Kannur international airport

Kannur international airport Kannur International Airport is an international airport serving the district of Kannur, one of the northern districts in the state of Kerala, India.It

ഡോ. എം.പി.ഹസൻ കുഞ്ഞിവിമാനം വരുത്തി ഖത്തറിലേക്കു പറക്കുന്നു പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞി ഖത്തറിലേക്ക് പറക്കുന്നു....
14/08/2020

ഡോ. എം.പി.ഹസൻ കുഞ്ഞി
വിമാനം വരുത്തി ഖത്തറിലേക്കു പറക്കുന്നു

പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞി ഖത്തറിലേക്ക് പറക്കുന്നു.... വര്ഷങ്ങളായി ഖത്തറിൽ ബിസിനസ് സാമ്രാജ്യമുള്ള അദ്ദേഹം ഖത്തറിലേക്ക് പോകുന്നതിലെന്താ ഇത്ര വലിയ കാര്യം എണ്ണവും പലരുടെയും ചിന്ത... ഈ യാത്രയ്‌ക്കൊരു പ്രത്യേകതയുണ്ട്.. ലോക്ഡൗൺ കാരണം 6 മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14ന് രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രൈവറ്റ് എയർ ജെറ്റ് (ചാലഞ്ചർ 605) വിമാനത്തിലാണ് ഖത്തറിലേക്കു പോകുന്നത്. 40 ലക്ഷം രൂപയോളമാണു ചെലവ്. ഖത്തറിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരിൽ നിന്നു യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസൻ കുഞ്ഞി.
അദ്ദേഹത്തിനു പോകാൻ 12 സീറ്റുള്ള വിമാനമാണ് ഖത്തറിൽ നിന്ന് യാത്രക്കാരില്ലാതെ എത്തുക. അതിൽ തിരിച്ചു പോകുന്നത് അദ്ദേഹവും ഭാര്യ സുഹറാബിയും മാത്രം. ഇപ്പോൾ മനസ്സിലായിക്കാണും യാത്രയുടെ പ്രത്യേകത.

പ്രൈവറ്റ് ജെറ്റുകൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയുമെന്നും അതുവഴി കൂടുതൽ വരുമാന സാധ്യതയുണ്ടെന്നു തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്ടർ കൂടിയായ ഹസൻ കുഞ്ഞി പറയുന്നു. ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും മറ്റു രാജ്യങ്ങളിൽ നിന്ന് ചെറിയ പ്രൈവറ്റ് ജെറ്റുകളിൽ ആളുകൾക്ക് എത്താൻ കഴിയും. ജെറ്റ് ക്രാഫ്റ്റിന്റെതാണു വിമാനം.മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മെഡ്ടെക് കോർപറേഷൻ ചെയർമാനാണ് കണ്ണൂർ താണയിൽ താമസിക്കുന്ന ഹസൻ കുഞ്ഞി. ഖത്തർ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ വിതരണ ശൃംഖലയുണ്ട്. ലോജിസ്റ്റിക്സ് രംഗത്തുള്ള ഫ്രൈറ്റെക്സ് ലോജിസ്റ്റിക്സ്, ഫാഷൻ രംഗത്തുള്ള പ്ലാനറ്റ് ഫാഷൻ, റിയൽ എസ്റ്റേറ്റ് രംഗത്തുള്ള എച്ച്.കെ.ബിൽഡേഴ്സ് ആൻഡ് ഡവലപേഴ്സ് എന്നീ സ്ഥാപനങ്ങളുടെയും ചെയർമാനാണ്.

ഇതിനു പുറമേ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാമിൽട്ടൻ ഇന്റർനാഷനൽ, പവർമാൻ ഇന്റർനാഷനൽ, ഹോളിപോപ് ഇൻഡസ്ട്രീസ് തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ ഗ്രൂപ്പ് ചെയർമാനുമാണ്. കൊച്ചിൻ മെഡിക്കൽ സിറ്റിയുടെ എംഡി, അസറ്റ് ഹോംസ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 44 വർഷമായി ഖത്തറിൽ വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുകയാണ് ഹസൻ കുഞ്ഞി. മെഡിക്കൽ ടൂറിസത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്.മുസ്ലിം എജ്യുക്കേഷൻ സൊസൈറ്റി ദോഹ ചാപ്റ്റർ പ്രസിഡന്റ്, ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ്, കണ്ണൂർ ജെംസ് ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ, തളിപ്പറമ്പ് സർ സയ്യിദ് കോളജ് പൂർവ വിദ്യാർഥി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

14/08/2020
First Ksrtc Service to Kannur International Airport from Mattannur
04/12/2018

First Ksrtc Service to Kannur International Airport from Mattannur

*കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു*വാർത്തകൾ വിശദമായി വായിക്കാൻലിങ്ക് ഓപ്പൺ ചെയ്യുക 👇👇👇👇👇👇👇👇
13/11/2018

*കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു*

വാർത്തകൾ വിശദമായി വായിക്കാൻ
ലിങ്ക് ഓപ്പൺ ചെയ്യുക
👇👇👇👇👇👇👇👇

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്നും വിമാന ടിക്കറ്റ് ബുക്കിംഗ് ഇന്നുമുതൽ ആരംഭിച്ചു. ആദ്യഘട്ട...

06/11/2018

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഈ മാസം 9ന് ടിക്കറ്റ് ബുക്കിങ് ആരംഭിക...

18/08/2017

ന്യൂഡല്‍ഹി:പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 13 വിമാനങ്ങള്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. ഇതുമൂലം 84 സര്‍വീസുകള്‍ തടസ്സപ്പെടും. എഞ്ചിന്‍ പ്രശ്‌നത്തെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ ജൂലൈ 3 വരെ 667 സര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്ക് റദ്ദാക്കേണ്ടി വന്നത്.

10/08/2017
22/06/2017
കണ്ണൂർ വിമാനത്താവള പദ്ധതി പ്രദേശത്ത് എ.ടി.എം കൗണ്ടർ ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.E. P. Jayarajan       സൗത്ത് ഇന...
07/06/2017

കണ്ണൂർ വിമാനത്താവള പദ്ധതി പ്രദേശത്ത് എ.ടി.എം കൗണ്ടർ ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
E. P. Jayarajan
സൗത്ത് ഇന്ത്യൻ ബാങ്കാണ് വിമാനത്താവള പദ്ധതി പ്രദേശത്ത് ആദ്യ എ.ടി.എം സെന്റർ ആരംഭിച്ചത്. പദ്ധതി പ്രദേശത്തെ രണ്ടായിരത്തിലധികം തൊഴിലാളികൾക്കും കിയാൽ, എൽ ആൻറ് ടി ജീവനക്കാർക്കും പണമിടപാടിന് സൗകര്യമൊരുക്കാനാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ അനുമതിയോടെ എ.ടി.എം സെന്റർ തുറന്നത്.

സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് പി.ജെ. ഫ്രാൻസിസ്‌ അധ്യക്ഷത വഹിച്ചു. കിയാൽ ചീഫ് പ്രൊജക്ട് എഞ്ചിനിയർ കെ.എസ്. ഷിബുകുമാർ, ബാങ്ക് ചീഫ് മാനേജർ സി.പി. ജോൺസൺ, ബ്രാഞ്ച് മാനേജർ ജയകൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു.

03/06/2017

HELLO!

Address

MATTANNUR
Kannur
670702

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04902472458

Alerts

Be the first to know and let us send you an email when Kannur international airport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category