ഇടുക്കി ബസ്

ഇടുക്കി ബസ് Idukki Bus,is an infotainment system of private buses which are running through Idukki Districts ...and its a subsidiary of Private Bus Kerala

അടിമാലി നിന്നും  പണിക്കൻകുടി വഴി മറ്റൊരു ബസ് കൂടി കട്ടപ്പനക്ക് എത്തുന്നു. കോതമംഗലം പണിക്കൻകുടി റൂട്ടിൽ ഓടുന്ന കോമ്രഡ് ബസ...
22/04/2025

അടിമാലി നിന്നും പണിക്കൻകുടി വഴി മറ്റൊരു ബസ് കൂടി കട്ടപ്പനക്ക് എത്തുന്നു. കോതമംഗലം പണിക്കൻകുടി റൂട്ടിൽ ഓടുന്ന കോമ്രഡ് ബസാണ് പണിക്കൻകുടി നിന്നും കട്ടപ്പന വരെ സർവീസ്. നീട്ടുന്നത്. ഇരട്ടയാർ മുതൽ പണിക്കൻകുടി വരെയുള്ള യാത്രക്കാർക്ക് വളരെ ഗുണകരമാകുന്ന രീതിയിൽ ആണ് ഈ സർവീസ്. എറണാകുളം ഭാഗത്തേക്ക്ബസുകൾ ഇല്ലാത്ത ഈ മേഖലയിൽ നിന്നും കോതമംഗലം വരെ ബസ് ലഭിക്കുന്നത് എറണാകുളം യാത്രക്കാർക്ക് ഗുണകരമാകും.

PBK_Routesurveyകുമളി നിന്നും KK റോഡ് വഴി കുട്ടിക്കാനം എത്തി ഏലപ്പാറ വാഗമൺ മൂലമറ്റം വഴി കുറഞ്ഞ സമയത്തിൽ തൊടുപുഴ വരെ ഒരു ല...
17/04/2025

PBK_Routesurvey

കുമളി നിന്നും KK റോഡ് വഴി കുട്ടിക്കാനം എത്തി ഏലപ്പാറ വാഗമൺ മൂലമറ്റം വഴി കുറഞ്ഞ സമയത്തിൽ തൊടുപുഴ വരെ ഒരു ലിമിറ്റഡ് സ്റ്റോപ്പ് വന്നാൽ എങ്ങനെ ഉണ്ടാകും? !

1. കുമളി 7.00 PM
കുട്ടിക്കാനം 8.15
ഏലപ്പാറ 8.30
ഏലപ്പാറ 8.45
വാഗമൺ 9.15
വാഗമൺ 9.20
തൊടുപുഴ 10.50

2.തൊടുപുഴ 11.30
വാഗമൺ 1.00
ഏലപ്പാറ 1.30
ഏലപ്പാറ 1.45
കുട്ടിക്കാനം 2.15
കുമളി 3.30

3.6.00 കുമളി
7.15 കുട്ടിക്കാനം

4.7.30 കുട്ടിക്കാനം
8.45 കുമളി ഹാൾട്ട്

NB:- Edited Picture

വിദ്യാഭ്യാസ , ആരോഗ്യ , ജോലിക്കാര്യം എന്തിനും ഏതിനും അടുത്തുള്ള ജില്ലകളെ ആശ്രയിക്കുന്ന ജില്ലയാണ് ഇടുക്കി. ജനങ്ങളുടെ സുരക്...
17/04/2025

