Sabari Rail

Sabari Rail Sabari Railway is an Indian Rail Road Company. It is a system under Indian Railways wholy owned by G

ശബരി റെയിൽ പുനലൂർ വരെ ദീർഖിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു.
20/02/2023

ശബരി റെയിൽ പുനലൂർ വരെ ദീർഖിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു.

ചെനാബ് റെയിൽ ബ്രിഡ്ജ് 🤩ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽപാലമാണ് ജമ്മു - ശ്രീനഗർ റൂറ്റിലെ ചേനബ് റെയിൽവേ ബ്രിഡ്ജ്. അസാധ്യമായത...
08/02/2023

ചെനാബ് റെയിൽ ബ്രിഡ്ജ് 🤩

ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽപാലമാണ് ജമ്മു - ശ്രീനഗർ റൂറ്റിലെ ചേനബ് റെയിൽവേ ബ്രിഡ്ജ്. അസാധ്യമായത് ഒന്നുമില്ല എന്ന് ഇന്ത്യൻ റെയിൽവേ കാണിച്ചുതരുന്നു.

ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക് !ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ അങ്കമാലി - എരുമേലി ശബരി റെയിൽവേ പാത യാഥാർഥ്യമാവുന്നതോടെ സഞ്ചാരി...
08/02/2023

ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക് !

ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ


അങ്കമാലി - എരുമേലി ശബരി റെയിൽവേ പാത യാഥാർഥ്യമാവുന്നതോടെ സഞ്ചാരികളുടെ സ്വർഗമായ ഇടുക്കിയിലേക്ക് തീവണ്ടിയെത്തും.

ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോറെയിൽ സംവിധാനം, ‘കുണ്ടളവാലി റെയിൽവേ’ സ്ഥാപിക്കപ്പെട്ടത് ഇടുക്കിയിലാണ്. 1902 ൽ മൂന്നാർ മുതൽ ടോപ് സ്റ്റേഷൻ വരെ കച്ചവട ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ ഇത് ഉപയോഗിച്ചു. ആറു വർഷങ്ങൾക്ക് ശേഷം നാരോ ഗേജ്‌ ആയ റെയിൽവേ 1924 ലെ പ്രളയത്തിൽ തകർന്നു. പിന്നീട് ഇവിടെ റോഡ് ഗതാഗതം പുനസ്ഥാപിച്ചു.

ഇടുക്കി ജനതയുടെ ഏറെ നാളത്തെ സ്വപ്നം കൂടിയാണ് ‘ശബരി’ യിലൂടെ സാക്ഷാൽകരിക്കപ്പെടുന്നത്. അങ്കമാലിയിൽ നിന്ന് 55 കിലോമീറ്റർ പിന്നിട്ട് തൊടുപുഴയിൽ രാമമംഗലം– തൊടുപുഴ റോ‍ഡും കോലാനി ബൈപാസും ചേരുന്ന പ്രദേശത്ത് ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഉയരും. തൊമ്മൻകുത്ത്, ഇടുക്കി ആർച്ച് ഡാം, പുള്ളിക്കാനം, കുളമാവ്, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളി തുടങ്ങിയ ആരാധനാലയങ്ങളും സമീപമാണ്.

കരിങ്കുന്നം ആണ് മറ്റൊരു സ്റ്റേഷൻ. മൂലമറ്റം പവർ ഹൌസ്, എഫ് സി ഐ, കിൻഫ്ര സ്‌പൈസ് പാർക്ക്‌ എന്നിവിടങ്ങളിലേക്ക് റെയിൽ കണക്ടിവിറ്റി ലഭിക്കും.

എറണാകുളം ജില്ലയിൽ ഹൈ റേഞ്ചിന്റെ കവാടമായ കോതമംഗലത്തും
സ്റ്റേഷൻ ഉണ്ട്. ചീയപ്പാറ വെള്ളച്ചാട്ടം, മൂന്നാർ, അടിമാലി എന്നീ പ്രദേശങ്ങൾ സമീപം. കോട്ടയത്തെ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിന്ന് ഇടുക്കിയിലെ വിവിധ ഇടങ്ങളിലേക്ക് യാത്രാ സൗകര്യമുണ്ടാകും. സുഗന്ധവ്യജ്ഞനങ്ങളുടെ കലവറയായ
ജില്ലയുടെ വിനോദ സഞ്ചാര- കാർഷിക മേഖലകളിൽ വിസ്മയകരമായ മാറ്റത്തിന് ശബരി റെയിൽ സാധ്യതയൊരുക്കും.

