20/09/2024
ആഘോഷങ്ങളും സന്തോഷത്തിന്റെ ദിനങ്ങളും സമ്മാനിച്ച് ഓണവും നബിദിനവും ഒക്കെ കടന്നുവരുമ്പോഴും സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ചില മനുഷ്യ രുണ്ട് ....വിവിധ കാരണങ്ങളാൽ തെരുവിൽ അകപ്പെട്ടു പോയവർ .... ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ടു പോയവരോ അല്ലെങ്കിൽ സ്വയം ഉപേക്ഷിച്ച് തെരുവിൽ അഭയം പ്രാപിച്ചവരോ ആയവർ... അല്ലെങ്കിൽ മാനസികാസ്വാസ്ഥ്യം കൊണ്ടും മറ്റു കാരണങ്ങളാലും തെരുവിൻ്റെ മക്കളായി മാറിയവരും നമുക്കിടയിൽ തെരുവിൽ ഉണ്ട്.... പലപ്പോഴും അവർക്ക് ഭക്ഷണത്തിനും മറ്റുകാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഘട്ടം അത് നമുക്ക് കാണാവുന്നതാണ്... അവർക്ക് ഭക്ഷണം ഒരുക്കി കൊടുക്കാനും അവരെ ചേർത്ത് നിർത്താനും സഹായങ്ങൾ നൽകാനും സന്നദ്ധ ജീവകാരുണ്യ പ്രവർത്തകർ നടത്തുന്ന ഇടപെടലുകളാണ് ആശ്വാസമാകുന്നത്.തെരുവിലകപ്പെട്ട് പോയവരെ ചേർത്ത് നിർത്തുകയും അവരെ പുനരധിവസിപ്പിക്കാനും മുൻകൈ എടുക്കുന്ന സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ചേർത്ത് നിർത്തുകയാണ്. അണ്ണാറക്കണ്ണനും തന്നാലാവുന്നത് എന്നത് പോലെപലപ്പോഴും ഭക്ഷണപ്പൊതികളുമായി ഞങ്ങളും അവരിലേക്ക് എത്തുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന ആ സന്തോഷവും ഭക്ഷണ പൊതികൾ കിട്ടുമ്പോൾ അവരുടെ ആ സ്നേഹവുമാണ് നമ്മുടെ സംതൃപ്തി.. മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ കഴിഞ്ഞ 11 വർഷത്തോളമായി കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്പർശം എജുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ സെൻറർ കോഴിക്കോട് വിശേഷാൽ ദിവസങ്ങളിലും മറ്റു അവസരങ്ങളിലും തെരുവിൽ ഭക്ഷണപതികളുമായി കടന്നു ചെല്ലാറുണ്ട്.. ഇത്തവണയും ഓണവും നബിദിനവും കടന്നുവരുന്ന ദിവസങ്ങളിൽ കോഴിക്കോട് നഗരത്തിലെ തെരുവിൽ വിവിധയിടങ്ങളിൽ തെരുവിലുള്ളവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തു.. ഈ ആഘോഷങ്ങളെ ഞങ്ങളാലാവും വിധം അവരുടെതുകൂടി ആക്കി മാറ്റി... ചുറ്റുമുള്ളവരെ നമുക്ക് ചേർത്ത് നിർത്താം... കരുതലും കാവലുമായി മുന്നോട്ടു പോകാം... സ്പർശം ചാരിറ്റബിൾ സെൻറർ കൂടെയുണ്ട്.... നിങ്ങളും കൂടെ ഉണ്ടാകണം... പ്രാർത്ഥനയും പിന്തുണയുമുണ്ടാകണം.. സ്നേഹപൂർവ്വം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്പർശം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സെൻറർ കോഴിക്കോട്