08/08/2024
പ്രിയപ്പെട്ട നാട്ടുകാരെ,
ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു......
ചീക്കാട് നിന്ന് രാവിലെ 4.20 തുടങ്ങി 6 മണിയോടെ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ എത്തുന്ന രീതിയിൽ ഒരു ksrtc ബസ് ഓടുന്നുണ്ട്. വൈകുന്നേരം 5.15 ന് തളിപ്പറമ്പ് നിന്ന് തിരിച്ചു ചീക്കാടിനും വരും. കൊറോണ കാലത്തു നിന്ന് പോയ വണ്ടി വളരെയധികം ബുദ്ധിമുട്ടി ആണ് തിരിച്ചു കൊണ്ട് വന്നത്. KSRTC ക്ക് ഓടാൻ ആലക്കോട് - മണക്കടവ് - ചീക്കാട് റോഡ് തന്നെ വേണം എന്ന് ഒന്നുമില്ല. നിലവിൽ കളക്ഷൻ തീർത്തും കുറവായതിനാൽ, നമ്മൾ സഹകരിച്ചില്ലെങ്കിൽ വണ്ടി മണക്കടവ് ഭാഗത്തേക്ക് ഉള്ള ഓട്ടം മതിയാക്കും.ചീക്കാട് - മാനന്തവാടി - തിരുനെല്ലി വണ്ടി ഇപ്പോൾ ചെറുപുഴ - ബളാൽ ഓടുന്ന പോലെ, ഈ വണ്ടിയും നമ്മുക്ക് നഷ്ടം ആകും. കുഴപ്പമില്ല,... കാരണം നമ്മുടെ വണ്ടി എടുത്ത് ആലക്കോട് വരെ പോയാൽ മതി, അവിടെ നിന്ന് കയറാമല്ലോ എന്ന് ചിന്തിക്കുന്നവർ ആണല്ലോ കൂടുതൽ. ഒരു നാടിനെ പറ്റി പുറത്തു നാല് പേര് അറിയണമെങ്കിൽ ഒരു KSRTC ബസ് വേണം. ( ഉദാ : പാലാ - പൊൻകുന്നം KSRTC ).രാവിലത്തെ ആദ്യ വണ്ടിയും രാത്രി യിലെ അവസാന വണ്ടിയും മണക്കടവിലേക്ക് ആണെന്ന് പറയുമ്പോൾ ഉള്ള അഭിമാനം നില നിൽക്കണമെങ്കിൽ, KSRTC ബസ് മുടങ്ങാതെ ഓടുവാൻ ഉള്ള സാഹചര്യം നാട്ടുകാരെ നിങ്ങൾ ഉണ്ടാക്കണം. അതിന് നിങ്ങൾ കൂടുതൽ ഒന്നും ചെയ്യണ്ട, KSRTC യിൽ യാത്ര ചെയ്താൽ മാത്രം മതി. ഇപ്പോൾ കൃത്യമായി ഓടികൊണ്ടിരിക്കുന്ന KSRTC ബസ്, (5 മിനിറ്റ് നോക്കി നിന്നിട്ടാണെങ്കിൽ പോലും,)അതിൽ കയറു.
ഇത് പോലെ രാത്രി, എക്സക്യൂട്ടീവ് ട്രെയിൻ വന്നശേഷം ( 12 മണിയോടെ ) എല്ലാ ദിവസവും മുടങ്ങാതെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലക്കോട് - ചീക്കടേക്ക് ഓടുന്ന മറ്റൊരു KSRTC കൂടെ ഉണ്ട്. രാവിലെ 7.45 ന് ചീക്കാട് നിന്ന് പുറപ്പെടുന്നത്.
രാവിലെ ഒക്കെ കുറച്ചു കൂടെ സഹകരിചില്ലെങ്കിൽ ആ വണ്ടിയും ആലക്കോട് കൊണ്ട് സർവീസ് നിർത്തും.
ആന ഒക്കെ ഇറങ്ങി കുപ്രസിദി കിട്ടിയ നാട്ടിൽ, ഇപ്പോൾ കുറച്ചു പശു, ആട്, പട്ടി കച്ചവടം മാത്രമേ നടക്കുന്നുള്ളു. സ്ഥലം കച്ചവടം ഇല്ല . ആരും പുതിയതായി ഇങ്ങോട്ട് വരുന്നില്ല.
KSRTC യിൽ മാത്രം അല്ല പ്രൈവറ്റ് ബസ്സിലും ആളുകൾ കയറുന്നില്ല. കാലക്രെമേണ പ്രൈവറ്റ് ബസ്സുകളും നിൽക്കും.( ഉദാ : ആനക്കുഴിക്ക് പണ്ട് ബസ് ഉണ്ടായിരുന്നു ).
ബസ് വരുന്നതിന് തൊട്ട് മുന്നിൽ വരുന്ന ടാക്സി വണ്ടിയിൽ കയറുന്ന നിങ്ങൾ,.... നിങ്ങളുടെ നാടിനെ നശിപ്പിക്കുക ആണെന്ന് ഓർക്കുക. ട്രിപ്പ് കാശ് വാങ്ങി ഓടി, തിരിച്ചു കാലി വരുന്ന വണ്ടിക്ക് നിങ്ങൾ കൊടുക്കുന്ന 10 രൂപ ബസുകാർക്ക് കൊടുക്കാൻ ശ്രമിക്കാം. ബസുകൾ കൃത്യ സമയത്ത് എല്ലാ ദിവസവും വരും. ടാക്സികൾ അങ്ങനെ വരണമെന്നില്ല. ഒരാൾ പോലും ഇല്ലാതെ ചീക്കാട് പോലെ ഒരു നാട്ടിലേക്ക് ബസ് ഓടിച്ചു വന്ന് തിരിച്ചു പോകുന്ന ജീവനക്കാർക്കും താല്പര്യം മണക്കടവ് പോലെ ഒരു സ്ഥലത്ത് വണ്ടി നിർത്തി അവരുടെ വീട്ടിൽ പോകുവാൻ ആയിരിക്കും എന്ന കാര്യവും മനസ്സിൽ ഉണ്ടായാൽ നന്ന്.
ആരെയും കുറ്റപ്പെടുത്തൽ അല്ല.... 🙏🙏🙏 ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു എന്ന് മാത്രം.
ബസ് സർവീസ് കൊണ്ട് വരനേ ഞങ്ങൾക്ക് സാധിക്കു. അത് നിലനിൽക്കണമെങ്കിൽ,........ നല്ലവരായ നാട്ടുകാരെ നിങ്ങൾ മനസ്സ് വയ്ക്കണം 🙏🙏
ചീക്കാട് വികസന സമിതി.
NB: ഈ കാര്യങ്ങൾ മമ്പോയിൽ, വായകമ്പ, മൂരികടവ് നിവാസികൾക്കും ബാധകമാണ്. ചീക്കാട് കാരുടെ മാത്രം പ്രശ്നം അല്ല.