Nila Yatra - Vayali

Nila Yatra - Vayali Nila Yatra - Vayali

നിള യാത്ര - 9വെള്ളിനേഴി പൈതൃക ഗ്രാമത്തിലേക്ക് 9 ആഗസ്റ്റ് (ഞായറാഴ്ച ) 2026. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്ക് അടുത്ത...
31/07/2026

നിള യാത്ര - 9
വെള്ളിനേഴി പൈതൃക ഗ്രാമത്തിലേക്ക്
9 ആഗസ്റ്റ് (ഞായറാഴ്ച ) 2026.

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്ക് അടുത്ത്, കുന്തിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ സവിശേഷ സ്ഥാനമുള്ള ഒരു പ്രശസ്തമായ പൈതൃക-കലാഗ്രാമമാണ്. കഥകളി ഉൾപ്പെടെയുള്ള പരമ്പരാഗത കലകളുടെ ഈറ്റില്ലമായ ഈ ഗ്രാമത്തെ കേരള സാംസ്കാരിക വകുപ്പ് തിരഞ്ഞെടുത്ത പൈതൃകഗ്രാമങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. കഥകളിയുടെ പ്രശസ്തമായ 'കല്ലുവഴിച്ചിട്ട' രൂപം കൊണ്ടത് വെള്ളിനേഴിയിലാണ്. ഈ ഗ്രാമത്തിലെ മിക്ക കുടുംബങ്ങളിലും ചുരുങ്ങിയത് ഒരു കഥകളി കലാകാരനെങ്കിലും ഉണ്ടാകും എന്നൊരു ചൊല്ലുതന്നെയുണ്ട്. പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടി നായർ, പത്മശ്രീ വാഴേങ്കട കുഞ്ചുനായർ, കീഴ്പ്പടം കുമാരൻ നായർ തുടങ്ങിയ വിഖ്യാത കഥകളി ആചാര്യന്മാർ ഈ മണ്ണിൽ നിന്നുള്ളവരാണ്. കഥകളിക്ക് പുറമെ കൂടിയാട്ടം, കൃഷ്ണനാട്ടം, ഒട്ടൻതുള്ളൽ, തുടങ്ങി നിരവധി കലാരൂപങ്ങൾ ഇവിടെ ഇന്നും സജീവമായി പരിശീലിക്കപ്പെടുന്നു.

വെള്ളിനേഴിയുടെ സാംസ്കാരിക ചരിത്രത്തിന്റെ കേന്ദ്രബിന്ദുവാണ് 300 വർഷത്തിലധികം പഴക്കമുള്ള ഒളപ്പമണ്ണ മന, മനയുടെ നേതൃത്വത്തിൽ ഒരു 'കളിയോഗം' (കഥകളി വിദ്യാലയം) സജീവമായി പ്രവർത്തിച്ചിരുന്നു. ഇവിടെ വച്ചാണ് കഥകളിയിലെ പ്രധാന രീതിയായ കല്ലുവഴിച്ചിട്ട പരിഷ്കരിക്കപ്പെട്ടത് ഇവിടെ നിന്നാണ്. നിരവധി മലയാള സിനിമകളുടെ ചിത്രീകരണ വേദിയായും ഈ മന അറിയപ്പെടുന്നു. കഥകളിക്ക് ആവശ്യമായ തടിയുടെ കിരീടങ്ങളും (തലേക്കോപ്പ്) ആഭരണങ്ങളും നിർമ്മിക്കുന്ന പ്രശസ്തമായ കൊത്താവിൽ കുടുംബം വെള്ളിനേഴിയിലാണ് ഉള്ളത്. വെള്ളിനേഴി പഞ്ചായത്തിൽ ഉൾപ്പെടുന്ന അടയ്ക്കാപുത്തൂരിൽ നിർമ്മിക്കുന്ന പ്രശസ്തമായ ലോഹക്കണ്ണാടി (ആറന്മുള കണ്ണാടിക്ക് സമാനമായത്) ഇവിടുത്തെ മറ്റൊരു വലിയ പാരമ്പര്യ കരകൗശല വിദ്യയാണ്. നിളയുടെ തീരത്തെ ദേശസൂചകങ്ങളായ തൊട്ടര കത്തി, അടക്കാപുത്തൂർ കണ്ണാടി, ശിൽപ്പ നിർമ്മാണം നമ്മൾ ഈ യാത്രയിൽ പരിചയപ്പെടുന്നു.

നിളയുടെ പൈതൃകം തേടിയുള്ള യാത്രയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. യാത്രയിൽ കൂടെച്ചേരാൻ ബന്ധപ്പെടുക.

1.⁠ ⁠ഉണ്ണികൃഷ്ണൻ കെ കെ - +91 79941 91591
2.⁠ സുധീപ് കടുകശ്ശേരി - +91 90729 21118⁠
3.⁠ ⁠വിനോദ് എം. നമ്പ്യാർ - 9446938770

ടീം നിള യാത്
വയലി നാട്ടറിവ് സംഘം
[email protected]

2026 വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ സ്ഥലം 6 നാറാണത്ത് ഭ്രാന്തൻ ( നാറാണത്ത് ഇല്ലം, ഭ്രാന്തൻ ക്ഷേത്രം, കു...
15/07/2026

2026 വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ
സ്ഥലം 6 നാറാണത്ത് ഭ്രാന്തൻ ( നാറാണത്ത് ഇല്ലം, ഭ്രാന്തൻ ക്ഷേത്രം, കുന്ന് )

2026 വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ സ്ഥലം 5 വരരുചിയുടെ പത്‌നി പഞ്ചമിയുടെ ഇല്ലം
06/07/2026

2026 വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ
സ്ഥലം 5 വരരുചിയുടെ പത്‌നി പഞ്ചമിയുടെ ഇല്ലം

2026 വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ സ്ഥലം 4 പാക്കനാർ കാഞ്ഞിരം.
03/07/2026

2026 വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ
സ്ഥലം 4 പാക്കനാർ കാഞ്ഞിരം.

2026 വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ സ്ഥലം 3  ഈരാറ്റിങ്ങൽ പാക്കനാർ ക്ഷേത്രം
14/06/2026

2026 വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ
സ്ഥലം 3 ഈരാറ്റിങ്ങൽ പാക്കനാർ ക്ഷേത്രം

വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ സ്ഥലം 2 കുണ്ടുള്ളി വടുതല നായർ തറവാട്.
07/06/2026

വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ
സ്ഥലം 2 കുണ്ടുള്ളി വടുതല നായർ തറവാട്.

വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ സ്ഥലം 1 കുന്നത്തറയിലെ കവളപ്പാറ കൊട്ടാര പരിസരങ്ങളിൽ.
31/05/2026

വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ
സ്ഥലം 1 കുന്നത്തറയിലെ കവളപ്പാറ കൊട്ടാര പരിസരങ്ങളിൽ.

Vayali Nilayatra വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ
24/05/2026

Vayali Nilayatra വയലി നിളയാത്ര 8 പന്തിരകുലം ചരിത്ര-സ്മൃതികളിലൂടെ

16/05/2026

Vayali Nilayatra 4 Kollenkode Palakkad Kerala

Address

C/o Vayali Folklore Group, Arangottukara
Thrissur
679532

Alerts

Be the first to know and let us send you an email when Nila Yatra - Vayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category