വിദ്യാഭ്യാസ , ആരോഗ്യ , ജോലിക്കാര്യം എന്തിനും ഏതിനും അടുത്തുള്ള ജില്ലകളെ ആശ്രയിക്കുന്ന ജില്ലയാണ് ഇടുക്കി. ജനങ്ങളുടെ സുരക്ഷക്ക് ഒട്ടും വിലകൽപ്പിക്കാതെ പഴഞ്ചൻ ബസുകൾ ഉപയോഗിച്ച് അമിത ചാർജ്ജ് ഈടാക്കി ലാഭം കൊയ്യാൻ KSRTC യും..
ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൗൺ ആയ കുമളി തൊട്ട് കാന്തല്ലൂർ വരെയുള്ള ദൂരം 160 കിലോമീറ്റർ ന് മേലേ ആണ്. ഈ ദൂരത്തിൽ സർവീസ് നടത്തുന്നതിന് സ്വകാര്യ ബസുകൾക്ക് അനുവാദം ഇല്ല.
കുമളി , വാഗമൺ , ഏലപ്പാറ , ഉപ്പുതറ പ്രദേശങ്ങളിൽ നിന്നും ഇടുക്കി ജില്ലയിലെ ഏറ്റവും വരിയ നഗരമായ തൊടുപുഴയിലേക്ക് സഞ്ചരിക്കുന്നതിനുള്ള പാതയായ വാഗമൺ മൂലമറ്റം വഴി തൊടുപുഴക്ക് സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുവാദം ഇല്ല
ജില്ലയിലെ ദീർഘദൂര സർവീസ് നടത്തുന്ന ജില്ലാനന്തര സ്വകാര്യ ബസുകൾ എല്ലാംം തന്നെ ആധുനിക നിലവാരമുള്ളതാണ്. പഴയത് പോലെ കാര്യമായ വരുമാനം ഇല്ലെങ്കിൽ പോലും സ്വകാര്യ ഓപ്പറേറ്റർമാർ ബസുകൾ കൃത്യമായ ഇടവേളകളിൽ മാറ്റുന്നുണ്ട്.
ഹൈറേഞ്ച് മേഖലയിൽ കൃത്യമായ മെയിന്റനൻസ് നടത്താതെ പഴയ ബസുകൾ ആണ് KSRTC സർവീസിന് ഉപയോഗിക്കുന്നത്.പലയിടങ്ങളിലും ബസുകൾ ബ്രേക്ക് ഡൗൺ ആയി കിടക്കുന്നത് സർവ്വസാധാരണമായ കാഴ്ചയാണ്. പഴകിയ മെക്കാനിക്കൽ കണ്ടീഷൻ മോശമായ ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്നതിന് ജീവനക്കാർ നിർബന്ധിതരാകുകയാണ്.
ദീർഘ ദൂര സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ഏറ്റെടുത്ത ശേഷം ഇത്തരത്തിൽ പഴകിയ ബസുകൾ ഉപയോഗിച്ച് മലമുകളിൽ സർവീസ്നടത്തുന്നത് തീർത്തും അപലപനീയമായ ഒന്നാണ്.
സ്വകാര്യ ബസുകൾക്ക് നാഷണലൈസേഷൻ പരിഗണിക്കാതെ പെർമിറ്റുകൾ നൽകുക എന്നതാണ് ഇതിന് പോംവഴി. KSRTC പഴഞ്ചൻ ബസുകൾ പരമാവധി ഓടിച്ച് ലാഭം കൊയ്യുക എന്നതിനേക്കാൾ ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകുക .

