Malabar Riders

Malabar Riders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Riders, Bus Line, kannur, Kannur.

നമ്മുടെ കൂട്ടായ്മ രൂപംകൊണ്ട്  12 വർഷം തികയുന്ന വേളയിൽ തികഞ്ഞ അഭിമാനത്തോടെയും, സന്തോഷത്തോടെയും തന്നെ അടുത്ത ഒരുവർഷക്കാലം ...
13/01/2026

നമ്മുടെ കൂട്ടായ്മ രൂപംകൊണ്ട് 12 വർഷം തികയുന്ന വേളയിൽ തികഞ്ഞ അഭിമാനത്തോടെയും, സന്തോഷത്തോടെയും തന്നെ അടുത്ത ഒരുവർഷക്കാലം ഗ്രൂപ്പിന്റെ അമരക്കാരായി ഗ്രൂപ്പിനെ നയിക്കാൻ, ക്രിയാത്മകമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി ചുമതലയേൽക്കപ്പെട്ടവർ ::

🇦 🇩 🇲 🇮 🇳 🇸

1.അക്ഷയ് എൻ - Akshay N
2.നിധീഷ് - Nidheesh Çàzròd
3.സച്ചിൻ സച്ചി - Sachin Sachi
4.ജോമി ജോർജ്ജ് - Jomy George Vadakkumkara
5.കൃഷ്ണദയാൽ - Dayal Blathur
6.രാഹുൽ കാരായി - Rahul Karayi
7.റിനീഷ് പി. വി - Pv Rineesh
8.എർവിൻ - Erwin Stanly
9.സുലീഷ് - Suleesh Nelliatan Thillenkery
10.ജിബിൻ - Jibin Bhaskaran
11.മുക്താർ - Mukthar Kkd
12.ലതീഷ് - Latheesh C
13.ഋഷിദ് - Rishid Krishnan Sivaprasadam
14..ആകാശ് - Aakash Akshari
15.പ്രജിൻ - Prajin Alachery

🇲 🇴 🇩 🇪 🇷 🇦 🇹 🇴 🇷 🇸

1.സിനാൻ - Sinan Nazar
2.അഫ്രീസ് - Mohammed Afreez H
3.ജിഷ്ണു - Jishnu Vengad
4.ജാബിർ - Jabir Jeelani
5.വിഷ്ണു - Vishnu M Kayalode
6.ആഷിഷ് - Ashish Ashi
7.ഹർമിത് - Harmith Harmi
8.അനുഗ്രഹ് - അനൂട്ടൻ പുന്നാട്
9. രജിൽ - RaJil Yem Are
10.അഭിജിത്ത് - Abhijith Küthupärâmbã
11.ശ്യം - Shyam Raj
12. എബിൻ - Abin Aliyas

12/01/2026

#നന്മയുടെ_പാതയിൽ ❤️‍🩹🤩

കാണുമ്പോൾ ഒരു ചെറിയ കാര്യമായി നിങ്ങൾക്ക് തോന്നാം. എങ്കിലും ഓരോ മനുഷ്യനും മാതൃകയാക്കേണ്ട പ്രവൃത്തി ആണ് ഇരിട്ടി അമൃത ബസിലെ രാജീവേട്ടൻ കഴിഞ്ഞ ദിവസം ഇരിട്ടി ബസ് സ്റ്റാൻഡിൽ ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ ഇരിട്ടി ബസ് സ്റ്റാൻഡിൽ വാഹനം തട്ടിയോ മറ്റോ മരിച്ച ഒരു പൂച്ചകുഞ്ഞിനേയും പക്ഷിയെയും ആണ് ബസ് ജീവനക്കാരൻ രാജീവേട്ടൻ ഒരു മടിയും കൂടാതെ എടുത്തു മാറ്റിയത്.

