Kochi Metro Passengers Association

Kochi Metro Passengers Association The Kochi Metro Passengers Association is a volunteer network of citizens working to improve and exp

28/02/2025

കൊച്ചിക്കാർക്ക് പുതിയ സന്തോഷം; മെട്രോ ഒരുക്കുന്ന 'സർപ്രൈസ്' അടുത്ത ആഴ്ച മുതൽ, യാത്രക്കാർക്ക് നേട്ടം

കൊച്ചി: നഗരത്തിലെ പൊതുഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്നതിന് വേണ്ടിയാണ് കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവീസായ 'മെട്രോ കണക്ട്' പ്രവർത്തനം ആരംഭിച്ചത്. പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ച ബസുകളിൽ സൗകര്യപ്രദമായ യാത്രയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ യാത്രക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ച മെട്രോ കണക്ട് രണ്ട് പുതിയ റൂട്ടുകളിൽ കൂടെ സർവീസ് നടത്താൻ ഒരുങ്ങുകയാണ്. ഹൈക്കോടതി-എംജി റോഡ്, കടവന്ത്ര-കെപി വല്ലൻ റോഡ് എന്നീ രണ്ട് റൂട്ടുകളിലാണ് അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കുക.

എംജി റോഡ്, മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിലേക്കുള്ള യാത്ര ഉറപ്പാക്കാൻ ഹൈക്കോടതി-എംജി റോഡ് സർക്കുലർ സർവീസ് സഹായിക്കും. ഹൈക്കോടതി-എംജി റോഡ് സർവീസ് മാർച്ച് അഞ്ച് മുതൽ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. രണ്ടാമത്തെ സർവീസ് ഇതിന് ശേഷമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ റൂട്ടുകളെ എറണാകുളം റെസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ സ്വാഗതം ചെയ്തു. ഇനി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് പോകുന്നവർക്ക് മെട്രോ ട്രെയിനിൽ എത്തി ഇ-ഫീഡർ ബസിൽ ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ എത്തി ബോട്ട് പിടിക്കാൻ സാധിക്കുമെന്ന് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി രംഗദാസ പ്രഭു പറഞ്ഞു.

കഴിഞ്ഞ 40 ദിവസത്തിനിടെയിൽ ഒരു ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ബസ് ഉപയോഗിച്ചത്. ബസ് സർവീസുകളിലെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം ഇപ്പോൾ 3,000 ആയി. ഇൻഫോപാർക്ക് റൂട്ടിൽ പോലും, പ്രാരംഭത്തിൽ ഒരു ബസിൽ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 40 ൽ നിന്ന് 220 ആയി ഉയർന്നു. ഹൈക്കോടതി സർക്കുലർ റൂട്ടിൽ മൂന്ന് ബസുകൾ സർവീസ് നടത്തും. ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ആരംഭിച്ച് മാധവ ഫാർമസി ജംഗ്ഷൻ, എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ജനറൽ ആശുപത്രി വഴി ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ തിരിച്ചെത്തും.

ആലുവ-എയർപോർട്ട് സെക്ഷനിൽ രാവിലെ 6.45 മുതൽ രാത്രി 11 വരെ തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ട്, തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ട് മെട്രോ കണക്ട് സേവനങ്ങൾ ലഭ്യമാണ്

14/07/2024

യാത്രക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായതോടെ അധിക സർവീസുമായി കൊച്ചി മെട്രോ (Kochi Metro). ജൂലൈ 15 മുതലാണ് അധിക ട്രെയിനുകൾ (Additional Service) സർവീസ് നടത്തുന്നതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകളാണ് കൂടുതലായി ഉണ്ടാവുക. തിരക്കുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്കും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം.

എല്ലാ ദിവസവും രാവിലെ എട്ട് മുതൽ 10 വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ സർവീസുകൾ വരുന്നത്. ഈ സമയങ്ങളിൽ ഏഴ് മിനിട്ട് ഇടവേളകളിലാണ് ട്രെയിനുകൾ സർവ്വീസ് നടത്തുക. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കെഎംആർഎൽ സർവീസുകൾ കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്.

07/03/2024

കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്നും ഓൺലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം പി, കെ ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തൃപ്പുണിത്തുറയിൽ നിന്നും ഗംഗ എന്ന പേരിട്ടിരിക്കുന്ന ആദ്യ മെട്രോ ട്രെയിനിന്റെ സർവീസ് ആണ് നടന്നത്. 7377 കോടി രൂപ ചെലവഴിച്ചാണ് മെട്രോയുടെ ആദ്യ ഘട്ട നിർമാണം നടന്നത്. തൃപ്പുണിത്തുറ മുതൽ എസ്എൻ ജംഗ്‌ഷൻ വരെയായിരുന്നു ആദ്യ യാത്ര.

