05/12/2020
ഒരു ദിവസം ഞാന്‍ എന്നോട് തന്നെ ചോദിച്ചു ഞാന്‍ ആരാണെന്ന്.
സത്യം പറയാലോ, ഇപ്പോഴും ഞാന്‍ അതിന്റെ ഉത്തരം തേടുകയാണ്.
എങ്കിലും രണ്ടും വാക്ക്;
ദൈവത്തിന്‍റെ മഹോന്നത സൃഷ്ട്ടിയിലെ ഒരു കണ്ണി. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ജനിച്ചു, തോന്നിയപോലെ കുറച്ചു വിദ്യാഭ്യാസം നേടി. ജീവിതത്തിന്റെ സത്ത് തിരഞ്ഞു കുറച്ചു കാലം ചിലവഴിച്ച ശേഷം തമിഴ്നാട്ടിലേക്ക് ജീവിതം തേടിയിറങ്ങി. അവിടെനിന്നും അറബിനാട്ടിലെക്ക്. പ്രവാസിയായി സുഖ ദുഃഖങ്ങള്‍ അനുഭവിച്ചു പോകുന്നു. കൂട്ടത്തിൽ അല്പം വ്യവഹാരവും..
എനിക്ക് ചുറ്റുമുള്ളവരെ ഒരു പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, ചുമതലകളെ ഇഷ്ടപ്പെടുന്ന, സൗഹൃദത്തില്‍ കാപട്യം കാണിക്കുന്നവരെ വെറുക്കുന്ന, സൗഹൃദത്തിന്റെ ആഴങ്ങള്‍ തേടുന്ന, യാത്രകളെ ഒരുപാടിഷ്ടപ്പെടുന്ന,
ഒരു സാധാരണക്കാരൻ.. അത്ര തന്നെ..😁
Live my life to kindle my never ending passion.
I’ll always be myself & become as pure as possible.. InSha Allah إن شاء الله