വീണു കിടക്കുന്ന ഒരു പ്ലാസ്റ്റിക് പേപ്പർ പോലും എടുത്തു വെസ്റ്റ് ബിന്നിൽ ഇടാൻ മടി കാണിക്കുന്ന ആൾക്കാർ ഉള്ള ഈ സമൂഹത്തിൽ മികച്ച മാതൃകപരമായ പ്രവൃത്തി ആണ് രാജീവേട്ടൻ ചെയ്തത്. 🤍 രാവിലെ മുതൽ അവിടെ കിടന്ന പൂച്ചയെ എടുത്തു മാറ്റാൻ അത്രയും നേരം ആരും മുന്നോട്ടു വരാഞ്ഞപ്പോഴാണ് ഇദ്ദേഹം മുന്നോട്ട് ഇറങ്ങിയത്.

രാജീവേട്ടന് അഭിനന്ദനങ്ങൾ. ❤️

നമ്മുടെ നാടും നഗരവും ശുചിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണെന്ന ബോധ്യം നാമേവർക്കും ഉണ്ടാകണം 👍

 ...മീറ്റിന് സർപ്രൈസ് ആയി അനൗൺസ്‌ ചെയ്യാൻ വച്ച നമ്മൾ നടത്തിയ twinshot contest ന്റെ മത്സര ഫലം ഇതാ...പോസ്റ്റ്‌ ചെയ്യുന്ന ഫ...
04/01/2026

...
മീറ്റിന് സർപ്രൈസ് ആയി അനൗൺസ്‌ ചെയ്യാൻ വച്ച നമ്മൾ നടത്തിയ twinshot contest ന്റെ മത്സര ഫലം ഇതാ...പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോക്കൾക്ക് എണ്ണ പരിധി ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ പോസ്റ്റ്‌ ചെയ്തവർക്കും ഇപ്രാവശ്യം സമ്മാനങ്ങൾ ഉണ്ടേ...

1st - Sourav Krishnanjanam SK
2nd - Sreehari Adiyath
3rd - Krishanaraj Cherakkara

മികച്ച പങ്കാളിത്തം

Vineeth Vijayan - 23 Posts
Midhlaj Kh - 19 posts
Rajil Yem are - 19 posts

വിജയികൾക്ക് അഭിനന്ദങ്ങൾ..🥰🥰

Keep support

   &    ✨         🎄🎊ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു വർഷം കൂടി നമ്മോട് വിടപറയുകയാണ്... ഈ പുതുവർഷപ്പിറവിയിൽ നമ്മുടെ മല...
01/01/2026

& ✨
🎄🎊

ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു വർഷം കൂടി നമ്മോട് വിടപറയുകയാണ്... ഈ പുതുവർഷപ്പിറവിയിൽ നമ്മുടെ മലബാർ റൈഡേഴ്സും ഒന്നിക്കുന്നു! 🚌✨

വരുന്ന ഞായറാഴ്ച, കണ്ണൂരിന്റെ പൈതൃകം വിളിച്ചോതുന്ന കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ രാവിലെ 9.30 മണിക്ക് നമുക്കൊന്ന് ഒത്തുകൂടിയാലോ? 🤝

പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ വളർത്താനും ഈ വർഷത്തെ നമ്മുടെ ആദ്യ ഒത്തുചേരൽ ഒരു വേദിയാകട്ടെ. മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും, ഫോട്ടോ ഷൂട്ടും ഒക്കെയായി നമുക്ക് ആ ദിവസം ആഘോഷമാക്കാം.
സാരഥികളും സഹായികളും ആരാധകരും ഒരുപോലെ അണിനിരക്കുന്ന മലബാർ റൈഡേഴ്സിന്റെ ഈ മീറ്റപ്പിലേക്ക് എല്ലാവർക്കും സ്വാഗതം.

ഇതുവരെ മീറ്റപ്പുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പോലും അന്നേ ദിവസം എത്തുമല്ലോ... നമുക്ക് നമ്മുടേതായ ശൈലിയിൽ ഈ പുതുവർഷത്തെ വരവേൽക്കാം!

