Ugran Media by Sanal Karun

Ugran Media by Sanal Karun The world is shrinking into one village! Ugran Media presents it to you..! Let's get to know each village based on news! One day I will come to your village too.
(1)

We have not abandoned the ideals that our old name, Thrissur Bus, embodies. അന്നവും വെളിച്ചവും വായുവും പോലെ ഏതൊരു സാധാരണക്കാരനും അത്യാവശ്യഘടകമാണ് ഇന്ന് ഒരു ബസ്സ്. അനുദിനം വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ പുക മൂലം മലിനമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷം. ഒരു വ്യക്തിക്ക് ഇന്ന് ഒരു വാഹനം എന്ന അവസ്ഥയാണ് വാഹനനിര്‍മ്മാതാക്കള്‍ സ്വപ്‌നം കണ്ടിരുന്നത്. ഇന്നത് മാറി ഒരു വ്യക്തിക്ക് രണ്ടോ അതില്‍കൂടുതലോ വാഹനങ്ങള്‍

എന്ന അവസ്ഥയെത്തിയിട്ടുണ്ട്. ഇവയെല്ലാം കൂടെ അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിടുന്ന പുക. ഈ ഒരുവ്യക്തി ഉപയോഗിക്കുന്ന ഓക്‌സിജനേക്കാള്‍ അധികം വരും. മരങ്ങള്‍ വെട്ടിനശിപ്പിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് വഴി ഓക്‌സിജന്റെ അളവും കുറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ഈഘട്ടത്തിലാണ് ബസ്സ് എന്ന വാഹനത്തിന്റെ പ്രസക്തി.

വന്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ പോലും ബസ്സുകള്‍ ഒരുപരിധിവരെ വാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കുന്നുണ്ട്. വൈദ്യുതിയില്‍ ഓടുന്ന മെട്രോട്രെയിനുകളും വാഹനപ്പെരുപ്പത്തിന് കടിഞ്ഞാണിടുന്നവയാണ്. എന്നാല്‍ സാധാരണ നഗരങ്ങളും ഗ്രാമപ്രദേശങ്ങളും ഉള്‍പ്പെടുന്ന വലിയ ലോകത്ത് വാഹനപ്പെരുപ്പം നിയന്ത്രിക്കുന്നവയാണ് ബസ്സുകള്‍. ബസ്സുകളില്ലാത്ത ലോകത്തിന്റെ അവസാനം വളരെ വേഗമാണ് ഉണ്ടാകുക.

എല്ലായിടത്തും ഉള്ളതുപോലെ ബസ്സ് മേഖലയും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യാത്രക്കാര്‍ കയറിയില്ലെങ്കിലും സര്‍ക്കാര്‍ ബസ്സുകള്‍ ഓടും. പക്ഷേ പ്രൈവറ്റ് ബസ്സ് മേഖലയുടെ സ്ഥിതി അങ്ങനെയല്ല. അമിതമായ അദ്ധ്വാനവും അധികജോലിസമയവും ഒരുവശത്ത്. തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയും ബിസിനസ്സ് നടത്തിക്കൊണ്ടുപോകാനുള്ള കടുത്ത സാമ്പത്തികചിലവും മറ്റൊരുവശത്ത്. ഇതിനെല്ലാമുപരി അനുദിനം വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചിലവും ടാക്‌സും ഈമേഖലയില്‍നിന്ന് പലരേയും പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കടക്കെണിയിലകപ്പെട്ട ചില ബസ്സുടമകള്‍ ആത്മഹത്യ ചെയ്യുന്നു. ഇന്നും സമൂഹമനസ്സാക്ഷിക്ക് പുറത്താണ് ബസ്സ് തൊഴിലാളികളുടെ ജീവിതം. പൊതുവെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമാണ് വണ്ടിത്തൊഴിലാളികള്‍. കഷ്ടനഷ്ടങ്ങള്‍ സഹിച്ച് ബസ്സിനെ മനസ്സില്‍ താലോലിക്കുന്ന കുറേ ഉടമകളും തൊഴിലാളികളും ആണ് ഇന്ന് ബസ്സ് ഫീല്‍ഡിനെ നിലനിറുത്തുന്നത്.