09/04/2025

ബസുകളുടെ മുഖം എന്നാൽ ഓർമ്മ വരുന്നത് കൊണ്ടോടി മുഖം ആകാം ശരണ്യ ആകാം കരൂർ ആകാം..
എന്നാൽ യാത്രക്കാർക്ക് അവർ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു ബസിനെ കുറിച്ച്ച് ഓർമ്മ വരുമ്പോൾ തെളിയുന്നത് അതിലെ ജീവനക്കാരുടെ മുഖം ആയിരിക്കും..
അത്തരത്തിൽ താൻ ജോലി ചെയ്ത/ചെയ്തു കൊണ്ടിരിക്കുന്ന ബസുകളുടെ മുഖം ആയിത്തീർന്ന ഒരു നല്ല ജീവനക്കാരനെ ഇന്ന്ന് പരിചയപ്പെടുത്തുന്നു..
ശ്രീ ജയിംസ് ഫിലിപ്പ്.. കട്ടപ്പന വെട്ടിക്കുഴകവല സ്വദേശി ആണ്. ഗുഡ് ഷെപ്പേർഡ് എന്ന ലോക്കൽ ബസിൽ പണി പഠിച്ച് ശേഷം തുടർച്ചയായി 23 വർഷം സെന്റ് മരിയ മണലേൽ ബസുകളിൽ ആയിരുന്നു ജയിംസ് ചേട്ടന്റെ കണ്ടക്ടർ ജീവിതം.
അതിൽ തന്നെയും കോട്ടയം മേലേചിന്നാർ ബസിൽ തന്നെ ആയിരുന്നു അധികവും. സ്ഥിര യാത്രികർക്ക് എല്ലാവർക്കും തന്നെ മറക്കാൻ പററാത്ത സൗഹൃദം ആണ് തുറന്ന മനോഹരമായ ചിരിയോടെ ഏവരെയും സമീപിക്കുന്ന ജയിംസ് ചേട്ടനോടുള്ളത്.
കോവിഡ് കാലഘട്ടത്തിന് ശേഷം സെന്റ്. മരിയ ബസ് മേഖലയിൽ നിന്നും മാറിയപ്പോൾ ജയിംസ് ചേട്ടനും മേഖലയിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ എത്തിയിരുന്നു. സ്വന്തം ആയുള്ള കൃഷിയിടത്തിൽ ജോലി ചെയ്ത് മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ ആയിരുന്നു നല്ലൊരു കർഷകൻ കൂടിയായ അദ്ദേഹം.
എന്നാൽ കട്ടപ്പന കോട്ടയം ഓടുന്ന CMS ൽ ജോലി ചെയ്യണം എന്നുള്ള സൗഹൃദ അഭ്യർത്ഥന മാനിച്ച്ച് താത്കാലികമായി വീണ്ടും കണ്ടക്ടർ യൂണിഫോം അണിഞ്ഞ ജയിംസ് ചേട്ടനെ ഉടമയും മാനേജ്‌മെന്റ് ഉം പിന്നീട് ആ കുപ്പായം ഊരാൻ അനുവദിച്ചില്ല എന്നതാണ് യാഥാർത്ഥ്യം..
രോഗബാധിതർ , അപകടം പറ്റിയവർ എന്നിവർക്ക് വേണ്ടി കാരുണ്യ യാത്ര നടത്തി ബസുകളിൽ നിന്നും തുക പിരിച്ചു നൽകുന്നത് സാധാരണമാണ്. എന്നാൽ ആരും അറിയാതെ പബ്ലിസിറ്റി നൽകാതെ കോട്ടയത്തുള്ള ഒരു ബസ് അനുബന്ധ ജീവനക്കാരന്റെ രോഗാവസ്ഥയ്ക്ക് താങ്ങായി തന്റെ സ്ഥിരയാത്രക്കാരിൽ നിന്നും മാത്രം നല്ലൊരു തുക സമാഹരിച്ച് നൽകിയിട്ടുണ്ട് ജയിംസ് ചേട്ടൻ..തന്റെ വ്യക്തിത്വവും കണ്ടക്ടർ ജോലിയിൽ കാണിക്കുന്ന മാന്യതയും യാത്രക്കാരിൽ ഉളവാക്കിയിട്ടുള്ള മതിപ്പിന്റെ പ്രതിഫലനം ആണ് ഇത്തരം സംഭവങ്ങൾ..
പ്രളയകാലത്ത് മണ്ണിടിച്ചിൽ കുടുങ്ങിയ ബസിലെ യാത്രക്കാരിലെ രോഗികൾക്കായി ജയിംസ് ചേട്ടന്റെ അടക്കമുള്ളവർ അവർ കഴിക്കാൻ കൊണ്ട് വന്ന ഉച്ചഭക്ഷണം നൽകിയ സംഭവം ഓർമ്മയിൽ തെളിയുന്നു .
ജയിംസ് ചേട്ടനെ അറിയാവുന്ന ധാരാളം ആളുകൾ ഉണ്ട്... 28 വർഷം ഈ മേഖലയിൽ മാന്യമായി ജോലി ചെയ്ത് ഏവർക്കും പ്രിയങ്കരനായി മുന്നോട്ടു നീങ്ങുക എന്നത് നിസാരകാര്യമല്ല . പ്രൈവറ്റ് ബസ് കേരളയുടെ എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു...

10 വർഷം മുൻപ് ബസുകൾക്ക് നിറമുണ്ടായിരുന്ന കാലത്ത് ഒരു കട്ടപ്പന സ്റ്റാന്റ് ചിത്രം...
09/04/2025

10 വർഷം മുൻപ് ബസുകൾക്ക് നിറമുണ്ടായിരുന്ന കാലത്ത് ഒരു കട്ടപ്പന സ്റ്റാന്റ് ചിത്രം...

