Ajithkumar T A

Ajithkumar T A I am Ajithkumar . Working in Gateway airport lodge

എന്താണ് വോട്ടേഴ്‌സ് ID അഥവാ ഇലക്ടറൽ ID കാർഡ്‌ ആധാറുമായി ലിങ്ക് ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ മിണ്ടാത്തത്??     (കടപ്പാ...
21/06/2017

എന്താണ് വോട്ടേഴ്‌സ് ID അഥവാ ഇലക്ടറൽ ID കാർഡ്‌ ആധാറുമായി ലിങ്ക് ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ മിണ്ടാത്തത്?? (കടപ്പാട് Manoj K Varghese)
********************************
പാൻ കാർഡും റേഷൻ കാർഡും പാസ്‌പോർട്ടും തുടങ്ങി സകലമാന കാർഡുകളും ആധാറുമായി ലിങ്ക് ചെയ്യാൻ നിർബന്ധിക്കുന്ന സർക്കാർ എന്താണ് വോട്ടേഴ്‌സ് ID അഥവാ ഇലക്ടറൽ ID കാർഡ്‌ ആധാറുമായി ലിങ്ക് ചെയ്യുന്നതിനെക്കുറിച്ച് മിണ്ടാത്തത്. സർക്കാർ എന്ന് വെച്ചാൽ രാഷട്രീയ പാർട്ടി എന്നാണല്ലോ നമ്മുടെ നാട്ടിൽ ! അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഇതുവരെ ഉയർത്തിക്കാട്ടിയിരുന്ന ഭൂരിപക്ഷത്തിന്റെ കണക്കുകളൊക്കെ അടുത്ത ഇലക്ഷൻ വരുമ്പോ വെറും പോകയായിപ്പോകും എന്ന് പേടി കൊണ്ടാണോ ? അതോ ഇനി ഒരു ഇലക്ഷനിൽ വിജയിക്കാനുള്ള സാധ്യതയേ ഇല്ലാതായിപ്പോകും എന്നതുകൊണ്ടോ ?

ഈ വോട്ടർ ID അല്ലെങ്കിൽ വോട്ടർ പട്ടിക ആധാർ ലിങ്ക് ചെയ്ത് പരിഷ്കരിച്ചൂടെ?
ചെയ്താൽഎന്താഗുണം ?

ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകരമായ മാറ്റം നടക്കും . എങ്ങനെ?

1) കളളവോട്ട് അവസാനിക്കും. ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം വോട്ടറുടെ വിരലടയാളം സ്കാൻ ചെയ്താൽ മതി. രണ്ടാം വട്ടം സ്കാൻ ചെയ്യാൻ സാധിക്കാത്ത വിധം സോഫ്റ്റ് വെയർ ചെയ്യാം

2) വോട്ടർ പട്ടികയിലെ മുഴുവൻ ഡബിൾ എൻട്രിയും ഒറ്റയടിക്ക് ഇല്ലാതാവും

3) മരിച്ചവർ വോട്ട് ചെയ്തു എന്ന പരാതി ഒന്നും ഉണ്ടാവില്ല

4) പോളിംഗ് സമയം ഒരാഴ്ച നൽകുക

5) എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വോട്ടിംഗ് മെഷീൻ സ്ഥാപിച്ച് കാലത്ത് 10 മണി മുതൽ 5 മണി വരെ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകാം.

6) തിരഞ്ഞെടുപ്പിനായി അവധി നൽകുന്നത് ഒഴിവാക്കാം

7) വൻതോതിൽ സൈന്യം, പോലീസ് എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം

8) സർക്കാർ ജീവനക്കാരെ ഇതിനു വേണ്ടി മാസങ്ങളോളം ഉപയോഗിക്കേണ്ടതില്ല

9 ) കള്ളവോട്ട് നടക്കില്ല എന്നുറപ്പുള്ളതിനാൽ സ്ഥാനാർത്ഥി ഏജൻറുമാർ വേണ്ട

10) വോട്ടിംഗ് മെഷീൻ വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ സ്ഥാപിച്ചാൽ പ്രവാസികൾക്കും വോട്ട് ചെയ്യാം.

11) വിരലടയാളം നൽകുമ്പോൾ പ്രവാസിക്ക് വോട്ടുള്ള മണ്ഡലത്തിലെ സ്ഥാനാർത്ഥി ലിസ്റ്റ് തെളിഞ്ഞു വരുന്ന തരത്തിൽ സ്ക്രീൻ സെറ്റ് ചെയ്യാം.....