നീണ്ട കാത്തിരിപ്പിനോടുവിൽ ശബരി റെയിൽ പദ്ധതി യഥാർഥ്യമാകാൻ പോകുന്നു. കേന്ദ്ര ബഡ്ജറ്റിൽ 100 കോടി രൂപ പദ്ധതിക്ക് വേണ്ടി നീക്...
03/02/2023

നീണ്ട കാത്തിരിപ്പിനോടുവിൽ ശബരി റെയിൽ പദ്ധതി യഥാർഥ്യമാകാൻ പോകുന്നു. കേന്ദ്ര ബഡ്ജറ്റിൽ 100 കോടി രൂപ പദ്ധതിക്ക് വേണ്ടി നീക്കി വച്ചു.
2016 മുതൽ പ്രധാനമന്ത്രി നേരിട്ട് നടത്തുന്ന പദ്ധതികളുടെ ഭാഗമാക്കിയിരുന്നെങ്കിലും പിന്നീട് പുരോഗതി ഒന്നും ഉണ്ടായില്ല. ഈ തവണ പദ്ധതി യഥാർഥ്യമാകും എന്ന ശുഭപ്രതീക്ഷയിലാണ് പ്രദേശവാസികൾ.

എരുമേലി മുതൽ അങ്കമാലി വരെയാണ് ശബരി റെയിൽ പദ്ധതി. അങ്കമാലിയിൽ എറണാകുളം - ജോലർപെട്ട് മെയിൻ ലൈനിൽ ഇന്റർസെക്ട ചെയ്യും. രാജ്യത്തെമ്പാടുമുള്ള ശബരിമല തീർത്തടകർക്ക് ഉപകാരപ്രദമാകുന്ന ബ്രഹ്ത് പദ്ധതിയാണ് ശബരി റെയിൽ

2016ൽ ശബരി റെയിൽ പദ്ധതി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽമോട്ടത്തിൽ നടത്തുന്ന പ്രകതി പദ്ധതിയിൽ ഉൾപ്പെടുത്തി എന്ന വാർത്തയ...
24/01/2023

2016ൽ ശബരി റെയിൽ പദ്ധതി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽമോട്ടത്തിൽ നടത്തുന്ന പ്രകതി പദ്ധതിയിൽ ഉൾപ്പെടുത്തി എന്ന വാർത്തയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

6 വർഷം കഴിഞ്ഞിട്ടും എന്താണ് പദ്ധതി ഒരിഞ്ചുപോലും അനങ്ങാത്തത്?

24/06/2021

സിൽവർലൈൻ കുതിക്കും:
ഒരൊറ്റ യാത്രയിൽ 675 യാത്രികരുമായി

സിൽവർലൈൻ നടപ്പിലാകുന്ന വർഷം ഒൻപത് കാറുകളുള്ള ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇ.എം.യു) റോളിങ്ങ് സ്റ്റോക്കിൽ 675 യാത്രികർക്ക് ഒരു ദിശയിൽ ഒരു സമയം സഞ്ചരിക്കാനാകും. ഭാവിയിൽ 900 മുതൽ 1125 വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന 12 മുതൽ 15 കാറുകളായി ഉയർത്തും.

Tunnel scenes
19/06/2021

Tunnel scenes

അങ്കമാലി - ശബരിമല Sabari Rail പദ്ധതി വീണ്ടും പ്രതീക്ഷയുടെ ട്രാക്കിൽ...*പകുതി ചെലവ് സംസ്ഥാനം വഹിക്കും*മുവാറ്റുപുഴ സ്പെഷ്യ...
16/06/2021

അങ്കമാലി - ശബരിമല Sabari Rail പദ്ധതി വീണ്ടും പ്രതീക്ഷയുടെ ട്രാക്കിൽ...

*പകുതി ചെലവ് സംസ്ഥാനം വഹിക്കും
*മുവാറ്റുപുഴ സ്പെഷ്യൽ താഹസീൽദാർ ഓഫീവ് പ്രവർത്തനം പുനരാരംഭിക്കുന്നു

01/02/2021
 #ശബരിപാത യാഥാര്‍ത്ഥ്യമാകുന്നു: ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും.അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 ...
06/01/2021

#ശബരിപാത യാഥാര്‍ത്ഥ്യമാകുന്നു: ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും.

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും.

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.

നിര്‍മാണ ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.

19/10/2020

GY WAG9 - Hi CONCOR rake cruising through 4.62 km long Vembanad Bridge towards Vallarpadam Container Terminal



Photography :© Krish Menon

Address

Muvattupuzha

Alerts

Be the first to know and let us send you an email when Sabari Rail posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share