അന്വേഷണങ്ങൾക്ക്:
📞 Sachin Sachi - 8606895109
📞 Jomy George Vadakkumkara - 9074310161

അങ്ങനെ.. ഒരു ഒത്തുചേരൽ... Malabar Riders X-Mas New Year Meet -UP Bus stand, Kannur  പുതു വർഷത്തിൽ ജനുവരി 4 ന് നമ്മൾക്ക് ...
22/12/2025

അങ്ങനെ..
ഒരു ഒത്തുചേരൽ...

Malabar Riders X-Mas New Year Meet -UP

Bus stand, Kannur

പുതു വർഷത്തിൽ ജനുവരി 4 ന് നമ്മൾക്ക് കണ്ണൂർ പഴയ സ്റ്റാൻ്റിൽ ഒത്തു കൂടാം.

എല്ലാവർക്കും സ്വാഗതം

അപ്പൊ ബാക്കി വിവരം പിന്നാലെ പറയാം...🤗🤗🤗

നാളെ മുതൽ തുടങ്ങുവാണേ.....🤩🤩🤩  ഞങ്ങൾ Ready...😎 നിങ്ങളോ.....😍😍        🔴👇നിബന്ധനകൾ👇🔴1. മത്സരത്തിൽ പങ്കെടുക്കുന്നവർ   എന്ന ...
30/09/2025

നാളെ മുതൽ തുടങ്ങുവാണേ.....🤩🤩🤩


ഞങ്ങൾ Ready...😎 നിങ്ങളോ.....😍😍

🔴👇നിബന്ധനകൾ👇🔴

1. മത്സരത്തിൽ പങ്കെടുക്കുന്നവർ എന്ന ടാഗിൽ ആയിരിക്കണം ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ടത്.. ടാഗ് മാറാതെ മറക്കാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക... അല്ലാത്തവ മത്സരത്തിൽ പരിഗണിക്കുകയില്ല...

2. ചിത്രത്തിൽ ഒരേ മാനേജ്മെന്റിന് കീഴിലുള്ള രണ്ടു ബസ്സിന്റെ ഫോട്ടോ മാത്രമേ ഉണ്ടാവാൻ പാടുള്ളു.. രണ്ടിൽ കൂടുതൽ ഉള്ളവ പരിഗണിക്കില്ല..

3.മത്സരത്തിൽ ടൂറിസ്റ്റ് ബസ്സുകൾ, KSRTC പോലുള്ള സ്റ്റേറ്റ് വാഹനങ്ങൾ പരിഗണിക്കുകയില്ല.. പ്രൈവറ്റ് ബസ്സുകൾ (SC) മാത്രമേ പരിഗണിക്കുകയുള്ളു...

4. കളർകോഡിന് ശേഷമുള്ള ഫോട്ടോകൾ മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളു...

5. വേറെ വേറെ പേരിലുള്ള ഒരേ മാനേജ്മെന്റിൽ ഉള്ള ബസ്സുകൾ പരിഗണിക്കും...എന്നാൽ ഒരേ പേരുള്ള വേറെ വേറെ മാനേജ്മെന്റിൽ ഉള്ള ബസ്സുകൾ പരിഗണിക്കില്ല..

6. ഓടുന്നതോ നിർത്തിയിട്ടതോ ആയ ഏത് പൊസിഷനിൽ ഉള്ള ഫോട്ടോയും പോസ്റ്റ്‌ ചെയ്യാം

7. മത്സരാർത്തികൾക്ക് ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നതിന് എണ്ണത്തിൽ പരിധിയില്ല..

8.സ്വന്തം ഫോട്ടോകൾ മാത്രം പോസ്റ്റ്‌ ചെയ്യുക..മുന്നേ ഒരിക്കൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോ പോസ്റ്റ്‌ ചെയ്യാൻ പാടുള്ളതല്ല.

9. ഒക്ടോബർ 1 മുതൽ നവംബർ 5 വരെയാണ് മത്സര കാലാവധി..ശേഷം വരുന്ന ഫോട്ടോകൾ പരിഗണിക്കില്ല...

10. ഫോട്ടോയെടുക്കുമ്പോൾ സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്തുക...