മുബാറക്ക് ട്രാവൽസ്  ഹൈറേഞ്ചിലെ പ്രമുഖ ഓപ്പറേറ്റർ ഇവരുടെ സർവീസ് കൂടുതലും കുമളിയിൽ നിന്നും പെരിയാർ  ഏലപ്പാറ പശുപ്പാറ കൊടുവ...
04/04/2025

മുബാറക്ക് ട്രാവൽസ് ഹൈറേഞ്ചിലെ പ്രമുഖ ഓപ്പറേറ്റർ ഇവരുടെ സർവീസ് കൂടുതലും കുമളിയിൽ നിന്നും പെരിയാർ ഏലപ്പാറ പശുപ്പാറ കൊടുവ തേങ്ങാക്കൽ മുങ്കലാർ ചെങ്കര മ്ലാമല
വാഗമൺ തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലേക്കാണ് . മാസങ്ങൾക്കു മുൻപ് വിദ്യാർത്ഥികൾക്കും തങ്ങളുടെ സ്ഥിരം യാത്രക്കാർക്കും മൈ ബസ് കാർഡിന് സമാനമായ രീതിയിലുള്ള കാർഡ് സംവിധാനം ഈ മാനേജ്മെൻറ് നടപ്പിലാക്കി . നിലവിലെ ടിക്കറ്റ് ചാർജിലും 25% ഇളവാണ് ഇവർ കൊടുക്കുന്നത് . തോട്ടം തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഈ ഒരു സംവിധാനം നിലവിൽ നല്ല ഉപകാരപ്രദമാണ് . ഇന്നും വളരെ മോശമായ റോഡുകളിലൂടെയാണ് പല ബസുകളും ഓടുന്നത് അതിൻറെ ഭാഗമായി ഉണ്ടാകുന്ന നഷ്ടങ്ങളും . പ്രൈവറ്റ് ബസ് മേഖല ഇത്രയധികം പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലും ഇങ്ങനെയൊരു സംവിധാനം യാത്രക്കാർക്കായി നടപ്പിലാക്കിയ മുബാറക് ട്രാവൽസ് മാനേജ്മെന്റിന് PBPK യുടെ അഭിനന്ദനങ്ങൾ

കടപ്പാട് :- അജു ജോസഫ്

30/03/2025

#സാരഥിവാരം
ബസുകളുടെ മുഖം എന്നാൽ ഓർമ്മ വരുന്നത് കൊണ്ടോടി മുഖം ആകാം ശരണ്യ ആകാം കരൂർ ആകാം..
എന്നാൽ യാത്രക്കാർക്ക് അവർ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു ബസിനെ കുറിച്ച്ച് ഓർമ്മ വരുമ്പോൾ തെളിയുന്നത് അതിലെ ജീവനക്കാരുടെ മുഖം ആയിരിക്കും..
അത്തരത്തിൽ താൻ ജോലി ചെയ്ത/ചെയ്തു കൊണ്ടിരിക്കുന്ന ബസുകളുടെ മുഖം ആയിത്തീർന്ന ഒരു നല്ല ജീവനക്കാരനെ ഇന്ന്ന് പരിചയപ്പെടുത്തുന്നു..
ശ്രീ ജയിംസ് ഫിലിപ്പ്.. കട്ടപ്പന വെട്ടിക്കുഴകവല സ്വദേശി ആണ്. ഗുഡ് ഷെപ്പേർഡ് എന്ന ലോക്കൽ ബസിൽ പണി പഠിച്ച് ശേഷം തുടർച്ചയായി 23 വർഷം സെന്റ് മരിയ മണലേൽ ബസുകളിൽ ആയിരുന്നു ജയിംസ് ചേട്ടന്റെ കണ്ടക്ടർ ജീവിതം.
അതിൽ തന്നെയും കോട്ടയം മേലേചിന്നാർ ബസിൽ തന്നെ ആയിരുന്നു അധികവും. സ്ഥിര യാത്രികർക്ക് എല്ലാവർക്കും തന്നെ മറക്കാൻ പററാത്ത സൗഹൃദം ആണ് തുറന്ന മനോഹരമായ ചിരിയോടെ ഏവരെയും സമീപിക്കുന്ന ജയിംസ് ചേട്ടനോടുള്ളത്.
കോവിഡ് കാലഘട്ടത്തിന് ശേഷം സെന്റ്. മരിയ ബസ് മേഖലയിൽ നിന്നും മാറിയപ്പോൾ ജയിംസ് ചേട്ടനും മേഖലയിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ എത്തിയിരുന്നു. സ്വന്തം ആയുള്ള കൃഷിയിടത്തിൽ ജോലി ചെയ്ത് മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ ആയിരുന്നു നല്ലൊരു കർഷകൻ കൂടിയായ അദ്ദേഹം.
എന്നാൽ കട്ടപ്പന കോട്ടയം ഓടുന്ന CMS ൽ ജോലി ചെയ്യണം എന്നുള്ള സൗഹൃദ അഭ്യർത്ഥന മാനിച്ച്ച് താത്കാലികമായി വീണ്ടും കണ്ടക്ടർ യൂണിഫോം അണിഞ്ഞ ജയിംസ് ചേട്ടനെ ഉടമയും മാനേജ്‌മെന്റ് ഉം പിന്നീട് ആ കുപ്പായം ഊരാൻ അനുവദിച്ചില്ല എന്നതാണ് യാഥാർത്ഥ്യം..
രോഗബാധിതർ , അപകടം പറ്റിയവർ എന്നിവർക്ക് വേണ്ടി കാരുണ്യ യാത്ര നടത്തി ബസുകളിൽ നിന്നും തുക പിരിച്ചു നൽകുന്നത് സാധാരണമാണ്. എന്നാൽ ആരും അറിയാതെ പബ്ലിസിറ്റി നൽകാതെ കോട്ടയത്തുള്ള ഒരു ബസ് അനുബന്ധ ജീവനക്കാരന്റെ രോഗാവസ്ഥയ്ക്ക് താങ്ങായി തന്റെ സ്ഥിരയാത്രക്കാരിൽ നിന്നും മാത്രം നല്ലൊരു തുക സമാഹരിച്ച് നൽകിയിട്ടുണ്ട് ജയിംസ് ചേട്ടൻ..തന്റെ വ്യക്തിത്വവും കണ്ടക്ടർ ജോലിയിൽ കാണിക്കുന്ന മാന്യതയും യാത്രക്കാരിൽ ഉളവാക്കിയിട്ടുള്ള മതിപ്പിന്റെ പ്രതിഫലനം ആണ് ഇത്തരം സംഭവങ്ങൾ..
പ്രളയകാലത്ത് മണ്ണിടിച്ചിൽ കുടുങ്ങിയ ബസിലെ യാത്രക്കാരിലെ രോഗികൾക്കായി ജയിംസ് ചേട്ടന്റെ അടക്കമുള്ളവർ അവർ കഴിക്കാൻ കൊണ്ട് വന്ന ഉച്ചഭക്ഷണം നൽകിയ സംഭവം ഓർമ്മയിൽ തെളിയുന്നു .
ജയിംസ് ചേട്ടനെ അറിയാവുന്ന ധാരാളം ആളുകൾ ഉണ്ട്... 28 വർഷം ഈ മേഖലയിൽ മാന്യമായി ജോലി ചെയ്ത് ഏവർക്കും പ്രിയങ്കരനായി മുന്നോട്ടു നീങ്ങുക എന്നത് നിസാരകാര്യമല്ല . പ്രൈവറ്റ് ബസ് കേരളയുടെ എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു...

