Good Vibes by Mukesh Vadakkath

Good Vibes by Mukesh Vadakkath This is a Travel and Food Vlog page by Mukesh Vadakkath.

A Malayali Traveller with a passion to roam the world and to broadcast the travel ideas and foods to other passionate travellers through a visual treat and presentations.

22/10/2020

"ചെറുവത്തൂരിലെ ബിരിയാണി ചെമ്പ്"

തുടരുന്നു...

സമയം അർധ രാത്രി 12 മണി. Hyundai റോഡ് സൈഡ് അസിസ്റ്റൻസിനായി കാർ ഗ്ലാസ്സിൽ ഒട്ടിച്ചിരുന്ന 24x7 കസ്റ്റമർ കെയർ നമ്പറിൽ സഹായത്തിനായി കാൾ അമർത്തി. ഹിന്ദി, ഇംഗ്ലീഷ് ഭാഷയിൽ പ്രവീണ്യമുള്ള ഒരു യുവാവ് ആ അർധരാത്രിയിൽ ഞങ്ങളുടെ സഹായത്തിനായി കാൾ അറ്റൻഡ് ചെയ്തു. ഇംഗ്ലീഷ് ഭാഷ സ്വായത്തമായതിനാൽ അയാളോട് നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. പ്രാഥമിക വിവരങ്ങൾക്ക് ശേഷം അടുത്ത 10 മിനുട്ടിൽ താങ്കൾക്കുള്ള സഹായം ലഭ്യമാക്കുവാൻ മറ്റൊരാൾ താങ്കളെ ബന്ധപ്പെടും എന്ന നിർദ്ദേശം നൽകി. സന്തോഷത്തിന്റെ അലയൊലികൾ. ഞങ്ങളെ സഹായിക്കാനായി hyundai എന്ന വിദേശ കാർ കമ്പനി മുന്നോട്ടു വരാൻ പോകുന്നു. റോഡിന്റെ വിജനതയിൽ ഏതാനും ടാങ്കർ ലോറികൾ മാത്രം ചീറിപ്പാഞ്ഞു പോകുന്നു. ചാടിയ കുഴിയിൽ പോയി നോക്കി. എത്രയോ പേർ ഈ അർധരാത്രികളിൽ ഈ ഹൈവേയിൽ ആക്‌സിഡന്റ ആയിരിക്കാം എന്ന ചിന്ത ഞങ്ങളെ അസ്വസ്ഥരാക്കി. ഒരു 5000 രൂപ മുടക്കിൽ കോണ്ക്രീറ്റ് ഉപയോഗിച്ചു ഈ കുഴി താത്കാലികമായി അടയ്ക്കാം എന്നതും വളരെ വിഷമകരമായി തോന്നി.

ഈ വക ചിന്തകളിൽ മുഴുകി നിൽക്കുമ്പോൾ ഉടൻ hyundai ൽ നിന്നു കാൾ. വീണ്ടും കാൾ സെന്ററിൽ നിന്നു മറ്റൊരു യുവാവ്. ഹിന്ദിയാണ് ഭാഷ...ഹിന്ദി അത്ര പോരാത്തതിനാൽ ഞാൻ ഇംഗ്ലീഷിൽ തന്നെ നിലയുറപ്പിച്ചു. ആദ്യത്തെ ആളോട് സംസാരിച്ച അതേ കാര്യങ്ങൾ ആവർത്തിച്ചു. വാഹനം ചെറിയ രീതിയിലെങ്കിലും ഓടിക്കാൻ കഴിയുമോ അതോ നിശ്ചലമായ അവസ്ഥയിലാണോ എന്നു തിരക്കി. താങ്കളുടെ വാറന്റി പീരിയഡ് കഴിഞ്ഞു പെയ്ഡ് സർവീസ് ആയിരിക്കും എന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു. ഞാൻ അതിനു സമ്മതവും അറിയിച്ചിരുന്നു.