അപ്പൊ എങ്ങനെ ഇറങ്ങുവല്ലേ... 🔥

Keep support🥰👍

 ...മത്സരങ്ങൾ അവസാനിക്കുന്നില്ല... 🤩🤩🤩ഇനി നമ്മുക്ക് ഒരേ കുടുംബക്കാരെ ഒരുമിച്ചു പടം പിടിച്ചാലോ... ഇരു സംഗമങ്ങളെ പല ആങ്കിള...
28/09/2025

...

മത്സരങ്ങൾ അവസാനിക്കുന്നില്ല... 🤩🤩🤩

ഇനി നമ്മുക്ക് ഒരേ കുടുംബക്കാരെ ഒരുമിച്ചു പടം പിടിച്ചാലോ... ഇരു സംഗമങ്ങളെ പല ആങ്കിളുകളിൽ പകർത്താം... അതെ ഒരേ മാനേജ്മെന്റിന് കീഴിലുള്ള രണ്ടു ബസ്സുകളുടെ ഫോട്ടോ ഒറ്റ ഫ്രെയിമിൽ പകർത്തു... മികച്ച ഫോട്ടോകൾ പകർത്തുന്നവർക്ക് വിജയികളാവാം... റോഡിൽ ഓടുന്നതും, പല പൊസിഷനിൽ നിർത്തിയിട്ടതും ആയ സ്റ്റേജ് കാര്യേജ് ബസ്സുകളുടെ 'ഡബിൾ ഇമ്പാക്ട് ' ആയികോട്ടെ ഇനി നമ്മുടെ ക്യാമറ കണ്ണുകളിൽ... മത്സരാർഥികൾക്ക് എത്ര ഫോട്ടോ വരെയും പോസ്റ്റ്‌ ചെയ്യാം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട് കേട്ടോ..

അപ്പൊ എങ്ങനെ തുടങ്ങുവല്ലേ... മത്സര നിബന്ധനകൾ തീർച്ചയായും വായിക്കണേ...

🔴👇നിബന്ധനകൾ👇🔴

1. മത്സരത്തിൽ പങ്കെടുക്കുന്നവർ എന്ന ടാഗിൽ ആയിരിക്കണം ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ടത്.. ടാഗ് മാറാതെ മറക്കാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക... അല്ലാത്തവ മത്സരത്തിൽ പരിഗണിക്കുകയില്ല...

2. ചിത്രത്തിൽ ഒരേ മാനേജ്മെന്റിന് കീഴിലുള്ള രണ്ടു ബസ്സിന്റെ ഫോട്ടോ മാത്രമേ ഉണ്ടാവാൻ പാടുള്ളു.. രണ്ടിൽ കൂടുതൽ ഉള്ളവ പരിഗണിക്കില്ല..

3.മത്സരത്തിൽ ടൂറിസ്റ്റ് ബസ്സുകൾ, KSRTC പോലുള്ള സ്റ്റേറ്റ് വാഹനങ്ങൾ പരിഗണിക്കുകയില്ല.. പ്രൈവറ്റ് ബസ്സുകൾ (SC) മാത്രമേ പരിഗണിക്കുകയുള്ളു...

4. കളർകോഡിന് ശേഷമുള്ള ഫോട്ടോകൾ മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളു...

5. വേറെ വേറെ പേരിലുള്ള ഒരേ മാനേജ്മെന്റിൽ ഉള്ള ബസ്സുകൾ പരിഗണിക്കും...എന്നാൽ ഒരേ പേരുള്ള വേറെ വേറെ മാനേജ്മെന്റിൽ ഉള്ള ബസ്സുകൾ പരിഗണിക്കില്ല..

6. ഓടുന്നതോ നിർത്തിയിട്ടതോ ആയ ഏത് പൊസിഷനിൽ ഉള്ള ഫോട്ടോയും പോസ്റ്റ്‌ ചെയ്യാം

7. മത്സരാർത്തികൾക്ക് ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നതിന് എണ്ണത്തിൽ പരിധിയില്ല..