ഇടുക്കിയിൽ ഇപ്പോൾ കരൂർ ബസുകൾ കുറവാണ്. മുൻപ് ദീർഘദൂര ബസുകൾ വരെ കരൂർ ബസുകൾ ഉണ്ടായിരുന്നു. ബോഡി കോഡ് നിലവിൽ വന്നതും ഡീസൽ വി...
27/03/2025

ഇടുക്കിയിൽ ഇപ്പോൾ കരൂർ ബസുകൾ കുറവാണ്. മുൻപ് ദീർഘദൂര ബസുകൾ വരെ കരൂർ ബസുകൾ ഉണ്ടായിരുന്നു. ബോഡി കോഡ് നിലവിൽ വന്നതും ഡീസൽ വിലയിലെ കുതിച്ചു കയറ്റം മൂലം ബസുകളുടെ ഭാരത്തിൽ ഉടമകൾ ശ്രദ്ധ വക്കാൻ തുടങ്ങിയതും ഒക്കെ കൊണ്ടോടി ബോഡി മാത്രം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു..
എന്നിരിക്കിലും പുതിയ ബസ് കരൂർ സെന്തൂർ കോച്ചിൽ പണിതിറക്കിയിട്ടുണ്ട് ചെറുതോണിയിൽ . അമല ട്രാവൽസ് ടാറ്റ 1515 e ഷാസിയിൽ കരൂർ ബോഡി നിർമ്മിച്ച ഈ ബസ് ഇപ്പോൾ അക്ഷയ എന്ന പേരിൽ ആണ് സർവീസ് നടത്തുന്നത് . ചെറുതോണി നിന്നും തോപ്രാംകുടി പെരിഞ്ചാംകുട്ടി വഴി നെടുംകണ്ടം വരെയാണ് റൂട്ട്..