എന്തു പറയുന്നു ? നിങ്ങളുടെ അഭിപ്രായം പറയൂ ....
(കടപ്പാട് മനോജ് കെ വര്ഗീസ് കരിയാട്)

21/04/2017

100% സത്യം.......

***സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.ന...
06/04/2017

***സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.
നോക്കിയപ്പോൾ സഞ്ചിയിൽ വാങ്ങേണ്ട സാധനങ്ങളുടെ ലീസ്റ്റും പൈസയും ഉണ്ടായിരുന്നു.
കടക്കാരൻ പൈസയെടുത്ത് സാധനങ്ങൾ സഞ്ചിയിൽ ഇട്ടുകൊടുത്തു.
നായ സഞ്ചി കടിച്ച്പിടിച്ച് നടന്നു പോയി.
കടക്കാരൻ ആശ്ചര്യചകിതനായി...ഇത്രയും ബുദ്ധിമാനായ ഈ നായയുടെ യജമാനൻ ആരാണെന്ന് അറിയാൻ ആഗ്രഹിച്ചു.
അയാൾ കടയടച്ച് അതിൻ്റെ പിന്നാലെ പോയി. നായ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് വന്നുനിന്നു നായ അതിൽ കയറി.
കണ്ടക്ടറുടെ അടുത്തെത്തിയപ്പോൾ കഴുത്ത് നീട്ടി കാണിച്ചു, കഴുത്തിലെ ബൽറ്റിൽ അട്രസ്സും പൈസയും ഉണ്ടായിരുന്നു.കണ്ടക്ടർ ബാക്കി പൈസയും ടിക്കറ്റും ബൽറ്റിൽ തന്നെ തിരുകിവച്ചു.
തൻ്റെ സ്റ്റോപ്പ് അടുത്തപ്പോൾ നായ മുന്നിലെ വാതിലിൻ്റെ അടുത്തേക്കു നടന്നു.വാലാട്ടികൊണ്ട് തനിക്കിറങ്ങണമെന്ന് കാണിച്ചു, ബസ് നിൽക്കുന്നതിനോടൊപ്പം തന്നെ നായ ഇറങ്ങി നടന്നു.
കടക്കാരനും പിന്നാലെ...പിന്നാലെ.. നടന്നു.
വീട്ടിലെത്തിയ നായ മുൻകാലുകൾ കൊണ്ട് വാതിലിൽ 2..3...പ്രാവശ്യം തട്ടി.
അപ്പോൾ വാതിൽ തുറന്ന് യജമാനൻ വന്നു.കൈയ്യിലെ വടികൊണ്ട് പൊതിരെ തല്ലി.
കടക്കാരൻ അദ്ദേഹത്തോട് എന്തിനാണ് അതിനെ തല്ലിയതെന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു....
കഴുത എൻ്റെ ഉറക്കം കെടുത്തി. വാതിലിൻ്റെ താക്കോൽ കൂടെ കൊണ്ടുപോകാമായിരുന്നില്ലെ..?.......................................
ജീവിത്തിൻ്റേയും സത്യാവസ്ഥ ഇതു തന്നെയാണ്..നമ്മൾ ഒാരോരുത്തരിലുമുള്ള ആളുകളുടെ പ്രതീക്ഷ അവസാനമില്ലാത്തതാണ്. ഒരു ചുവട് പിഴച്ചാൽ നമ്മൾ കുറ്റക്കാരായി
അതുവരെ നമ്മൾ ചെയ്ത നന്മയും, നല്ലകാര്യങ്ങളും സൗകര്യപൂർവ്വം മറന്നുകളയും. അതുകൊണ്ട്, കർമനിരതരാവുക...നല്ലകാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക .
ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല.

[20/03 6:22 pm] Ajith Thamarassery: ഏതെന്കിലും പ്രശസ്ത  വ്യക്തിയെ  മനസ്സിൽ  വിചാരിച്ച്   താഴെ link  click ചെയ്തു  നോക്കൂ...
21/03/2017

[20/03 6:22 pm] Ajith Thamarassery: ഏതെന്കിലും പ്രശസ്ത വ്യക്തിയെ മനസ്സിൽ വിചാരിച്ച് താഴെ link click ചെയ്തു നോക്കൂ .. ഞെട്ടും തീർച്ചയായും.
[20/03 10:46 pm] Ajith Thamarassery: http://en.akinator.mobi/personnages/jeu

14/03/2017

കേരളത്തില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള ബൈക്കുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക്. എല്ലാത്തരം ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന വാഹനം. ബുക്കുചെയ്ത് മാസങ്ങള്‍ നീണ്ട കാത്തിരുപ്പിനൊടുവിലാണ് ഈ ബൈക്ക് കയ്യില്‍ കിട്ടുന്നത്. സാങ്കേതികമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഒരുപാട്