8.സ്വന്തം ഫോട്ടോകൾ മാത്രം പോസ്റ്റ്‌ ചെയ്യുക..മുന്നേ ഒരിക്കൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോ പോസ്റ്റ്‌ ചെയ്യാൻ പാടുള്ളതല്ല.

9. ഒക്ടോബർ 1 മുതൽ നവംബർ 5 വരെയാണ് മത്സര കാലാവധി..ശേഷം വരുന്ന ഫോട്ടോകൾ പരിഗണിക്കില്ല...

10. ഫോട്ടോയെടുക്കുമ്പോൾ സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്തുക...

അപ്പൊ എങ്ങനെ ഇറങ്ങുവല്ലേ... 🔥

Keep support🥰👍

 🤩🤩ബസ്സുകളുടെ മനോഹരമായ പിന്നഴകുകൾ പകർത്താൻ നമ്മൾ നടത്തിയ   കോൺടെസ്റ്റിന്റെ മത്സരഫലം ഇതാ..🥰മികച്ച പങ്കാളിത്തത്തോടെ 150 ഓള...
23/09/2025

🤩🤩

ബസ്സുകളുടെ മനോഹരമായ പിന്നഴകുകൾ പകർത്താൻ നമ്മൾ നടത്തിയ കോൺടെസ്റ്റിന്റെ മത്സരഫലം ഇതാ..🥰
മികച്ച പങ്കാളിത്തത്തോടെ 150 ഓളം ഫോട്ടോകൾ മത്സരത്തിൽ പങ്കെടുത്തു.. 😍 എല്ലാം മികച്ചത് തന്നെ.. എങ്കിലും വിജയികളെ കണ്ടെത്തിയില്ലേ പറ്റുള്ളൂ അല്ലെ...അപ്പൊ ഇവരാണ് വിജയികൾ..👇

1st = Rajeesh Kappoth

2nd = Krishnaraj Cherakkara

3rd = Nivedh K

Inducement prize =

Shibin Koroth
Siva Narayan Kannaki

വിജയികൾക്ക് അഭിനന്ദനങ്ങൾ...🎉🎊

മത്സരത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി 🥰

Keep your support 👍🏻

admins panel

ആർപ്പോ... ഇർറോ...അപ്പോൾ നാളെയാണ് നമ്മുടെ മീറ്റ്..എല്ലാവരും റെഡി അല്ലെ മലബാർ റൈഡേഴ്‌സ് മീറ്റ് ഇതുവരെ പങ്കെടുക്കാൻ പറ്റാത്...
30/08/2025

ആർപ്പോ... ഇർറോ...

അപ്പോൾ നാളെയാണ് നമ്മുടെ മീറ്റ്..എല്ലാവരും റെഡി അല്ലെ മലബാർ റൈഡേഴ്‌സ് മീറ്റ് ഇതുവരെ പങ്കെടുക്കാൻ പറ്റാത്ത എല്ലാ കൂട്ടുകാരും തീർച്ചയായും ഈ ഓണം മീറ്റ് ആദ്യ മീറ്റാക്കി മാറ്റാൻ ശ്രമിക്കുമല്ലോ.. എനിക്ക് വരാൻ പറ്റുമോ, എനിക്ക് ആരെയും അറിയില്ല, ഇതുവരെ വന്നിട്ടില്ല എന്ന ചിന്തയൊക്കെ മാറ്റി വച്ചോളു..ഇത് നമ്മുടെ ഒത്തുകൂടലാണ്..
എന്നാ വിട്ടൂടെ...🚌🚌 മലനിരകളുടെയും പച്ചപ്പിന്റെയും ഭംഗി തുളുമ്പുന്ന വയനാടൻ മണ്ണിലേക്ക്...

നാളെ (ഞായറാഴ്ച 31/08/2025)ന് കൃത്യം 07 30 ന് കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നിന്നും നമ്മുടെ മീറ്റ് ബസ് പുറപ്പെടുന്നതായിരിക്കും..

