28/06/2016
മനോഹരമായ വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഉൾപ്പെട്ട പ്രകൃതി രമണീയമായ പ്രദേശമാണ് തൊമ്മൻകുത്ത് . കേരളത്തിലെ ഇടുക്കി ജില്ലയിൽ കരിമണ്ണുർ പഞ്ചായത്തിലാണ് തൊമ്മൻകുത്ത്. കൊച്ചിയിൽ നിന്ന് 74 KM തൊടുപുഴയിൽ നിന്ന് 19 km അകലെയാണ് സ്ഥിതി ചെയ്യുന്നു. പുഴ കടക്കുമ്പോൾ ഒഴിക്കിൽപ്പെട്ട് മരണമടഞ്ഞ തുമ്പൻ എന്ന ആദിവസി മൂപ്പനിൽ നിന്നാണ് തൊമ്മൻകുത്തിന് ആ പോര് കിട്ടിയതെന്ന്കരുതുന്നു. നിരവധി കുത്തുകൾ അഥവാ വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തിന് സൗന്ദര്യം പകരുന്നത്.തൊമ്മൻകുത്തിന്റെ മറ്റൊരു കൗതുകം നിഗുഢത നിറഞ്ഞ ഗുഹകളാണ്. വർഷകാലത്ത് ജലപാതങ്ങളുടെ സൗന്ദര്യവും ഭീകരതയും ഒരേ പോലെ ഇവിടെ ദൃശ്യമാണ്. കൊടും വേനലിൽ ജലസാന്നിദ്ധ്യം കുറയുമെങ്കിലും വെള്ളച്ചാട്ടങ്ങൾ നിലയ്ക്കാറില്ല. "തൊമ്മൻകുത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ " തൊമ്മൻകുത്ത്, എഴുനില കുത്ത്, തോൻ കുഴികുത്ത്, ചെട്ടത്താൻ കുത്ത്, പളുങ്കൻ കുത്ത്, കുടച്ചിയാർ കുത്ത്, മുത്തികുത്ത്, നാക്കയം കുത്ത്, തെക്കൻ തോണി കുത്ത്, കൂവമലകുത്ത് "ഗുഹകൾ "
പ്ലാപ്പൊത്തുഗുഹ, പളുങ്കൻ അള്ള, മുത്തിമുക്ക് അള്ള്, മാക്കൻ അള്ള്, അടപ്പൻ ഗുഹ, മന്തിക്കാനം അള്ള , നരകം അള്ള് . "വ്യൂ പോയിന്റെ " കുരിശുമല , ചാഞ്ഞപാറ, നെല്ലിമുടി, തൊപ്പിമുടി, ഭീമൻ കട്ടിലും കസേരയും. ഇവിടെ സാദ്ധർ ഗിക്കാൻ നല്ല സമയം ഡിസംബർ മാസമുതൽ ആണ്. ഇവിടെ നിരവധി അളുകൾ വെള്ളച്ചാട്ടത്തിൽ അപകട മരണം സംഭവിച്ചിട്ടുണ്ട് . മരണപ്പെട്ടവരിൽ പലരുടെയും മൃതദേഹം ദിവസങ്ങൾക ശേഷമാണ് കിട്ടറുള്ളു.