വാഹനം ചെറിയ സ്പീഡിൽ മാരക ശബ്ദങ്ങളോടെ ഓടിക്കാൻ കഴിയും പക്ഷെ ടയർ ഊരി പോകുമോ എന്നു ഉറപ്പില്ല എന്നു ഞാൻ പറഞ്ഞു. പൊടുന്നനെയാണ് എന്നെ ഞെട്ടിച്ചു കൊണ്ടു അയാളുടെ അടുത്ത നിർദ്ദേശം "താങ്കൾ ഗൂഗിൾ മാപ്പ് ഉപായോഗിച്ചു Huyndai കാർ സർവീസ് സെന്റർ near me എന്നു സെർച്ച് ചെയ്യുവാനും , അവിടെ വരെ എങ്ങനെയെങ്കിലും എത്തിച്ചാൽ രാവിലെ 9 മണിയോടെ ഷോറൂം തുറക്കുകയും താങ്കൾക്ക് സർവീസ് ലഭിക്കുകയും ചെയ്യും" എന്ന്.

Hyundai കാർ ഷോറൂമിൽ 5-25 ലക്ഷം രൂപയുടെ കാർ വാങ്ങാൻ ചെല്ലുന്ന ആളുടെ താര പരിവേഷത്തെ പറ്റിയാണ് ആ നിമിഷത്തിൽ ഓർമ്മ വന്നത്. നമ്മൾ പോലും ചോദിക്കാതെ നമ്മളുടെ കാറിന്റെ ഗ്ലാസ്സിൽ ഒട്ടിച്ചു വച്ച 24x7 അസിസ്റ്റൻസ് ഇതാണ് എന്നു മനസ്സിലാക്കിയ നിമിഷം. നടു റോഡിൽ ഒരു കുടുംബം അർധരാത

21/10/2020

ഇന്നലെ രാത്രി 9 മണിയോടെ മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഞങ്ങളുടെ സ്വന്തം Hyundai Verna കാറിലാണ് യാത്ര. കൂടെ സംശയ രോഗി ചേട്ടനുമുണ്ട്. കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചതോടെ റോഡിന്റെ അവസ്ഥ പതിവ് പോലെ ശോചനീയമായി തോന്നി. സാധാരണ എല്ലാവരും ഈ സാഹചര്യങ്ങളിൽ ഉപയോഗിക്കാറുള്ള പ്രാസം കലർന്ന മ, പ ഉപയോഗിച്ചുള്ള പദങ്ങൾ 1 മണിക്കൂറോളം ഉരുവിട്ട് കാസർഗോഡ് ടൗണിൽ എത്തി. അവിടെ നിന്നു മികച്ച ടാറിങ്ങോട് കൂടിയ വീതി കുറഞ്ഞ നാഷണൽ ഹൈവേ.. എന്നാലും തുലോം മിച്ചം.

രാവിലെ 5 മണിയോടെ കൊച്ചിയിൽ എത്തിച്ചേരും എന്ന പ്രതീക്ഷയോടെ ഒരു 60-70 സ്പീഡിൽ ശ്രദ്ധയോടെ വാഹനമോടിച്ചു. ഹെഡ് ലൈറ്റ് അല്പം വെളിച്ചക്കുറവുള്ളതിനാൽ ശ്രദ്ധ പരമാവധി കാണിച്ചിരുന്നു. നല്ല റോഡും സംഗീതവും അനുഭവിച്ചു സുഖകരമായ ഡ്രൈവ്.

