AJ Mon world

AJ Mon world Hi friends,
Am Ajamon. M
From Kerala. I like to make videos on Crafts, Tips and Tricks, Cooking, Tech, Travel and other creative ideas.

So please subscribe and follow my channel and don't forget to like my videos and feel to share your suggestions.

തുടങ്ങിക്കോളൂ
23/02/2023

തുടങ്ങിക്കോളൂ

ചിറപ്പുല്ല് മല (വയനാട് ജില്ല)*🌳കാട്🌴🌲......മനുഷ്യനാദ്യം പിറന്ന വീട്. കാടും മനുഷ്യനും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. ഒ...
21/02/2023

ചിറപ്പുല്ല് മല (വയനാട് ജില്ല)*

🌳കാട്🌴🌲......മനുഷ്യനാദ്യം പിറന്ന വീട്. കാടും മനുഷ്യനും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. ഒരിക്കലെങ്കിലും കാട്ടിലൂടെ നടക്കാനും കാടിനേ അഥവാ പ്രകൃതിയുടെ വശ്യതയെ കാമിക്കാനാഗ്രഹിക്കാത്ത മനുഷ്യനില്ല. കാടിന്റെ വന്യത ആസ്വദിക്കാൻ ഇഷ്ടപെടാത്തവരായി ആരും തന്നെ കാണില്ല. അതുകൊണ്ടാവാം എന്നിലേ യാത്രികന് ആദ്യം ഓടിയെത്താൻ തോന്നുക കാട്ടിലേക്കാണ്.
മനുഷ്യ ജീവിതത്തിൽ കാടും മലകളും വഹിച്ച പങ്ക് ചെറുതല്ല. കാട് മനുഷ്യന് അന്നവും വെള്ളവും വീടുമായി. വെട്ടി നിരത്തലുകൾ പുരോഗമിക്കുമ്പോഴും തിരക്കേറിയ ആധുനിക ജീവിതത്തിൽ നിന്നും ഓടിയാകലാൻ മനുഷ്യൻ ആദ്യം തേടിയെത്തുന്നത് മഞ്ഞു മൂടിയ മലകളിൽ അന്തിയുറങ്ങാനും പുലർകാല സൂര്യന്റെ ആദ്യ കിരണങ്ങൾ ഭൂമിയിൽ പാതിക്കുന്ന സുന്ദര കാഴ്ച മലമുകളിൽ നിന്നും കാണാനുമാണ്.
മൂടൽ മഞ്ഞിന്റെ കിന്നാരം മല കാതോർത്തിരിക്കുന്നു. ഇത്രമേൽ മലകളേ ചിരിപ്പിക്കാൻ മൂടൽമഞ്ഞ് മലകളോട് പറഞ്ഞ കഥയുടെ രഹസ്യം തേടി വയനാട്ടിലെ ചിറപ്പുല്ല് മലമുകളിലേക്ക്.
സൗത്ത് വയനാട് ഫോറെസ്റ് ഓഫിസിൽ നിന്നും 1600/- രൂപയുടെ 3 പേരുടെ എൻട്രി പാസ്സ് വാങ്ങി മലമുകളിലേക്ക്(5പേർക്ക് 2170/-). പച്ച വിരിച്ച വയനാടൻ ഗ്രാമഭംഗി. ചീവീടും പക്ഷികളും ആനയും കാട്ടുപോത്തും തുടങ്ങി വനഭൂമിയുടെ അവകാശികളുടെ സ്വർഗം പോലൊരു മേട്. സമുദ്ര നിരപ്പിൽ നിന്നും 2000അടി മുകളിലാണെന്ന തോന്നൽ ഇല്ലാതാവും. താഴ് വാരത്ത് നിന്നും ചോല നിറഞ്ഞ കാട്ടിലൂടെയും പിന്നീട് പുല്ല് മേഞ്ഞ കുന്നിലേക്കും 14 കിലോമീറ്റർ നടത്തം. ചരിത്രവും മിത്തും പുരാണങ്ങളും ഇഴചേർന്ന നമ്മുടെ നാട്ടിൽ ഞാൻ കയറി ഇറങ്ങിയ എല്ലാ മലകൾക്കും ഒരു പുരാണ കഥയുമായോ അല്ലെങ്കിൽ ചരിത്രപരമായോ ഒരു കഥ പറയാനുണ്ടായിരുന്നു. അങ്ങനെ ഒരു പശ്ചാത്തലം ചിറപ്പുല്ല് മലയിൽ ആരും പറഞ്ഞു കേട്ടില്ല. കൂടെ വന്ന ഗൈഡ് അങ്ങനെ ഒരു കാര്യം ഓർക്കുന്നുമില്ല. തിരിച്ചിറങ്ങുമ്പോൾ നിശബ്ദമായി മല എന്നോടെന്തോ പറയാൻ ഭാവിക്കുന്നതായി തോന്നി അതൊരുപക്ഷെ വെട്ടിനിരത്തലുകൾ മതിയാക്കി നാട്ടുവളർത്താനുള്ള അപേക്ഷയാവാം,