പോകുന്ന വഴി ( കണ്ണൂർ താവക്കര ബസ്സ്റ്റാന്റ് - കൂത്തുപറമ്പ് - നെടുംപൊയിൽ- മാനന്തവാടി - കൽപ്പറ്റ )

കൂടുതൽ വിവരങ്ങൾക്ക് ആയി ബന്ധപ്പെടേണ്ട നമ്പർ..

കണ്ണൂർ 👇

1) Jomy George Vadakkumkara - 9074310161
2) Sidharth Tk - 9567495227

കൂത്തുപറമ്പ് 👇

1) Prajin Alachery - 9605140097
2) Suleesh Nelliatan Thillenkery - 9061044400

മാനന്തവാടി 👇

1) Febin Sunny - 8281723078
2) Sachin Sachi - 6282686283

   🤩 🤩 🤩കോരി ചൊരിയുന്ന മഴയിലൂടെ വരുന്ന ബസ്സിന്‍റെ ചിത്രങ്ങൾ പകര്‍ത്താനായ് ഞങ്ങള്‍ നടത്തിയ Rain Photography എന്ന മത്സരത്...
24/08/2025

🤩 🤩 🤩

കോരി ചൊരിയുന്ന മഴയിലൂടെ വരുന്ന ബസ്സിന്‍റെ ചിത്രങ്ങൾ പകര്‍ത്താനായ് ഞങ്ങള്‍ നടത്തിയ Rain Photography എന്ന മത്സരത്തിന്‍റെ ഫലം

മുൻ വർഷത്തെ അപേക്ഷിച്ചു കൂടുതൽ ഫോട്ടോകൾ മത്സരത്തിൽ ഉണ്ടായിട്ടുണ്ട് എല്ലാ ഫോട്ടോകളും മികച്ചത് തന്നെ...
എങ്കിലും വിജയിയെ തിരഞ്ഞെടുത്തേ പറ്റൂ...
അപ്പോ ഇവരാണ് ആ വിജയികള്‍...

1st = Akshay Kumar k
2nd = Ashif Ashi
3rd = Akhil Akhi

Inducement prize =

1. Adithya Krishna k
2. Akhil E

😍 😍 😍

മഴവെള്ളം തെറിപ്പിച്ചു വരുന്ന ബസ്സിന്‍റെ ചിത്രങ്ങൾ പകര്‍ത്താനായ് ഞങ്ങള്‍ നടത്തിയ Splash Photography എന്ന മത്സരത്തിന്‍റെ ഫലം ഇതാ..

Rain contest നെ അപേക്ഷിച്ചു പങ്കാളിത്തം കുറവാണെങ്കിലും എല്ലാ ഫോട്ടോകളും മികച്ചത് തന്നെ...
എങ്കിലും വിജയിയെ തിരഞ്ഞെടുത്തേ പറ്റൂ...
അപ്പോ ഇവരാണ് ആ വിജയികള്‍...

1st = Akshay Sukumar
2 nd = Akhil Akhil
3rd = Sourav Krishnanjanam

Inducement prize =

1. Sujith Malur Kannur
2. Krishnaraj Chelakkara

വിജയികൾക്ക് അഭിനന്ദനങ്ങൾ🥰

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി🥰

Admin panel

 #മീറ്റോണം_പോന്നോണം🏵️അങ്ങനെ ഓണം ഇങ്ങെത്തി..കൂടെ നമ്മുടെ ഓണം മീറ്റും..കുട്ടികൾ മുതൽ മുതിർന്നവർ വരെ കൊണ്ടാടുന്ന സമൃധിയുടെയ...
23/08/2025

