05/08/2020
കേരളത്തിലെ കാഴ്ച്ചകൾ.
.01
#തിരുവനന്തപുരം
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരമാണ് തിരുവനന്തപുരം (Thiruvananthapuram) അഥവാ ട്രിവാൻഡ്രം അനന്തപുരി എന്ന പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം.
നഗരത്തിലും അതിന്റെ പരിസരപ്രദേശങ്ങളിലുമായി അനേകം വിനോദസഞ്ചര കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു. കേരളത്തിന്റെ നിയമസഭ മന്തിരവും, സെക്രട്ടറിയെറ്റും, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും, പാളയം പള്ളിയും നഗരത്തിലെ പ്രധാന ആകർഷണങ്ങൾ ആണ്
1. #മൃഗശാല -റെയിൽവേ സ്റ്റേഷനിൽ നിന്നും 3km ദൂരത്തായി നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷിമൃഗാദികളെ സ്വാഭാവിക ചുറ്റുപാടിൽ സംരക്ഷിച്ചിരിക്കുന്നത് പ്രത്യേകതയാണ്.
2. #നേപ്പിയർ മ്യൂസിയം - നഗരഹൃദയത്തിൽ തന്നെ സ്ഥിതിചെയ്യുന്ന 150 വർഷം മുൻപ് സ്ഥാപിക്കപ്പെട്ട ഈ മ്യൂസിയത്തിൽ പുരാതനഛായാചിത്രങ്ങൾ, ശില്പങ്ങൾ, വാദ്യോപകരണങ്ങൾ എന്നിവയുടെ കൌതുകകരമായ ശേഖരം തന്നെയുണ്ട്.
3. #സർക്കാർകലാപ്രദർശനാലയം ( #മ്യൂസിയം)- മൃഗശാലക്കടുത്തായി വലിയ കൊട്ടാരത്തിൽ സർക്കാർ പഴയ കാലങ്ങളിലേയുള്ള അപൂർവ്വ വസ്തുക്കളും കലാവസ്തുക്കളും പ്രദർശനത്തിനായി വച്ചിരിക്കുന്നു.
4. #പ്രിയദർശിനിപ്ലാനറ്റേറിയം- നഗരത്തിൽ PMG ജംഗ്ഷനിൽ വികാസ് ഭവന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
5. #വേളി - നഗര പ്രാന്തത്തിലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. ഇവിടം #വേളിടൂറിസ്റ്റ് വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. അറബിക്കടലും വേളികായലും ചേരുന്ന സ്ഥലമാണ്. മഴമൂലം വേളി കായലിൽ വെള്ളം കൂടുമ്പോൾ കടലും കായലും തമ്മിൽ വേർതിരിച്ചിരിക്കുന്ന മണൽതിട്ട(പൊഴി) മുറിയുകയും കായൽ ജലം കടലിലേക്ക് ഒഴുകുകയും ചെയ്യും. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിനുള്ള കളിസ്ഥലവും ഒരു സസ്യോദ്യാനവും സ്ഥിതിചെയ്യുന്നു. കൂടാതെ വേളി കായലിൽ ബോട്ട് സവാരി നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്.
6. #ആക്കുളം - നഗരാതിർത്തിക്കുള്ളിൽ ദക്ഷിണവ്യോമസേനാ താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ആക്കുളം. ഇവിടെ ബോട്ട് സവാരി നടത്തുന്നുണ്ട്. കൂടാതെ നീന്തൽക്കുളം, അക്വേറിയം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ സ്ഥിതിചെയ്യുന്നു.
7. #ശംഖുമുഖം ബീച്ച്- തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്ഥലമാണ് ശംഖുമുഖം കടൽ ത്തീരം. ഇവിടത്തെ പ്രധാന ആകർഷണം കാനായി കുഞ്ഞിരാമൻ പണിത മത്സ്യകന്യകയുടെ ശില്പമാണ്. കൂടാതെ ചെറിയ ഒരു ഉദ്യാനവും സ്ഥിതിചെയ്യുന്നു. ശംഖുമുഖത്തിന് അല്പം അകലെയായി വലിയതുറയിൽ ഒരു കടൽപാലവും സ്ഥിതിചെയ്യുന്നു.
