05/06/2025
Restaurent കളിൽ പോയി 150 നു വാങ്ങുന്ന ബിരിയാണി 100 രൂപയ്ക്ക് താഴെ വീട്ടിൽ കിട്ടുന്നത് അറിയാത്ത ആളുകൾ കുറെ പേര് ഉണ്ടാകും.
Zomato പോലുള്ള app കളിൽ നിന്നും ലാഭത്തിൽ ഭക്ഷണം order ചെയ്യാൻ അറിയാത്തവർക്ക് വേണ്ടി.
★ ആദ്യം തന്നെ ചെയ്യേണ്ടത് 20 രൂപയ്ക്ക് Gold membership എടുക്കുക എന്നതാണ്.
ഇതിന്റെ benefits
- ഇത് എടുത്തു കഴിഞ്ഞാൽ 3 മാസത്തേക്ക് ഫ്രീ ഡെലിവറി ലഭിക്കുന്നതാണ് ( minimum 199₹ order & within 10 KM )
- മറ്റുള്ളവർക്ക് ലഭിക്കുന്നതിനെക്കാൾ special offers ഉം , Extra discount ഉം കിട്ടും
- Ajio , Uber , Puma പോലുള്ള app കളുടെ voucher ലഭിക്കുന്നതാണ്. If you have skill you can resell it.
● Membership എടുത്തു കഴിഞ്ഞാൽ നിങ്ങളുടെ സ്ഥലത്ത് നിന്നും 10 km പരിധിക്ക് ഉള്ളിൽ വരുന്ന ഹോട്ടലുകൾ നോക്കി ലിസ്റ്റ് ചെയ്ത് വെക്കുക.
10 Km പരിധിക്കുള്ളിൽ ആണെങ്കിൽ മാത്രേ നല്ല offers ഉം ഫ്രീ ഡെലിവറി യും കിട്ടൂ
★ ഒരാൾ മാത്രം ആണ് order ചെയ്യുന്നത് എങ്കിൽ നോക്കി വയ്‌ക്കേണ്ട offers
60 % up to 120 ₹
200 രൂപയുടെ ഭക്ഷണം order ചെയ്താൽ 80 രൂപ + GST + packing fee കൊടുത്താൽ മതി
Flat 125 offer above 199₹ order
ഇതും അത് പോലെ 75 രൂപ + packing fee + GST കൊടുത്താൽ മതി
Flat 125 offer above 249 order
50 % offer upto 100
എന്നിങ്ങനെ നല്ല offers എല്ലാം കിട്ടും.
അത് ഏതൊക്കെ restaurent ൽ ആണ് എപ്പോഴും available ആയിട്ടുണ്ടാവുക എന്നത് one week നോക്കിയാൽ മനസിലാവും.
നല്ല restaurent ലെ 160 രൂപ യുടെ ബിരിയാണി ഇങ്ങനെ വാങ്ങുമ്പോൾ 100 രൂപയ്ക്ക് വരെ വീട്ടിൽ കിട്ടും.
★ ഒന്നിൽ കൂടുതൽ പേര് ഉണ്ടെങ്കിൽ ഏറ്റവും നല്ലത് Flash sale എന്നു പറഞ്ഞു വരുന്ന offers ആണ്
ഓരോ restaurent ഉം ഒരു time frame നുള്ളിൽ അവരുടെ കുറച്ചു dishes പകുതി വിലയ്ക്ക് sell ചെയ്യും.
സാധാരണ 12 - 3 PM , 3- 6 PM അത് കഴിഞ്ഞാൽ പിന്നെ 7 - 12 AM ഒക്കെ ആണ്. ഓരോ ലൊക്കേഷനും ഓരോ പോലെ ആയിരിക്കാം
160 രൂപ ഉള്ള ബിരിയാണി 80 രൂപ ആവും.
160 രൂപ momos 80 ആവും
നിങ്ങൾ എത്ര Quantity order ചെയ്താലും അത് കിട്ടും 10 പേര് ഉണ്ടേൽ 10 × 80 ₹ = 800 രൂപ കൊടുത്താൽ മതി.
എന്തെങ്കിലും പാർട്ടി ഒക്കെ ഉണ്ടെങ്കിൽ ഇതാണ് നല്ലത്.