Contact enquiry : പുളിഞ്ഞാൽ ഫോറെസ്റ്റ് ഓഫീസ് സൗത്ത് വയനാട്.
9497497161.
ഇങ്ങോട്ടേക്ക് എത്തിച്ചേരാം:
മാനന്തവാടി > വെള്ളമുണ്ട > പുളിഞ്ഞാൽ ഫോറസ്റ്റ് ഓഫീസ്.
പ്രവേശന സമയം - 7:30AM to 9:30 AM
പ്രവേശന പാസ്സ് - 1-5 പേർക്ക് 2170/.

✍🏻 Ajamon.m
Subscribe

20/02/2023

Zipline ഇൽ enjoy cheyyam
കൂടുതൽ അറിയുവൻ follow cheyyo 😀

19/02/2023

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

18/02/2023

*വയനാട് എൻ ഊരിലേക്ക് ഇനി ഓൺലൈൻ വഴി പ്രവേശന ടിക്കറ്റ്*

📌 ഫെബ്രുവരി 20 മുതൽ ആരംഭിക്കും

വയനാട് എൻ ഊരിലേക്ക് ഇനി ഓൺലൈൻ വഴി പ്രവേശന ടിക്കറ്റെടുത്ത് യാത്ര പോകാം. ഫെബ്രുവരി 20 മുതൽ *9778783522* നമ്പറിൽ വിളിച്ച് പോകുന്ന ദിവസം നേരത്തേ ബുക് ചെയ്യാവുന്നതാണ്.

*എൻ ഊര്*

വയനാട് ലക്കിടിയിലെ കുന്നിൻ മുകളിലാണ് മനോഹരമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തോടൊപ്പം ഗോത്ര വർഗക്കാരുടെ സാംസ്‌കാരിക വൈവിദ്ധ്യങ്ങൾ കൂടി ഉൾപ്പെടുന്നതാണ് "എൻ ഊര് ". സംസ്ഥാന ടൂറിസം വകുപ്പും പട്ടിക വർഗ വികസന വകുപ്പും സംയുക്തമായി നടത്തുന്ന എൻ ഊര് സഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. രണ്ടായിരം പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക.

🚘ഇങ്ങോട്ടേക്കുള്ള വഴി (കോഴിക്കോട് നിന്ന്):
താമരശ്ശേരി ചുരം കഴിഞ്ഞ് നാല് കിലോ മീറ്റർ കഴിഞ്ഞാൽ
വയനാട് ലക്കിടി വെറ്റിനറി? കോളേജിനടുത്തെത്തും. ഇവിടെയാണ് എൻ ഊര് സ്ഥിതി ചെയ്യുന്നത്.
ടിക്കറ്റ് നിരക്ക്:
50 രൂപ.
ജീപ് ചാർജ് - 30 രൂപ.
🛟 പ്രവേശന സമയം: രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ.

17/02/2023

ബാംഗ്ലൂയൂരിലെ തിരക്കൊഴിഞ്ഞ ഒരു അവധിക്കാലത് വയനാട് കാണാൻ പോയാലോ അതും മൂന്ന് അടിപൊളി റൂട്ടുകളിലൂടെ ,ആ മൂന്ന് റൂട്ടുകളാണ് ഞാൻ ഇന്ന് ഇവിടെ പരിചയപെടുത്തുവാൻ പോകുന്നത് .വീഡിയോ മുഴുവനോടെ കണ്ടു like, sharer, follow ചെയ്യണേ



Also connecting me:-

YOUTUBE:- AJ Mon world https://www.youtube.com/channel/UCaB8cVGfKgPyhrLaOSfjAHQ

Facebook:- AJ Mon world https://www.facebook.com/ajmonworld

instagram:- AJ Mon world
https://www.instagram.com/ajmon369/

More videos
--------------------

Pookode lake:- https://youtu.be/31WzQ3vIztU

Hidden waterfalls en ooru :- https://youtu.be/D5cW5asTBw0

How to plan a tripp to wayanad:- https://youtu.be/xrmxYXYpCOA

Kuzhupilly beach | കുഴിപ്പിള്ളി ബീച്ച് :-https://youtu.be/RYHDVhaki0g

bangaloure to wayanad
bangalore wayanad trip
wayanad bangalore trip
plan to wayanad trip
aj mon world
travel vlog