8. #ഗുരു ഗോപിനാഥ് ദേശീയ നൃത്ത മ്യൂസിയം ,വട്ടിയൂർക്കാവ്. ഇന്ത്യയില ആദ്യത്തെ നൃത്ത മ്യൂസിയമാണ്. ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ പ്രവർത്തിക്കുന്നത് . നഗരത്തിൽ നിന്നു ഒൻപതു കിലോമീറ്റർ അകലെയാണിത്.
9. #കോവളംബീച്ച്-
ലോകമെങ്ങും പ്രശസ്തിയാർജ്ജിച്ച കോവളം കടൽ തീരം. തിരകൾ വളരെ കുറവാണ് എന്നതാണിവിടുത്തെ പ്രത്യേകത.
ദൂരം: തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. #കോവളം ലൈറ്റ് ഹൗസ്, #ഹാൽസിയൻ കൊട്ടാരം എന്നിവ കോവളത്തെ പ്രശസ്തമായ മറ്റുസ്ഥലങ്ങളാണ്.
10. #വിഴിഞ്ഞം -
11. #പൂവാർ - ഈ ഗ്രാമത്തിലെ മനോഹരമായ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.തിരുവനന്തപുരം നഗരത്തിന് 18 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. പ്രകൃതിരമണീയവുമായ ഈ ഗ്രാമത്തിൽ ഒരു ഫ്ലോട്ടിംഗ് റിസോർട്ടുമുണ്ട്.
12. #വർക്കല ക്ലിഫ് - തിരുവനന്തപുരം നഗരത്തിൽ നിന്നും 46 കിലോമീറ്റർ വടക്കു മാറി വർക്കല സ്ഥിതി ചെയ്യുന്നു. . ശിവഗിരി തീർത്ഥാടന കേന്ദ്രവും വർക്കലയിൽ ഉണ്ട്.
13. #കിളിമാനൂർ - തിരുവനന്തപുരം നഗരത്തിൽ നിന്നും 36 കിലോമീറ്റർ വടക്കു മാറി കിളിമാനൂര് സ്ഥിതി ചെയ്യുന്നു. രാജാ രവിവർമ്മ ജനിച്ചത് കിളിമാനൂർ കൊട്ടാരത്തിലാണ്.
14. #രവിവർമ്മആർട്ട് ഗാലറി- ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സ്ഥിതിചെയ്യുന്നു. രാജാ രവിവർമ്മയുടെ അൻപതോളം പെയിന്റിംഗുകൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ചിത്രകലാസ്വാദകർക്ക് രവിവർമ്മ ചിത്രങ്ങൾ ആസ്വദിക്കുന്നതിനും അവയെക്കുറിച്ച് പഠനം നടത്തുന്നതിനുമാണ് ആർട്ട് ഗാലറി സ്ഥാപിച്ചിരിക്കുന്നത്.
15. #നെയ്യാർ അണക്കെട്ട് നഗരത്തിൽ നിന്ന് 32 കി.മീ അകലെയാണ്. ചെറിയ വന്യമൃഗകേന്ദ്രവും ഉദ്യാനവും അണക്കെട്ടിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.
16. #പേപ്പാറ- അണക്കെട്ടും വന്യമൃഗസംരക്ഷണ കേന്ദ്രവും സ്ഥിതിചെയ്യുന്നു.
17. #പൊൻമുടി- തിരുവനന്തപുരത്തെ പ്രധാന മലയോര സുഖവാസ കേന്ദ്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 53 കി.മീ. വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ്.
ഇവ കൂടാതെ
#പത്മനാഭസ്വാമി ക്ഷേത്രം,
#ആറ്റുകാൽ ഭഗവതി ക്ഷേത്രം,
#പഴവങ്ങാടി ഗണപതി ക്ഷേത്രം,
#അരുവിക്കര തീർത്ഥാടന കേന്ദ്രം എന്നിവയും നഗരത്തിന്റെ മറ്റു പ്രധാനകേന്ദ്രങ്ങളാണ്.
മലബാർ ഗ്രൂപ്പിന്റെ #മാള് ഓഫ് ട്രാൻവന്കൂറും, #സെൻട്രൽ മാളും ആധുനിക ഷോപ്പിങ് അനുഭവം പ്രധാനം ചെയ്ത് കൊണ്ട് നില കൊള്ളുന്നു.