★ എങ്ങനെ നല്ല Restaurent or Food select ചെയ്യാം
ഒരോ Resturent നും അതിലെ foods നും ഓരോ Rating customers നൽകിയിട്ടുണ്ടാവും.
ആ rating button ൽ ക്ലിക്ക് ചെയ്താൽ അവരുടെ reviews ഉം കാണാം , keyword വെച്ചു search ഉം ചെയ്യാം..
എന്നാലും 4★ Rating ഉം , best seller എന്ന Tag ഉം ഒക്കെ ഉണ്ടെങ്കിൽ നല്ല ഫുഡ് ആയിരിക്കും മിക്കവാറും.
★ Food order ചെയ്യുന്ന സമയത്ത് നമുക്ക് ഹോട്ടൽകാർക്ക് note send ചെയ്ത് കൊടുക്കാൻ പറ്റും. എല്ലാ Restaurent ഉം accept ചെയ്യണം എന്നില്ല. എന്നാലും notes ആവശ്യം എങ്കിൽ അയക്കുക
എരിവ് , salt അങ്ങനെ എന്തേലും ഒക്കെ customize ചെയ്യണം എങ്കിൽ മെസ്സേജ് അയക്കുക.
പിന്നെ മന്തി ഒക്കെ order ചെയ്യുമ്പോൾ extra rice വയ്ക്കാനും പറയുക. കൂടെ food vlogger കൂടി ആണ് വീഡിയോ ഇടാൻ കൂടി ആണെന്നും കാച്ചിയെക്കുക.
ഈ ട്രിക്ക് work ആയിട്ടുണ്ട്. Breast piece ഉം നല്ല Quantity ൽ rice ഉം കിട്ടാർ ഉണ്ട്.
★ ആദ്യം പറഞ്ഞ offers apply ചെയ്യുന്നതിനൊപ്പം card , Upi offers ഒക്കെ കുറെ ഉണ്ടാകും അത് കൂടി use ചെയ്യുക.
★ പിന്നെ Zomato യിൽ ഉള്ള നല്ല ഒരു feature ആണ് schedule for later എന്ന option.
നിങ്ങൾക്ക് അടുത്ത ദിവസം ആണ് ഫുഡ് വേണ്ടത് എങ്കിൽ ഇന്ന് തന്നെ order ചെയ്ത് വെക്കാം.
ഇതിന്റെ നല്ല ഉപകാരം എന്തെന്നാൽ ഉച്ചയ്ക്ക് 2 മണിക്ക് നല്ല offer കണ്ടാൽ അത് 7 മണി സമയത്തേക്ക് എന്ന പോലെ schedule ചെയ്ത് prepaid order അടിച്ചു വെച്ചാലും ആ offer നമുക്ക് കിട്ടും.
★ നിങ്ങൾക്ക് order Delivery ചെയ്യുന്ന ആൾക്കാർ സമയത്തിനുള്ളിൽ തന്നെ ഡെലിവറി ചെയ്താൽ 5star Rating കൊടുക്കാൻ നോക്കുക. It will boost theri profile.
ഡെലിവറി vehicle അടുത്ത് എത്തിയത് മാപ്പ് ൽ കാണുമ്പോൾ പുറത്തേക്ക് ഇറങ്ങാൻ ഉള്ള മനസ്സ് കാണിക്കുക.
Delay ആവുമ്പോൾ അവർക്ക് അതിന്റെ ബുദ്ധിമുട്ട് ഉണ്ടാവും
അത് പോലെ Restaurent ഫുഡ് നു honest review കൊടുക്കുക. മോശം ഫുഡ് ആണേൽ അത് ബാക്കി ഉള്ളവർക്ക് ഉം വാങ്ങാതെ ഇരിക്കാൻ ഉപകാരം ആയിരിക്കും.
Overall offers ഉം നല്ല Variety ഫുഡ് ഉം ഒക്കെ കണ്ട് ആവശ്യം ഇല്ലെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് വാങ്ങി addict ആവാൻ ചാൻസ് ഉള്ള App കൂടി ആണ്. സ്വയം നിയന്ത്രണം ഇല്ലെങ്കിൽ പണവും , Helath ഉം weak ആവുന്നത് ആയിരിക്കും
✍️ ആര്യ സ്റ്റാർക്ക്