വെള്ളിലാംകണ്ടം മൺപാലത്തിലൂടെ  കട്ടപ്പനക്ക് പോകുന്ന ex. " ഫാസ്റ്റ് പാസഞ്ചർ " കേരള...നെടുങ്കണ്ടം കട്ടപ്പന കോട്ടയം
25/03/2025

വെള്ളിലാംകണ്ടം മൺപാലത്തിലൂടെ കട്ടപ്പനക്ക് പോകുന്ന ex. " ഫാസ്റ്റ് പാസഞ്ചർ " കേരള...

നെടുങ്കണ്ടം കട്ടപ്പന കോട്ടയം

നാളെ മുതൽ മുബാറക് ഏലപ്പാറ നിന്നും 10.15 ഹെലിബ്രിയ വരെ സർവീസ് ആരംഭിക്കുന്നു...
23/03/2025

നാളെ മുതൽ മുബാറക് ഏലപ്പാറ നിന്നും 10.15 ഹെലിബ്രിയ വരെ സർവീസ് ആരംഭിക്കുന്നു...

പുതിയ 4 സിലിണ്ടർ മഹീന്ദ്ര ബസ്.. മൈലേജ് വഴി  ലാഭം ലഭിക്കാതെ  ഇക്കാലത്ത് ബസ് സർവീസ് മുന്നോട്ടു പോകില്ല. കാരണം ബസുകളിൽ പഴയ ...
15/03/2025

പുതിയ 4 സിലിണ്ടർ മഹീന്ദ്ര ബസ്..
മൈലേജ് വഴി ലാഭം ലഭിക്കാതെ ഇക്കാലത്ത് ബസ് സർവീസ് മുന്നോട്ടു പോകില്ല. കാരണം ബസുകളിൽ പഴയ പോലെ യാത്രക്കാരില്ല. പരമാവധി ചെലവ് കുറയ്ക്കുക എന്നത് മാത്രമാണ് ഉടമകളുടെ മുൻപിലുള്ള പോംവഴി. അത് കൊണ്ട് ആണ് ഇത്തരം മൈലേജ് ഉള്ള ചെറിയ ബസുകളിലേക്ക് ഉടമകൾ ആകർഷ്ടരാകുന്നത്..

ആലപ്പുഴ ജില്ലയിലെ കൈനടി നിന്നും കോട്ടയം ജില്ല വഴി ഇടുക്കിയിലെ കട്ടപ്പന വരെ പഴയ കൊണ്ടോടി മോട്ടോഴ്‌സ് പെർമിറ്റിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി..

കട്ടപ്പനയിൽ നിന്നും പോകുന്ന റോഡുകളിൽ  നിലവിൽ ഏറ്റവും  മോശമായി കിടക്കുന്ന വഴിയാണ് ഇരട്ടയാർ ഈട്ടിത്തോപ്പ് പണിക്കൻകുടി വരെയ...
13/03/2025

കട്ടപ്പനയിൽ നിന്നും പോകുന്ന റോഡുകളിൽ നിലവിൽ ഏറ്റവും മോശമായി കിടക്കുന്ന വഴിയാണ് ഇരട്ടയാർ ഈട്ടിത്തോപ്പ് പണിക്കൻകുടി വരെയുള്ള റോഡ് . അടിമാലി , മൂന്നാർ യാത്രക്കാർക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡാണിത്. 28 കിലോമീറ്റർ ദൂരത്തിലുള്ള പണിക്കൻകുടി നിന്നും കട്ടപ്പനക്ക് ആകെ 2 ബസുകളാണ് ഉള്ളത്. അടുത്ത പ്രദേശമായ മുനിയറ നിന്നും ഇതേ അവസ്ഥ തന്നെ. പ്രധാന ടൗണുകളിലേക്ക് എത്താൻ വാഹനങ്ങൾ വിളിക്കേണ്ട ഗതിയിൽ ആണ് ഇത്തരം മേഖലയിൽ ഉള്ളവർ. ഈ റോഡ് ഗതാഗത യോഗ്യാമായാൽ കട്ടപ്പന നിന്നും പണിക്കൻകുടി വഴി അടിമാലി , മൂന്നാർ , രാജക്കാട് മേഖലകളിലേക്ക് ബസ് സർവീസുകൾ ആരംഭിക്കും . ഇത് മേഖലയുടെ സമഗ്ര വികസനത്തിന് കാരണമാകും

Address

Elappara

Website

Alerts

Be the first to know and let us send you an email when ഇടുക്കി ബസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category