഞാൽ എന്നും തല്ലു കിട്ടിക്കൊണ്ടിരിക്കും.എന്നാൽ ശക്തമായ നിലപാടുമായി നിങ്ങളുടെ കേസിനും പ്രതികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകണം എന്ന് വാശി പിടിച്ചാൽ വ്യാജ പരാതി ആരോപണക്കാർ താനേ താഴെ വരും

🔅വിദ്യാർത്ഥി യുവജന സംഘടനകൾ എന്ത് ആക്രമവും നിയമലംഘനവും കാണിക്കാനുള്ള ഗുണ്ടാ സംഘങ്ങളായാണ് പ്രവർത്തിക്കുന്നത്

🔅തൊഴിലാളി യൂണിയൻ പിരിവെടുത്ത് തിന്നു കൊഴുക്കുന്ന വെറും മാംസക്കഷണങ്ങൾ മാത്രമായി മാറി കഴിഞ്ഞിട്ടുണ്ട്

ഇതിനേക്കാൾ നല്ലത് ഉദ്യോഗസ്ഥർക്ക് തെരുവിൽ തെണ്ടി തിന്നുന്നതായിരുന്നു !സ്റ്റാൻ്റിൽ ട്രാക്കിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയ ...
15/10/2025

ഇതിനേക്കാൾ നല്ലത് ഉദ്യോഗസ്ഥർക്ക് തെരുവിൽ തെണ്ടി തിന്നുന്നതായിരുന്നു !

സ്റ്റാൻ്റിൽ ട്രാക്കിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസ് ഡോർ തുറന്നിട്ടു എന്ന പേരിൽ ചലാൻ അടിച്ചിരിക്കുന്നു. കൊടുത്തിരിക്കുന്ന ഫോട്ടോ ഡോർ അടച്ച് പുറപ്പെടുന്ന ഫോട്ടോയും.

എന്തൊരു വിരോധാഭാസം. മന്ത്രിക്കും ഉദ്യോഗസ്ഥർക്കും എല്ലാം ബോധം നഷ്ടപ്പെട്ടോ ?

കൊണ്ടോട്ടി/മലപ്പുറം

Address

Kochi

Website

Alerts

Be the first to know and let us send you an email when കറ കളഞ്ഞ ബസ് പ്രേമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category