സമയം ഏകദേശം 11:30 മണി. കാസർഗോഡ് ജില്ലയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന ചെറുവത്തൂർ എന്ന സ്ഥലത്തു വെച്ചു പൊടുന്നനെ വാഹനം ഒരു കുഴിയിലേക്കു ചാടി. ഏകദേശം ഒരു 'ബിരിയാണി ചെമ്പി'ന്റെ വലിപ്പം(അതിശയോക്തി അല്ല). TITANIC ഐസ് കട്ടയിൽ ഇടിച്ച പ്രതീതി... വാഹനത്തിന്റെ ടയർ ഭാഗത്ത് നിന്ന് മാരക ശബ്ദങ്ങൾ. വാഹനം ഉടൻ തന്നെ ഒതുക്കി കാറിൽ നിന്നിറങ്ങി നോക്കിയപ്പോൾ ടയറിൽ നിന്നു കാറ്റു പോകുന്ന ശബ്ദം കേട്ടു. സർക്കാരിനെയും നമ്മുടെ നാട്ടിലെ വ്യവസ്ഥിതികളെയും ശപിച്ചു കൊണ്ടു സ്റ്റെപ്പിനി എന്ന 5-)o ടയർ എടുത്തു കേറ്റി വീണ്ടും യാത്ര തുടർന്നു.

വാഹനം അനങ്ങിത്തുടങ്ങിയപ്പോൾ വീണ്ടും ശബ്ദങ്ങൾ. ഞങ്ങൾ വേദനയോടെ മനസ്സിലാക്കി "We Are Trapped". ടയർ ഭാഗത്ത് മറ്റെന്തോ സംഭവിച്ചിരിക്കുന്നു. 12 മണി സമയത്തു ആകെ ആശ്രയം HYUNDAI കാർ കമ്പനിയുടെ 24X7 റോഡ് സൈഡ് assistance.

അതിനു മുൻപ് ഒരു പഴയ കഥ പറയാം.

ഒരു 6 വർഷം മുൻപാണ് മധുരയിൽ നിന്നു മൂന്നാർ വഴി കൊച്ചിയിലേക്ക് ഒരു ഡ്രൈവ്, അതും ഒറ്റക്ക്. മൂന്നാർ എത്തുന്നതിന് 40 KM മുൻപ് ഒരു ചുരപാതയിൽ മറ്റൊരു കേരള വാഹനം break down ആയിരിക്കുന്നു. തമിഴ് നാടിന്റെ സംസ്ഥാന പരിധിയിലാണ് സംഭവം.തൊട്ടടുത്തുള്ള ഒരു ചെറിയ ടൗണിലേക്ക് പോലും 30 km ദൂരം. അതും കളമശ്ശേരിയിൽ ഉള്ള ഒരു 5 അംഗ കുടുംബം. വാപ്പ ഉമ്മ 2 പെണ്മക്കൾ ഒരു പയ്യൻ. വാഹനം സ്റ്റാർട്ട് ആവുന്നില്ല എന്നതായിരുന്നു പ്രശ്നം. മലയാളി വാഹനമായതിനാലും രണ്ടു പെണ്മക്കൾ ഉണ്ടായിരുന്നതിനാലും ഞാൻ വാഹനം ഒതുക്കി അവരെ സഹായിക്കാൻ തീരുമാനിച്ചു. ഇതേ ഒരു complaint ഇതിനു മുൻപ് ഞാൻ ഫേസ്

മറ്റൊരുവന്റെ മനസ്സു നിറച്ചു കൊണ്ടു ഈ പെരുന്നാൾ ആഘോഷിക്കാൻ കഴിയട്ടെ... നേടിയവനെയല്ല കൊടുത്തവരെയാണ് ലോകം ഒാർക്കുകയും ആരാധി...
30/07/2020

മറ്റൊരുവന്റെ മനസ്സു നിറച്ചു കൊണ്ടു ഈ പെരുന്നാൾ ആഘോഷിക്കാൻ കഴിയട്ടെ... നേടിയവനെയല്ല കൊടുത്തവരെയാണ് ലോകം ഒാർക്കുകയും ആരാധിക്കുകയും ചെയ്തിട്ടുള്ളത് എന്ന സ്മരണയോടെ എല്ലാ സുഹ്രുത്തുക്കൾക്കും വലിയ പെരുന്നാൾ ആശംസകൾ...
നന്മകൾ പുലരട്ടെ.....

