26/07/2025
ഒരാൾ ഒരു ആഡംബര കാർ വാങ്ങിയാൽ, ഒരു വലിയ വീട് വച്ചാൽ, ഒരു വലിയ കല്യാണം നടത്തിയാൽ അതിന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന സ്ഥിരം കമന്റ് ആണ്, ഈ കാശ് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്തെങ്കിൽ പുണ്യം കിട്ടിയേനെ എന്ന്. 🥺
ആരാണ് പാവപ്പെട്ടവൻ ??
എന്ത് കൊണ്ട് അയാൾക്ക് വീടില്ല ?
നമ്മുടെ നാട്ടിൽ ദിവസക്കൂലിക്ക് പണിക്കു പോയാൽ ഇപ്പോൾ 1000 രൂപ കുറഞ്ഞത് കിട്ടും... പല തൊഴിൽ മേഖലയിലും ഇപ്പോൾ ആളിനെ കിട്ടാൻ ഇല്ല....
1000 രൂപ വൈകിട്ട് ശമ്പളം കിട്ടുമ്പോ
ആദ്യം പോയി 450 രൂപയ്ക്കു ഒരു ഫുള്ള് മേടിക്കുന്ന, 😋 അത് തീർത്തിട്ട് അടുത്ത ദിവസം പണിക്കു പോകാത്ത ആളിന് എങ്ങനെ കാശ് മിച്ചം ഉണ്ടാകും ??
1000 രൂപ കിട്ടുമ്പോൾ, 600 രൂപ ചെലവാക്കണം, 400 രൂപ സൂക്ഷിച്ചു വയ്ക്കണം. 👍
(പ്രവാസികൾ പ്രതേകിച്ചു കിട്ടുന്നത് മാസം മാസം എന്തെങ്കിലും ഒരു സംഖ്യ മാറ്റി വെക്കണം... അല്ലെങ്കിൽ ഇൻസൾട്ട് ആണ് മുരളീ ഏറ്റവും വലിയ ഇൻവെസ്റ്റ് മെന്റ് എന്നു അനുഭവം പഠിപ്പിക്കും 🥲)
1000 രൂപ അച്ഛൻ സമ്പാദിക്കുന്നത് വീട്ടിൽ തികയുന്നില്ലങ്കിൽ അമ്മ ജോലി ചെയ്യണം ഉടനെ പറയും അമ്മ ജോലിക്ക് പോയാൽ നാട്ടുകാർ എന്ത് പണയും. 😷
18 വയസുള്ള മകൻ ഡെയിലി 500 രൂപ ചിലവാക്കി ബൈക്കിൽ പെട്രോൾ അടിച്ചു പൊറോട്ടയും ബീഫും കഴിച്ച് നടക്കാതെ അവനും ജോലി ചെയ്യണം.🛠️
(ചില മക്കൾ അച്ഛൻ ജോലി നിർത്താതെ ജോലി ചെയ്യില്ല, ചില അച്ചന്മാർ മക്കൾ ജോലിക്ക് പോയി തുടങ്ങിയാൽ അടുത്ത ദിവസം തൊട്ട് പിന്നെ പണിക്കു പോകില്ല... 🛑ഇത് പൊതുവെ കേരളത്തിൽ മാത്രം ഉള്ളതാണ്.. God s own country special 👌
അങ്ങനെ ഒരു വീട്ടിൽ ആവതുള്ളവർ എല്ലാവരും ജോലി ചെയ്‌താൽ, അതിൽ പത്ത് രൂപ മിച്ചം വച്ചാൽ, അത് എവിടെങ്കിലും ഇൻവെസ്റ്റ് ചെയ്തു അതിൽ നിന്ന് പത്തു രൂപ വരുമാനം വരുന്ന പോലെ ചെയ്‌താൽ, പാവപ്പെട്ടവർ എന്നുള്ള പേരും മാറും ദാരിദ്ര്യവും മാറും.👍👍👍
ഈ പാവപ്പെട്ടവർ എന്ന് പറയുന്നവർക്ക് 15 ലക്ഷം രൂപയുടെ ഒരു വീട് ഉണ്ടാക്കാൻ വെറും മൂന്നോ നാലോ വർഷം മതി. ആദ്യത്തെ 5 ലക്ഷം ചേർക്കാൻ ആണ് പാട് അത് കഴിഞ്ഞു തനിയെ കൂടി കൂടി വരും.
30k/40k മാസ ശമ്പളത്തിൽ ആണ് ഇവിടെ പണക്കാർ എന്ന് പറയുന്ന പലരും ജോലി ചെയ്യുന്നത്.
പ്രൈവറ്റ് സ്കൂളിൽ ജോലി ഉള്ള ടീച്ചറും, സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഭർത്താവും പണക്കാർ ആണ് 20+25 = 45k ആണ് സാലറി പക്ഷേ അവർക്ക് ഒരു അടുക്കും ചിട്ടയും ഉള്ള ജീവിത രീതി ഉണ്ട് അതിലാണ് കാര്യം. ❤️
അവര് മിച്ചം വച്ച് മക്കളേ പഠിപ്പിച്ചു, 20 വർഷം കഴിയുമ്പോൾ ഒരു സ്ഥലം മേടിച്ചു വീട് വച്ച് ഒരു കാർ മേടിച്ചാൽ അത് പാവപ്പെട്ടവനു കൊടുക്കണോ...??????
അവരുടെ ആ കാറിൽ ഒന്ന് മണത്തു നോക്കണം... ആ ഭാര്യയുടെയും ഭർത്താവിന്റെയും വിയർപ്പിന്റെയും ചോരയുടെയും മണം ഉണ്ടാകും..
എന്റെ അഭിപ്രായത്തിൽ ഒരു വീട്ടിലെ മാസം വരുമാനം ചിലവിന്റെ 3 ഇരട്ടി എങ്കിലും വേണം.
അച്ഛന് അത്രെയും വരുമാനം ഉണ്ടെങ്കിൽ വേറെ ആരും ജോലിക്ക് പോകണം എന്നില്ല ഇതിലും കൂടുതൽ വേണം എന്നുകവർക്ക് പോകാം വരുമാനം അത്രെയും ഇല്ലെങ്കിൽ അടുത്ത ആരാണ് ഉള്ളവർ എല്ലാവരും ജോലി ചെയ്യണം... ചിലവിന്റെ 3 ഇരട്ടി വരുമാനം ആകുന്നതു വരെ.
ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് പോസിറ്റീവ് ആയി എടുത്താൽ നിങ്ങളുടെ അടുത്ത തലമുറ രാജാവിനെപ്പോലെ ജീവിക്കും. (വരവിനു അനുസരിച്ചു ചിലവ് ആക്കി ജീവിക്കുക... 👍ജീവിക്കാൻ ചിലവ് കുറവ് ആണ്... മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോൾ ആണ് ചിലവ് കൂടുന്നത്)
കേരളത്തിൽ ആണെങ്കിൽ ഇപ്പോൾ പണി ഇല്ല എന്നു പറയുന്ന മലയാളിയും .😷 പണിത്തരക്ക് കാരണം നാട്ടിൽ വരാൻ പറ്റില്ല എന്ന് പറയുന്ന ബംഗാളിയും.... 😨 എന്താ ല്ലേ 😷
കടപ്പാട്... fb........ Re പോസ്റ്റ് മുനീർ കുറ്റ്യാടി