കേരളത്തില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുള്ളതാണ് തൃശ്ശൂര്‍ജില്ലയിലെ ബസ്സ് വ്യവസായമേഖല. ബസ്സ് എന്ന വാഹനത്തെ ചുറ്റിപ്പറ്റി നിരവധി ജീവിതങ്ങളാണ് ഇവിടെ പച്ചപിടിക്കുന്നത്. അനുദിനം ഓരോ ചാലും ഓടിത്തളര്‍ന്ന് എത്തുന്ന ബസ്സിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ കൊച്ചുകൊച്ചു വര്‍ക്ക്‌ഷോപ്പുകള്‍ അവിടത്തെ ജീവനക്കാര്‍, ബസ്സ് സ്റ്റാന്റിനരികിലുള്ള കൊച്ചു ചായക്കടകള്‍, പഞ്ചര്‍ ടയറുകടകള്‍, ബോഡി ബില്‍ഡിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, ബസ്സിനെ ഒരു കുടുംബാംഗത്തെ പോലെ സ്‌നേഹിക്കുന്ന സ്ഥിരം യാത്രക്കാര്‍ ഇങ്ങനെ നിരവധി കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന തൃശ്ശൂര്‍ജില്ലയിലെ ബസ് ലോകം തൃശ്ശൂര്‍ബസ്സ് എന്ന പേജിലൂടെ ആസ്വാദകര്‍ക്കായി കാഴ്ചവയ്ക്കുന്ന ദൗത്യമാണ് ഞങ്ങള്‍ക്കുള്ളത്. വടക്കേച്ചിറ ബസ് സ്റ്റാന്റ്, ശക്തന്‍തമ്പുരാന്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ ബസ്സുകള്‍ കൂടാതെ ജില്ലയിലെ വിവിധയിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളും പേജില്‍ മിന്നിമറയും. ബസ് ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അറിവുകളും ബോധവത്കരണവും ഈ ഫീല്‍ഡിനുള്ള പിന്തുണയും മെസ്സേജുകളും നല്‍കല്‍ ആണ് തൃശ്ശൂര്‍ ബസ്സ് പേജിന്റെ പ്രവര്‍ത്തനലക്ഷ്യം.

_________________ സസ്‌നേഹം, ടീം തൃശ്ശൂര്‍ബസ്സ്

11/05/2026

അപകടം മനസ്സിലാക്കി ബസ്സ്‌ ഉടമകൾ

09/05/2026
08/05/2026

തൃശ്ശൂർ ബസ്സിനെ മിസ്സ്‌ ചെയ്യുന്നുണ്ടോ?:😁

07/05/2026

KSRTC സൂപ്പർ ഫാസ്റ്റ് ബസ്സും പൊന്നൂക്കര റൂട്ടിലെ ശ്രീരാമചന്ദ്രയും കൂട്ടിയിടിച്ചു അപകടം: 11 പേർക്ക് പരിക്ക്. തൃശ്ശൂർ മരത്താക്കര കുഞ്ഞനംപാറ സിഗ്നലിൽ രാവിലെ ആണ് അപകടം നടന്നത്.

18/04/2026

Maldives Diary (Ai)

18/04/2026

തൃശ്ശൂർ ബസ്സിനെ എന്നും കുറ്റപ്പെടുത്തിയവരോട് ഉഗ്രന് പറയാനുള്ളത് 😁

09/04/2026

ന്നാ പിടിച്ചോ പെട സാനം! കളർ കോഡ് ഷർട്ടുകൾ വെച്ച് ഒരു ഒന്നൊന്നര ഗാനം! ഇത് ലോകത്ത് വേറെ എങ്ങുമില്ല, ഇവിടെ മാത്രം!

03/04/2026

THRILL Explosion
Bus Experia & Thrissur Bus എല്ലാം ഇനിമുതൽ പുതിയ പാതയിൽ 🥰

28/03/2026

Program Anchor🥰

Address

Thrissur

Website

Alerts

Be the first to know and let us send you an email when Ugran Media by Sanal Karun posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ugran Media by Sanal Karun:

Share