Luqman Karuvarakundu

Luqman Karuvarakundu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Luqman Karuvarakundu, Travel Service, Cairo.

29/05/2025

ദി ന്യൂ യോർക്കർ മാഗസിന്റെ ഡിജിറ്റൽ സബ്ക്രിപ്‌ഷനു ഏതാണ്ട് 7000 രൂപ വരുമായിരുന്നു, 2017 മുതൽ അഞ്ചു വർഷം സ്ഥിരമായി പണമടച്ചു അത് വായിച്ചിരുന്നു. ദി അറ്റ്ലാന്റിക് രണ്ടു വർഷത്തോളം വീട്ടിൽ വരുത്തിയിരുന്നു. അതിനും അയ്യായിരം രൂപയോളം ആയിരുന്നു. പുസ്തകം വാങ്ങാൻ പോകുമ്പോൾ, വിലയിലേക്കായിരുന്നില്ല ശ്രദ്ധ. കണ്ടന്റിന്റെ ആഴമായിരുന്നു എന്റെ കൺസേൺ.

ഒരു സുഹൃത്ത് ഈയിടെ ചോദിച്ചു, എങ്ങനെയാണ് ഇത്രയും അധികം വായിക്കാൻ പറ്റിയത് എന്ന്. ഓൺലൈനിലെ സൗജന്യ സൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, പൈസ ചെലവാക്കി തന്നെയാണ് പുസ്തകങ്ങൾ ഏറെയും വാങ്ങിച്ചതും, വായനക്കായി ദിനേന പത്തു മണിക്കൂറോളം മാറ്റി വെച്ചതും. ഒഴിവ് കിട്ടിയാൽ ഡൽഹിയിലേക്ക് യാത്ര പോകാൻ ഒരു കാരണം അവിടത്തെ ലൈബ്രറികൾ ആയിരുന്നു.

മറ്റു പലതിനും വേണ്ടത്ര പണം ചിലവാക്കുമ്പോഴും, പുസ്തകങ്ങൾക്ക് പണമിറക്കാൻ മടിച്ചു നിൽക്കുന്നവരെ കണ്ടിട്ടുണ്ട്. ഞാനെപ്പോഴും ഓർക്കാറുള്ളത് ഒരു പുസ്തകം എഴുതാൻ ഒരു ഓതർ ചെലവഴിക്കുന്ന അധ്വാനത്തെയാണ്. കുന്ദേരയെയും നജീബ് മഹ്ഫൂസിനെയും ഓർക്കുന്നു . രണ്ടു പേരും എഴുത്തുകാരെന്ന നിലയിൽ വലിയ കഷ്ടപ്പെടുകൾ അനുഭവിച്ചാരാണ്.

നജീബ് മഹ്ഫൂസിന്റെ ഒരു സുഹൃത്തിനെ ഞാൻ കൈറോവിലെ ഫ്രഞ്ച് ലൈബ്രറിയിൽ വെച്ച് പരിചയപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത്, നോബൽ സമ്മാനം ശേഷം, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടാൻ തുടങ്ങിയത് മുതൽ മാത്രമാണ് മഹ്ഫൂസ് എഴുത്തുകൊണ്ടു ജീവിക്കാൻ തുടങ്ങിയതെന്നാണ്. പാഷനായിരുന്നു അദ്ദേഹത്തിന് എഴുത്ത്. അങ്ങനയൊരു പുസ്തകത്തിനു ആയിരമോ രണ്ടായിരമോ നൽകിയാൽ അധികമല്ല എന്നാണു ഞാൻ കരുതുന്നത്. (ഞാൻ ഇജിപ്തോളജി പഠിക്കുന്ന കൈറോവിലെ ഫ്ലെമിഷ് ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിൽ നിന്ന് സുഹൃത്ത് പകർത്തിയ ഫോട്ടോ)

ഈജിപ്ഷ്യൻ വിശേഷങ്ങൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിന് ചെയ്യാം https://chat.whatsapp.com/KkpkvOt2CBG8YA5sv18UYG

08/05/2024
24/01/2024

Monument For Shantapuram Shahul Hameed Baqavi Books Kozhikode Organisation ദുബൈ | പ്രമുഖ പ്രബോധകനും വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ശാഹുൽ ഹമീ...

നൂറിന്റെ ഐതിഹസിക 'നൂറി'ലേക്ക്
30/12/2023

നൂറിന്റെ ഐതിഹസിക 'നൂറി'ലേക്ക്

മോഡേൺ അറബിയിലെ നവ ആഖ്യാനങ്ങളെക്കുറിച്ചായിരുന്നു പൂനൂർ മർകസ് ഗാർഡനിൽ സംഘടിപ്പിച്ച ‘അറബിക് ഫെസ്റ്റിവലിൽ’ സംസാരിച്ചത്. നമ്മ...
26/12/2023

മോഡേൺ അറബിയിലെ നവ ആഖ്യാനങ്ങളെക്കുറിച്ചായിരുന്നു പൂനൂർ മർകസ് ഗാർഡനിൽ സംഘടിപ്പിച്ച ‘അറബിക് ഫെസ്റ്റിവലിൽ’ സംസാരിച്ചത്. നമ്മുടെ കാലത്തെ അറബി നോവലുകൾ, ക്രീയേറ്റീവ് നോൺ ഫിക്ഷനുകൾ, സ്വതന്ത്ര കവിതകൾ, അക്കാദമിക ഗ്രന്ഥങ്ങൾ, മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ ഭാഷ, അവയുടെ വൈവിധ്യങ്ങൾ, താളക്രമങ്ങൾ, വാക്യഘടനകൾ എന്നിവയെല്ലാം വിശദീകരിക്കാനായി.

ജാമിയ മദീനത്തുന്നൂറിന്റെ പതിനഞ്ച് കാമ്പസുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായിരുന്നു കാമ്പ്. ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിച്ച സ്ഥാപനത്തിലെ അറബി ക്ലബ് വലിയ അഭിനന്ദനം അർഹിക്കുന്നു.

അറബി ഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് പല പരിപാടികൾ കേരളത്തിൽ നടക്കാറുണ്ട്. അറബി ഭഷയുടെ സവിശേഷതകൾ പറയുക എന്നതിനപ്പുറം, സീരിയസ് ആയി ആധുനികവും, പാരമ്പരാഗതവുമായ അറബിയെക്കുറിച്ചു വോര്ക്ഷോപുകൾ സംഘടിപ്പിക്കുന്നവർ കുറവാണ്. ഭാഷാപരമായ ഓരോ പരിപാടിയും, വിദ്യാർത്ഥികളിലേക്ക് പുതിയ കാലത്തെ ഭാഷയും രീതികളും വിനിമയം ചെയ്യുന്ന തരത്തിൽ ആവണം

23/12/2023

Address

Cairo

Website

Alerts

Be the first to know and let us send you an email when Luqman Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category