20/03/2026
എന്തിനുമേതിനും
നുണപറയുന്ന മനുഷ്യരെ
എപ്പോഴായാലും
ഒരു കയ്യകലത്തിൽ
മാത്രമേ നിർത്താവൂ ..
കാരണം,
ആ മനുഷ്യർ
നമ്മളോടു കാണിക്കുന്ന
സ്നേഹം പോലും
ഒരു വലിയ നുണയായിരിക്കും ..
ഒറ്റത്തവണ
കേൾക്കുമ്പോൾത്തന്നെ
സംശയം തോന്നാത്തവിധം
വിശ്വസിപ്പിക്കുന്ന രീതിയിൽ
നുണകൾ പറയാനുള്ള
വിചിത്രമായ ശേഷിയുണ്ട്
അത്തരം മനുഷ്യർക്ക് !
ആ വാക്കുകൾ
അങ്ങേയറ്റം മധുരമുള്ളതാകും ..
പക്ഷേ ....
അതിൻ്റെയൊക്കെ പിന്നിൽ
നമ്മൾ മനസ്സിലാക്കാതെ പോകുന്ന
ഉദ്ദേശങ്ങളുണ്ടാവും അവർക്ക് !
സ്നേഹമെന്ന്
നമ്മളെ വിശ്വസിപ്പിച്ച്
നമ്മളെയൊരു കോണിയാക്കി
ഉയരങ്ങളിലേക്ക്
കയറിപ്പോകും അവർ !
പിന്നെ
ആ ഉയരത്തിൽ നിന്ന്
നമ്മളെ നോക്കി
പരിഹസിച്ച് ചിരിക്കും ...
ചിലപ്പോൾ കല്ലെറിയും !
മനുഷ്യരൊക്കെ
രണ്ടു തരത്തിലാണ്
നിഷ്കളങ്കമായി
സ്നേഹിക്കുന്നവരുണ്ട്,
കൂടെനിന്ന് ചിരിച്ചിട്ട്
പുറംതിരിയുമ്പോൾ
പിന്നിൽ നിന്ന് കുത്തുന്നവരുണ്ട് !
ആവശ്യങ്ങൾക്കുവേണ്ടി മാത്രം
നമ്മളെ തിരഞ്ഞുവരുന്ന
മനുഷ്യരെയൊക്കെയും
ഓർമ്മയിൽ വയ്ക്കുക !
വെറുതേയിരിക്കുന്ന
നേരങ്ങളിലൊക്കെയും
അവരോർമ്മകളെ
വെറുതെ ചികയുക ..
ചേർന്നിരുന്നപ്പോൾ
പറഞ്ഞതിലൊന്നിലും
നേരില്ലായിരുന്നെന്ന്
തിരിച്ചറിയുന്നെങ്കിൽ
അവിടെയവസാനിപ്പിക്കുക !!
അവരൊപ്പമുള്ള
ഓരോ ചുവടും
അപകടമാണെന്ന്
തിരിച്ചറിയുക !
തുളവീണതാണെന്ന്
തിരിച്ചറിഞ്ഞിട്ടും
ഒരു തോണിയിലേറി
യാത്രപോകുന്നെങ്കിൽ
അതിൻ്റെ അവസാനത്തിലെ
തിക്തഫലങ്ങളെ
വിധിയെന്നു വിളിക്കരുത്
കാരണം അത്
വിളിച്ചു വരുത്തുന്ന
ദുരന്തമാണ് !................................
♥️✍️ജയേഷ് മൈനാഗപ്പളളി
Ⓒ Jᴀʏᴇsʜ Mʏɴᴀɢᴀᴘᴘᴀʟʟʏ
ˡⁱˢᵗᵉⁿᵉʳ ⁱⁿ ˢⁱˡᵉⁿᶜᵉ