https://youtu.be/8aRMoc6sg78https://youtu.be/8aRMoc6sg78തിരിച്ചുവരവിന്റെ നാളുകൾക്കായി കാത്തിരിക്കുമ്പോൾ അതിജീവനത്തിന്റ ഒ...
18/07/2020

https://youtu.be/8aRMoc6sg78
https://youtu.be/8aRMoc6sg78
തിരിച്ചുവരവിന്റെ നാളുകൾക്കായി കാത്തിരിക്കുമ്പോൾ അതിജീവനത്തിന്റ ഒരു ജപ്പാൻ കഥ. 2 മിനിറ്റിന്റെ ഒരു കുഞ്ഞു ആവിഷ്കാരം.

കൂട്ടകുഴിമാടങ്ങൾ ഉണ്ടാവാതിരിക്കാൻ ഒരേ മനസ്സോടെ ഒരുമിച്ചു പ്രവർത്തിക്കാം. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട നല്ല മെസ്സേജു...
16/07/2020

കൂട്ടകുഴിമാടങ്ങൾ ഉണ്ടാവാതിരിക്കാൻ ഒരേ മനസ്സോടെ ഒരുമിച്ചു പ്രവർത്തിക്കാം.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട നല്ല മെസ്സേജുകൾ മാത്രം ഷെയർ ചെയ്യൂ.
നമ്മൾ ഏതു ഘട്ടവും പ്രതിരോധിക്കും. ഒന്നായി അകന്നു നിന്നാൽ മാത്രം.
#ജീവന്റെവിലയുള്ളജാഗ്രത

ആദ്യമായാണ് അട്ടപ്പാടി നിറഞ്ഞു കണ്ടത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നല്ല ഒന്നാന്തരം സ്ഥലം. കൊച്ചിക്കാർ ഇനി മൂന്നാർ ഒന്നു മാറ്...
14/07/2020

ആദ്യമായാണ് അട്ടപ്പാടി നിറഞ്ഞു കണ്ടത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നല്ല ഒന്നാന്തരം സ്ഥലം. കൊച്ചിക്കാർ ഇനി മൂന്നാർ ഒന്നു മാറ്റി പിടിക്കുന്നത് എന്തു കൊണ്ടും നല്ലത്. കൊറോണ പ്രതികൂലമായതിനാൽ വളരെ കുറച്ചു കണ്ടിങ്ങു പോന്നു.

അട്ടപ്പാടിയുടെ മനോഹാരിതയിലേയ്ക്ക് ഒരു ചെറിയ യാത്ര. A Travel Video to Anakkatti, Agali, Sholayur and small villages of Attappadi. Video Courtesy : Vidhu Chith...

പ്രണയമായിരുന്നു...ഇടതു വശത്തെ വിൻഡോ സീറ്റ്..12 വർഷങ്ങൾക്കു മുമ്പാണ് KSRTC സൂപ്പർ ഫാസ്റ്റ് എന്ന വാഹനത്തിനെ അടുത്തറിഞ്ഞു ത...
13/07/2020

പ്രണയമായിരുന്നു...ഇടതു വശത്തെ വിൻഡോ സീറ്റ്..

12 വർഷങ്ങൾക്കു മുമ്പാണ് KSRTC സൂപ്പർ ഫാസ്റ്റ് എന്ന വാഹനത്തിനെ അടുത്തറിഞ്ഞു തുടങ്ങിയത്. ഡ്രൈവറോട് മുടിഞ്ഞ ആരാധന ആദ്യ കാലഘട്ടത്തിൽ. എന്റെ ഒാർമ്മ ശരിയാണെങ്കിൽ അന്നു കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്ക് 128 രൂപ. ഒരു 50 പ്രാവശ്യമെങ്കിലും പോയിട്ടുണ്ടാവും അതേ റൂട്ടിൽ. വഴിയിൽ പലവട്ടം പണി തന്നിട്ടുണ്ട്, എതിരേ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. ഒാവർ സ്പീഡുകാരൻ ഡ്രൈവറെ തെറി പറയാനും മറന്നില്ല.