ഉദ്ഘാടനത്തിനു ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെടും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും. കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. 25 സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 7,377 കോടി രൂപയാണ് ആദ്യ ഘട്ടത്തിനായി ആകെ ചെലവ് വന്നത്.

06/03/2024

Plan to link Tripunithura, SN Jn stations with Water Metro

As Kochi Metro’ Phase I-B extension line from SN Jn to Tripunithura is going to be inaugurated on Wednesday, Kochi Metro Rail Ltd (KMRL) is planning to prepare a project to link SN Jn and Tripunithura Metro stations with Eloor Water Metro terminal.
KMRL MD Loknath Behera who visited Tripunithura terminal, along with industries minister P Rajeeve on Tuesday, said KMRL would examine the possibility of connecting the Water Metro terminal with the last two metro stations on the Phase-1 line.
Minister Rajeeve said extension of Metro service to Tripunithura would help long-distance travelling passengers in the city.
He said KMRL has proved its capability to implement such big projects, through the completion of the Phase-I stretches. Prime Minister Narendra Modi would virtually flag off the first train service on the new line at a function to be held at Tripunithura Metro station at 10am on Wednesday. It is learnt that chief minister Pinarayi Vijayan, Union minister of state for external affairs V Muraleedharan and MP Hidi Eden and others will attend the inaugural function.
The first train carrying disabled children will depart from Tripunithura station for Aluva immediately after the function and the train service for the public would begin after that.
The first trial run on the track was successfully conducted on Dec 7 midnight. Following this, the load test was conducted before the inspection conducted by the Commissioner for Metro Rail Safety in Feb.

05/03/2024

Kochi Metro - Thripunithura Station

10/01/2024

കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത്, യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ യാത്ര ചെയ്യാനാകും.

ഇങ്ങനെ ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കിൽ 10 മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യാനും നമ്പറിലേക്ക് ഹായ് എന്ന് അയക്കുകയേ വേണ്ടൂ..

09/09/2023

Kochi Metro staff was seen grooving to the song Mainaru Vetti Katti from the film Dasara

09/09/2023

KMRL to start stn works by mid-Sep

KMRL to start stn works by mid-Sep
KOCHI: Expediting procedures to make Kochi Metro Phase-2 a reality, Kochi Metro Rail Ltd (KMRL) has issued a tender for construction of Kinfra Park, Infopark and Chittethukara stations.

KMRL has already started construction of the entry and exit areas of the Metro station near Kakkanad Special Economic Zone, including piling works of the station.
Interested firms can participate in the tender online through websites of Kochi Metro and E-Tender Kerala

05/01/2023

കൊച്ചി മെട്രോ രണ്ടാം ഘട്ടം: നടപടികൾ വേഗത്തിലാക്കി കെഎംആർഎൽ, 2 വർഷം കൊണ്ട് പൂർത്തിയാക്കും.

