01/01/2026
കാലത്തിന്‍റെ അരങ്ങില്‍ അങ്ങനെ ഒരു വര്‍ഷത്തിന് കൂടി യവനിക വീഴുകയായ്........
തീരം തേടിയുള്ള യാത്രകളില്‍,പിന്നിട്ട വഴികളില്‍,കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങള്‍...
എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍........
അളവറ്റ ആഹ്ലാദത്തിന്‍റെ മറക്കാനാവാത്ത ദിനങ്ങള്‍...
നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന നിസ്സഹായതയുടെ നിമിഷങ്ങള്‍...ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍...വിരല്‍തുമ്പില്‍ വച്ച് വീണുടഞ്ഞ സ്വപ്നങ്ങള്‍...
എന്നും തണലായി നിന്ന സുഹൃത്തുക്കള്‍...ഇരുളടഞ്ഞ വീഥികളില്‍ ഇന്നും പ്രത്യാശയുടെ തിരിനാളമായി സര്‍വശക്തന്‍റെ അനുഗ്രഹവും...കാലം പിന്നെയും മുന്നോട്ട്...
ഒപ്പം ഒരു പുതുവര്‍ഷം കൂടി നമ്മെ കാത്തിരിക്കുന്നു ഒട്ടേറെ നല്ല വഴിത്തിരിവുകള്‍ നമുക്കായ് ചേര്‍ത്തുവച്ചുകൊണ്ട് നേരുന്നു എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് നല്ലൊരു പുതുവത്സരാശംസകള്‍....