പിന്നീട് യാത്രകൾ കാറിലേക്ക് മാറിയെങ്കിലും, ആ നേട്ടങ്ങളിൽ അമരത്തു നിന്ന സാരഥി. കേരളത്തിന്റെ മുക്കും മൂലയും എന്നെ കാണിച്ച കരുത്തൻ.
ഇന്നു മെലിഞ്ഞ ആനകളെപ്പോലെ നീ ഷെഡ്ഡിൽ കിടക്കുന്നത് കണ്ടപ്പൊ ഒരു സങ്കടം.

12/07/2020

https://youtu.be/m7d1TesqQEA
അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷൻ ഉൾപ്പെടുത്തിക്കൊണ്ട് അട്ടപ്പാടി യാത്രയിലെ രണ്ടാം വ്ലോഗ്.
അഭിപ്രായങ്ങൾ കമന്റ് ചെയ്യാവുന്നതാണ്😍✌

 #മണ്ണിൽപൊന്നുവിളയട്ടെഎറണാകുളം ജില്ലയിൽ പച്ചക്കറി കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നവ ആർക്കെങ്കിലും ഉ...
05/07/2020

#മണ്ണിൽപൊന്നുവിളയട്ടെ
എറണാകുളം ജില്ലയിൽ പച്ചക്കറി കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നവ ആർക്കെങ്കിലും ഉണ്ടെങ്കിൽ കാടു പിടിച്ചു പോകാതെ സഹായിക്കാൻ ഒരു കൂട്ടം യുവാക്കൾ തയ്യാറാണ്. മിനിമം 5 സെന്റ് ഭൂമിയെങ്കിലും വേണം. ഒരു വർഷത്തേക്കെങ്കിലും കൺസ്ട്രക്ഷൻ പ്ലാനുകളില്ലെങ്കിൽ please inbox..
ഇതിൽ നിന്നു ആദായം നൽകാൻ കഴിയുമോ എന്നുറപ്പില്ല പക്ഷെ ഒരു നേരത്തെ വിഷ രഹിത പച്ചക്കറി പ്രതിഫലമായിത്തരാം.. പ്രകൃതിയെ സ്നേഹിക്കുന്നവർക്കോ സമൂഹ്യ നന്മ ആഗ്രഹിക്കുന്നവർക്കോ മണ്ണിൽ പണിയെടുക്കാൻ തയ്യാറുള്ളവർക്കോ കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കോ ഈ മിഷനിൽ പങ്കാളികളാകാം.
പങ്കാളികളാകാൻ താത്പര്യമുള്ളവർ
+919895690349 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാം.


*ഈ പോസ്റ്റ് ഷെയർ ചെയ്യാൻ കരമടച്ച ചീട്ടോ ആധാർ കാർഡിന്റെ കോപ്പിയോ ആവശ്യമില്ല.✌

01/07/2020

https://youtu.be/EzWDDnjsrBU
ആനകട്ടി യാത്രയിലെ Part-1. യൂടൂബ് ലിങ്കിൽ ഫുൾ വീഡിയോ ഉണ്ട്.
ഇതു വരെ നടത്തിയ വ്ലോഗിംഗ് യാത്രകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടതായി മാറിയ ഒന്ന്. ലിമിറ്റഡ് ആയ ക്യാമറയും ലെൻസും വെച്ചാണ് ചിത്രീകരിച്ചത്.
ഇഷ്ടപ്പെടുന്നവർ വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഇട്ടു താളിച്ചാൽ കൂടുതൽ നല്ല വീഡിയോസ് ചെയ്യാൻ ഒരു പ്രചോദനം ആയേക്കും.