ബാംഗ്ലൂയൂരിൽ നിന്നും വയനാട്ടിലേക്ക് കാടിനുള്ളിലൂടെ പോകാം മൂന്ന് അടിപൊളി റൂട്ടുകൾ | aj mon world |travel vlog | Bangalore wayanad trip

12/02/2023

പുരാണങ്ങളിലെ ദുഷ്ട കഥാപാത്രങ്ങൾക്ക് ആരെങ്കിലും ക്ഷേത്രം പണിതതായി കേട്ടിട്ടുണ്ടോ? അതും മഹാഭാരതത്തിലെ ഏറ്റവും ദുഷ്ട കഥാപാത്രമായ ശകുനിക്. എന്നാൽ അങ്ങനെ ഒരു ക്ഷേത്രം ഉണ്ട് undefined നമ്മുടെ കേരളത്തിൽ തന്നെയാണ് ശകുനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അവിടുത്തെ ഉത്സവ കാഴ്ചകൾ ആണ് ഈ വിഡിയോയിൽ

കേരളത്തിലെ പവിത്രേശ്വരത്തുള്ള ശകുനി ക്ഷേത്രം - മഹാഭാരതത്തിലെ ശകുനിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം

മഹാഭാരതത്തിലെ കൗരവരുടെ അമ്മാവനായ ശകുനി , അല്ലെങ്കിൽ ശകുനി മാമ , ഹൈന്ദവ ഗ്രന്ഥങ്ങളിൽ പ്രത്യേകിച്ച് മഹാഭാരതത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. അവന്റെ പേര് വില്ലനുമായി ബന്ധപ്പെട്ടിരിക്കുന്നു, ആളുകൾ അവനെക്കുറിച്ച് പുച്ഛത്തോടെയും അനാദരവോടെയും സംസാരിക്കുന്നു. എന്നാൽ സനാതന ധർമ്മം ഒരു വ്യക്തിയെ കാണുന്നത് ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് . ശകുനിയിൽ താമസഗുണങ്ങൾ പ്രബലമായിരുന്നുവെന്നത് ശരിയാണ്, എന്നാൽ അദ്ദേഹത്തിനും സാത്വിക ഘടകങ്ങൾ ഉണ്ടായിരുന്നു, ഇത് കേരളത്തിലെ ഒരു സമൂഹം തിരിച്ചറിഞ്ഞു, കൊട്ടാരക്കരക്കടുത്ത് പവിത്രേശ്വരത്ത് മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രത്തിൽ ശകുനിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു പുരാതന ക്ഷേത്രമുണ്ട്.

പവിത്രേശ്വരത്ത് മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രം

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനം ശകുനി ഉപയോഗിച്ചതായി കരുതപ്പെടുന്ന സിംഹാസനമാണ് (ക്ഷേത്രത്തിനുള്ളിലെ ഒരു ഗ്രാനൈറ്റ് കല്ല്). ക്ഷേത്രത്തിൽ സാധാരണ പൂജകളും താന്ത്രിക ചടങ്ങുകളുമില്ല. ക്ഷേത്രത്തിലേക്കുള്ള വഴിപാടുകളിൽ ഇളം നാളികേരം, പട്ട്, കള്ള് മുതലായവ ഉൾപ്പെടുന്നു. ഈ പ്രദേശത്തെ കുറവ സമുദായക്കാരാണ് ക്ഷേത്രം പരിപാലിക്കുന്നത്.

ക്ഷേത്രത്തിന് കൃത്യമായ ക്ഷേത്രഘടനയില്ല. ഉയർത്തിയ വേദിയിലാണ് ആരാധന നടത്തുന്നത്. ഉയർത്തിയ പ്ലാറ്റ്‌ഫോമിൽ മൂർത്തികളുണ്ട്. സമീപത്തായി ഉപദേവതകളെ കാണാം.

പവിത്രേശ്വരത്തെ ശകുനി ക്ഷേത്രത്തിന്റെ ഉത്ഭവം

മഹാഭാരതയുദ്ധസമയത്ത് ശകുനി തന്റെ സഹോദരപുത്രൻമാരായ കൗരവരോടൊപ്പം രാജ്യം മുഴുവൻ സഞ്ചരിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിയപ്പോൾ കൗരവർ തങ്ങളുടെ ആയുധങ്ങൾ അവർക്കിടയിൽ പങ്കിട്ടു. അന്നുമുതൽ ഈ സ്ഥലം 'പകുതേശ്വരം' എന്നറിയപ്പെട്ടു, അത് പിന്നീട് പവിത്രേശ്വരമായി മാറി.