കൊച്ചി: മാർച്ച് മാസത്തിൽ തന്നെ കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്‍റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിലാണ് കാലതാമസം നേരിടുന്നത്. രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.
കൊച്ചി മെട്രോ രണ്ടാം ഘട്ടം പദ്ധതിക്കുള്ള കേന്ദ്ര ഉത്തരവ് വന്നതോടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുന്നോട്ട് പോകുന്നത്. എന്നാൽ കെഎംആർഎല്ലിന് മുന്നിലുള്ള പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകർ ആരെന്നതിലും വരും ദിവസങ്ങളിൽ തീരുമാനമാകുമെന്ന് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറയുന്നു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 11.25 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകൾ ഈ ദൂരത്തിൽ ഉണ്ടാകും. 1957 കോടി രൂപയാണ് പദ്ധതിക്ക് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കുറി കെഎംആർഎൽ തന്നെയാണ് നിർമ്മാണം ഏറ്റെടുക്കുന്നത്. കൊച്ചി മെട്രോ ഓടിക്കാൻ മാത്രമല്ല മെട്രോ നിർമ്മാണവും അറിയാമെന്ന് തെളിയിക്കേണ്ട പരീക്ഷണ ദിനങ്ങളാണ് കെഎംആർഎല്ലിന് മുന്നിലുള്ളത്.
കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തിയാക്കിയത് ഡിഎംആർസിയായിരുന്നു. രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ സ്വന്തം മെട്രോ സ്വന്തമായി തന്നെ നിർമ്മിക്കാമെന്ന ആത്മവിശ്വാസം കെഎംആർഎൽ പ്രകടിപ്പക്കുന്നു. എങ്കിലും മുന്നിലുള്ള പ്രധാന പ്രശ്നം ചിലവാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച 1957 കോടി രൂപയിൽ അടുത്ത രണ്ട് വർഷം കൊണ്ട് മെട്രോ നിർമ്മാണം പൂർത്തിയാകുമോയെന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.
കൊച്ചി മെട്രോ നിർമ്മാണത്തിന് മുന്നോടിയായുള്ള റോഡ് നവീകരണവും പ്രാഥമിക പ്രവർത്തികളും 80 ശതമാനം പൂർത്തിയായെന്ന് എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പൈലിങ്ങുമായി ബന്ധപ്പെട്ട ജിയോ ടെക്നിക്കൽ സർവെയും നടക്കുന്നുണ്ട്. സ്റ്റേഷനുകളിലേക്കുള്ള ഭൂമിയേറ്റെടുക്കലാണ് കുരുക്ക്. എട്ട് മാസം കൊണ്ട് ഈ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. ഇതിനുള്ള തുക അനുവദിക്കുന്നതിൽ താമസമുണ്ടാകില്ലെന്നാണ് സർക്കാരിന്‍റെ ഉറപ്പ്.

04/01/2023

NEW RECORD AS NEARLY 1.23 LAKH RIDE KOCHI METRO ON NEW YEAR’S EVE

Kochi Metro Rail recorded its highest footfall and revenue of the year 2022 on new year’s eve. According to KMRL, a total of 1,22,897 people commuted on the metro rail after it extended the services till 1 am, considering the late-night travel in the city following the New Year celebrations.

The Kochi metro extended timings up to 1 am to make the commute easy and safe for people who are attending the new year celebrations late into the night. Officials said Kochi metro has been clocking over 1 lakh commuters on days when the city hosts Indian Super League (ISL) football with home team Kerala Blasters playing.

The second-highest ridership for 2022 was on June 17, 2022, the foundation day of KMRL. On that day, the metro saw a ridership of 1,12,628. And the third-highest footfall was recorded on December 26, 2022, when its ridership touched 1,12,521. “Both the revenue and footfalls hit a record on new year’s eve. Since December 26, the ridership has been crossing 90,000/day on all days,” said the KMRL spokesperson.

It was on September 12, 2019, that the metro crossed the one-lakh ridership for the first time. That was immediately after the inauguration of the new stretch from Maharaja’s College Ground to Thykoodam on September 3, 2019. Before Covid, the metro ridership had crossed the one-lakh mark at least three times.

Cabinet approves Kochi Metro Rail project's 2nd phase, to cost Rs 1,957 crThe Union Cabinet on Wednesday approved the se...
10/09/2022

Cabinet approves Kochi Metro Rail project's 2nd phase, to cost Rs 1,957 cr

The Union Cabinet on Wednesday approved the second phase of the Kochi Metro Rail project, which will have 11 stations covering a length of over 11 km and cost Rs 1,957 crore.

In a statement after the cabinet meeting, the government said preparatory work for the second phase, including road widening of the Seaport Airport Road, are progressing well.
The first phase in Kochi from Aluva to Petta, covering a length of 25.6 Km with 22 stations at an estimated completion cost of Rs.5181.79 crore, is fully operational.
The second phase from JLN Stadium to Infopark will pass through Kakkanad.

The Kochi Metro Phase 1A project of viaduct of 1.80 km between Petta to SN Junction with an approved cost of Rs 710.93 crore is being implemented as a state sector project.
Kochi Metro Phase 1 B Project of 1.20 km from SN Junction to Thripunithura Terminal is also under construction as state sector project.
Kochi is Kerala's most densely populated city and is part of an extended metropolitan region, which is the largest urban agglomeration in the state.
The Kochi metropolitan area is estimated to have had population of about 20.8 Lakh in 2013, 25.8 lakh in 2021 and 33.12 lakh by 2031.

01/09/2022

Address

Metro Station
Ernakulam
682301

Alerts

Be the first to know and let us send you an email when Kochi Metro Passengers Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochi Metro Passengers Association:

Share