Entry -  #4Contestant - Nini Renjith*വിഭവം : ഞണ്ട് മസാല*ചേരുവകൾ :• ഞണ്ട് വൃത്തിയകിയത് 4 - 5 എണ്ണം medium• പച്ച മുളക് 2• ...
26/06/2020

Entry - #4
Contestant - Nini Renjith
*വിഭവം : ഞണ്ട് മസാല*

ചേരുവകൾ :
• ഞണ്ട് വൃത്തിയകിയത് 4 - 5 എണ്ണം medium
• പച്ച മുളക് 2
• ഇഞ്ചി 1 വലുത്
• കറിവേപ്പില ആവശ്യത്തിന്
• സവോള 1 വലുത്
• വെളുത്തുള്ളി 6 - 8 അല്ലി വരെ
• മല്ലി പൊടി 1 tbl spn
• മുളക് പൊടി 1 tspn
• മഞ്ഞൾ പൊടി ½ tspn
• കുരുമുളക് പൊടി 2 tspn
• പെരുംജീരകം പൊടി 1 tspn
• ഗരമസാല പൊടി ¼ tspn
• വെളിച്ചെണ്ണ 3 tbl spn
• ഉപ്പ് ആവശ്യത്തിന്

✓ കഴുകി വൃത്തിയാക്കിയ ഞണ്ട്, പച്ച മുളക്, ഇഞ്ചി, കറിവേപ്പില, മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
✓ ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി ചതച്ചതും സവോള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
✓ വഴറ്റി വച്ചിരികുന്നതിലേക്ക്‌ മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളകും ജീരകവും പൊടിച്ചത് ചേർത്ത് നന്നയി ഇളക്കുക.
✓ വഴറ്റിയ മസലയിലേക്ക്‌ വേവിച്ച് വച്ചിരിക്കുന്ന ഞണ്ട് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
✓ ചൂടായി വരുമ്പോഴേക്കും 1/4 tspn ഗരം മസാല ചേർത്താൽ ഞണ്ട് മസാല റെഡി.

ഇനി നിങ്ങൾ പറയുന്നതാവട്ടെ ഞങ്ങളുടെ പാചകം 😍😍✌✌.
രുചികളെ ഇഷ്ടപ്പെടുന്നവർക്കായി ഗുഡ് വൈബ്സിന്റെ ഒരു "The Best Chef" Contest. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം 👇
1. നിങ്ങൾ ഏറ്റവും നന്നാക്കി ഉണ്ടാക്കുന്ന ഒരു വിഭവം ഫോട്ടോയും റെസിപിയും സഹിതം +919895690349 എന്ന WhatsApp നമ്പറിലേക്കയക്കുക.
2. ഭാഷ മലയാളമോ or English ആവാം.
3. 2 മിനിറ്റിൽ താഴെയുള്ള വീഡിയോവും ആകാം.
4. നിങ്ങളുടെ എന്ട്രി ഈ പേജിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്യുന്ന പോസ്റ്റിന് Rs. 2000 cash prize ലഭിക്കുന്നതുമായിരിക്കും.
5. വിജയിയുമായി അതേ ഡിഷ് കുക്ക് ചെയ്യുന്ന ഒരു വ്ലോഗ് ചെയ്യാനും ആഗ്രഹിക്കുന്നു.
6. മത്സരം ഇന്നു തുടങ്ങി July 31 നു അവസാനിക്കുന്നതായിരിക്കും.
അപ്പൊ എങ്ങനാ 😍😍😁😁😁✌✌
https://www.youtube.com/channel/UCWtnY8cq-fhImMbS62TlEQA

Entry -  #3Contestant - Shameer Shemiചക്കകുരു ചമ്മന്തി. ചക്കക്കുരു -6 എണ്ണം കാന്താരി -5തേങ്ങ ചിരകിയത് -ഒരു ചെറിയ കപ്പ്‌ ...
25/06/2020

Entry - #3
Contestant - Shameer Shemi
ചക്കകുരു ചമ്മന്തി.