മലയാളികൾ  ഇങ്ങനെയാണ്.........ബിരിയാണി   കൊടുക്കുന്നില്ല  എന്നറിയാമെങ്കിലും ഓടി ചെല്ലും............ എങ്ങാൻ  കൊടുക്കുന്നുന...
26/05/2016

മലയാളികൾ ഇങ്ങനെയാണ്.........
ബിരിയാണി കൊടുക്കുന്നില്ല എന്നറിയാമെങ്കിലും ഓടി ചെല്ലും............
എങ്ങാൻ കൊടുക്കുന്നുന്ടെങ്കിലോ....... ???? ( സലിംകുമാർ പറഞ്ഞപോലെ )..........

Shared with Dropbox

Take  it easy.....
21/04/2016

Take it easy.....

15/03/2016

വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ പച്ചവെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ.........

ക്ലാസ് ടീച്ചറായ ആനി തോംസൺ ഒരു ദിവസം തന്റെ കുട്ടികളോട് ഇങ്ങനെ പറഞ്ഞു "എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും ഇഷ്ടമാ...
07/03/2016

ക്ലാസ് ടീച്ചറായ ആനി തോംസൺ ഒരു ദിവസം തന്റെ കുട്ടികളോട് ഇങ്ങനെ പറഞ്ഞു
"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും ഇഷ്ടമാണ്..!"
ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..പഠനത്തിൽ വളരെ പിന്നോക്കമായിരുന്നു അവൻ .ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവൻ..
അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന് ഹെഡ് മാസ്ടർ പറഞ്ഞു . അപ്രകാരം ടെഡിയുടെ ഡയറി പരിശോധിക്കുന്നതിനിടയ­ിൽ അൽഭുതകരമായ ഒരു കാര്യം ആനി തോംസന്റെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം ക്ലാസിലെ ഡയറിയിൽ അന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിരിക്കുന്നു :
'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്..ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്ന­ു.അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്.."
അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചര് എഴുതിയത് എന്താണെന്ന് നോക്കി.. ,'ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി..
കൂട്ടുകാർക്ക്‌ വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..'
എന്ന് എഴുതിയിരിക്കുന്നു..
മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു ഇങ്ങനെ 'മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു.
ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും അവന്റെ പിതാവ് അവനെ പരിഗണിച്ചതേയില്ല.. വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'..­.' .
ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി.
'ടെഡി തന്നിലേക്ക് തന്നെ ഒതുങ്ങിജീവിക്കുന്നവനാണ്.പഠനത്തിൽ അവനു ഒട്ടും താൽപ്പര്യമില്ല..അവനു കൂട്ടുകാരുമില്ല..ക്ലാസിനിടയിൽ ഉറങ്ങുകയാണ് അവന്റെ പതിവ്..'
ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യഥാർത്ഥ പ്രശ്നം മനസ്സിലായത്..
താൻ അവനെക്കുറിച്ച് പറഞ്ഞ കാര്യത്തിൽ അവർക്ക് വിഷമം തോന്നി
https://www.facebook.com/ajith.thamarassery/?ref=aymt_homepage_panel അങ്ങനേയിരിക്കെ, അധ്യാപികയുടെ ജന്മദിനാഘോഷം വന്നു . എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ വിലകൂടിയ സമ്മാനം നൽകിയപ്പോൾ,മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ ഒരു സമ്മാനമാണ് ടെഡി നൽകിയത്.. അവർ ടെഡിയുടെ സമ്മാനപ്പൊതി തുറന്നു..
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിൽ .ഇതു കണ്ട കുട്ടികളൊക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വിഷമം തോന്നി
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക് പ്രത്യേകം നന്ദിപറയുകയും ചെയ്തു.. എന്നിട്ട്‌ ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.
ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല..
തന്റെ ടീച്ചറെ കാത്തിരുന­്നു അവൻ.
അവർ വന്നപ്പോൾ ടെഡി പറഞ്ഞു;
'ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്...!'
ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..
അവന്റെ അമ്മ ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു..
മരിച്ച് പോയ അമ്മയെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് മനസിലായി .
അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേക പരിഗണന നൽകി..
അവന് ഉന്മേഷവും പ്രസരിപ്പും വീണ്ടു കിട്ടി
വർഷാവസാനമായപ്പോഴേക്ക­ും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം..
ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് ആനി തോംസൺ കണ്ടു
'എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച്‌ ഏറ്റവും നല്ല അദ്ധ്യാപികയാണ് ആനി ടീച്ചർ .."
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;'ഒരു നല്ല അദ്ധ്യാപിക ആകുന്നത് എങ്ങനെ എന്ന് എന്നെ പഠിപ്പിച്ച മിടുക്കനാണ് റ്റെഡി .!'
വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി..
ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ അമ്മയുടെ സ്ഥാനത്ത് വരണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ടെഡിയുടെ ക്ഷണം..
ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി ആനി തോംസൺ അന്നവിടെ എത്തിച്ചേർന്നു..
പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട്‌ ആയിത്തീർന്നു ഈ ബാലൻ.
ഇതുപോലെ നമുക്ക്ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും­ ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..
ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..
ഒന്നു ശ്രധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്­ന അപൂർവ്വ പ്രതിഭകൾ.. അവരെ കണ്ടെത്തി മുന്നോട്ടു കൊണ്ടുവരുവാൻ നല്ല അധ്യാപകർക്ക് കഴിയും .

