23/07/2026
വരുന്നു പിങ്ക് ബസുകൾ....
സ്ത്രീ യാത്രക്കാർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന പുതിയ രാത്രികാല സർവീസ് പിങ്ക് ബസ് (Pink Bus) സർവീസ് ഇന്നു മുതൽ (23/07/2026) ആരംഭിക്കുന്നു.
രാത്രി 09 മണിക്ക് ശേഷം യാത്ര തിരിക്കുന്ന സ്ത്രീകൾക്ക് വേണ്ടി ആണ് പ്രധാനമായും ഈ സർവീസ്. ആദ്യ സർവീസ് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം-ടെക്‌നോപാര്‍ക്ക് റൂട്ടിൽ സര്‍വീസ് നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.
കിഴക്കേക്കോട്ടയിൽ നിന്ന് ആരംഭിച്ച് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, RCC, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി വഴി സര്‍വീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 04:30 മുതൽ രാത്രി 10:45 വരെയും രാവിലെ 04:00 മുതൽ 08:00 വരെയുമാണ് സർവീസ് നടത്താൻ തീരുമാനം. മറ്റു ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.
𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:
https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT
𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:
https://chat.whatsapp.com/J9Liwh4U4HT5LgcNMcNbAl