യുദ്ധാനന്തരം ഇവിടെ തിരിച്ചെത്തിയ ശകുനി ശിവന്റെ അനുഗ്രഹത്താൽ 'മോക്ഷം' നേടി ശകുനിയായി. ക്ഷേത്രത്തിലെ ഉപദേവതകളിൽ ഭുവനേശ്വരി ദേവി, കിരാതമൂർത്തി, നാഗരാജ എന്നിവ ഉൾപ്പെടുന്നു.

മലക്കുട മഹോൽസവം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ ഉത്സവം മലയാളം കലണ്ടറിൽ മകരമാസത്തിലാണ് ആചരിക്കുന്നത്.

സമീപത്തുള്ള ദി ശകുനി ക്ഷേത്രം , ദുര്യോധനന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവുമുണ്ട് .
2023 ഫെബ്രുവരിയിലെ പ്രതിമാസ ശുഭദിനങ്ങൾ
ഏകാദശി വ്രതം - ഫെബ്രുവരി 16/17, 2023
പ്രദോഷ വ്രതം - ഫെബ്രുവരി 18
അമാവാസി - ചന്ദ്രനില്ല - ഫെബ്രുവരി 20, 2023
മുരുക ഷഷ്ഠി വ്രതം - ഫെബ്രുവരി 25
പൂർണിമ - പൗർണ്ണമി ദിനം - മാർച്ച് 7, 2023
സങ്കഷ്ടി ഗണേശ ചതുർത്ഥി വ്രതം - മാർച്ച് 11, 2023
2023 ഫെബ്രുവരിയിലെ ഹിന്ദു ഉത്സവങ്ങളും ഉപവാസ തീയതികളും






ശകുനിക്കും ഒരു ക്ഷേത്രം അതും കേരളത്തിൽ !!! | aj mon world | travel vlog
shakuni temple in india
shakuni temple in kerala
shakuni temple kollam
shakuni temple
shakuni mama temple
malanada shakuni mama temple
exotic shakuni temple in kerala
shakuni temple mayamkodu temple

9 വർഷം മുൻപ് ഫ്രണ്ട്സ് ആയിട്ടുള്ള ഒരു ട്രിപ്പ്   വെള്ളച്ചാട്ടം
11/02/2023

9 വർഷം മുൻപ് ഫ്രണ്ട്സ് ആയിട്ടുള്ള ഒരു ട്രിപ്പ് വെള്ളച്ചാട്ടം

10/02/2023

എന്താണ് valentine day? valentine day ആഘോഷിച്ചതാര്? വാലൻന്റൈൻ ഡേ യിക്ക് പുറകിലെ രസകരമായ കഥ ഒന്നു കേട്ടുനോക്കൂ

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.

Valentine's Day, also called Saint Valentine's Day or the Feast of Saint Valentine, is celebrated annually on February 14. It originated as a Christian feast day honoring one or two early Christian martyrs named Saint Valentine. Through later folk traditions, it has become a significant cultural, religious, and commercial celebration of romance and love in many regions of the world.



valentine day | history of valentine day | വാലൻ്റൈൻ ദിനം

ഏതൊക്കെ ആഘോഷിച്ചു??ഇനി ഏതൊക്കെ ആഘോഷിക്കും guy's 💞💞☺️
09/02/2023

ഏതൊക്കെ ആഘോഷിച്ചു??
ഇനി ഏതൊക്കെ ആഘോഷിക്കും guy's 💞💞☺️

ഇന്നത്തെ special പഴം പൊരിയും Beef ഉം എന്താണ് നിങ്ങളുടെ അഭിപ്രായം? ഞാൻ എന്തായാലും നാളെ പറയാം😜😜
05/02/2023

ഇന്നത്തെ special പഴം പൊരിയും Beef ഉം
എന്താണ് നിങ്ങളുടെ അഭിപ്രായം?
ഞാൻ എന്തായാലും നാളെ പറയാം😜😜

സ്കൂളിലെ അസംബ്ലികിടെ തലകറങ്ങി വീണ 🥸എന്നെ വിളിച്ചു എണീപ്പിച്ച കുടിക്കാൻ വെള്ളം തന്നപ്പോൾ 🤗അതിൽ നിന്നും ഞാൻ മൂന്ന് തുള്ളിത...
05/02/2023

സ്കൂളിലെ അസംബ്ലികിടെ തലകറങ്ങി വീണ 🥸
എന്നെ വിളിച്ചു എണീപ്പിച്ച കുടിക്കാൻ വെള്ളം തന്നപ്പോൾ 🤗
അതിൽ നിന്നും ഞാൻ മൂന്ന് തുള്ളി
തൊട്ട് കളയുന്ന കണ്ട

കണക്ക് സർ 🥸🥸😬

Address

Kochi
683562

Website

Alerts

Be the first to know and let us send you an email when AJ Mon world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share