26/02/2016

ഒരുപാട് പെൺകുട്ടികളുടെയും അമ്മച്ചി മാരുടെയും തള്ളമാരുടെയും

പാട്ട് കേട്ട് കരച്ചില് വന്നിട്ടുണ്ട്

പക്ഷെ ഈ പെണ്കുട്ടിയുടെ പാട്ട്

ഒന്ന് കേട്ട് നോക്കു........ ഇതിനെയാണ്

ഭാവം വേണം ഭാവം വേണം എന്ന്

പറയുന്നത്.........

ഇവളെ സിനിമയിലെടുക്കും... സംശയമില്ല...

ഇനിയെങ്കിലും ഈ അമ്മച്ചി മാരൊക്കെ

കാളരാഗം പാടി ഫൈയ്സുബൂകീൽ ഇടുന്നത് ഒന്ന്

നിർത്തിയാൽ മതിയായിരുന്നു........

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു.. വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സ...
20/02/2016

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു.. വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു.. ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ, അന്നത്തെ വർക്ക്‌ കഴിഞ്ഞു അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിലായിരുന്നു..ജോലിയോട്‌ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു അയാൾക്ക്‌,, തികഞ്ഞ ഈശ്വരവിശ്വസിയായിരുന്ന അയാളെ സംബന്ധിച്ചിടത്തോളം അത്‌ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. പോകുന്നതിനു മുൻപ്‌ താൻ ക്ലീയർ ചെയ്ത ഭാഗത്ത്‌ പോയി ഒന്നുകൂടെ ഉറപ്പു വരുത്തുന്നതിനാണ്‌ അയാൾ ആ ഫ്രീസ്ഡ്‌ കാബിനിലേക്ക്‌ കടന്നത്‌.. എല്ലാം ഭംഗിയായി നടക്കുന്നു എന്നു സമധാനിച്ച്‌ തിരിച്ച്‌ പുറത്ത്‌ കടക്കുന്നതിനായി വതിലിനടുത്തെത്തിയ അയാൾ ആ സത്യം മനസിലാക്കി.... കാബിന്റെ ഓട്ടോമാറ്റിക്‌ ഡോർ അടഞ്ഞിരിക്കുന്നു.. ഇനി പുറത്ത്‌ നിന്നല്ലാതെ ആ ഡോർ തുറക്കാൻ കഴിയില്ലെന്നുള്ള തിരിച്ചറിവ്‌ അയാളുടെ തലച്ചോറിൽ ഒരു മിന്നൽപിണർ സ്രൃഷ്ടിച്ചു,വ്രൃഥാവിലാണെന്നറിയാമായിരുന്നിട്ടും അറിയാവുന്ന രീതിയിലൊക്കെ അയാൾ അത്‌ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. മിനുട്ടുകളുടെ ദൈർഘ്യംകൂടുന്നതിനനുസരിച്ച്‌ ശരീരം മരവിച്ച്‌ തുടങ്ങുന്നത്‌ അയാളറിഞ്ഞു.. ഇനി കൂടിയാൽ അരമണിക്കൂർ, അതിനുള്ളിൽ പുറത്ത്‌ കടക്കാൻ കഴിഞ്ഞില്ലെങ്കിൽ...... പുന്നാര മക്കൾ തണുത്ത്‌ മരവിച്ച അയാളുടെ ശരീരം കെട്ടിപ്പിടിച്ച്‌ വാവിട്ടു കരയുന്ന രംഗമാണ്‌ ആ സമയം അയാളുടെ മനസിലൂടെ കടന്നു പോയത്‌.. ഇല്ല രക്ഷപ്പെടില്ല കഴിഞ്ഞു... ജീവിതം തീരുകയാണ്‌.. സെക്കന്റുകൾ മിനുട്ടുകൾക്കും മിനുട്ടുകൾ മണിക്കൂറുകൾക്കും വഴിമാറി.. അയാൽ സവ്വശക്തിയുമെടുത്ത്‌ ഉറക്കെ വിളിച്ചുനോക്കി, ശബ്ദം പുറത്തേക്കു വരുന്നില്ല, അയാളുടെ ഹ്രൃദയവും ശ്വസകോശവുമൊക്കെ തണുത്തുറക്കാൻ തുടങ്ങിയിരിക്കുന്നു.. അയാളുടെ കണ്ണുകൾ മുകളിലേക്കുയർന്നു.. നാഥാ......
