07/03/2026
കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. ചടങ്ങിൽ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
ഓൺലൈനിൽ മുഖേന കാവിൻ മുനമ്പിൽ വെച്ച് നടന്ന സ്വാഗതവും, ശിലാഫലകം അനഛാദനവും നിർവ്വഹിച്ചു. മുൻ എം എൽ എ ശ്രീ ടി വി രാജേഷ് മുഖ്യാതിഥിയായി
കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കിഫ്ബിയിൽ ഉൾപ്പെടുത്തി
91 കോടി രൂപയാണ് സംസ്ഥാന സർക്കാർ കാവിൽ മുനമ്പ് പാലം പദ്ധതിക്ക് അനുവദിച്ചത്.
കല്യാശേരി മണ്ഡലത്തിൽ കൂടി കടന്നുപോകുന്നതും കുറ്റിക്കോൽ പുഴക്ക് കുറുകെ നിർമ്മിക്കുന്നതുമായ പലത്തിന്
1395 മീറ്റർ നീളവും, 11 മീറ്റർ വീതിയിലും ഇരുവശങ്ങളിൽ 1 .50 മീറ്റർ നീളത്തിൽ രണ്ട് സെൻ്റർ സ്പാനും, 35 മീറ്റർ നീളത്തിലുള്ള 36 സ്പാനുകളും ഉണ്ടാകും. പൈൽ ഫൗണ്ടേഷൻ വിഭാവനം ചെയ്തിരിക്കുന്ന പാലത്തിന് പ്രീസ് ട്രെസ്ഡ് കോൺഗ്രീറ്റ് ഗർഡർ & സോളിഡ് സ്ലാബ് ടൈപ്പ് ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പട്ടുവം, ചെറുകുന്ന് ഭാഗങ്ങളിലാണ് അപ്രോച് റോഡ് നിർമ്മിക്കുന്നതിനു വേണ്ടി 65 സെന്റ് ഭൂമി നേരത്തെ ഏറ്റേടുത്തിരുന്നു.
പാലം പൂർത്തിയാകുന്നതോടെ തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക് പഴയങ്ങാടി - കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും, ചെറുക്കുന്നമ്പലം മാട്ടൂൽഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിലേക്കും , ചെറുകുന്ന് കണ്ണപുരം, മാട്ടൂൽ ഭാഗത്തുള്ളവർക്ക് പട്ടുവം - തളിപറമ്പ് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിചേരൻ സാധിക്കും.