ചക്കക്കുരു -6 എണ്ണം
കാന്താരി -5
തേങ്ങ ചിരകിയത് -ഒരു ചെറിയ കപ്പ്‌
വറ്റൽ മുളക് -2 എണ്ണം
കല്ലുപ്പ് -ആവശ്യത്തിന്
കറിവേപ്പില -1 leaf
വിനാഗിരി or നാരങ്ങ നീര് -1/2 tea spoon
ചെറിയ ഉള്ളി -3 എണ്ണം
മുളക് പൊടി -1/2 tea spoon
മഞ്ഞൾ പൊടി -1/2 tea spoon
വെള്ളം

3..2..1..rolling.. action..

*2 ഗ്ലാസ് വെള്ളത്തിൽ ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു ചക്കക്കുരു തൊലി കളയാതെ വേവിക്കുക.

*കറിവേപ്പില, ചെറിയ ഉള്ളി, കാന്താരി, വറ്റൽ മുളക് ,തേങ്ങ ചിരകിയതും കൂടി കല്ലുപ്പ് ഇട്ടു നന്നായി ചതച്ചു എടുക്കുക.

*ചക്കക്കുരു നന്നായി വെന്തതിനു ശേഷം തൊലി കളഞ്ഞു അല്പം മുളക് പൊടിയും നാരങ്ങ നീരും ചേർത്ത് കല്ലിലോ മിക്സി യിലോ വെള്ളം ഒഴിക്കാതെ അടിച്ചെടുകുക.

*ശേഷം ചതച്ചു വച്ച 1- ആം കൂട്ട് ചക്കക്കുരു mixer ലേക്ക് ഇട്ടു കുഴച്ചു ഉണ്ട പരുവത്തിൽ ആക്കുക.

ചോറ്, അപ്പം, കപ്പ, കുബ്ബൂസ്, (liquor 😜), കഞ്ഞി, ചപ്പാത്തി,... എന്തും ആകട്ടെ.. സംഗതി ജോർ...

ഇനി നിങ്ങൾ പറയുന്നതാവട്ടെ ഞങ്ങളുടെ പാചകം 😍😍✌✌.
രുചികളെ ഇഷ്ടപ്പെടുന്നവർക്കായി ഗുഡ് വൈബ്സിന്റെ ഒരു "The Best Chef" Contest. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം 👇
1. നിങ്ങൾ ഏറ്റവും നന്നാക്കി ഉണ്ടാക്കുന്ന ഒരു വിഭവം ഫോട്ടോയും റെസിപിയും സഹിതം +919895690349 എന്ന WhatsApp നമ്പറിലേക്കയക്കുക.
2. ഭാഷ മലയാളമോ or English ആവാം.
3. 2 മിനിറ്റിൽ താഴെയുള്ള വീഡിയോവും ആകാം.
4. നിങ്ങളുടെ എന്ട്രി ഈ പേജിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്യുന്ന പോസ്റ്റിന് Rs. 2000 cash prize ലഭിക്കുന്നതുമായിരിക്കും.
5. വിജയിയുമായി അതേ ഡിഷ് കുക്ക് ചെയ്യുന്ന ഒരു വ്ലോഗ് ചെയ്യാനും ആഗ്രഹിക്കുന്നു.
6. മത്സരം ഇന്നു തുടങ്ങി July 31 നു അവസാനിക്കുന്നതായിരിക്കും.
അപ്പൊ എങ്ങനാ 😍😍😁😁😁✌✌
https://www.youtube.com/channel/UCWtnY8cq-fhImMbS62TlEQA

Address

Kochi

Alerts

Be the first to know and let us send you an email when Good Vibes by Mukesh Vadakkath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Good Vibes by Mukesh Vadakkath:

Share