വാതിൽ തുറക്കുന്ന ശബ്ദമാണ്‌ അയാളുടെ കണ്ണുകളെ തുറപ്പിച്ചത്‌......വാതിൽ തുറന്നു പിടിച്ച്‌ മുന്നിൽ നിന്നിരുന്ന കമ്പനി ഗേറ്റിൽ സ്ഥിരമായി നിൽകാറുള്ള സെക്യൂരിറ്റിക്കാരന്റെ കൈകളിലേക്ക്‌ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വീണുകിട്ടുമ്പോൾ അയാൾ ആശുപത്രിയിലായിരുന്നു..ചുറ്റും കമ്പനിയുടെ മാനേജ്‌മെന്റും സ്റ്റാഫും കുടുംബാംഗങ്ങളും... മരണതീരത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ താൻ തിരിച്ചു വന്നു എന്ന യാഥാർത്ഥ്യം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു... ആ സംശയം അപ്പോഴും അയാളിൽ ബാക്കിയായിരുന്നു..അതറിയാനുള്ള ആകാംക്ഷയിൽ അയാൾ ദൈവദൂതനേപോലെ തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന ആ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തേക്കു നോക്കി....അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ പറഞ്ഞുതുടങ്ങി...... സർ... കഴിഞ്ഞ എട്ട്‌ വർഷമായി ഞാൻ ഈ കമ്പനിയുടെ ഗേറ്റിൽ നിൽക്കാൻ തുടങ്ങിയിട്ട്‌, എത്രയോ ജോലിക്കാർ എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവരാരും എന്നോട്‌ സംസാരിക്കുകയോ മൈൻഡ്‌ ചെയ്യുകയോ ചെയ്യാറില്ല. പക്ഷെ സാർ...രാവിലേയും വൈകീട്ടും എന്നോട്‌ എന്തെങ്കിലുമൊന്നു പറയാതെ ഒരു കുശലാന്വേഷണം നടത്താതെ ഒരിക്കലും എന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല... അതിനു വേണ്ടി മാത്രമായി സാർ വരുമ്പോഴും പോകുമ്പോഴും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും.. ഇന്നു രാവിലെ സാർ എന്നോട്‌ സലാം പറഞ്ഞ്‌ പോയതു ഞനോർത്തിരുന്നു...വൈകീട്ട്‌ സാർ തിരിച്ച്‌ പോകുന്നത്‌ കാണതായപ്പോൾ എനിക്കു സംശയമായി.. ഏത്ര തിരക്കാണെങ്കിലും എന്നോട്‌ ഒന്നു കൈ വീശിയെങ്കിലും കാണിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. സാറിത്ര വൈകേണ്ട കാര്യമില്ലല്ലോ? സാറിനെന്തെങ്കിലും സംഭവിച്ച്‌ കാണുമോ? എനിക്കെന്തോ മനസിനൊരസ്വസ്ഥത തോന്നി... അങ്ങിനേയാണ്‌ ഞ്ഞാൻ സാറിനെ അന്വേഷിച്ചിറങ്ങിയത്‌.. അകത്തൊരിടത്തും കാണാതായപ്പോ ഞാൻ ഓരോ ഫ്രീസർ കാബിനും തുറന്നു നോക്കുകയായിരുന്നു..... ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെക്കും അയാൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയിരുന്നു
Moral..
ആരേയും വില കുറച്ച്‌ കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം..

ഞാൻ......... മാത്രമല്ല........ നമ്മൾ.... എല്ലാവരും.......... ഇങ്ങനെതന്നെയാണ്......
20/02/2016

ഞാൻ.........

മാത്രമല്ല........

നമ്മൾ....

എല്ലാവരും..........

ഇങ്ങനെതന്നെയാണ്......

Address

Alwaye
683111

Telephone

9847784541

Website

Alerts

Be the first to know and let us send you an email when Ajithkumar T A posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share