#മീറ്റോണം_പോന്നോണം🏵️

അങ്ങനെ ഓണം ഇങ്ങെത്തി..
കൂടെ നമ്മുടെ ഓണം മീറ്റും..
കുട്ടികൾ മുതൽ മുതിർന്നവർ വരെ കൊണ്ടാടുന്ന സമൃധിയുടെയും ഐശ്വര്യത്തിന്റെയും കേരളത്തിന്റെ സ്വന്തം ഓണാഘോഷം.. വർഷത്തിലൊരിക്കൽ തന്റെ കേരളാനാട് സന്ദർശിക്കാൻ വരുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാൻ കേരളക്കര ഒരുങ്ങി കഴിഞ്ഞു... കൂടെ കേരളത്തിലെ പ്രധാന ബസ് ഫാൻ കൂട്ടായ്മയായ മലബാർ റൈഡഴ്സും..
ഈ വരുന്ന ഓഗസ്റ്റ് 31 ഞായറാഴ്ച കേരളത്തിന്റെ ജന്മഭൂമിയായ വയനാടിന്റെ തലസ്ഥാന നഗരിയിലാണ് ഇക്കൊല്ലത്തെ നമ്മുടെ ഓണം മീറ്റ് അതെ 'കല്പറ്റ'യിൽ..
നമ്മുക്ക് ഒതുകൂടാം കല്പറ്റ ബസ് സ്റ്റാൻഡിൽ...
പഴയ ബന്ധങ്ങൾ പുതുക്കാനും, പുതിയ ബന്ധങ്ങൾ സൃഷ്ട്ടിക്കാനും കുറച്ചു നേരം സൗഹൃദ സല്ലാപത്തിൽ ഏർപെടുവാനും നമ്മുക്ക് എന്നാ അങ്ങ് ചുരം കയറിയാലോ..
മലബാർ റൈഡേഴ്‌സ് മീറ്റ് ഇതുവരെ പങ്കെടുക്കാൻ പറ്റാത്ത എല്ലാ കൂട്ടുകാരും തീർച്ചയായും ഈ ഓണം മീറ്റ് ആദ്യ മീറ്റാക്കി മാറ്റാൻ ശ്രമിക്കുമല്ലോ..എന്നാ വിട്ടൂടെ മലനിരകളുടെയും പച്ചപ്പിന്റെയും ഭംഗി തുളുമ്പുന്ന വയനാടൻ മണ്ണിലേക്ക്...

വയനാട്....... 😍😍😍😍ചുരം കയറിയെത്തുന്ന ഓരോരുത്തരേയും പ്രകൃതിവൈവിധ്യങ്ങളാൽ പുളകമണിയിക്കുന്ന വയനാട്ടിൽ ഒരോണാഘോഷം…ബസ്സ് പ്രേമ...
12/08/2025

വയനാട്....... 😍😍😍😍

ചുരം കയറിയെത്തുന്ന ഓരോരുത്തരേയും പ്രകൃതിവൈവിധ്യങ്ങളാൽ പുളകമണിയിക്കുന്ന വയനാട്ടിൽ ഒരോണാഘോഷം…

ബസ്സ് പ്രേമികളുടെ സംഗമ വേദിയായ മലബാർ റൈഡേഴ്സ് കൂട്ടായ്മയിലെ മെമ്പർമാർ ഒരുമിച്ചു കൂടുന്നു....

ഓർമ്മകൾ തഴുകിയുണർത്തി പുതിയ മെമ്പർമാരെ സ്വീകരിച്ചും ബസ്സ് ഫാനിങ്ങിന്റെ പുത്തൻ ആശയങ്ങൾ പരസ്പരം പങ്കുവെച്ചും ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കം
കുറിക്കാം....

വീരപഴശ്ശിയുടെ മണ്ണ്, കാടുകളാലും മലഞ്ചെരിവുകളാലും ചുറ്റപ്പെട്ട വൈവിധ്യമാര്‍ന്ന ബസ് റൂട്ടുകൾ ഒത്തു ചേരുന്ന കൽപ്പറ്റ ബസ് സ്റ്റാൻഡിൽ
2025 ആഗസ്റ്റ് 31 ന് നമുക്ക് ഒത്തുചേരാം..

*"അയ്ശെരി അപ്പോളെങ്ങനെയാ...*
*അങ്ങ് പോയലോ...."*

Address

Kannur
Kannur
670001

Website

Alerts

Be the first to know and let us send you an email when Malabar Riders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category